നിലവിലെ വിഭാഗം
പാഠം ശുദ്ധീകരണത്തിലെ ചില പ്രത്യേക അവസ്ഥകൾ
കാലുറകളിൽ തടവൽ
ഒരു മുസ്‌ലിം വുദൂഅ് ചെയ്യുന്ന സമയത്ത് നിബന്ധനകൾക്ക് വിധേയമായി കാല് കഴുകുന്നതിന് പകരം വെള്ളം നനച്ച കൈ കൊണ്ട് കാലുറകളുടെയോ കാൽപാദം മുഴുവൻ മറയുന്ന നിലക്കുള്ള ഷൂസിന്റെയോ മുകളിൽ തടവാൻ അനുവാദം നൽകുന്നത് ഇസ്‌ലാമിന്റെ മഹത്വങ്ങളിൽ പെട്ടതാണ്.
ഒരു മുസ്‌ലിം കാലുറകളോ സോക്സോ ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധമായ ശേഷമാണ് ധരിച്ചത് എങ്കിൽ വുദൂഅ് ചെയ്യുന്ന സമയത്ത് അതിന്മേൽ തടവിയാൽ മതിയാകുന്നതാണ്.
കാലുറകളിൽ തടവാവുന്ന കാലാവധി
വുദുവിലാണ് കാലുറകളിൽ തടവൽ അനുവദനീയമായിട്ടുള്ളത്, എന്നാൽ ജനാബത്ത് കുളിക്കുന്ന സമയത്ത് ഏത് അവസ്ഥയിലും കാലുകൾ കഴുകുക തന്നെ വേണം.
അശുദ്ധിക്ക് ശേഷം ആദ്യമായി കാലുറകളിൽ തടവുന്ന സമയം മുതലാണ് അതിന്റെ സമയം കണക്കാക്കുക.
ശരീരത്തിൽ പൊട്ടലുകളോ മുറിവോ ഉണ്ടാകുമ്പോൾ വേഗത്തിൽ ശമനം ലഭിക്കാനും വേദന കുറയാനുമൊക്കെയായി അവയവങ്ങളിൽ ചുറ്റുന്ന മെഡിക്കൽ ബാൻഡേജുകളാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
വുദുവിൽ ആയാലും ജനാബത്ത് കുളിയിൽ ആയാലും അവശ്യ സമയത്ത് വെള്ളം നനച്ച കൈ കൊണ്ട് ബാൻഡേജുകളിൽ തടവാവുന്നതാണ്.
അത്, ബാൻഡേജുകൾക്ക് പുറത്തുള്ള ഭാഗങ്ങൾ കഴുകുകയും ബാൻഡേജുകളാൽ മൂടിവെക്കപ്പെട്ട ഭാഗങ്ങൾ വെള്ളം നനച്ച കൈകളാൽ തടവുകയുമാണ് വേണ്ടത്.
ബാൻഡേജുകളിൽ തടവുന്നതിന്റെ കാലാവധി
ബാൻഡേജ് ധരിക്കൽ ആവശ്യമുള്ള കാലത്തോളം അതിൽ തടവൽ അനുവദനീയമാണ്. എന്നാൽ ആവശ്യം കഴിഞ്ഞ് ബാൻഡേജുകൾ നീക്കിയാൽ പിന്നീട് ആ ഭാഗം കഴുകേണ്ടതാണ്.
തയമ്മും
ഒരാൾക്ക് വുദുവിനോ കുളിക്കോ വെള്ളം ലഭ്യമല്ലാതെ വരികയോ അല്ലെങ്കിൽ വെള്ളം ഉപയോഗിക്കാൻ സാധിക്കാതെ വരികയോ ഉള്ള വെള്ളം കുടിക്കാൻ മാത്രം തികയുകയോ ചെയ്യുന്ന അവസ്ഥയിൽ വെള്ളം ലഭ്യമാവുകയോ അത് ഉപയോഗിക്കാൻ സാധ്യമാവുകയോ ചെയ്യുന്നത് വരെ അയാൾക്ക് മണ്ണ് കൊണ്ട് തയമ്മും ചെയ്യാവുന്നതാണ്.
തയമ്മുമിന്റെ രൂപം
ഒരു മുസ്‌ലിം തന്റെ കൈകൾ കൊണ്ട് മണ്ണിൽ ഒരു പ്രാവശ്യം അടിക്കുക.
കൈകളിൽ പറ്റിപ്പിടിച്ച മണ്ണ് കൊണ്ട് അവൻ തന്റെ മുഖത്ത് തടവുക.
ഇടത് കൈകൊണ്ട് വലത് കൈപ്പത്തിയുടെ പുറം ഭാഗവും വലത് കൈ കൊണ്ട് ഇടത് കൈപ്പത്തിയുടെ പുറം ഭാഗവും തടവുന്നു.