നിലവിലെ വിഭാഗം
പാഠം വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം
തന്റെ ദാസന്മാർക്ക് വേണ്ടി തന്റെ ദൂതന്മാരിലൂടെ അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങൾ അല്ലാഹുവിന് ഉണ്ട്, അല്ലാഹുവിന്റെ പരിശുദ്ധിക്ക് യോജിച്ച രൂപത്തിലുള്ള അവന്റെ യഥാർത്ഥത്തിലുള്ള സംസാരമാണ് ആ വേദഗ്രന്ഥങ്ങൾ, മനുഷ്യർക്കെല്ലാം ഇരു ലോകത്തേക്കുമുള്ള മാർഗദർശനവും വെളിച്ചവും ഈ വേദഗ്രന്ഥങ്ങളിലുണ്ട് , എന്നുമെല്ലാം ഉറച്ച് വിശ്വസിക്കുക.
വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം
വിശ്വാസ കാര്യങ്ങളിലൊന്നാണ് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്‍റെ ദൂതനിലും, അവന്‍റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍" (സൂ.നിസാഅ് 136). അല്ലാഹുവിലും അവന്റെ ദൂതരിലും തന്റെ ദൂതനായ മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമായ ഖുർആനിലും വിശ്വസിക്കാൻ അല്ലാഹു കല്പിക്കുന്നുണ്ട്. അപ്രകാരം തന്നെ ഖുർആനിന് മുമ്പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുവാനും അല്ലാഹു കല്പിക്കുന്നു.
നബി(സ) പറഞ്ഞു: "നീ അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും അന്ത്യനാളിലും നന്മയും തിന്മയുമാകുന്നുന്ന അല്ലാഹുവിന്റെ വിധിയിലും വിശ്വസിക്കലാണ്" (മുസ്‌ലിം 8)
വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം എന്തൊക്കെ കാര്യങ്ങളാണ് ഉൾക്കൊള്ളുന്നത് ?
പൂർവ വേദങ്ങളെ കുറിച്ച് നമ്മുടെ സമീപനമെന്താണ്?
മൂസാ (അ)ക്ക് അവതരിപ്പിക്കപ്പെട്ട തൗറാത്തും ഈസാ(അ) ക്ക് അവതരിപ്പിക്കപ്പെട്ട ഇഞ്ജീലും അല്ലാഹുവിങ്കൽ നിന്നുള്ള സത്യമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു.മനുഷ്യരുടെ ഇഹപര ജീവിതത്തിന് വെളിച്ചവും മാർഗദർശനവുമേകുന്ന വിഷയങ്ങളും വൃത്താന്തങ്ങളും നിയമങ്ങളും അവയിൽ ഉൾകൊള്ളുന്നു.എന്നാൽ വേദക്കാരായ ജൂത കൃസ്ത്യാനികൾ തങ്ങളുടെ വേദങ്ങളിൽ കൂട്ടിച്ചേർക്കലുകളും വെട്ടിമാറ്റലുകളും നടത്തി മാറ്റത്തിരുത്തലുകൾ വരുത്തിയിട്ടുണ്ട് എന്നും അല്ലാഹു നമുക്ക് ഖുർആനിലൂടെ അറിയിച്ച് തന്നിട്ടുണ്ട്.അതിനാൽ അവ അല്ലാഹു അവതരിപ്പിച്ച രൂപത്തിൽ നിലനിൽക്കുന്നില്ല.
ഇന്ന് നിലവിലുള്ള തൗറാത്ത് അല്ലാഹു അവതരിപ്പിച്ച അതെ തന്മയത്വത്തിൽ നിലനിൽക്കുന്നതല്ല , മറിച്ച് ജൂതന്മാർ മാറ്റതിരുത്തലുകൾ വരുത്തിയതാണ്, അതോടൊപ്പം അതിലെ നിയമങ്ങൾ പോലും അവർ വളച്ചൊടിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: "യഹൂദരില്‍ പെട്ടവരത്രെ ( ആ ശത്രുക്കള്‍. ) വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു" (സൂ.നിസാഅ് 46)
ഇന്ന് നിലവിലുള്ള ഇഞ്ജീൽ അല്ലാഹു ഈസാ (അ)ക്ക് അവതരിപ്പിച്ച അതെ തന്മയത്വത്തിൽ നിലനിൽക്കുന്നതല്ല , മറിച്ച് കൃസ്ത്യാനികൾ മാറ്റതിരുത്തലുകൾ വരുത്തിയതാണ്, അതോടൊപ്പം അതിലെ നിയമങ്ങൾ പോലും അവർ വളച്ചൊടിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: " വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയാണ്. " (സൂ. ആലു ഇമ്രാൻ 78)
"ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട് അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്ന് ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്. " (സൂ. അൽ മാഇദഃ 14) അതിനാലാണ് വേദഗ്രന്ഥങ്ങളായ തൗറാത്ത് , ഇഞ്ജീൽ എന്നിങ്ങനെയുള്ള പേരിൽ വേദക്കാരുടെ കയ്യിൽ ഇന്ന് കാണുന്ന ഗ്രന്ഥങ്ങളിൽ പിഴച്ച വിശ്വസങ്ങളും തെറ്റായ വൃത്താന്തങ്ങളും കള്ളക്കഥകളും നാം കാണുന്നത്. ഈ വേദഗ്രന്ഥങ്ങളിലെ വൃത്താന്തങ്ങളിൽ ഖുർആനും സുന്നത്തും സ്ഥിരപ്പെടുത്താത്തതിനെ നമ്മൾ സത്യപ്പെടുത്തരുത്. ഖുർആനും സുന്നത്തും വ്യാജമാക്കിയതിനെ നാം തള്ളിക്കളയുകയും ചെയ്യണം. സത്യപ്പെടുത്തുകയോ വ്യാജമാക്കുകയോ ചെയ്യാത്ത ബാക്കിയുള്ളവയെ കുറിച്ച് നാം മൗനം പാലിക്കുകയാണ് വേണ്ടത്.
ഖുർആൻ അറിയിച്ച് തന്നത് പോലെ തന്നെ ഇന്ന് നമുക്ക് ലഭിച്ചിട്ടുള്ള തൗറാത്തും ഇഞ്ജീലുമൊക്കെ മാറ്റാതിരുത്തലുകൾ വരുത്തപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്നതോടൊപ്പം തന്നെ ഒരു മുസ്‌ലിം ഈ ഗ്രന്ഥങ്ങളെ ആദരിക്കണം, അവഹേളിക്കുകയോ നിന്ദിക്കുകയോ ചെയ്യാൻ പാടില്ല. മാറ്റതിരുത്തലുകൾ നടത്തപ്പെടാത്ത അല്ലാഹുവിന്റെ സംസാരങ്ങളും അതിൽ അവശേഷിച്ചിരിക്കാം എന്നുള്ളതിനാലാണത്.
ഖുർആനുമായി ബന്ധപ്പെട്ട് നമുക്ക് അനിവാര്യമായി ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
നബി(സ)യുടെ സ്വഭാവത്തെ കുറിച്ച് ആഇശ (റ) യോട് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു: " അവിടുത്തെ സ്വഭാവം ഖുർആനാകുന്നു" (അഹ്‌മദ് 24601 , മുസ്‌ലിം 746)
ഈ ഹദീസിന്റെ ആശയം : നബി(സ) തന്റെ ജീവിതത്തിലും കർമങ്ങളിലും ഖുർആനിന്റെ വിധിവിലക്കുകൾ അനുസരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഖുർആന്റെ മാർഗദർശനങ്ങളുടെ പരിപൂർണമായ അനുധാവനം അവിടുന്ന് സാക്ഷാത്ക്കരിച്ചിട്ടുണ്ട്.നാം ഓരോരുത്തർക്കും അവിടുന്ന് ഉത്തമമായ മാതൃകയാണെന്ന് ഖുർആൻ നമുക്ക് പഠിപ്പിച്ച് തരുന്നത് കാണുക : "തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. " (സൂ. അഹ്സാബ് 21)
വ്യത്യസ്‌ത ഭാഷകളും സാഹചര്യങ്ങളുമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഖുർആൻ എളുപ്പത്തിൽ മനപാഠമാക്കുന്നതും പാരായണം ചെയ്യുന്നതും ഈ ഖുർആൻ അല്ലാഹു സംരക്ഷിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്.
ഖുർആനിന്റെ വ്യതിരിക്തതയും സവിശേഷതയും
വിശുദ്ധ ഖുർആൻ നമ്മുടെ പ്രവാചകനും മാതൃകാപുരുഷനുമായ മുഹമ്മദ് നബി(സ) ക്ക് അല്ലാഹു അവതരിപ്പിച്ച് കൊടുത്ത അവന്റെ വചനങ്ങളാണ്. അതിനാൽ തന്നെ ഒരു വിശ്വാസി ഈ വിശുദ്ധ വേദത്തെ മഹത്വപ്പെടുത്തുകയും അതിന്റെ വിധികൾ മുറുകെ പിടിക്കാനും അതിനെ പറയണം ചെയ്യാനും അതിൽ ഉറ്റാലോചനകൾ നടത്താനും അതിയായി പരിശ്രമിക്കുകയും ചെയ്യുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ഈ ഖുർആൻ ഇഹലോകത്ത് നമുക്ക് മാർഗദർശനവും പരലോകത്ത് നമ്മുടെ വിജയത്തിനുള്ള കാരണവുമാണ്.പൂർവ വേദങ്ങളിൽ നിന്നും ഖുർആനെ വ്യത്യസ്തമാക്കുന്ന ധാരാളം സവിശേഷതകളും പ്രത്യേകതകളും അതിനുണ്ട്, അവയിൽ പെട്ടതാണ്;
1- ഖുർആൻ ദൈവിക വിധികളുടെ ആകെത്തുക ഉൾകൊള്ളുന്നു.
അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന പൂർവ വേദങ്ങളിലെ കൽപന ഊട്ടിയുറപ്പിച്ചും സത്യപ്പെടുത്തിയുമാണ് അത് കടന്ന് വന്നത്. അല്ലാഹു പറയുന്നു: "( നബിയേ, ) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. " (സൂ. അൽ മാഇദ 48). 'അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നത്.' എന്നതിന്റെ ആശയം : അഥവാ, അതിൽ വന്നിട്ടുള്ള വിശ്വാസങ്ങളോടും വൃത്താന്തങ്ങളോടുംയോജിച്ച് കൊണ്ട് അവതരിപ്പിക്കപ്പെട്ടു എന്നാണ്. 'അവയെ കാത്തുരക്ഷിക്കുന്നതുമത്രെ' എന്നതിന്റെ ആശയം പൂർവ വേദനകൾക്ക് വിശ്വാസ്യതയും സാക്ഷ്യവും നൽകുന്നതാണ് അത് എന്നാണ്.
2- ഭാഷ വംശ ഭേതമന്യേ എല്ലാ ജനങ്ങൾക്കും അത് മുറുകെ പിടിക്കൽ അനിവാര്യമാണ്.
ഖുർആനിന്റെ അവതരണ കാലഘട്ടത്തിന് ശേഷമാണെങ്കിലും അതിന്റെ വിധി അനുസരിച്ച് പ്രവർത്തിക്കുക. എന്നാൽ പൂർവ വേദങ്ങളാകട്ടെ അത് നിർണിത കാലയളവിലുള്ള നിശ്ചിത ജനവിഭാഗങ്ങൾക്ക് മാത്രമായുള്ളതാണ്. അല്ലാഹു പറയുന്നു: "ഈ ഖുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത്, അത് മുഖേന നിങ്ങള്‍ക്കും അത് ( അതിന്‍റെ സന്ദേശം ) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാകുന്നു." (സൂ. അല്‍ അന്‍ആം 19).
3- സർവ ശക്തനായ അല്ലാഹു ഖുർആനിന്റെ സംരക്ഷണം ഏറ്റെടുത്തു.
വക്രീകരണത്തിന്റെ കൈ അതിലേക്ക് നീട്ടിയില്ല, അതിലേക്ക് ഒരിക്കലും നീട്ടുകയുമില്ല. അല്ലാഹു പറയുന്നു: " തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. " (സൂ. ഹിജ്ർ 9). അതിനാൽ തന്നെ അതിലെ മുഴുവൻ വൃത്താന്തങ്ങളും സത്യവും അതിനെ സത്യപ്പെടുത്താൽ നമുക്ക് അനിവാര്യവുമാണ്.