വിശ്വാസം
എല്ലാ പ്രവാചകന്മാരും തങ്ങളുടെ സമൂഹത്തിന് നൽകിയ സന്ദേശം ഏകനും പങ്കുകാരില്ലാത്തവനുമായ അല്ലാഹുവിനെ ആരാധിക്കാനും അവന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കാനുമാണ് , ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന വാക്യത്തിന്റെ യഥാർത്ഥ ആശയവും ഇത് തന്നെ, ആ വാക്യം മുഖേനെയാണ് ഒരു മനുഷ്യൻ അല്ലാഹുവിന്റെ മതത്തിലേക്ക് പ്രവേശിക്കുന്നത് .
ഉപവിഷയങ്ങൾ
രണ്ട് സാക്ഷ്യവാക്യങ്ങൾ
ഏകദൈവ വിശ്വാസത്തിന്റെ വാചകമായ 'ലാ ഇലാഹ ഇല്ലല്ലാഹ്' ക്ക് ഇസ്ലാമിൽ അത്യുന്നതമായ സ്ഥാനമാണ് ഉള്ളത്, ഇസ്ലാമിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യന് ആദ്യമായി നിർബന്ധമാകുന്ന കാര്യം അത് വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യലാണ്. ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് കൊണ്ട് ദൃഢവിശ്വാസത്തോട് കൂടിയാണ് അത് പറഞ്ഞതെങ്കിൽ നബി(സ) പഠിപ്പിച്ചത് പോലെ അത് അവന് നരക മോചനത്തിന് കാരണമായി തീരും . " അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞാൽ തീർച്ചയായും അല്ലാഹു അവന്റെ മേൽ നരകത്തെ നിഷിദ്ധമാക്കിയിരിക്കുന്നു" (ബുഖാരി 415)
വിശ്വാസം
എല്ലാ പ്രവാചകന്മാരും തങ്ങളുടെ സമൂഹത്തിന് നൽകിയ സന്ദേശം ഏകനും പങ്കുകാരില്ലാത്തവനുമായ അല്ലാഹുവിനെ ആരാധിക്കാനും അവന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കാനുമാണ് , ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന വാക്യത്തിന്റെ യഥാർത്ഥ ആശയവും ഇത് തന്നെ, ആ വാക്യം മുഖേനെയാണ് ഒരു മനുഷ്യൻ അല്ലാഹുവിന്റെ മതത്തിലേക്ക് പ്രവേശിക്കുന്നത്.
ആരാധന
ആരാധന എന്നാൽ; സ്നേഹത്തോടെയും മഹത്വത്തോടെയും കീഴൊതുങ്ങിക്കൊണ്ടുമുള്ള സമ്പൂർണമായ അനുസരണമാണ്. തന്റെ സൃഷ്ടികളുടെ മേലുള്ള അല്ലാഹുവിന് മാത്രം അവകാശപ്പെട്ട അവന്റെ അവകാശമാണത്. അല്ലാഹു ജനങ്ങളോട് കല്പിക്കുകയും അവരെ ഏല്പിക്കുകയും ചെയ്ത അവൻ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന നമസ്കാരം, ഹജ്ജ്, സകാത്ത് പോലെയുള്ള ബാഹ്യമായതും അല്ലാഹുവിനെ സ്മരിക്കുക, അവനെ ഭയക്കുക, അവനിൽ ഭരമേല്പിക്കുക , അവനോട് സഹായം തേടുക തുടങ്ങി ആന്തരികമായതുമായ എല്ലാ വാക്കുകളും പ്രവർത്തനങ്ങളും ഇതിൽ ഉൾകൊള്ളുന്നു.