നിലവിലെ വിഭാഗം
പാഠം ശിർക്ക് (അല്ലാഹുവിൽ പങ്ക് ചേർക്കൽ)
ശിർക്കിന്റെ ആശയം
ശിർക്ക് എന്നാൽ: അല്ലാഹുവിന്റെ രക്ഷാകർതൃത്വത്തിലോ അവനുള്ള ആരാധനയിലോ അവന്റെ നാമഗുണ വിശേഷണങ്ങളിലോ പങ്കാളികളെ സ്വീകരിക്കലാണ്.
ശിർക്കിന്റെ രൂപങ്ങൾ:
ശിർക്കിന്റെ ഗൗരവം
അല്ലാഹുവിന്റെ ആരാധനയിലുള്ള ഏകത്വത്തിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുന്ന കാര്യമാണ് ശിർക്ക്. അല്ലാഹുവിന്റെ ദൈവികതയിലും അവന്റെ ആരാധനയിലും അവനെ ഏകനാക്കുന്ന വിശ്വാസമാണ് ഏറ്റവും ശ്രേഷ്ഠവും അനിവാര്യമായതുമെങ്കിൽ അല്ലാഹുവിങ്കൽ ഏറ്റവും ഗുരുതരമായ തെറ്റ് അവനിൽ പങ്ക് ചേർക്കൽ (ശിർക്ക്) ആണ്. തൗബ കൊണ്ടല്ലാതെ അല്ലാഹു പൊറുക്കാത്ത ഒരേയൊരു തെറ്റാണത്. അല്ലാഹു പറയുന്നു: "തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്." (സൂ. നിസാഅ് 48). അല്ലാഹുവിങ്കൽ ഏറ്റവും ഗുരുതരമായ പാപം ഏതാണെന്ന് റസൂൽ (സ) യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നിന്നെ സൃഷ്ടിച്ച അല്ലാഹുവിന് നീ പങ്ക് കാരെ വെക്കലാണ്" (ബുഖാരി 4207 , മുസ്‌ലിം 86)
ശിർക്ക് പ്രവർത്തനങ്ങളെ നശിപ്പിച്ച് കളയും, അല്ലാഹു പറയുന്നു: "അവര്‍ ( അല്ലാഹുവോട് ) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു." (സൂ. അൻആം 88).
ശിർക്ക് അത് ചെയ്യുന്നവനെ നരകത്തിൽ നിത്യവാസിയാക്കുന്നു, അല്ലാഹു പറഞ്ഞു: "അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും." (സൂ. മാഇദ 72).
ശിർക്കിന്റെ ഇനങ്ങൾ
ഒരു ദാസൻ അല്ലാഹു അല്ലാത്തവർക്ക് ആരാധന അർപ്പിക്കുന്നതാണ് ഇത്. അല്ലാഹു തൃപ്തിപ്പെടുന്ന എല്ലാ വാക്കുകളും പ്രവൃത്തികളും ആരാധനയിൽ പെടുന്നു. ഇവയിൽ വല്ലതും ആരെങ്കിലും അല്ലാഹു അല്ലാത്തവർക്ക് സമർപ്പിച്ചാൽ അത് ശിർക്കും കുഫ്‌റു (ദൈവനിഷേധവു) മാണ്. വലിയ ശിർക്കിന്റെ ഉദാഹരണങ്ങൾ: ഒരു മനുഷ്യൻ അല്ലാഹുവല്ലാത്തവരോട് തന്റെ രോഗം മാറാനോ ഉപജീവനം വിശാലമാകാനോ പ്രാർത്ഥിക്കുകയോ ചോദിക്കുകയോ ചെയ്യുക, അല്ലാഹു അല്ലാത്തവരുടെ മേൽ ഭരമേല്പിക്കുക, അല്ലാഹു അല്ലാത്തവർക്ക് വേണ്ടി സുജൂദ് അർപ്പിക്കുക മുതലായവ.
അപ്പോൾ ഇങ്ങനെ പ്രാർത്ഥനകൾ കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ അല്ലാഹുവല്ലാത്തവരിലേക്ക് തിരിയുന്നത് ശിർക്കും കുഫ്‌റുമാണ്. കാരണം, രോഗശമനവും ഉപജീവനവുമൊക്കെ അല്ലാഹുവിന്റെ മാത്രം രക്ഷാ കർതൃത്വത്തിൽ പെട്ടവയും ഭരമേല്പിക്കലും സുജൂദുമൊക്കെ അവന്റെ ആരാധനയിലെ ഏകത്വം സാക്ഷാത്‍കരിക്കുന്നവയുമാണ്.
2- ചെറിയ ശിർക്ക്
വലിയ ശിർക്കിലേക്കുള്ള മാർഗമോ അതിലേക്ക് എത്തിക്കുന്നതോ ആയ എല്ലാ വാക്കുകളും പ്രവർത്തനങ്ങളുമാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്.
ചെറിയ ശിർക്കിന്റെ ഉദാഹരണങ്ങൾ
ജനങ്ങളോട് വല്ലതും ചോദിക്കുന്നതോ ആവശ്യപ്പെടുന്നതോ ശിർക്കിന്റെ പരിധിയിൽ വരുമോ ?
മനുഷ്യന്റെ ചിന്തയെ അന്ധവിശ്വാസത്തിൽ നിന്നും വ്യാജത്തിൽ നിന്നും മോചിപ്പിക്കാനും അല്ലാഹുവല്ലാത്തവരോടുള്ള വിധേയത്വത്തിൽ നിന്ന് സ്വയം മോചിപ്പിക്കാനുമാണ് ഇസ്ലാം വന്നത്. മൃത ശരീരങ്ങളോടോ നിർജീവ വസ്തുക്കളോടോ ചോദിക്കലോ വിനയത്തോടെ കീഴൊതുങ്ങലോ ഒരു നിലക്കും അനുവദനീയമല്ല. അത് അന്ധവിശ്വാസവും ശിർക്കുമാണ്. എന്നാൽ ജീവനുള്ള ഹാജരുള്ള ഒരു വ്യക്തിയോട് വെള്ളത്തിൽ മുങ്ങുമ്പോൾ പിടിക്കാൻ ആവശ്യപ്പെടുന്നതോ അല്ലെങ്കിൽ തനിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നതോ പോലെ അവന്റെ കഴിവിൽ പെട്ട കാര്യങ്ങൾ ചോദിക്കൽ അനുവദനീയമാണ്.
മൃതദേഹങ്ങളോടോ നിർജീവ വസ്തുക്കളോടോ വല്ലതും ആവശ്യപ്പെടൽ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധവും ശിർക്കുമാണ്. കാരണം, മൃതദേഹങ്ങൾക്കും നിർജീവ വസ്തുക്കൾക്കും ആവശ്യപ്പെടുന്നത് കേൾക്കാനോ അതിന് ഉത്തരം ചെയ്യാനോ സാധ്യമല്ല തന്നെ. പ്രാർത്ഥന ആരാധനയാണ്, അത് അല്ലാഹു അല്ലാത്തവർക്ക് അർപ്പിക്കൽ ശിർക്കുമാണ്. പ്രവാചക നിയോഗ സമയത്തെ അറബികളിൽ ഉണ്ടായിരുന്ന ശിർക്ക് മൃതദേഹങ്ങളോടും നിർജീവ വസ്തുക്കളോടും പ്രാർത്ഥിക്കുക എന്നതായിരുന്നു.