പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം പകർച്ചവ്യാധികൾ ഉപദേശവും ഗുണപാഠവുമാണ്

പകർച്ചവ്യാധികളും രോഗങ്ങളും ഇറങ്ങുന്നതിൽ വിശ്വാസികളിൽ പെട്ട ഉൾക്കാഴ്ചകൊണ്ട് അല്ലാഹു പ്രകാശിപ്പിച്ചവരല്ലാത്ത ആരും ശ്രദ്ധിക്കാത്ത നിരവധി ഗുണപാഠങ്ങളും ഉപദേശങ്ങളും ഉണ്ട്. വിശ്വാസിക്ക് അവന്റെ ഈമാൻ വർധിപ്പിക്കാൻ സാധിക്കുന്ന അത്തരം ചില ഗുണപാഠങ്ങളെ കുറിച്ച് ഈ പാഠഭാഗത്ത് നമുക്ക് പഠിക്കാം.

പകർച്ചവ്യാധികളിലുള്ള ഹൃദയങ്ങളെ അല്ലാഹുവുമായി അടുപ്പിക്കുന്ന ഗുണപാഠങ്ങളും ഉപദേശങ്ങളും മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

പകർച്ചവ്യാധികൾ കൊണ്ടുള്ള പരീക്ഷണം മുസ്‌ലിംകളെന്നോ അവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളിലേക്കും ഇറങ്ങുന്ന അല്ലാഹുവിന്റെ തീരുമാനമാണ്. എന്നാൽ ഇത്തരം പരീക്ഷണങ്ങളിൽ ഒരു മുസ്‌ലിമിന്റെ നിലപാട് മറ്റുള്ളവരെ പോലെയല്ല. അവൻ അതുമായി ഇടപഴകേണ്ടത് അല്ലാഹു കല്പിച്ചത് പോലെ ക്ഷമ കൈക്കൊള്ളുകയും അത് ബാധിക്കുന്നതിന് മുന്നേ അതിനെ പ്രതിരോധിക്കാനും ബാധിച്ച് കഴിഞ്ഞാൽ അതിൽ നിന്ന് ശമനം നേടാനും മതം അനുശാസിക്കുന്ന കാരണങ്ങളെ അവലംബിക്കുകയും ചെയ്‌തു കൊണ്ടാണ്.

(അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല):

മൈക്രോസ്കോപ്പ് ഉപയോഗിച്ച് മാത്രം കാണാൻ കഴിയുന്ന ദുർബലമായ ഒരു ജീവിയാണ് പകർച്ചവ്യാധിയുടെ വ്യാപനത്തിനും കൊറോണ വ്യാപനം പോലെ മനുഷ്യ മനസുകളിൽ ഭയം വിതക്കുന്നതിനും കാരണമായിട്ടുള്ളത് എന്നത് അല്ലാഹുവിന്റെ അപാരമായ ശക്തിയുടെ തെളിവാണ്. എത്രയെത്ര പുരോഗതി കൈവരിച്ചാലും എന്തെന്ത് സാങ്കേതിക വിദ്യകൾ ഉടമപ്പെടുത്തിയാലും സൃഷ്ടികൾ ദുർബലരാണ്, മാനുഷികമായ ദുര്ബലതയുടെയും അശക്തിയുടെയും വൃത്തത്തിൽ നിന്നും പുറത്ത് കടക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇതെല്ലാം അല്ലാഹുവാണ് ശക്തനും പ്രബലനുമായിട്ടുള്ളവനെന്നും ആകാശത്തിലോ ഭൂമിയിലോ ഉള്ള ഒന്നിനെ തൊട്ടും അവൻ അശക്തനാകുന്നില്ല എന്നും തെളിയിക്കുന്നു.

വിധി നിർണയം സത്യമാണ്

അല്ലാഹു ഉദ്ദേശിച്ചത് ഉണ്ടാകുന്നു, അവൻ ഉദ്ദേശിക്കാത്തത് ഒന്നും ഉണ്ടാകുന്നുമില്ല. പകർച്ചവ്യാധികളും വിപത്തുകളുമെല്ലാം അങ്ങനെ തന്നെ, അല്ലാഹു പറയുന്നു: "ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്‌ മുമ്പ്‌ തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു." (സൂ. ഹദീദ് 22).

ഈ പ്രപഞ്ചത്തിൽ എന്ത് സംഭവിച്ചാലും അതെല്ലാം സൃഷ്ടിപ്പിന് മുമ്പ് തന്നെ അല്ലാഹു നിർണയിച്ച് രേഖപ്പെടുത്തി വെച്ചതാണെന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലും അവർക്ക് സമാധാനവും സ്ഥൈര്യവും നൽകുന്നതും അല്ലാഹുവിന്റെ വിധിയെ ഹൃദയ വിശാലതയോട് കൂടി സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കുന്നതും ഈ ഒരു വിശ്വാസമാണ്.

ഗുണ പാഠങ്ങൾ ഉൾകൊള്ളൽ:

പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാതെ വിവരങ്ങൾ കൈമാറുന്നതിൽ ആൾക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയും വിപത്തുകൾ സംഭവിക്കുകയും ചെയ്യുമ്പോൾ അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നത് വിസ്‌മരിക്കപ്പെട്ടു പോയ സുന്നത്തും മഹത്തായ ആരാധനയുമാണ്. " രാത്രി മുഴുവൻ നമസ്‌കരിക്കുന്നതിനെക്കാൾ നല്ലത് ഒരു മണിക്കൂർ ചിന്തിക്കുന്നതാണ്" എന്ന് അബൂ ദർദാഅ് (റ) ന്റെ വാക്കുകളായി 'ഹിൽയത്തുൽ ഔലിയാഅ്' എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കപ്പെടുന്നത് കാണാം.

പരീക്ഷണങ്ങളും വിപത്തുകളും ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വിവിധ രൂപത്തിൽ വരാം:

١
പാപങ്ങൾ പൊറുക്കപ്പെടുകയും പദവികൾ ഉയർത്തപ്പെടും ചെയ്യുന്നു : ഇത് ലഭിക്കാൻ വിപത്തുകളോട് ദൃഢ വിശ്വാസത്തോടും ക്ഷമയോടും സ്ഥൈര്യത്തോടും കൂടി സമീപിക്കേണ്ടതാണ്.
٢
ഓർമ്മപ്പെടുത്തൽ: വിപത്തുകളുടെ സന്ദർഭങ്ങളിൽ അശ്രദ്ധയിൽ നിന്നും അലസതയിൽ നിന്നും അല്ലാഹുവിനെ തൊട്ട് അകന്നിരിക്കുന്നതിൽ നിന്നും ഒരു ഉണർത്തൽ മുസ്‌ലിമിന് ആവശ്യമാണ്
٣
ശിക്ഷ: അപ്പോൾ ആ സന്ദർഭത്തിൽ ഖേദിച്ച് മടങ്ങുകയും കീഴൊതുങ്ങുകയും അനുസരണം വർധിപ്പിക്കുയും ചെയ്യൽ അനിവാര്യമാണ്.

അല്ലാഹുവിനോട് പ്രാർത്ഥിച്ച് കൊണ്ട് അവന് കീഴൊതുങ്ങുകയും താഴ്‌മ കാണിക്കുകയും ചെയ്യുക:

വിപത്തുകൾ ബാധിക്കുമ്പോൾ അല്ലാഹുവിന് കീഴൊതുങ്ങലും അവനോട് താഴ്മ കാണിക്കലും സഹായം തേടലും അവനോട് മാത്രം പ്രയാസങ്ങളും ദുരിതങ്ങളും നീക്കാൻ ആവശ്യപ്പെടലും മഹത്തായ ആരാധനകളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു: "അങ്ങനെ അവര്‍ക്ക്‌ നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ്‌ താഴ്മയുള്ളവരാകാതിരുന്നത്‌ ? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തു പോകുകയാണുണ്ടായത്‌. അവര്‍ ചെയ്ത്‌ കൊണ്ടിരുന്നത്‌ പിശാച്‌ അവര്‍ക്ക്‌ ഭംഗിയായി തോന്നിക്കുകയും ചെയ്തു." (സൂ. അന്‍ആം 43). സത്യ സന്ധമായ പ്രാർത്ഥന അവന് ആകാശത്തിന്റെ കവാടങ്ങൾ തുറന്ന് കൊടുക്കപ്പെടുകയും അകലങ്ങൾ ചുരുങ്ങുകയും പരമകാരുണികനോട് സമീപസ്ഥനാക്കുകയും ചെയ്യും "നിന്നോട്‌ എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക്‌ ഏറ്റവും) അടുത്തുള്ളവനാകുന്നു ( എന്ന്‌ പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌." (സൂ. ബഖറ 186). വഹബ് ഇബ്‌നു മുനബ്ബഹ് (റഹി) പറഞ്ഞു: "പ്രാര്ഥനകളിലൂടെ പരിഹരിക്കപ്പെടാനാണ് വിപത്തുകൾ ഇറങ്ങുന്നത്".

ഇബ്‌നു കഥീർ (റ) പറയുന്നു: "അങ്ങനെ അവര്‍ക്ക്‌ നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ്‌ താഴ്മയുള്ളവരാകാതിരുന്നത്‌ ?" അഥവാ: നാം അവരെ ആ കാര്യങ്ങൾ കൊണ്ട് പരീക്ഷിച്ചാൽ എന്തുകൊണ്ട് അവർക്ക് നമ്മിലേക്ക് താഴ്‌മ കാണിക്കുകയും കീഴൊതുങ്ങി നിൽക്കുകയും ചെയ്യാൻ കഴിയുന്നില്ല? "എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്‌" അതായത് : "അവരുടെ ഹൃദയങ്ങൾ ലോലമാവുകയോ ഭയ വിഹ്വലരാവുകയോ ചെയ്‌തില്ല "അവര്‍ ചെയ്ത്‌ കൊണ്ടിരുന്നത്‌ പിശാച്‌ അവര്‍ക്ക്‌ ഭംഗിയായി തോന്നിക്കുകയും ചെയ്തു." അഥവാ ശിർക്കും മറ്റു പാപങ്ങളും.

(അത്‌ നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌)

നാം അത്തരം രോഗങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും മുക്തരാണെന്ന് വിശ്വസിക്കുകയും ഏറ്റവും അവസാനം മാത്രം പരീക്ഷണങ്ങളും പാപങ്ങളും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച് ചിന്തിക്കുകയും ചെയ്യുക എന്നതാണ് ഈ വിഷയത്തിൽ അല്ലാഹുവിന്റെ തന്ത്രങ്ങളെ കുറിച്ച് നാം വെച്ച് പുലർത്തുന്ന ഏറ്റവും വലിയ വഞ്ചനാത്മകമായ നിലപാടും സ്വയം സമാധാനമടയലും. ഇതാകട്ടെ ഖുർആൻ ഒന്നിലധികം സ്ഥലങ്ങളിൽ ഊന്നി പറഞ്ഞ കാര്യമാണിത്. അല്ലാഹു പറയുന്നു: "നിങ്ങള്‍ക്ക്‌ ഒരു വിപത്ത്‌ നേരിട്ടു. അതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക്‌ വരുത്തി വെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ്‌ സംഭവിച്ചത്‌ എന്ന്‌?" (സൂ. ആലു ഇമ്രാൻ 165). വീണ്ടും അല്ലാഹു പറയുന്നു: "നിങ്ങള്‍ക്ക്‌ ഏതൊരു ആപത്ത്‌ ബാധിച്ചിട്ടുണ്ടെങ്കിലും അത്‌ നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു." (സൂ. ശൂറാ 30).

(അല്ലാഹു തന്റെ ദാസന്‍മാരോട്‌ കനിവുള്ളവനാകുന്നു):

വിപത്തുകളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ വിശ്വാസികൾക്ക് അത് ലഘൂകരിക്കുകയും വിപത്തുകളിൽ നിന്ന് അവരെ സംരക്ഷിച്ച് കൊണ്ടും മറ്റുള്ളവരെ ബാധിക്കുന്നതിൽ നിന്നും അവരെ അകറ്റി കൊണ്ടും കഷ്ടതകളിൽ അല്ലാഹുവിന്റെവിധിയിൽ ക്ഷമയും തൃപ്തിയും കൈക്കൊള്ളാൻ അവരെ പ്രാപ്തരാക്കികൊണ്ടുമെല്ലാം വിശ്വാസികളോടുള്ള അല്ലാഹുവിന്റെ ദയ പ്രകടമാകുന്നു. അവന്റെ ദയ ഇല്ലായിരുന്നെങ്കിൽ വിഷാദവും പരിഭ്രാന്തിയും ഭയവും കൊണ്ട് ഹൃദയങ്ങൾ നിറയുമായിരുന്നു.

" إِنَّ رَبِّي لَطِيفٌ لِمَا يَشَاءُ " (തീർച്ചയായും എന്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സൗമ്യമായി ചെയ്യുന്നവനാകുന്നു) എന്ന ആയത്തിന്റെ വിശദീകരണത്തിൽ ഇമാം സഅദീ (റഹി) പറയുന്നു: " അവന്റെ നന്മയും ദയയും അവന്റെ അടിമയിലേക്ക് അവർ അറിയാത്ത രൂപത്തിൽ എത്തുന്നു, അവർ വെറുക്കുന്ന കാര്യങ്ങളിലൂടെ അവരെ ഉന്നത സ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു"

അല്ലാഹുവിൽ ഭരമേല്പിക്കൽ

അല്ലാഹുവിലുള്ള ആത്മവിശ്വാസവും അവനിൽ നന്നായി ഭരമേല്പിക്കലുമാണ് പരീക്ഷണങ്ങളെയും ക്ലേശങ്ങളെയും അതിജീവിക്കാനുള്ള ഏറ്റവും മികച്ച മാർഗം. അപ്പോൾ നീ ആസന്നമായ ആശ്വാസത്തെ കുറിച്ച് ദൃഢ വിശ്വാസം ഉള്ളവനായിരിക്കുകയും നിങ്ങളുടെ ചുറ്റുമുള്ളവർക്കിടയിൽ ശുഭാപ്തിവിശ്വാസം പ്രചരിപ്പിക്കുകയും, പരിഭ്രാന്തിയും അശുഭാപ്തിവിശ്വാസവും ഒഴിവാക്കുകയും ചെയ്യണം. ഒരു പ്രയാസം രണ്ട് എളുപ്പങ്ങളെ ഒരിക്കലും അതിജയിക്കില്ല. "എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. * തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും." (സൂ. ശര്‍ഹ് 5-6).

(സത്യവിശ്വാസികളേ, നിങ്ങള്‍ ജാഗ്രത കൈക്കൊള്ളുവിന്‍)

അല്ലാഹു പ്രപഞ്ചത്തിൽ സ്ഥാപിച്ച അവന്റെ നടപടി ക്രമങ്ങളിൽ പെട്ടതാണ് തിന്മകളെ തടയാൻ പ്രാപ്‌തമായ മതപരമായി നിർദേശിക്കപ്പെട്ട ഭൗതികമായ കാരണങ്ങളെ സ്വീകരിക്കുക എന്നത്. ദൈവ ദൂതന്മാരും സജ്ജനങ്ങളും അത് സ്വീകരിച്ചിട്ടുണ്ട്. അത് തവക്കുൽ (ഭരമേല്പിക്കൽ) ന്റെ പൂർണതയുടെയും ആരാധന യഥാർത്ഥവൽക്കരിക്കുന്നതിന്റെയും ഭാഗമാണ്.

തവക്കുൽ എന്നാൽ : കാരണങ്ങളെ സമീപിക്കുന്നതോടൊപ്പം ഹൃദയത്തിൽ അല്ലാഹുവിനെ അവലംബിക്കലാണ്. അല്ലാഹുവിൽ ആശ്രയിക്കുകയും കാരണങ്ങളിൽ നിന്ന് പിന്തിരിയുകായും ചെയ്യുന്നത് മതത്തിൽ ഒരു കുറവും ബുദ്ധി ശൂന്യതയുമാണ്. ഹൃദയത്തിൽ അല്ലാഹുവിനെ ആശ്രയിക്കാതെ കേവലം കാരണങ്ങളെ മാത്രം അവലംബിക്കുന്നത് തൗഹീദിലെ ന്യൂനതയും കാരണങ്ങളാൽ അല്ലാഹുവിനെ പങ്ക് ചേർക്കലു (ശിർക്ക്) മാണ്.

(ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്‌) :

ഈ ലോകത്തിലുള്ള മനുഷ്യരുടെ അനുഗ്രഹങ്ങളും ആസ്വാദനങ്ങളും സുരക്ഷിതത്വവും ജീവിതവും സ്ഥിരതയുമൊക്കെ അവരുടെ മേൽ വിഷമകരമാക്കി തീർക്കുന്ന ഒരു നിഗൂഢ സൃഷ്ടിയെ ശാശ്വതമായ ഗേഹമായി സ്വീകരിച്ച് സമാധാനമടയുന്നതും അതിന് വേണ്ടി പരസ്പരം പോരാടുന്നതും അതിലെ ആഡംബരങ്ങൾക്കായി മത്സരിക്കുന്നതും ബുദ്ധിമാനായ വിശ്വാസിക്ക് യോജിച്ചതാണോ?

(നിങ്ങൾ എന്നെ ഭയപ്പെടുക: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍):

ഈ വൈറസുകൾ തന്റെ ദാസന്മാരെ ഭയപ്പെടുത്തുകയും അത് വഴി അവർക്ക് ആത്മചിന്തയും ഗുണപാഠവും നൽകുന്ന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണെന്നതിൽ യാതൊരു സംശയവുമില്ല. അല്ലാഹു പറയുന്നു: "ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്‌." (സൂ. ഇസ്റാഅ് 59).

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ ഭയപ്പെട്ട് കൊണ്ട് അവന്റെ ആരാധനയെ പുനരുജ്ജീവിപ്പിക്കുക:

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ ഭയപ്പെടുക എന്നത് നബി(സ) യുടെ മാർഗദർശനനത്തിൽ പെട്ടതാണ്. അനസ്(റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: "ശക്തമായി കാറ്റ് അടിക്കുകയാണെങ്കിൽ അത് നബി(സ) യുടെ മുഖത്ത് നിന്നും അറിയാൻ സാധിക്കുമായിരുന്നു" (ബുഖാരി 1034).

(ആകയാല്‍ നിനക്ക്‌ ഒഴിവ്‌ കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക):

സമയം ആണ് ഒരു മുസ്‌ലിമിന്റെ ഇഹലോകത്തെ മൂലധനം. അത് പണത്തിനെക്കാളും മറ്റെന്തിനേക്കാളും മൂല്യമേറിയതാണ്. ഇബ്‌നു അബ്ബാസ് (റ) വിൽ നിന്നും, നബി(സ) പറഞ്ഞിരിക്കുന്നു: " ജനങ്ങൾ അധികപേരും അശ്രദ്ധയിലാകുന്ന രണ്ട് അനുഗ്രഹങ്ങളാണ്; ആരോഗ്യവും ഒഴിവ് സമയവും" (ബുഖാരി 6412).

അതിനാൽ ബുദ്ധിമാൻ എപ്പോഴും അവന്റെ സമയം ഉപയോഗപ്പെടുത്തണം. പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും ഇത് ഉറപ്പ് വരുത്തുകയും തന്റെ സമയം അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി ഉഴിഞ്ഞ് വെക്കുകയും ചെയ്യണം. ഇബ്‌നുൽ ഖയ്യിം (റ) പറയുന്നു: " സമയം നഷ്ടപ്പെടുത്തൽ മരണത്തേക്കാൾ കഠിനമാണ്, കാരണം സമയം നഷ്ടപ്പെടുത്തൽ അല്ലാഹുവിന്റെ തൊട്ടും പരലോകത്തെ തൊട്ടും നിങ്ങളെ അകറ്റി കളയും, എന്നാൽ മരണം ഇഹലോകത്തെ തൊട്ടും അതിലുള്ളവരെ തൊട്ടും മാത്രമാണ് നിങ്ങളെ അകറ്റുന്നത്"

"فَإِذَا فَرَغْتَ فَانصَبْ" (ആകയാല്‍ നിനക്ക്‌ ഒഴിവ്‌ കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക) എന്ന ആയത്തിനെ കുറിച്ച് ശൻഖീത്വീ (റഹി) പറയുന്നു: " ഇതിൽ ലോകത്തെ മൂടിയ ഒഴിവ് സമയം എന്നതിനുള്ള പരിഹാരമുണ്ട്, കാരണം ഒരു മുസ്‌ലിമിന് ഒഴിവ് സമയമെന്ന ഒന്ന് അവശേഷിക്കുന്നില്ല, ഒന്നുകിൽ അവൻ ഇഹലോകത്തിന് വേണ്ടിയുള്ള പണിയിലായിരിക്കും അല്ലെങ്കിൽ പരലോകത്തിന് വേണ്ടിയുള്ള പണിയിലായിരിക്കും"

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക