പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

ഒരു മുസ്ലീം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പൊതുവെ എല്ലാ മുസ്ലീങ്ങളും അറിഞ്ഞിരിക്കേണ്ട, പിന്തുടരേണ്ട നിയമങ്ങളാണ് ഇസ്ലാം കൊണ്ടു വന്നിട്ടുള്ളത്. ഈ നിയമങ്ങൾ വളരെ ലളിതമാണ്. കാരണം ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനം നന്മ കൊണ്ടുവരലും തിന്മയെ തടയാലുമാണ്. ഈ നിയമങ്ങളുടെ സ്രോതസ് അല്ലാഹുവാണെന്നതും അവ വിശദീകരിച്ചു തന്ന പ്രവാചകൻ (സ) ജനങ്ങളിൽ ഏറ്റവും അറിവുള്ളവനും മികച്ച സംസാരശേഷി ഉള്ളവനും തന്റെ സമുദായത്തോട് ഏറ്റവും ഗുണകാംക്ഷിയുമായിരുന്നു എന്നതും ഈ നിയമങ്ങളെ വ്യത്യസ്തമാക്കുന്നു. ഈ വിഭാഗത്തിൽ ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ അവശ്യ നിയമ ആശയങ്ങളുടെ സംഗ്രഹം അടങ്ങിയിരിക്കുന്നു.

അടുത്ത പാഠം

പ്രാഥമിക കർമ മര്യാദകൾ

മുസ്ലിമിന് അഭിമുഖീകരിക്കേണ്ട ഒരു കാര്യവും അതിലെ മര്യാദകളും നിയന്ത്രണങ്ങളും ഏർപ്പെടുത്താതെ മതം അവശേഷിപ്പിച്ചിട്ടില്ല, ഈ കാര്യങ്ങളിൽ പ്രാഥമിക കൃത്യങ്ങളുമായി ബന്ധപ്പെട്ട മര്യാദകളും ഉൾപ്പെടുന്നു. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും അതിൽ നിന്നും ശുദ്ധിയാകുന്നതിനുമുള്ള മര്യാദകൾ, അശുദ്ധിയുടെ തരങ്ങൾ, ഓരോ തരത്തിലുമുള്ള ശുദ്ധീകരണം എന്നിവയെക്കുറിച്ച് ഈ പാഠത്തിൽ നമുക്ക് മനസിലാക്കാം.

പാഠങ്ങൾ