പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം സുന്നത്ത് നമസ്കാരങ്ങൾ

ഒരു മുസ്‌ലിമിന് ദിനേനെ അഞ്ച് നേര നമസ്‌കാരങ്ങൾ മാത്രമാണ് നിർബന്ധമായിട്ടുള്ളത്. എന്നാൽ അതോടൊപ്പം അല്ലാഹുവിന്റെ ഇഷ്ടം കരസ്ഥമാക്കാനും നിർബന്ധ നമസ്കാരങ്ങളിൽ സംഭവിച്ച് പോകാനിടയുള്ള കുറവുകൾക്ക് പരിഹാരമായും സുന്നത്ത് നമസ്‌കാരങ്ങൾ നിർവഹിക്കാൻ മതം പ്രേരിപ്പിക്കുന്നുണ്ട്. ഈ പാഠഭാഗത്ത് പ്രധാനപ്പെട്ട സുന്നത്ത് നമസ്കാരങ്ങളെ കുറിച്ച് നമുക്ക് പഠിക്കാം.

  • റവാത്തിബ് സുന്നത്ത് നമസ്കാരങ്ങളെ കുറിച്ച് മനസിലാക്കുക.
  • മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തെ കുറിച്ച് മനസിലാക്കുക.
  • ഇസ്തിഖാറത്ത് നമസ്‌കാരത്തെ കുറിച്ച് മനസ്സിലാക്കുക.
  • ദുഹാ നമസ്‌കാരത്തെ കുറിച്ച് മനസ്സിലാക്കുക.
  • ഗ്രഹണ നമസ്‌കാരത്തെ കുറിച്ച് മനസ്സിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ഒരു മുസ്‌ലിമിന് ദിനേനെ അഞ്ച് നേര നമസ്‌കാരങ്ങൾ മാത്രമാണ് നിർബന്ധമായിട്ടുള്ളത്.

എന്നാൽ അതോടൊപ്പം അല്ലാഹുവിന്റെ ഇഷ്ടം കരസ്ഥമാക്കാനും നിർബന്ധ നമസ്കാരങ്ങളിൽ സംഭവിച്ച് പോകാനിടയുള്ള കുറവുകൾക്ക് പരിഹാരമായും സുന്നത്ത് നമസ്‌കാരങ്ങൾ നിർവഹിക്കാൻ മതം പ്രേരിപ്പിക്കുന്നുണ്ട്. അബൂ ഹുറയ്റ (റ) വിൽ നിന്നും, നബി(സ) പറഞ്ഞിരിക്കുന്നു: "അന്ത്യനാളിൽ ജനങ്ങളുടെ കർമങ്ങളിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുക നമസ്‌കാരമാണ്" അവിടുന്ന് തുടരുന്നു: "നമ്മുടെ ഉന്നതനായ രക്ഷിതാവ് മലക്കുകളോട് പറയും - അവനാണ് കൂടുതൽ അറിയുന്നവൻ" - : 'എന്റെ ദാസന്റെ നമസ്കാരത്തിലേക്ക് നോക്കുക, അത് പൂർണമാണോ അതല്ല വല്ല ന്യൂനതയും ഉണ്ടോ ?' അത് പൂർണമാണെങ്കിൽ അത് പൂർണമായി അവന് രേഖപ്പെടുത്തപ്പെടും. എന്നാൽ അതിൽ വല്ല കുറവും ഉണ്ടെങ്കിൽ അവൻ പറയും: 'നിങ്ങൾ നോക്ക് എന്റെ ദാസന് ഐച്ഛിക(സുന്നത്ത്) മായി വല്ലതും ഉണ്ടോ ?' അവന് സുന്നത്തുകൾ ഉണ്ടെങ്കിൽ അവൻ പറയും : 'എന്റെ ദാസന്റെ ഫർദുകൾ സുന്നത്തുകൾ കൊണ്ട് പൂർത്തീകരിക്കുക' അപ്രകാരം തന്നെ കർമങ്ങൾ എടുക്കപ്പെടും" (അബൂ ദാവൂദ് 864)

റവാത്തിബ് സുന്നത്തുകൾ

നിർബന്ധ നമസ്‌കാരങ്ങളോട് ബന്ധപ്പെട്ട് കിടക്കുന്നതും അതിനോട് സാമ്യമുള്ളതും ആയത് കൊണ്ടാണ് ഇതിന് അങ്ങനെ പേര് നൽകപ്പെട്ടത്. ഒരു മുസ്‌ലിം ഇതിന് വേണ്ടി കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്.

നബി(സ) പറഞ്ഞിരിക്കുന്നു: "ഒരു മുസ്‌ലിമായ ദാസൻ ദിനേനെ ഫർദ് നമസ്‌കാരങ്ങൾക്ക് പുറമെ സുന്നത്തായിക്കൊണ്ട് പന്ത്രണ്ട് റക്അത്ത് നമസ്കരിക്കുകയാണെങ്കിൽ അല്ലാഹു അയാൾക്ക് സ്വർഗത്തിൽ ഒരു ഭവനം പണിത് കൊടുക്കും" (മുസ്‌ലിം 728)

റവാത്തിബ് സുന്നത്ത് നമസ്കാരങ്ങൾ

١
സുബ്ഹിനു മുമ്പ് രണ്ട് റക്അത്ത്
٢
രണ്ട് റക്അത്തുകൾക്ക് ശേഷം സലാം വീട്ടുന്ന നിലക്ക് ദുഹ്‌റിന് മുമ്പ് നാല് റക്അത്ത്, ദുഹ്‌റിന് ശേഷം രണ്ട് റക്അത്ത്.
٣
മഗ്‌രിബിന്‌ ശേഷം രണ്ട് റക്അത്ത്.
٤
ഇശാഇന് ശേഷം രണ്ട് റക്അത്ത്.

വിത്ർ

ഇതിന്റെ റക്അത്തുകളുടെ എണ്ണം ഒറ്റയായത് കൊണ്ടാണ് ഇതിന് ഇങ്ങനെ പേര് വിളിക്കപ്പെട്ടത്. സുന്നത്ത് നമസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠമായ ഒന്നാണ് ഇത്. നബി(സ) പറഞ്ഞു: "ഖുർആനിന്റെ ആൾക്കാരെ നിങ്ങൾ വിത്ർ നമസ്‌കരിക്കുക" (തുർമുദി 453, ഇബ്നു മാജ 1170)

ഒരു മുസ്‌ലിമിന് ഇശാ നമസ്‌കാരം മുതൽ സുബ്ഹിന്റെ സമയം ആകുന്നത് വരെ ഏത് സമയത്തും ഇത് നിർവഹിക്കാമെങ്കിലും ഇതിന്റെ ഏറ്റവും ഉത്തമമായ സമയം രാത്രിയുടെ അന്ത്യ യാമങ്ങളിലാണ്.

വിത്ർ നമസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണം

വിത്ർ ന്റെ ഏറ്റവും ചുരുങ്ങിയ എണ്ണം ഒരു റക്അത്ത് ആണ്. നബി(സ) മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന് എന്നിങ്ങനെ വിത്ർ ആക്കാറുണ്ടായിരുന്നു.

വിത്ർ നമസ്‌കാരത്തിന്റെ രൂപം

പൂർണത ഉള്ള ഏറ്റവും ചുരുങ്ങിയ വിത്ർ മൂന്ന് റക്അത്ത് ആണ്. ആദ്യം രണ്ട് റക്അത്ത് നമസ്‌കരിച്ച് സലാം വീട്ടുക, ശേഷം ഒരു റക്അത്ത് നമസ്‌കരിച്ച് സലാം വീട്ടുക എന്ന രൂപത്തിലാണ് ഇത് നിർവഹിക്കേണ്ടത്. അവസാന റക്അത്തിലെ റുകൂഇന് മുമ്പോ ശേഷമോ കൈ നെഞ്ചൊപ്പം ഉയർത്തി ഖുനൂത്തിന്റെ പ്രാർത്ഥന ചൊല്ലാവുന്നതാണ്.

മഴക്ക് വേണ്ടിയുള്ള നമസ്‌കാരം

മഴ കുറഞ്ഞത് മൂലം ജനങ്ങൾ ബുദ്ധിമുട്ടിലാവുകയും ഭൂമി വരണ്ടുണങ്ങുകയും ചെയ്യുന്ന സമയത്ത് നിർവഹിക്കേണ്ട നമസ്കാരമാണിത്. സാധ്യമാകുമെങ്കിൽ തുറസ്സായ സ്ഥലത്ത് വെച്ചാണ് ഇത് നിർവഹിക്കേണ്ടത്. അതിന് അസൗകര്യങ്ങൾ ഉണ്ടെങ്കിൽ പള്ളിയിൽ വെച്ചും നിർവഹിക്കാവുന്നതാണ്.

പാപമോചനം, അതിക്രമങ്ങളെ തടയുക, ദാനധർമങ്ങൾ, ജനങ്ങൾക്ക് നന്മ ചെയ്യുക തുടങ്ങിയ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാനിടയാക്കുന്ന കാര്യങ്ങൾ ചെയ്ത് കൊണ്ട് അല്ലാഹുവിലേക്ക് കീഴൊതുങ്ങി അവനോട് പശ്ചാതപിച്ച് കൊണ്ട് ഭയഭക്തിയോടെയാണ് നമസ്കരിക്കുന്നവർ അത് നിർവഹിക്കാൻ വേണ്ടി പുറപ്പെടേണ്ടത്.

മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തിന്റെ രൂപം

പെരുന്നാൾ നമസ്കാരം പോലെ ഇമാം ഉച്ചത്തിൽ പാരായണം ചെയ്യുന്ന രണ്ട് റക്അത്തുകളാണ് മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തിന് ഉള്ളത്. അതിന്റെ ഒന്നാം റക്അത്തിൽ പാരായണത്തിന് മുമ്പായി തക്ബീറത്തുൽ ഇഹ്‌റാം കൂടാതെ ആറ് തക്ബീറുകളും രണ്ടാം റക്അത്തിൽ നിറുത്തത്തിന്റെ തക്ബീർ കൂടാതെ അഞ്ച് തക്ബീറുകളും നിയമമാക്കപ്പെട്ടിരിക്കുന്നു. ശേഷം രണ്ട് ഖുതുബകൾ നിർവഹിക്കുകയും ആ ഖുതുബകളിൽ പാപമോചനം അധികരിപ്പിക്കുകയും പ്രാർത്ഥനകളിലൂടെ അല്ലാഹുവിലേക്ക് അടുക്കുകയും വേണം.

ഇസ്തിഖാറത്ത് നമസ്‌കാരം

ഒരു മുസ്‌ലിമിന് രണ്ട് അനുവദനീയമായ കാര്യങ്ങൾക്കിടയിൽ ഏതാണ് നല്ലത് എന്ന് അറിയാതെ പ്രയാസത്തിലാകുന്ന സമയത്ത് നിർവഹിക്കാൻ പഠിപ്പിക്കപ്പെട്ട നമസ്‌കാരമാണ് ഇത്.

അതിന്റെ നിയമസാധുത

ഒരു മുസ്‌ലിമിന് രണ്ട് അനുവദനീയമായ കാര്യങ്ങൾക്കിടയിൽ ഏതാണ് നല്ലത് എന്ന് അറിയാതെ പ്രയാസത്തിലാകുന്ന സമയത്ത് അവന് സുന്നത്തായ കാര്യമാണ് അവൻ രണ്ട് റക്അത്ത് നമസ്‌കരിക്കലും ശേഷം നബി(സ) തന്റെ സ്വഹാബത്തിന് പഠിപ്പിച്ച് കൊടുത്ത പ്രാർത്ഥന പ്രാർത്ഥിക്കുകയും ചെയ്യുക എന്നത് : اللهم إني أستخيرك بعلمك، واستقدِرُك بقدرتك، وأسألك من فضلك العظيم، فإنك تقدر ولا أقدر، وتعلم ولا أعلم، وأنت علام الغيوب. اللهم إن كنت تعلم أن هذا الأمر - ويسمي حاجته - خير لي في ديني ومعاشي وعاقبة أمري فاقدره لي، ويسره لي، ثم بارك لي فيه. وإن كنت تعلم أن هذا الأمر شر لي في ديني ومعاشي وعاقبة أمري فاصرفه عني واصرفني عنه ، واقدر لي الخير حيث كان ثم أرضني به (അല്ലാഹുമ്മ ഇന്നീ അസ്തഖീറുക ബി ഇല്‍മിക, വ അസ്തഖ്ദിറുക ബിഖുദ്റതിക, വ അസ്അലുക മിന്‍ ഫള്ലികല്‍ അളീം, ഫ ഇന്നക തഖ്ദിറു വലാ അഖ്ദിറു, വ തഅ് ലമു വലാ അഅ് ലമു , വ അന്‍ത അല്ലാമല്‍ ഗുയൂബ്. അല്ലാഹുമ്മ ഇന്‍ കുന്‍ത തഅ് ലമു അന്ന ഹാദല്‍ അംറു [ആവശ്യം പറയുക] ഖൈറുന്‍ ലീ ഫീ ദീനീ വ മആശീ വ ആഖിബത്തി അംരീ, ഫഖ്ദുര്‍ഹു ലീ വയസ്സിര്‍ഹു ലീ സുമ്മ ബാരിക് ലീ ഫീഹി,വ ഇന്‍ കുന്‍ത തഅ് ലമു അന്ന ഹാദല്‍ അംറു ശര്‍റുന്‍ ലീ ഫീ ദീനീ വാ മആശീ വ ആഖിബത്തി അംരീ, വസ്റിഫ്നീ അന്‍ഹു, വഖ്ദുര്‍ ലില്‍ ഖൈറ ഹയ്സു കാന സുമ്മ അര്‍ളിനീ ബിഹി). അർത്ഥം : (അല്ലാഹുവേ! നിന്റെ അറിവ് കൊണ്ട് (ഈ കാര്യത്തില്‍) ഉത്തമം ഏതെന്ന് നിന്നോട് ഞാന്‍ ഉപദേശം തേടുന്നു. നിന്‍റെ ഔദാര്യം കൊണ്ട് ഞാന്‍ (ഉപദേശം) തേടുന്നു. എന്തെന്നാല്‍, തീര്‍ച്ചയായും, നീ സര്‍വ്വതിനും കഴിവുള്ളവനും; ഞാന്‍ കഴിവില്ലാത്തവനുമാണ്. നീ സര്‍വ്വവും അറിയുന്നു; ഞാന്‍ അറിയുന്നുമില്ല. നീ സര്‍വ്വ മറഞ്ഞ കാര്യങ്ങളും നല്ലതു പോലെ അറിയുന്നവനുമാണ്! അല്ലാഹുവേ! ഈ കാര്യം (ഇവിടെ കാര്യമെന്തെന്ന് പറയുക) എനിക്ക് എന്‍റെ മതത്തിലും ഐഹിക ജീവിതത്തിലും എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും (പരലോകത്തേക്കും) ഉത്തമമാണെന്ന് നീ അറിയുന്നുവെങ്കില്‍ എനിക്കത് വിധിക്കുകയും, എനിക്കത് എളുപ്പമാക്കി തരികയും, ശേഷം എനിക്ക് ആ കാര്യത്തില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. എന്നാല്‍, അല്ലാഹുവേ! ഈ കാര്യം എന്‍റെ മതത്തിലും ഐഹിക ജീവിതത്തിലും എന്‍റെ കാര്യത്തിന്‍റെ പര്യവസാനത്തിലും (പരലോകത്തേക്കും) ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ എന്നെ ആ കാര്യത്തില്‍ നിന്നും, ആ കാര്യത്തെ എന്നില്‍ നിന്നും നീ മാറ്റി തിരിച്ചുകളയേണമേ. ശേഷം നന്മ എവിടെയാണോ അത് എനിക്ക് വിധിക്കുകയും അതില്‍ എനിക്ക് തൃപ്തി ഉണ്ടാക്കുകയും ചെയ്യേണമേ) (ബുഖാരി 1162)

ഇസ്തിഖാറത്ത് നമസ്കാരത്തിലെ പ്രാർത്ഥന

ദുഹാ നമസ്‌കാരം

മഹത്തായ പ്രതിഫലമുള്ള ഒരു സുന്നത്ത് നമസ്‌കാരമാണ് ദുഹാ നമസ്കാരം. അതിന്റെ ഏറ്റവും ചുരുങ്ങിയ എണ്ണം രണ്ട് റക്അത്താണ്. സൂര്യൻ ഉദിച്ച് ഒരു കുന്തത്തിന്റെ അത്ര ഉയർന്നത് മുതൽ സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങുന്നതിന് മുമ്പ് അഥവാ ദുഹ്ർന്റെ സമയത്തിലേക്ക് കടക്കുന്നതിന് മുമ്പ് വരെ ഇത് നിർവഹിക്കാവുന്നതാണ്.

ഗ്രഹണ നമസ്കാരം

സൂര്യന്റെയോ ചന്ദ്രന്റെയോ വെളിച്ചം ഭാഗികമോ പൂർണമോ ആയി മറയുന്ന അസാധാരണ പ്രാപഞ്ചിക പ്രതിഭാസമാണ് ഗ്രഹണം. അല്ലാഹുവിന്റെ കഴിവും ആതിപത്യവും തെളിയിക്കുന്ന അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒരു ദൃഷ്ടാന്തവുമാണത്. അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുന്നതിനെ കുറിച്ചും അവന്റെ പ്രതിഫലം കാംക്ഷിക്കുന്നതിനെ കുറിച്ചുമുള്ള അശ്രദ്ധയിൽ നിന്നും മനുഷ്യനെ ഉണർത്താനുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഇത്.

നബി(സ) പറഞ്ഞു: "സൂര്യനും ചന്ദ്രനും ഒരാളുടെ മരണം കാരണം ഗ്രഹണം ബാധിക്കുകയില്ല, അവ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒരു ദൃഷ്ടാന്തമാണ്, അതിനാൽ നിങ്ങൾ അത് (ഗ്രഹണം) കണ്ടാൽ എഴുന്നേറ്റ് നമസ്കരിക്കുക" (ബുഖാരി 993)

ഗ്രഹണ നമസ്കാരത്തിന്റെ രൂപം

ഗ്രഹണ നമസ്കാരം റുകൂഉകൾ അവർത്തിക്കപ്പെടുന്ന രണ്ട് റക്അത്തുകളാണ്. അത് ഇപ്രകാരമാണ് നിർവഹിക്കേണ്ടത്; നമസ്‌കരിക്കുന്ന ആൾ സാധാരണ പോലെ റുകൂഇൽ നിന്ന് ഉയർന്ന ശേഷം വീണ്ടും ഫാതിഹയും സൂറത്തും ആവർത്തിച്ച് വീണ്ടും റുകൂഅ് ചെയ്യുകയും ശേഷം ഉയർന്ന് രണ്ട് സുജൂദുകൾ ചെയ്ത് ആദ്യ റക്അത്ത് പൂർത്തിയാക്കുക. ശേഷം എഴുന്നേറ്റ് ആദ്യ റക്അത്ത് പോലെ തന്നെ രണ്ട് റുകൂഉകൾ ഉള്ള നിലക്ക് രണ്ടാം റക്അത്തും പൂർത്തിയാക്കുക.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക