പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം മുഹമ്മദ് നബി(സ) യുടെ സന്ദേശം

റസൂൽ (സ) യുടെ വ്യക്തിത്വത്തെ കുറിച്ചും അവിടുത്തെ സുന്നത്തിന്റെ സ്ഥാനത്തെ കുറിച്ചും മനസിലാക്കുക.

  • ഒരു ദൂതനെ നിയോഗിക്കുന്നതിലുള്ള യുക്തി മനസിലാക്കുക.
  • മറ്റുള്ളവയിൽ നിന്നും നബി(സ) ക്കുള്ള ശ്രേഷ്ഠത അനുഭവിച്ചറിയുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

മനുഷ്യർക്ക് റസൂലിലേക്കുള്ള ആവശ്യകത .

എല്ലാ സമുദായത്തിലേക്കും അവരുടെ ഇഹപര അവസ്ഥ നന്നാക്കാനുതകുന്ന , അവർക്ക് ദൈവത്തിൽ നിന്നും അവതരിപ്പിക്കപ്പെട്ട മതവും മാർഗദർശനവും വ്യക്തമാക്കി കൊടുക്കാനുള്ള ഒരു താക്കീത് കാരനെ നിയോഗിക്കുക എന്നത് ദൈവിക യുക്തി ആവശ്യപ്പെടുന്നു.അല്ലാഹു പറയുന്നു: "ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്‌. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല." (സൂ. ഫാത്വിർ 24)

പ്രവാചകന്മാരിലൂടെയല്ലാതെ ഇഹലോകത്തോ പരലോകത്തോ സന്തോഷത്തിനും വിജയത്തിനുമുള്ള ഒരു മാർഗവുമില്ല, നല്ലതും ചീത്തയും വേർതിരിച്ച് മനസ്സിലാക്കാൻ അവർ മുഖേനെയല്ലാതെ ഒരു വഴിയുമില്ല, അവരിലൂടെയല്ലാതെ അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാൻ സാധിക്കില്ല, അവർ കൊണ്ടുവന്ന മാർഗ ദർശനങ്ങളിലൂടെയല്ലാതെ വാക്കുകളിലും പ്രവർത്തനങ്ങളിലും സ്വഭാവത്തിലും ഔന്നിത്യം നേടിയെടുക്കാനും സാധിക്കില്ല.

മുഹമ്മദ് (സ) നബിയും ദൂതനുമാണെന്ന വിശ്വാസം

മുഹമ്മദ് (സ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്ന് നമ്മൾ വിശ്വസിക്കുന്നു, മുന്ഗാമികളുടെയും പിൻഗാമികളുടെയും നേതാവാണ് അദ്ദേഹം, അവിടുന്ന് അന്ത്യ പ്രവാചകനാണ്, അദ്ദേഹത്തിന് ശേഷം വേറെ ഒരു പ്രവാചകനും വരാനില്ല , അവിടുന്ന് സന്ദേശങ്ങൾ എത്തിച്ച് കൊടുത്തു, കരാറുകൾ നിറവേറ്റി , സമുദായത്തോട് ഗുണകാംക്ഷ കാണിച്ചു, അല്ലാഹുവിന്റെ മാർഗത്തിൽ മുറപ്രകാരം ധർമസമരത്തിൽ ഏർപ്പെട്ടു എന്നുമെല്ലാം നമ്മൾ വിശ്വസിക്കുന്നു.

അല്ലാഹു പറയുന്നു: "മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്" (സൂ. ഫത്ഹ് 29)

അവിടുന്ന് അറിയിച്ച് തന്ന കാര്യങ്ങൾ സത്യപ്പെടുത്തലും കല്പിച്ച കാര്യങ്ങൾ അനുസരിക്കലും അവിടുന്ന് വിരോധിക്കുകയും ശാസിക്കുകയും ചെയ്ത കാര്യങ്ങൾ വെടിയലും അവിടുത്തെ ചര്യ അനുസരിച്ച് അല്ലാഹുവിനെ ആരാധിക്കലും അദ്ദേഹത്തിൽ മാതൃക കണ്ടെത്തലും നമുക്ക് അനിവാര്യമാണ്.

അവസാനത്തെ ദൂതനും അന്ത്യ പ്രവാചകനും

മുഹമ്മദ് (സ) അവസാനത്തെ ദൂതനും അന്ത്യ പ്രവാചകനുമാണ് , അദ്ദേഹത്തിന് ശേഷം വേറെ ഒരു നബിയും വരാനില്ല, അദ്ദേഹത്തിന്റെ സന്ദേശം പൂർവ ദൈവിക സന്ദേശങ്ങളുടെ പരിസമാപ്തിയാണ്, അദ്ദേഹത്തിന്റെ മതമാകട്ടെ അവസാനത്തെ മതവുമാണ്.

അല്ലാഹു പറയുന്നു: "മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു." (സൂ അഹ്സാബ് 40)

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; റസൂല്‍ﷺ പറഞ്ഞു: ''എന്റെയും എനിക്ക് മുമ്പുള്ള നബിമാരുടെയും ഉപമ ഒരാളെപ്പോലെയാകുന്നു. അദ്ദേഹം ഒരു വീട് നിര്‍മിച്ചു. എന്നിട്ട് അത് നന്നാക്കുകയും ഭംഗിയുള്ളതാക്കുകയും ചെയ്തു; ഒരു മൂലയിലെ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴികെ (ബാക്കിയെല്ലാം അയാള്‍ പൂര്‍ത്തിയാക്കി). എന്നിട്ട് ജനങ്ങള്‍ അതിനെ (കാണുന്നതിനായി) ചുറ്റിനടന്നു. അവര്‍ അതില്‍ അത്ഭുതപ്പെടുകയും ചെയ്തു. അവര്‍ ചോദിച്ചു: 'ഈ ഇഷ്ടിക (അതിന്റെ സ്ഥാനത്ത്) വെക്കപ്പെട്ടുകൂടായിരുന്നില്ലേ?' നബിﷺ പറഞ്ഞു: 'ഞാനാകുന്നു ആ ഇഷ്ടിക. ഞാന്‍ പ്രവാചകന്മാരില്‍ അന്തിമനാകുന്നു'' (ബുഖാരി 3535 ).

ശ്രേഷ്ഠനായ ദൂതനും പ്രവാചകനും

നമ്മുടെ നബിയായ മുഹമ്മദ് (സ) പ്രവാചകരിൽ ഏറ്റവും ഉത്തമനാണ്, സൃഷ്ടികളിൽ തന്നെയും ഉത്തമനാണ് അദ്ദേഹം, അല്ലാഹുവിങ്കൽ ഏറ്റവും ഉന്നതമായ സ്ഥാനത്തിനുടമയുമാണ് അദ്ദേഹം. അദ്ദേത്തിന്റെ കാര്യങ്ങൾ അല്ലാഹു ഏറ്റവും ഉന്നതമാക്കുകയും അവിടുത്തെ സ്ഥാനം ഉയർത്തുകയും ചെയ്‌തു, അവിടുന്ന് സൃഷ്ടികളിൽ ഏറ്റവും ഉത്തമനും ആദരണീയനും അല്ലാഹുവിങ്കൽ ഏറ്റവും ശേഷ്ഠ പദവിയുള്ളവനുമാണ്. അല്ലാഹു പറയുന്നു: "അല്ലാഹു നിനക്ക്‌ വേദവും ജ്ഞാനവും അവതരിപ്പിച്ച്‌ തരികയും, നിനക്ക്‌ അറിവില്ലാതിരുന്നത്‌ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്‍റെ മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹം മഹത്തായതാകുന്നു." (സൂ. നിസാഅ് 113).

അന്ത്യനാളിൽ മനുഷ്യ വർഗ്ഗത്തിന്റെ നേതാവും ആദ്യമായി ഖബർ പിളർന്ന് പുറത്ത് വരുന്നതും ആദ്യമായി ശുപാർശ ചെയ്യുന്നവനും ശുപാർശ ലഭിക്കപ്പെടുന്നവനും ലിവാഉൽ ഹംദ് കൈകളിലേന്തുന്നതും അദ്ദേഹമാണ്, ആദ്യമായി സ്വിറാത്ത് കടക്കുന്നതും സ്വർഗ്ഗ കവാടത്തിൽ മുട്ടുന്നതും സ്വർഗ്ഗത്തിലാദ്യമായി പ്രവേശിക്കുന്നതും അവിടുന്നാണ്.

മുഹമ്മദ് നബി(സ) യെ അല്ലാഹു ലോകർക്ക് കാരുണ്യമായി അയച്ചു.അവിടുത്തെ സന്ദേശമാകട്ടെ ജിന്നുകൾക്കും മനുഷ്യർക്കും പൊതുവായുള്ളതാണ്, മുഴുവൻ മനുഷ്യർക്കുമുള്ളത് കൂടിയാണ് അവിടുത്തെ സന്ദേശം. അല്ലാഹു പറയുന്നു: "ലോകര്‍ക്ക്‌ കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. " (സൂ. അൽ അന്‍ബിയാഅ് 107).

ലോകർക്ക് കാരുണ്യം

അല്ലാഹു പറയുന്നു: "നിന്നെ നാം മനുഷ്യര്‍ക്കാകമാനം ആയികൊണ്ടാണ് അയച്ചിട്ടുള്ളത്‌." (സൂ. സബഅ് 28), വീണ്ടും അല്ലാഹു പറയുന്നു: "പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു" (സൂ. അഅ്റാഫ് 158).

ലോകർക്ക് കാരുണ്യമായിക്കൊണ്ട് അവരെ ശിർക്കിന്റെയും കുഫ്‌റിന്റെയും അജ്ഞതയുടെയും ഇരുട്ടിൽ നിന്നും അവരെ ജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും ഏകദൈവാരാധനയുടെയും വെളിച്ചത്തിലേക്ക് പുറത്ത് കൊണ്ട് വരാനായി അല്ലാഹു അദ്ദേഹത്തെ അയച്ചു, അത് മുഖേനെ അവർക്ക് അല്ലാഹുവിന്റെ പാപമോചനവും തൃപ്‌തിയും ലഭിക്കുകയും അവന്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും അവർ രക്ഷപ്പെടുകയും ചെയ്യുന്നു.

അദ്ദേഹത്തിൽ വിശ്വസിക്കുന്നതിന്റെയും അവിടുത്തെ ചര്യ പിന്തുടരുന്നതിന്റെയും അനിവാര്യത

മുഹമ്മദീയ സന്ദേശം പൂർവ സന്ദേശങ്ങളെ മായ്ച്ച് കളയുന്നതാണ്, മുഹമ്മദ് നബി(സ) യെ പിന്തുടരുന്നതല്ലാത്ത ഒരു ദീനും അല്ലാഹു സ്വീകരിക്കുകയില്ല. അവിടുത്തെ മാർഗ്ഗത്തിലൂടെയല്ലാതെ ഒരാളും സ്വർഗീയാനുഭൂതികളിൽ എത്തിച്ചേരുകയില്ല. ഏറ്റവും ആദരണീയനായ ദൂതനാണ് അദ്ദേഹം , അവിടുത്തെ സമുദായം ഉത്തമമായ സമുദായവും അവിടുത്തെ മത നിയമങ്ങൾ മത നിയമങ്ങളുടെ പരിപൂർത്തീകരണവുമാണ്.

അല്ലാഹു പറയുന്നു: "ഇസ്ലാം ( ദൈവത്തിനുള്ള ആത്മാര്‍പ്പണം ) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത്‌ അവനില്‍ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും." (സൂ. ആലു ഇമ്രാൻ 85).

അബൂ ഹുറയ്റ (റ) റസൂൽ (സ) യിൽ നിന്നും നിവേദനം ചെയ്യുന്നു, അവിടുന്ന് പറഞ്ഞു: "മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, ഈ സമുദായത്തിലെ ജൂതനാകട്ടെ കൃസ്ത്യാനിയാകട്ടെ, അവൻ എന്നെ കുറിച്ച് കേട്ടിട്ട് എനിക്ക് വതരിപ്പിക്കപ്പെട്ടതിൽ വിശ്വസിക്കാതെയാണ് മരണപ്പെടുന്നതെങ്കിൽ അവൻ നരകാവകാശിയാണ്" (അഹ്‌മദ്‌ 8609).

നബി(സ)യുടെ ദൈവിക ദൂതിലേക്ക് വെളിച്ചം വീശുന്ന അമാനുഷിക കഴിവുകൾ

അല്ലാഹു നമ്മുടെ നബിയായ മുഹമ്മദ് (സ)യിലൂടെ അവിടുത്തെ പ്രവാചകത്വത്തിന്റെയും ദൈവിക ദൂതിന്റെയും സത്യസന്ധതക്ക് തെളിവും സാക്ഷ്യവുമായിക്കൊണ്ട് അത്ഭുതകരമായ അമാനുഷിക സംഭവങ്ങളും പ്രത്യക്ഷമായ ദൃഷ്ടാന്തങ്ങളും വെളിപ്പെടുത്തി, അത്തരം അമാനുഷിക സംഭവങ്ങളിൽ പെട്ടതാണ് :

വിശുദ്ധ ഖുർആൻ

നമ്മുടെ നബി (സ) ക്ക് നൽകപ്പെട്ട ഏറ്റവും ശ്രേഷ്ഠമായ ദൃഷ്ടാന്തമാണ് വിശുദ്ധ ഖുർആൻ. അത് ബുദ്ധിയോടും മനസ്സിനോടും സംവദിക്കുന്നു, അത് അന്ത്യനാൾ വരെ നിലനിൽക്കുന്ന ദൃഷ്ടാന്തമാണ്. അത് മാറ്റത്തിരുത്തലുകൾക്ക് വിധേയമല്ല, അത് അതിന്റെ ഭാഷയിലും ശൈലിയിലും അമാനുഷികമാണ്, അത് പോലെ തന്നെ അതിന്റെ വിധിവിലക്കുകളിലും മതനിയമങ്ങളിലും വൃത്താന്തങ്ങളിലും അത് അമാനുഷികം തന്നെ.

അല്ലാഹു പറയുന്നു: "( നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന്‌ കൊണ്ട്‌ വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന്‌ അവര്‍ കൊണ്ട്‌ വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക്‌ പിന്തുണ നല്‍കുന്നതായാല്‍ പോലും." (സൂ. ഇസ്റാഅ് 88).

ചന്ദ്രൻ പിളർന്ന സംഭവം

അല്ലാഹു പറയുന്നു: "ആ ( അന്ത്യ ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു * ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത്‌ നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന്‌ അവര്‍ പറയുകയും ചെയ്യും." (സൂ. ഖമർ 1,2). ഈ സംഭവം റസൂൽ (സ) യുടെ ജീവിത കാലത്താണ് ഉണ്ടായിട്ടുള്ളത്, ഖുറൈശികളും മറ്റുള്ളവരും ഇത് കാണുകയും ചെയ്‌തിട്ടുണ്ട്‌.

അദ്ദേഹത്തിന്റെ കൂടെയുള്ളവർ കഴിച്ചിട്ടും ബാക്കിയാകുന്ന അവസ്ഥ, സമുറത്ത് ബിൻ ജുൻദബ് (റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം, അദ്ദേഹം പറഞ്ഞു: "ഞങ്ങൾ നബി(സ) യുടെ കൂടെ ആയിരിക്കെ ഒരു പാത്രത്തിൽ ഭക്ഷണം കൊണ്ട് വരപ്പെട്ടു" അദ്ദേഹം തുടരുന്നു: "അങ്ങനെ അദ്ദേഹവും കൂടെ ഉള്ളവരും അതിൽ നിന്ന് കഴിച്ചു, ഓരോ കൂട്ടർ കഴിക്കുകയും ശേഷം അവർ എഴുന്നേറ്റ് അടുത്തവർ കഴിക്കുകയും ചെയ്ത് കൊണ്ട് ഉച്ചവരെ ഇത് തുടർന്ന് മുഴുവൻ ആൾക്കാരും കഴിച്ചു" (മുസ്‌നദ് അഹ്‌മദ്‌ 20135).

അവിടുന്ന് മുഖേനെ കുറച്ച് ഭക്ഷണം അധികമായത്

അദൃശ്യ കാര്യങ്ങൾ അറിയിക്കൽ

അവിടുന്ന് അറിയിച്ചത് പോലെ പിന്നീട് കാര്യങ്ങൾ സംഭവിക്കുന്നു, അങ്ങനെ അദ്ദേഹം അറിയിച്ച ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്, അങ്ങനെ സംഭവിക്കുന്നത് ഇന്നും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

അനസ് (റ) വിൽ നിന്നും, ഉമർ ബിൻ ഖത്താബ് (റ) ബദ്‌റിൽ (ശത്രു പക്ഷത്ത് നിന്ന്) പങ്കെടുത്തവരെ കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കെ പറഞ്ഞു; "റസൂൽ (സ) ഇന്നലെ ഞങ്ങൾക്ക് ബദ്‌റിൽ പങ്കെടുത്തവരുടെ പതനസ്ഥാനങ്ങൾ ഞങ്ങൾക്ക് കാണിച്ച് തന്ന് കൊണ്ട് പറഞ്ഞു: "അല്ലാഹു ഉദ്ദേശിച്ചാൽ നാളെ ഇന്നയാളുടെ പതന സ്ഥാനം ഇതാണ്" അദ്ദേഹം പറഞ്ഞു, ഉമർ(റ) തുടരുന്നു: "അദ്ദേഹത്തെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണ് സത്യം, റസൂൽ (സ) അന്ന് കാണിച്ച് തന്ന ഒരു അതിരും തെറ്റിപ്പോയിട്ടില്ല " (മുസ്‌ലിം 2873).

നബി(സ)യോട് അവിടുത്തെ സമൂഹത്തിനുള്ള ബാധ്യതകൾ

നബി(സ)യോട് അവിടുത്തെ സമൂഹത്തിന് ഒരുപാട് ബാധ്യതകൾ ഉണ്ട്, അവയിൽ ചിലത് താഴെ പറയുന്നു;

1. അവിടുത്തെ പ്രവാചകത്വത്തിൽ വിശ്വസിക്കുക.

അവിടുത്തെ പ്രവാചകത്വത്തിലും ദൈവിക ദൂതിലും അദ്ദേഹത്തിന്റെ സന്ദേശം പൂർവ സന്ദേശങ്ങളെ മുഴുവൻ മായ്ച്ച് കളയുന്നതാണെന്നും ഉറച്ച് വിശ്വസിക്കുക.

2.പ്രവാചകൻ (സ) യെ സത്യപ്പെടുത്തുക.

അവിടുന്ന് അറിയിച്ച് തന്ന കാര്യങ്ങൾ സത്യപ്പെടുത്തുക, അവിടുന്ന് കല്പിച്ച കാര്യങ്ങൾ അനുസരിക്കുക, അവിടുന്ന് വിലക്കുകയും ശാസിക്കുകയും ചെയ്‌ത കാര്യങ്ങൾ വെടിയുക, അവിടുന്ന് പഠിപ്പിച്ചു തന്ന രൂപത്തിൽ മാത്രം അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുക, അല്ലാഹു പറയുന്നു: "നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ ഒഴിഞ്ഞ്‌ നില്‍ക്കുകയും ചെയ്യുക" (സൂ. ഹഷ്ർ 7)

3. പ്രവാചകൻ(സ) കൊണ്ട് വന്നത് സ്വീകരിക്കുക.

നബി(സ) കൊണ്ട് വന്നത് സ്വീകരിക്കലും അവിടുത്തെ സുന്നതിനനുസരിച്ച് ജീവിക്കലും അവിടുത്തെ മാർഗദർശനത്തെ ഏറ്റവും മഹത്തരമായി കാണലും നമുക്ക് അനിവാര്യമാണ്, അല്ലാഹു പറയുന്നു: "ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത്‌ പൂര്‍ണ്ണമായി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല." (സൂ. നിസാഅ് 65).

4.പ്രവാചകൻ (സ) യുടെ കല്പനകൾ ലംഘിക്കുന്നതിനോട് ജാഗ്രത പുലർത്തുക.

പ്രവാചകൻ (സ) യുടെ കല്പനകൾ ലംഘിക്കുന്നതിനോട് ജാഗ്രത പുലർത്തൽ നമുക്ക് അനിവാര്യമാണ്, കാരണം അവിടുത്തെ കല്പനകൾ ലംഘിക്കുന്നത് കുഴപ്പത്തിനും വഴികേടിനും വേദനയേറിയ ശിക്ഷക്കും കരണമായിത്തീരും. അല്ലാഹു പറയുന്നു: "ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക്‌ എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക്‌ വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചു കൊള്ളട്ടെ." (സൂ. നൂർ 63)

5.അവിടുത്തോടുള്ള ഇഷ്ടം മറ്റേത് മനുഷ്യരോടുള്ള ഇഷ്ടത്തെക്കാളും മുന്തിക്കുക.

സ്വന്തത്തേയും സന്താനങ്ങളെയും മാതാപിതാക്കളെയും മറ്റെല്ലാ സൃഷ്ടികളെയും ഇഷ്ടപ്പെടുന്നതിനേക്കാൾ പ്രവാചകൻ(സ) യോടുള്ള ഇഷ്ടം മുന്തിക്കൽ നമുക്ക് അനിവാര്യമാണ്, അനസ്(റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു, നബി(സ) പറഞ്ഞിരിക്കുന്നു: " നിങ്ങളുടെ പിതാക്കളെക്കാളും മക്കളെക്കാളും മറ്റെല്ലാ ജനങ്ങളെക്കാളും ഞാൻ നിങ്ങൾക്ക് പ്രിയപ്പെട്ടവനാകുന്നത് വരെ നിങ്ങൾ വിശ്വാസികളാവുകയില്ല" (ബുഖാരി 15)

6.പ്രവാചകൻ (സ) തന്റെ ദൗത്യം എത്തിച്ചു തന്നു എന്ന് വിശ്വസിക്കുക.

റസൂൽ (സ) ദൗത്യം എത്തിച്ചു തന്നു, ഉത്തരവാദിത്തം നിറവേറ്റി, സമുദായത്തോട് ഗുണകാംക്ഷ കാണിച്ചു, എന്തൊക്കെ നന്മയുണ്ടോ അതൊക്കെ സമുദായത്തെ അറിയിക്കുകയും അതിലേക്ക് നയിക്കുകയും ചെയ്‌തു, തിന്മയായി എന്തൊക്കെയുണ്ടോ അതിൽ നിന്ന് സമുദായത്തെ വിലക്കുകയും ജാഗ്രത പാലിക്കുകയും ചെയ്‌തു. അല്ലാഹു പറയുന്നു: "ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്കുന്നു." (സൂ. മാഇദഃ 3)

നബി(സ) ദൗത്യം നിറവേറ്റിയെന്നതിന് അവിടുന്ന് തന്റെ വിടവാങ്ങൽ ഹജ്ജിൽ പ്രസംഗിച്ച സമയത്തെ തങ്ങളുടെ ഏറ്റവും വലിയ ഒരുമിച്ച് കുടലിൽ വെച്ച് അവിടുത്തെ അനുചരന്മാർ സാക്ഷ്യം വഹിച്ചിട്ടുണ്ട്, ജാബിർ(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം, നബി(സ) പറഞ്ഞു: "നിങ്ങൾ എന്നെ കുറിച്ച് ചോദിക്കപ്പെട്ടാൽ നിങ്ങൾ എന്താണ് എന്നെ കുറിച്ച് അപ്പോൾ പറയുക? " അവർ (സ്വഹാബത്ത് ) പറഞ്ഞു: "നിശ്ചയമായും താങ്കൾ ദൗത്യം എത്തിച്ച് തന്നിരിക്കുന്നു, ഉത്തരവാദിത്തം നിറവേറ്റിയിരിക്കുന്നു, ഗുണകാംക്ഷ കാണിച്ചിരിക്കുന്നു എന്നൊക്കെ ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു," അപ്പോൾ അവിടുന്ന് തന്റെ ചൂടുവിരൽ ആകാശത്തിലേക്ക് ഉയർത്തിക്കൊണ്ട് പറഞ്ഞു: "അല്ലാഹുവേ നീ സാക്ഷിയാണ്, അല്ലാഹുവേ നീ സാക്ഷിയാണ്, അല്ലാഹുവേ നീ സാക്ഷിയാണ്" (മുസ്‌ലിം 1218)

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക