രോഗങ്ങളും പകർച്ചവ്യാധികളും
പകർച്ചവ്യാധികൾ കൊണ്ടുള്ള പരീക്ഷണം മുസ്‌ലിംകളെന്നോ അവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളിലേക്കും ഇറങ്ങുന്ന അല്ലാഹുവിന്റെ തീരുമാനമാണ്. എന്നാൽ ഇത്തരം പരീക്ഷണങ്ങളിൽ ഒരു മുസ്‌ലിമിന്റെ നിലപാട് മറ്റുള്ളവരെ പോലെയല്ല. അവൻ അതുമായി ഇടപഴകേണ്ടത് അല്ലാഹു കല്പിച്ചത് പോലെ ക്ഷമ കൈക്കൊള്ളുകയും അത് ബാധിക്കുന്നതിന് മുന്നേ അതിനെ പ്രതിരോധിക്കാനും ബാധിച്ച് കഴിഞ്ഞാൽ അതിൽ നിന്ന് ശമനം നേടാനും മതം അനുശാസിക്കുന്ന കാരണങ്ങളെ അവലംബിക്കുകയും ചെയ്‌തു കൊണ്ടാണ്.