നിലവിലെ വിഭാഗം
പാഠം നമസ്‌കാരത്തിന്റെ ആശയവും അതിന്റെ ശ്രേഷ്ഠതയും
നമസ്കാരത്തിന്റെ ആശയം
നമസ്‌കരമെന്നാൽ ഭാഷയിൽ : പ്രാർത്ഥന. ഒരു അടിമയും അവന്റെ സ്രഷ്ടാവും രക്ഷിതാവുമായവനും തമ്മിലുള്ള ബന്ധമാണ് നമസ്‌കാരം. അല്ലാഹുവിനോടുള്ള ആരാധനയുടെയും അവനിലേക്ക് തിരിയുന്നതിന്റെയും അവനോട് സഹായം തേടുന്നതിന്റെയും മഹത്തായ ആശയങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. അതിൽ അവൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അവനോട് സംഭാഷണം നടത്തുകയും അവനെ സ്മരിക്കുകയും ചെയ്യുന്നു. ആത്മാവിനെ ശുദ്ധീകരിക്കുന്നു, അവന്റെയും അവൻ ജീവിക്കുന്ന ഈ ലോകത്തിന്റെയും യാഥാർത്ഥ്യം സ്മരിക്കുന്നു, അവന്റെ ഉടമയുടെ ഔന്നിത്യവും അവനോടുള്ള അവന്റെ കാരുണ്യവും അനുഭവിക്കുന്നു. അത് പോലെ തന്നെ ഈ നമസ്കാരം അവനെ അല്ലാഹു നിയമമാക്കിയതിൽ ഉറച്ച് നിൽക്കുന്നതിലേക്കും അവൻ വിലക്കിയ കാര്യങ്ങളെ തൊട്ട് അകന്ന് നിൽക്കുന്നതിലേക്കും നയിക്കുന്നു. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു." (സൂ. അൻകബൂത്ത് 45).
ശരീരം കൊണ്ടുള്ള ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായ ആരാധനയാണ് നമസ്‌കാരം. ഹൃദയവും ബുദ്ധിയും നാവുമൊക്കെ ഉൾകൊള്ളുന്ന ആരാധനയാണത്. നമസ്‌കാരത്തിന്റെ പ്രധാന്യം വ്യതമാക്കുന്ന ധാരാളം കാര്യങ്ങളുണ്ട്. അവയിൽ പെട്ടതാണ്:
1. ഇസ്‌ലാം കാര്യങ്ങളിൽ രണ്ടാമത്തേതാണ് അത്. നബി(സ) പറഞ്ഞു: "അഞ്ച് (തൂണുകളി) ലാണ് ഇസ്‌ലാം നിർമ്മിക്കപ്പെട്ടത് . അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല എന്നും മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കുക്ക, നമസ്‌കാരം നിലനിർത്തുക....... " (ബുഖാരി 8, മുസ്‌ലിം 16). ഒരു കെട്ടിടം നിലനിൽക്കുന്ന അതിന്റെ അടിത്തറ അതിന്റെ തൂണുകളാണ്. അവയില്ലാതെ അതിന് നിലനിൽക്കാനാവില്ല.
2. മുസ്‌ലിമിനെയും കാഫിറിനെയും വേർതിരിക്കുന്നത് നമസ്‌കാരമാണ്. നബി(സ) പറഞ്ഞു: "ഒരു മനുഷ്യനും കുഫ്‌റിനും ശിർക്കിനുമിടയിലുള്ളത് നമസ്‌കാരം ഉപേക്ഷിക്കലാണ്" (മുസ്‌ലിം 82). വീണ്ടും അവിടുന്ന് പറഞ്ഞു: " നമുക്കും അവർക്കുമിടയിലുള്ള കരാർ നമസ്‌കാരമാണ്, ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അപ്പോൾ അവൻ കാഫിറായി" (തുർമുദി 2621 , നസാഈ 463)
3- യാത്ര - യാത്രയല്ലാത്ത സമയം, രോഗം - ആരോഗ്യം, യുദ്ധം - സമാധാനം തുടങ്ങി എല്ലാ അവസ്ഥകളിലും നമസ്‌കാരം കാത്ത് സൂക്ഷിക്കാനും കഴിയുന്ന രൂപത്തിൽ അത് നിർവഹിക്കാനും അല്ലാഹു കല്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: "പ്രാര്‍ത്ഥനകള്‍ (നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്." (സൂ. ബഖറ 238). തന്റെ വിശ്വാസികളായ ദാസന്മാരെ കുറിച്ച് അവൻ പറഞ്ഞു: "തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍.)" (സൂ. മുഅ്മിനൂന്‍ 9).
നമസ്‌കാരത്തിന്റെ ശ്രേഷ്ഠതകൾ
നമസ്‌കാരത്തിന്റെ ശ്രേഷ്ഠതയുടെ ധാരാളം തെളിവുകൾ ഖുർആനിലും സുന്നത്തിലും വന്നിട്ടുണ്ട്, അതിൽ പെട്ടതാണ്;
1. അത് പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ്. നബി(സ) പറഞ്ഞു: " വൻപാപങ്ങൾ ചെയ്‌തിട്ടില്ല എങ്കിൽ അഞ്ച് നേര നമസ്‌കാരവും ഒരു അടുത്ത ജുമുഅ വരേയ്ക്കും അവയ്‌ക്കിടയിലുള്ള പാപങ്ങൾക്ക് പ്രായശ്ചിത്തമാണ്" (മുസ്‌ലിം 233, തുർമുദി 214)
.4. ഒരു മുസ്‌ലിമിനെ നന്മയിലേക്ക് ക്ഷണിക്കുകയും തിന്മയിൽ നിന്ന് അകറ്റുകയും ചെയ്യുന്ന, അവന്റെ ജീവിതത്തിലുടനീളം വെളിച്ചമേകുന്ന പ്രകാശമാണ് നമസ്‌കാരം. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. " (സൂ. അൻകബൂത്ത് 45). നബി(സ) പറഞ്ഞു: "നമസ്‌കാരം പ്രകാശമാകുന്നു" (മുസ്‌ലിം 223)
5. അന്ത്യ നാളിൽ ഒരു അടിമ ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന കർമമാണ് നമസ്‌കാരം. അത് ശരിയാവുകയും സ്വീകരിക്കപ്പെടുകയും ചെയ്‌താൽ മുഴുവൻ കർമങ്ങളും സ്വീകരിക്കപ്പെടും. അത് തള്ളപ്പെട്ടാൽ ബാക്കിയുള്ള കർമങ്ങളും തള്ളപ്പെടും. നബി(സ) പറഞ്ഞു: "അന്ത്യ നാളിൽ ഒരു അടിമ ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന കർമം നമസ്‌കാരമാണ്, അത് ശരിയായാൽ അവന്റെ ബാക്കി എല്ലാ കർമങ്ങളും ശരിയായി, അത് മോശമായാലോ ബാക്കി എല്ലാ കർമങ്ങളും മോശമായി." (മുഅ്ജമുൽ ഔസ്വത് - ത്വബ്റാനി 1859).
തന്റെ രക്ഷിതാവുമായി അഭിമുഖ സംഭാഷണം നടത്തുന്ന നമസ്‌കാരമാണ് ഒരു വിശ്വാസിയുടെ ഏറ്റവും ആസ്വാദ്യകരമായ നിമിഷങ്ങൾ. അതിലൂടെ അവൻ തന്റെ രക്ഷിതാവിനാൽ ആശ്വാസവും ശാന്തിയും സമാധാനവും കണ്ടെത്തുന്നു.
പ്രവാചകൻ (സ) ക്ക് ഏറ്റവും ആസ്വാദ്യകരമായിരുന്നു അത്, അവിടുന്ന് പറഞ്ഞു: "എന്റെ കണ്‍കുളിര്‍മ നമസ്‌കാരത്തിലാണ്" (നസാഈ 3940)
നബി(സ) അദ്ദേഹത്തിന്റെ നമസ്കാരത്തിലേക്ക് വിളിക്കുന്ന ബാങ്ക് കൊടുക്കുന്ന ആളായ ബിലാൽ (റ) നോട് പറയാറുണ്ടായിരുന്നു: " ബിലാൽ അത് (നമസ്കാരം) കൊണ്ട് ഞങ്ങള്‍ക്കു നീ ആശ്വാസം പകർന്നാലും" (അബൂ ദാവൂദ് 4985 )
പ്രവാചകൻ (സ) ഒരു കാര്യത്തെ കുറിച്ചോ അവിടുത്തെ പ്രവർത്തനത്തെ കുറിച്ചോ ഉത്കണ്ഠാകുലനാവുകയാണെങ്കിൽ അവിടുന്ന് നമസ്‌കാരത്തിലേക്ക് തിരിയുമായിരുന്നു. (അബൂ ദാവൂദ് 1319)