പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം അല്ലാഹുവിന്റെ രക്ഷാ കർതൃത്വത്തിലുള്ള വിശ്വാസം

അല്ലാഹുവാണ് എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവും ഉടമസ്ഥനും ഉപജീവന ദാതാവും, അവനാണ് മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും ഉപകാരം ചെയ്യുന്നതും ഉപദ്രവം ഉണ്ടാക്കുന്നതും, കാര്യങ്ങളെല്ലാം അവങ്കലാണ്, അവനിലാണ് നന്മ, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്, ഇതിലൊന്നും അവന് യാതൊരു പങ്കാളിയുമില്ല എന്നൊക്കെ ഉറച്ച് സത്യപ്പെടുത്തലും അംഗീകരിക്കലുമാണ് അത്. 

  • രക്ഷാകർതൃത്വത്തിലുള്ള അല്ലാഹുവിന്റെ ഏകത്വത്തെ കുറിച്ച് മനസിലാക്കുക.
  • അല്ലാഹുവിന്റെ രക്ഷാകർതൃത്വത്തിൽ വിശ്വസിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

അല്ലാഹുവിന്റെ രക്ഷാകർതൃത്വത്തിൽ വിശ്വസിക്കുക എന്നതിന്റെ ആശയം

അല്ലാഹുവാണ് എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവും ഉടമസ്ഥനും ഉപജീവന ദാതാവും, അവനാണ് മരിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും ഉപകാരം ചെയ്യുന്നതും ഉപദ്രവം ഉണ്ടാക്കുന്നതും, കാര്യങ്ങളെല്ലാം അവങ്കലാണ്, അവനിലാണ് നന്മ, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്, ഇതിലൊന്നും അവന് യാതൊരു പങ്കാളിയുമില്ല എന്നൊക്കെ ഉറച്ച് സത്യപ്പെടുത്തലും അംഗീകരിക്കലുമാണ് അത്. അപ്പോൾ അവൻ അല്ലാഹുവിന്റെ പ്രവർത്തനങ്ങളിൽ അവനെ ഏകനാക്കണം, അവൻ ചില കാര്യങ്ങൾ ഉറച്ച് വിശ്വസിക്കുകയും വേണം;

അല്ലാഹുവാണ് ഈ പ്രപഞ്ചത്തിലുള്ളതിന്റെയെല്ലാം സ്രഷ്ടാവ്, അവനെ കൂടാതെ വേറൊരു സ്രഷ്ടാവ് ഇല്ല, അല്ലാഹു പറയുന്നു: "അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു" (സുമർ 62). എന്നാൽ മനുഷ്യൻ എന്തെങ്കിലും ഉണ്ടാക്കുന്നതോ ഒരുമിച്ച് കൂട്ടുന്നതോ ഘടിപ്പിക്കുന്നതോ യഥാർത്ഥ സൃഷ്ടിപ്പ് അല്ല, അത് ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്കുള്ള പരിവർത്തനം മാത്രമാണ്, അല്ലാതെ ഇല്ലായ്മയിൽ നിന്ന് ഉണ്ടാക്കലോ മരണത്തിന് ശേഷം ജീവിപ്പിക്കലോ അല്ല

അവനാണ് സൃഷ്ടികൾക്കെല്ലാം ഉപജീവനം നൽകുന്നത്, അവനല്ലാതെ ഉപജീവനം നൽകുന്നവനില്ല, അല്ലാഹു പറയുന്നു: "ഭൂമിയില്‍ യാതൊരു ജന്തുവും അതിന്‍റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല" (ഹൂദ് 6).

അവനാണ് എല്ലാത്തിന്റെയും സർവാധികാരി, അവനല്ലാതെ യഥാർത്ഥത്തിൽ ഒരു സർവാധികാരിയുമില്ല, അല്ലാഹു പറഞ്ഞു: "ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്‍റെയും ആധിപത്യം അല്ലാഹുവിന്നത്രെ." (മാഇദ :120)

അവനാണ് എല്ലാം നിയന്ത്രിക്കുന്നവൻ അവനല്ലാതെ ഒരു നിയന്താവുമില്ല, അല്ലാഹു പറയുന്നു: "അവന്‍ ആകാശത്ത്‌ നിന്ന്‌ ഭൂമിയിലേക്ക്‌ കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു." (സജദ 5)

അല്ലാഹുവിന്റെ നിയന്ത്രണവും മനുഷ്യന്റെ നിയന്ത്രണവും

മനുഷ്യന്റെ നിയന്ത്രണം എന്നുള്ളത് അവന്റെ കഴിവിൽ പെട്ടതായ ജീവിതത്തിന്റെയും പ്രവർത്തനങ്ങളുടെയും കാര്യങ്ങളിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു, അത് തന്നെ ചിലപ്പോൾ ഫലവത്തായേക്കാം അല്ലെങ്കിൽ ഇച്ഛാഭംഗമുണ്ടായേക്കാം. എന്നാൽ സ്രഷ്ടാവിന്റെ നിയന്ത്രണം എല്ലാ കാര്യങ്ങളെയും ഉൾക്കൊള്ളുന്നു, യാതൊന്നും തന്നെ അതിൽ നിന്ന് ഉത്തരവാദിത്തം ഏറ്റെടുക്കുകയോ അവനെ എതിർക്കുകയോ ചെയ്യുന്നില്ല. അല്ലാഹു പറയുന്നു: "അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു." (സൂ: അഅ്റാഫ് 54).

റസൂൽ (സ) യുടെ കാലഘട്ടത്തിലെ ബഹുദൈവ വിശ്വാസികളായ അറബികൾ അല്ലാഹുവിന്റെ രക്ഷാകർതൃത്വത്തെ അംഗീകരിച്ചിരുന്നു.

റസൂൽ(സ)യുടെ കാലത്തെ സത്യനിഷേധികൾ അല്ലാഹുവാണ് സ്രഷ്ടാവും അധിപനും കാര്യങ്ങൾ നിയന്ത്രിക്കുന്നവനുമെന്ന് അംഗീകരിച്ചിരുന്നു. എന്നാൽ അത് അവരെ ഇസ്‌ലാമിൽ പ്രവേശിപ്പിച്ചില്ല, അല്ലാഹു പറയുന്നു: "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല." (സൂ. ലുഖ്മാൻ 25). എന്നാൽ ഒരാൾ അല്ലാഹുവാണ് ലോകത്തിന്റെ രക്ഷിതാവ് , അഥവാ അതിന്റെയൊക്കെ സ്രഷ്ടാവും അധിപനും പരിപാലകനും എന്ന് അംഗീകരിക്കുകയാണെങ്കിൽ തന്റെ ആരാധനയിൽ അവനെ ഏകനാക്കി കൊണ്ട് അവന് മാത്രം ആരാധനകൾ അർപ്പിക്കൽ അയാൾക്ക് അനിവാര്യമാണ്.

എല്ലാത്തിനെയും സൃഷ്ടിക്കുന്നതും പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതും മരണപ്പെട്ടവരെ ജീവിപ്പിക്കുന്നതും അല്ലാഹുവാണ് എന്നൊരാൾ അംഗീകരിക്കുകയും അതോടപ്പം അയാൾ അവനല്ലാത്തവർക്ക് ആരാധന അർപ്പിക്കുകയും ചെയ്യുന്നത് എങ്ങനെ യുക്തിസഹമാകും ?! ഇതാണ് ഏറ്റവും കഠിനമായ അനീതിയും ഏറ്റവും വലിയ പാപവും, അതാണ് ലുഖ്മാൻ (അ) മകനെ ഉപദേശിച്ചത് : "എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട്‌ പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത്‌ വലിയ അക്രമം തന്നെയാകുന്നു." (സൂ.ലുഖ്മാൻ 13).

"അല്ലാഹുവിങ്കൽ ഏറ്റവും വലിയ കഠിനമായ പാപം ഏതാണ് " എന്ന് ചോദിക്കപ്പെട്ടപ്പോൾ റസൂൽ (സ) പറഞ്ഞു: "നിന്നെ സൃഷ്ടിച്ചവനായ അല്ലാഹുവിന് പങ്ക് കാരനെ വെക്കലാണ്" (ബുഖാരി 4207, മുസ്‌ലിം 86 )

അല്ലാഹുവിന്റെ രക്ഷാകർതൃത്വത്തിലുള്ള വിശ്വാസം ഹൃദയത്തിന് ശാന്തി നൽകും:

അല്ലാഹു മാത്രമാണ് ഏതൊന്നിനെയും അവൻ ഉദ്ദേശിക്കുന്ന രൂപത്തിൽ വിടാൻ കഴിവുള്ള എല്ലാത്തിന്റെയും അധിപനും സ്രഷ്ടാവും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവനും അവനല്ലാതെ ഒരു സ്രഷ്ടാവോ അന്നദാതാവോ ഇല്ല എന്നതിനാൽ ഒരു സൃഷ്ടിക്കും തന്റെ സ്രഷ്ടാവായ അല്ലാഹുവിന്റെ തീരുമാനത്തിൽ നിന്നും പുറത്ത് കടക്കാൻ കഴിയില്ല എന്ന ദൃഢമായ അറിവ് ഒരാൾക്ക് ലഭിച്ചാൽ; അത് അവന്റെ ഹൃദയത്തിന് ഏകനായ അല്ലാഹുവോടുള്ള ദൃഢബന്ധവും അവനിലേക്ക് മടങ്ങാനും അവനോടു ആവശ്യങ്ങൾ ചോദിക്കാനും തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അവനെ അവലംബിക്കാനുള്ള സന്നദ്ധതയും നൽകും.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക