പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം മുഹമ്മദ് നബി (സ) യിലുള്ള വിശ്വാസം

നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ദൗത്യത്തോടെ അല്ലാഹുവിലേക്കുള്ള വാതിലുകളിൽ അദ്ദേഹത്തിന്റെ വാതിൽ ഒഴികെ എല്ലാ വാതിലുകളും അടഞ്ഞു, അത് കൊണ്ട് തന്നെ മുഹമ്മദ് നബി(സ) യുടെ നിയോഗത്തോടെ അദ്ദേഹത്തിലും അദ്ദേഹം കൊണ്ട് വന്നതില്യ്മ് വിശ്വസിക്കാത്തവരുടെ വിശ്വാസം സ്വീകരിക്കപ്പടില്ല.

  • മുഹമ്മദ് നബി(സ) യുമായി ബന്ധപ്പെട്ട് അനിവാര്യമായും നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കുക. 
  • മുഹമ്മദ് നബി(സ)യുടെ സന്ദേശത്തിന്റെ സവിശേഷത മനസ്സിലാക്കുക. 
  • മുഹമ്മദ് നബി(സ) യുടെ കുടുംബവുമായും അനുചരന്മാരുമായും ബന്ധപ്പെട്ട് അനിവാര്യമായും നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

മുഹമ്മദ് നബി(സ)യുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ നമുക്ക് അനിവാര്യമാണ്, അതിൽ പെട്ടതാണ് ;

1- മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണ് , അവിടുന്ന് മുന്ഗാമികളുടെയും പിൻഗാമികളുടെയും നേതാവാണ്. അന്ത്യപ്രവാചകനായ അദ്ദേഹത്തിന് ശേഷം മറ്റൊരു നബിയും വരാനില്ല. അവിടുന്ന് സന്ദേശം എത്തിച്ച് കൊടുത്തു, അമാനത്തുകൾ നിറവേറ്റി, സമൂഹത്തോട് ഗുണകാംക്ഷ കാണിച്ചു, അല്ലാഹുവിന്റെ മാർഗത്തിൽ ധർമസമരം ചെയ്യേണ്ട മുറപ്രകാരം ധർമസമരം ചെയ്‌തു, എന്നെല്ലാം നമ്മൾ വിശ്വസിക്കുന്നു.

2- അവിടുന്ന് അറിയിച്ചു തന്ന കാര്യങ്ങൾ നമ്മൾ സത്യപ്പെടുത്തുന്നു, കൽപിച്ച കാര്യങ്ങൾ അനുസരിക്കുന്നു, അവിടുന്ന് വിലക്കുകയും ശാസിക്കുകയും ചെയ്തതിൽ നിന്ന് നാം പിന്തിരിയുകയും അദ്ദേഹത്തിന്റെ സുന്നത്ത് അനുസരിച്ച് അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌." (അൽ-അഹ്സാബ്: 21).

3- നബി(സ) യോടുള്ള സ്നേഹത്തെ നമ്മുടെ മാതാപിതാക്കളെക്കാളും മക്കളെക്കാളും മുഴുവൻ ജനങ്ങളെകാളും മുൻകടത്തൽ നമുക്ക് അനിവാര്യമാണ്. നബി (സ) പറയുന്നു: "സ്വന്തം മാതാപിതാക്കള്‍, മക്കള്‍, മുഴുവന്‍ ജനങ്ങള്‍ എന്നിവരെക്കാളെല്ലാം ഒരാള്‍ക്ക്‌ ഞാന്‍ പ്രിയപ്പെട്ടവനാകാത്ത കാലത്തോളം അവന്‍ വിശ്വാസിയാവുകയില്ല" (ബുഖാരി 15, മുസ്‌ലിം 44). അവിടുത്തോടുള്ള യഥാർത്ഥ സ്നേഹം അവിടുത്തെ സുന്നത്തുകൾ പിൻപറ്റലും മാർഗദർശനം സ്വീകരിക്കലുമാണ്. അവിടുത്തെ അനുസരിക്കാതെ യഥാർത്ഥ സന്തോഷമോ പൂർണമായ മാർഗദർശനമോ സാധ്യമാകില്ല തന്നെ. അല്ലാഹു പറയുന്നു: "നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ സന്‍മാര്‍ഗം പ്രാപിക്കാം. റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു." (സൂ. നൂർ 54).

4- പ്രവാചകൻ(സ) കൊണ്ടുവന്നത് നാം അംഗീകരിക്കുകയും അവിടുത്തെ സുന്നത്ത് വഴി നാം നയിക്കപ്പെടുകയും അദ്ദേഹത്തിന്റെ മാർഗ ദർശനത്തെ ബഹുമാനിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യൽ നമുക്ക് അനിവാര്യമാണ്. അല്ലാഹു പറയുന്നു: "ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത്‌ പൂര്‍ണ്ണമായി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല." (സൂ. നിസാഅ് 65)

5- അവിടുത്തെ കല്പനകളോട് വിയോജിപ്പ് ഉണ്ടാകുന്നതിനോട് നമ്മൾ ജാഗ്രത പുലർത്തുകയും വേണം. അവിടുത്തെ കല്പനകളോട് വിയോജിക്കുന്നത് കുഴപ്പത്തിനും വഴികേടിനും വേദനയേറിയ ശിക്ഷക്കും കാരണമായി തീരും. അല്ലാഹു പറയുന്നു: " ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക്‌ എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക്‌ വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചു കൊള്ളട്ടെ." സൂ. നൂർ 63)

മുഹമ്മദീയ സന്ദേശങ്ങളുടെ സവിശേഷതകൾ

മുഹമ്മദീയ സന്ദേശങ്ങൾ പൂർവ ദൂതുകളിൽ നിന്നും ഒരുപാട് കാര്യങ്ങളിൽ വ്യതിരിക്തത പുലർത്തുന്നുണ്ട്, അവയിൽ പെട്ടതാണ് ;

1- മുഹമ്മദീയ സന്ദേശം പൂർവീക സന്ദേശങ്ങളുടെ പരിസമാപ്തിയാണ്, അല്ലാഹു പറയുന്നു: "മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. " (സൂ. അഹ്സാബ് 40).

2- മുഹമ്മദീയ സന്ദേശം പൂർവിക സന്ദേശങ്ങളെ മായ്ച്ചു കളയുന്നതാണ്. മുഹമ്മദ് നബി(സ) യുടെ നിയോഗത്തിന് ശേഷം അദ്ദേഹത്തെ പിന്തുടരുന്നതല്ലാതെ ഒരു മതവും അല്ലാഹു ആരിൽ നിന്നും സ്വീകരിക്കുകയില്ല. അവിടുത്തെ മാർഗ്ഗത്തിലൂടെയല്ലാതെ ഒരാളും സ്വർഗീയാനുഭൂതികളിൽ എത്തിച്ചേരില്ല. അവിടുന്ന് (സ) പ്രവാചകന്മാരിൽ ഏറ്റവും ഉത്തമനാണ്. അവിടുത്തെ സമുദായം ഏറ്റവും ഉത്തമ സമുദായമാണ്. അവിടുത്തെ മതനിയമങ്ങൾ ഏറ്റവും പരിപൂർണമാണ്.അല്ലാഹു പറയുന്നു : "ഇസ്ലാം ( ദൈവത്തിനുള്ള ആത്മാര്‍പ്പണം ) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും." (സൂ. ആലു ഇമ്രാൻ 85). നബി(സ) പറയുന്നു: " ഈ സമുദായത്തിലെ ജൂതനോ കൃസ്ത്യാനിയോ ആരുമാകട്ടെ എന്നെ കുറിച്ച് കേട്ടിട്ട് എന്നിൽ അവതരിപ്പിക്കപ്പെട്ടത് വിശ്വസിക്കാതെയാണ് അവൻ മരണപ്പെടുന്നതെങ്കിൽ അവൻ നരകാവകാശിയായിരിക്കും" (മുസ്‌ലിം 153, അഹ്‌മദ്‌ 8609)

3- മുഹമ്മദീയ സന്ദേശം ജിന്നുകളിലേക്കും മനുഷ്യരിലേക്കും പൊതുവായി ഉള്ളതാണ്. ജിന്നുകളുടെ സംസാരമായി അല്ലാഹു പറയുന്നു: "ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക്‌ വിളിക്കുന്ന ആള്‍ക്ക്‌ നിങ്ങള്‍ ഉത്തരം നല്‍കുക" (സൂ. അഹ്‌ഖാഫ് 31). അല്ലാഹു പറയുന്നു: "നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത്‌ നല്‍കുവാനും ആയികൊണ്ട്‌ തന്നെയാണ്‌ അയച്ചിട്ടുള്ളത്" (സൂ. സബഅ് 28). നബി(സ) പറഞ്ഞു: " മറ്റു പ്രവാചകന്മാരിൽ നിന്നും ആറ് കാര്യങ്ങളാൽ ഞാൻ ശ്രേഷ്ടനാക്കപ്പെട്ടിരിക്കുന്നു; എനിക്ക് ജവാമിഉൽ കലിം (കുറഞ്ഞ വാക്കുകളിൽ കൂടുതൽ അർഥങ്ങൾ) നൽകപ്പെട്ടു, ഭയപ്പാടുകളിൽ സഹായിക്കപ്പെട്ടു, യുദ്ധാർജിത സമ്പത്ത് അനുവദനീയമാക്കപ്പെട്ടു, ഭൂമിയെ എനിക്ക് ശുദ്ധവും നമസ്‌കാര സ്ഥലവുമാക്കപ്പെട്ടു, ഞാൻ മുഴുവൻ സൃഷ്ടികളിലേക്കുമായി നിയോഗിക്കപ്പെട്ടു, എന്നെ കൊണ്ട് പ്രവാചകന്മാർക്ക് പരിസമാപ്തി കുറിക്കപ്പെട്ടു" (ബുഖാരി 2815, മുസ്‌ലിം 523).

റസൂൽ (സ) യുടെ അനുചരന്മാരും അവിടുത്തെ കുടുംബവും

അല്ലാഹു എല്ലാ പ്രവാചകന്മാരെയും നിയോഗിച്ചത് അവരുടെ സഹചാരികളും അനുയായികളും അവരുടെ ഏറ്റവും നല്ല അനുയായികളാകുന്ന നിലക്കാണ്. അവരുടെ തലമുറ ആ സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠമായ തലമുറയാണ്. അപചയങ്ങളിൽ നിന്ന് മുക്തവും തളിഞ്ഞതുമായ നിലക്ക് ഈ മതത്തെ വഹിക്കുവാനും അത് ജനങ്ങൾക്ക് എത്തിക്കുവാനും വേണ്ടി പ്രവാചകന്മാർക്കും ദൈവദൂതന്മാർക്കും ശേഷം ഏറ്റവും നല്ല സൃഷ്ടികളായി അല്ലാഹു അവിടുത്തെ പ്രവാചകന്റെ അനുചരന്മാരെ തെരെഞ്ഞെടുത്തു. നബി(സ) പറഞ്ഞു: "എന്റെ സമുദായത്തിൽ ഏറ്റവും ഉത്തമർ ഞാൻ നിയോഗിക്കപ്പെട്ട തലമുറയാണ്, ശേഷം അവരെ തുടർന്ന് വരുന്നവരും ശേഷം അവരെ തുടർന്ന് വരുന്നവരും" (മുസ്‌ലിം 2534).

സ്വഹാബി എന്നതിന്റെ നിർവചനം

സ്വഹാബി എന്നാൽ : ആര് മുസ്‌ലിമായി കൊണ്ട് നബി(സ)യെ കണ്ട് മുട്ടുകയും അതേ അവസ്ഥയിൽ തന്നെ മരണപ്പെടുകയും ചെയ്തോ അവനാണ് സ്വഹാബി.

റസൂൽ(സ) യുടെ സ്വഹാബത്തിന്റെ ശ്രേഷ്ഠതയും വിശേഷണങ്ങളും പ്രകീർത്തനങ്ങളുമായ പല കാര്യങ്ങളും ഖുർആനിലും സുന്നത്തിലും വന്നിട്ടുണ്ട്, അവയിൽ ചിലത്:

١
സ്വഹാബത്തിനെ അല്ലാഹു പ്രകീർത്തിക്കുകയും അവരെ തൃപ്തിപ്പെടുകയും അവർക്ക് നന്മ വാഗ്‌ദാനം നൽകുകയും ചെയ്‌തിട്ടുണ്ട്‌ . അല്ലാഹു പറയുന്നു: "മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട്‌ വന്നവരും, സുകൃതം ചെയ്തുകൊണ്ട്‌ അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത്‌ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക്‌ അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം." (സൂ. തൗബ 100)
٢
എല്ലാ സമുദായങ്ങളിലും വെച്ച് ഏറ്റവും ഉത്തമമായ തലമുറയാകുന്നു അവർ, ഈ ഉമ്മത്തിലെ ഏറ്റവും ഉത്തമരാകുന്നു അവർ. അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) വിൽ നിന്നും, നബി(സ) പറഞ്ഞിരിക്കുന്നു: "ജനങ്ങളിൽ ഏറ്റവും ഉത്തമർ എന്റെ തലമുറയാണ്, ശേഷം അവരെ തുടർന്നവരും ശേഷം അവരെ തുടർന്നവരും" (ബുഖാരി, മുസ്‌ലിം )
٣
അവരുടെ കർമങ്ങളും പ്രതിഫലങ്ങളും ഇരട്ടിക്കപ്പെടും. അബൂ സഈദിൽ ഖുദ്‌രി (റ) വിൽ നിന്നും അദ്ദേഹം പറഞ്ഞു; നബി(സ) പറഞ്ഞിരിക്കുന്നു: "നിങ്ങൾ എന്റെ സ്വഹാബത്തിനെ ദുഷിച്ച് പറയരുത്, കാരണം നിങ്ങൾ ഉഹ്ദ് മലയോളം സ്വർണം ചെലവഴിച്ചാലും (ദാനം ചെയ്‌താലും) അവരുടെ ഒരു കൈകുമ്പിളിനോ അതിന്റെ പകുതിക്കോ തുല്യമാവുകയില്ല" (ബുഖാരി)

സ്വഹാബത്തും അഹ്ലു ബൈത്തും (നബി കുടുംബം) മായി ബന്ധപ്പെട്ട് നിർബന്ധമായ കാര്യങ്ങൾ

സ്വഹാബത്തും അഹ്ലു ബൈത്തും (നബി കുടുംബം) മായി ബന്ധപ്പെട്ട് മുസ്‌ലിമിന് ഒരുപാട് കാര്യങ്ങൾ നിർബന്ധമാണ് :

1-അവരെ സ്നേഹിക്കുകയും ആദരിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക :

മതത്തോടുള്ള തങ്ങളുടെ താത്പര്യം കൊണ്ടും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചും മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്‌ത മുഹാജിറുകളെ അല്ലാഹു പ്രകീർത്തിച്ചിട്ടുണ്ട്, അത് പോലെ തന്നെ തങ്ങളുടെ സഹോദരന്മാരെ സഹായിക്കുകയും തങ്ങളുടെ കൈവശമുള്ള സ്വത്തിലും സമ്പാദ്യത്തിലും അവരെ പങ്ക് ചേർക്കുകയും സ്വന്തത്തേക്കാൾ തങ്ങളുടെ സഹോദരങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്‌ത മദീനക്കാരായ അൻസ്വാറുകളെയും അല്ലാഹു പ്രകീത്തിച്ചിട്ടുണ്ട്. ശേഷം സ്വഹാബത്തിന്റെ ശ്രേഷ്ഠതയും സ്ഥാനവും സ്നേഹവും മനസ്സിലാക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത് കൊണ്ട് തങ്ങളുടെ മനസ്സിൽ അവരെ കുറിച്ച് അശ്ശേഷം വെറുപ്പോ ദേഷ്യമോ ഇല്ലാതെ അന്ത്യനാൾ വരെ കടന്ന് വരുന്നവരെയും അവൻ പ്രകീർത്തിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു: "അതായത്‌ സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക്‌ (അവകാശപ്പെട്ടതാകുന്നു ആ ധനം.) അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. അവരുടെ ( മുഹാജിറുകളുടെ ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും ( അന്‍സാറുകള്‍ക്ക്‌ ). തങ്ങളുടെ അടുത്തേക്ക്‌ സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക്‌ ( മുഹാജിറുകള്‍ക്ക്‌ ) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ ( അന്‍സാറുകള്‍ ) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക്‌ ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക്‌ അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട്‌ ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു" (സൂ. ഹഷ്ർ 8-10)

2- മുഴുവൻ സ്വഹാബത്തിനെയും തൃപ്തിപ്പെടുക :

അവരിൽ ഒരാളെ കുറിച്ച് പരാമർശിക്കപ്പെട്ടാൽ (റളിയല്ലാഹു അൻഹു ) എന്ന് പറയൽ മുസ്‌ലിമിന് അനിവാര്യമാണ്. കാരണം അവരുടെ അല്ലാഹു അവരെ കുറിച്ച് തൃപ്തനാണ് എന്നും അവരുടെ കർമങ്ങളും അനുസരണവും അവൻ സ്വീകരിച്ചിരിക്കുന്നു എന്നും നമുക്ക് അവൻ അറിയിച്ച് തന്നിട്ടുണ്ട്. അവനെ കുറിച്ച് മതപരമായും ഭൗതികമായും നൽകപ്പെട്ട അനുഗ്രഹങ്ങളിൽ അവരും തൃപ്തരാണ്. അല്ലാഹു പറയുന്നു: "മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട്‌ വന്നവരും, സുകൃതം ചെയ്തുകൊണ്ട്‌ അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത്‌ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക്‌ അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം." (സൂ. തൗബ 100)

നബി (സ) യുടെ അനുചരന്മാർ മുഴുവനും മഹത്തുക്കളും നന്മയുള്ളവരുമാണ്. എന്നാൽ നാല് ഖുലഫാഉ റാശിദുകൾ ആണ് അവരിൽ ഏറ്റവും ഉത്തമർ. അവർ താഴെ പറയുന്ന ക്രമത്തിലാണ്; അബൂബക്കർ സിദ്ധീഖ് (റ), ഉമർ ബിൻ ഖത്താബ് (റ), ഉഥ്മാൻ ബിൻ അഫ്ഫാൻ (റ), അലി ബിൻ അബീ ത്വാലിബ് (റ).

2- സ്വഹാബത്ത് പാപസുരക്ഷിതരല്ലാത്ത മനുഷ്യരാണ്, അവർക്ക് തെറ്റുകൾ സംഭവിക്കാറുണ്ട്. എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ച് അവരുടെ തെറ്റുകൾ വളരെ കുറവാണ്. അവരുടെ പ്രതിഫലമാകട്ടെ മറ്റുള്ളവരെക്കാൾ കൂടുതലും ആണ്. ഈ ദീനിനെ വഹിക്കാൻ വേണ്ടി അവരെ ജനങ്ങളിൽ ഏറ്റവും ഉത്തമരായ സ്വഹാബത്തിനെ അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു: "എന്റെ സമുദായത്തിൽ ഏറ്റവും ഉത്തമർ ഞാൻ നിയോഗിക്കപ്പെട്ട തലമുറയാണ്, ശേഷം അവരെ തുടർന്ന് വരുന്നവരും ശേഷം അവരെ തുടർന്ന് വരുന്നവരും" (മുസ്‌ലിം 2534).

3- മുഴുവൻ സ്വാഹാബത്തും നീതിമാന്മാരും സുകൃതം ചെയ്തവരുമാണെന്ന് നമ്മൾ സാക്ഷ്യം വഹിക്കുന്നു. അവരുടെ നന്മകൾ നാം സ്മരിക്കുന്നു, അവർക്ക് സംഭവിച്ച തെറ്റുകളിലും ഇജ്തിഹാദിലെ പിഴവുകളിലും നമ്മൾ മുഴുകുന്നില്ല. അവർക്ക് സത്യ സന്ധമായ വിശ്വാസവും നല്ല കർമങ്ങളും പിന്തുടരലും ഉണ്ട്. റസൂൽ (സ) പറഞ്ഞു: "എന്റെ സ്വഹാബത്തിനെ നിങ്ങൾ ദുഷിച്ച് പറയരുത്, നിങ്ങളിലൊരാൾ ഉഹ്ദ് മലയോളം സ്വർണം ചിലവഴിച്ചാലും (ദാനം ചെയ്‌താലും) അവർ ഒരു കൈകുമ്പിളോ അതിന്റെ പകുതിയോ ചിലവഴിക്കുന്നതിന് സമമാവുകയില്ല" (ബുഖാരി 3470)

നബി കുടുംബം

നബി കുടുംബം എന്നാൽ അവിടുത്തെ ഭാര്യമാരും സന്താനങ്ങളും അലി(റ), ജഅഫർ (റ) ഉഖൈൽ (റ), അബ്ബാസ് (റ) എന്നിവരുടെ കുടുംബവും സന്താനങ്ങളും ഉൾപ്പെടുന്നതാണ്.

അലി (റ), നബി(സ)യുടെ മകൾ ഫാത്തിമ, അവരുടെ മക്കളും സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാക്കളുമായ ഹസൻ(റ), ഹുസൈൻ (റ) , ഖദീജ (റ), ആഇശ (റ) തുടങ്ങിയ നബി(സ)യുടെ ഭാര്യമാരും അടങ്ങുന്ന നബി(സ) യെ നേരിട്ട് കണ്ടവരാണ് അവരിൽ ഏറ്റവും ഉത്തമർ .

പ്രവാചകൻ (സ)ണ് യുടെ ഭാര്യമാരെ ഏറ്റവും നല്ല പെരുമാറ്റത്തിലേക്കും മികച്ച സ്വഭാവഗുണങ്ങളിലേക്കും നയിച്ച ശേഷം അല്ലാഹു പറഞ്ഞു: "നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌." (സൂ. അഹ്സാബ് 33)

നബി കുടുംബത്തോടുള്ള സ്നേഹം

സത്യവിശ്വാസികളും നബി(സ)യുടെ ചാര്യയെ പിന്തുടരുന്നവരുമായ അവിടുത്തെ കുടുംബത്തെ ഒരു മുസ്ലിം ഇഷ്ടപ്പെടുന്നു. തന്റെ കുടുബത്തിന്റെ സംരക്ഷണത്തെയും നല്ല പെരുമാറ്റത്തെയും കുറിച്ചുള്ള നബി(സ) യുടെ വസ്വിയ്യത്തിന് അനുസൃതമായി അവിടുത്തോടുള്ള സ്നേഹത്തോടൊപ്പം തന്നെ അവരോടുള്ള ഇഷ്ടത്തെയും ആക്കുകയും ചെയ്യുന്നു. തന്റെ കുടുംബത്തോട് ആർദ്രതയുള്ള ഒരു പിതാവ് "അല്ലാഹുവേ അല്ലാഹുവേ എന്റെ കുട്ടികളുടെ കാര്യം " എന്ന് പറയുന്നത് പോലെ അവിടുന്ന് പറഞ്ഞു: " എന്റെ കുടുംബവും, എന്റെ കുടുംബത്തിന്റെ വിഷയത്തിൽ നിങ്ങളെ ഞാൻ അല്ലാഹുവിനെ ഓർമിപ്പിക്കുന്നു, എന്റെ കുടുംബത്തിന്റെ വിഷയത്തിൽ നിങ്ങളെ ഞാൻ അല്ലാഹുവിനെ ഓർമിപ്പിക്കുന്നു" (മുസ്‌ലിം 2408).

രണ്ട് വിഭാഗങ്ങളിൽ നിന്ന് ഒരു മുസ്‌ലിം ഒഴിവാകുന്നു

١
നബികുടുംബത്തിന്റെ വിഷയത്തിൽ അതിര് കവിയുകയും അവരെ പരിശുദ്ധതയുടെ പദവിയിലേക്ക് ഉയർത്തുകയും ചെയ്യുന്ന വിഭാഗം
٢
അവരെ അവഗണിക്കുകയും അവരോട് വെറുപ്പ് വെച്ച് പുലർത്തുകയും ശത്രുത കാണിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗം

നബി കുടുംബം പാപസുരക്ഷിതരല്ല

നബി കുടുംബം മറ്റു കുടുംബങ്ങളെ പോലെ തന്നെയാണ്. അവരിൽ വിശ്വാസികളും അവിശ്വാസികളും നല്ലവരും ദുഷിച്ചവരുമുണ്ട്. അതിനാൽ അവർക്കിടയിൽ അനുസരണമുള്ളവരെ നാം സ്നേഹിക്കുകയും അവർക്ക് ഗുണം കാംക്ഷിക്കുകയും ചെയ്യുന്നു. അവരിലെ അനുസരണക്കേടുള്ളവരെ പേടിക്കുകയും അവർക്ക് സന്മാർഗദർശനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നബി കുടുംബത്തിന്റെ ശ്രേഷ്ടത എല്ലാ അവസ്ഥയിലും അവരിലെ എല്ലാ വ്യക്തികൾക്കും ശ്രേഷ്ടത കൽപിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ല, ജനങ്ങൾ ശ്രേഷ്ടത കല്പിക്കപ്പെടുന്നതിൽ പരിഗണനീയമായ ഒട്ടേറെ കാര്യങ്ങളുണ്ട്. അതിനാൽ അവരല്ലാത്തവരിലും അവരെക്കാൾ മികച്ചവരെ കണ്ടെത്തിയേക്കാം

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക