നിലവിലെ വിഭാഗം
പാഠം മലക്കുകളിലുള്ള വിശ്വാസം
മലക്കുകളിൽ വിശ്വസിക്കുക എന്നതിന്റെ ആശയം:
മലക്കുകളുടെ അസ്തിത്വത്തിൽ ഉറച്ച് വിശ്വസിക്കുക. അവർ അദൃശ്യ (ഗൈബിയായ) ലോകത്തുള്ള സൃഷ്ടികളാണ്. അവർ ആദരണീയരും ധർമ്മനിഷ്ഠയുള്ളവരുമാണ്. അല്ലാഹുവിനെ അവർ ആരാധിക്കേണ്ട മുറപ്രകാരം ആരാധിക്കുന്നു. അല്ലാഹു അവരോട് കല്പിച്ചതെന്തോ അത് പ്രാവർത്തികമാക്കാൻ അവർ നിലകൊള്ളുന്നു. ഒരിക്കലും അവർ അല്ലാഹുവോട് അനുസരണക്കേട് കാണിക്കുകയില്ല. അല്ലാഹു പറയുന്നു: "എന്നാല്‍ ( അവര്‍ - മലക്കുകള്‍ ) അവന്‍റെ ആദരണീയരായ ദാസന്‍മാര്‍ മാത്രമാകുന്നു.* അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു " (സൂ.അമ്പിയാഅ് 26-27)
മലക്കുകളിൽ വിശ്വസിക്കുന്നതിന്റെ പ്രാധാന്യം
ആറ് വിശ്വാസ കാര്യങ്ങളിൽ പെട്ട ഒന്നാണ് മലക്കുകളിലുള്ള വിശ്വാസം എന്നത്. അല്ലാഹു പറയുന്നു: "തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. ( അതിനെ തുടര്‍ന്ന് ) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു." (സൂ. ബഖറ 285). നബി(സ) പറഞ്ഞു: " അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും അന്ത്യ നാളിലും നന്മയാകട്ടെ തിന്മയാകട്ടെ തീരുമാനം അല്ലാഹുവിങ്കലാണെന്നും നീ വിശ്വസിക്കലാണ് അത്" (മുസ്‌ലിം 8)
മലക്കുകളിൽ വിശ്വസിക്കൽ ഒരു മുസ്‌ലിമിന് അനിവാര്യമാണ്, ആരെങ്കിലും അത് നിഷേധിച്ചാൽ അവൻ വഴി പിഴച്ചു. അല്ലാഹു പറയുന്നു: "അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു." (സൂ.നിസാഅ് 136). മേൽ പറഞ്ഞ ഘടകങ്ങളിലേതെങ്കിലുമൊന്ന് ആരെങ്കിലും നിഷേധിച്ചാൽ അവൻ നിരുപാധികമായി കാഫിർ (സത്യനിഷേധി) ആയി.
ആകാശം അതിലുള്ളവരാൽ ഖനമുള്ളതായിത്തീർന്നിട്ടുണ്ട് , അതിൽ ഒരു മലക്ക് നിൽക്കുകയോ റുകൂഓ സുജൂദോ ചെയ്യാതെയോ ഒരു ചാൺ സ്ഥലം പോലുമവശേഷിക്കുന്നില്ല എന്ന് നബി(സ) പഠിപ്പിച്ച് തന്നു.
മലക്കുകളിലുള്ള വിശ്വാസം എന്തൊക്കെ കാര്യങ്ങളാണ് ഉൾക്കൊള്ളുന്നത് ?
നാം വിശ്വസിക്കേണ്ട മലക്കുളകുടെ വിശേഷണങ്ങളിൽ പെട്ടത് :
അല്ലാഹു മലക്കുകളെ ഏൽപിച്ച ഉത്തരവാദിത്തങ്ങളിൽ പെട്ടത് :
ഒരു അപകടത്തിൽ നിന്ന് ഒരു വ്യക്തിയുടെ രക്ഷപ്പെടലിനെ കുറിച്ച് നാം പലപ്പോഴും ആശ്ചര്യപ്പെടുന്നു , അല്ലാഹുവിന്റെ കൽപന പ്രകാരം മനുഷ്യരെ അപകടത്തിൽ നിന്നും രക്ഷിക്കുക എന്നത് മലക്കുകളുടെ പ്രവർത്തനമാണെന്നത് നാം വിസ്മരിച്ച് കൂട.