നിലവിലെ വിഭാഗം
പാഠം നമസ്‌കാരത്തിന്റെ നിബന്ധനകളും അതിന്റെ വിധികളും
count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി
നമസ്‌കാരത്തിന്റെ നിബന്ധനകൾ
അശുദ്ധിയിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ശുദ്ധമാവുക. അനസ് ഇബ്‌നു മാലിക് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: "ശുദ്ധിയില്ലാതെ അല്ലാഹു നമസ്‌കാരം സ്വീകരിക്കുകയില്ല" (സ്വഹീഹ് - ഇബ്‌നു മാജ)
അതിന്റെ സുതാര്യത കൊണ്ടോ കീറൽ കൊണ്ടോ അവയവങ്ങളെ വ്യക്തമായി മനസ്സിലാകുന്ന തരത്തിലല്ലാത്ത വസ്‌ത്രങ്ങൾ കൊണ്ട് ഔറത്ത് (നഗ്നത) മറക്കൽ നമസ്‌കാരത്തിന്റെ നിബന്ധനയാണ്.
പൊക്കിൾ മുതൽ കാൽമുട്ടുകൾ വരെ
മുഖവും മുൻകൈയും ഒഴിച്ച് ബാക്കിയുള്ള മുഴുവൻ ശരീര ഭാഗങ്ങളും. ആഇശ(റ) യിൽ നിന്നും, അവർ പറഞ്ഞു: നബി(സ) പറഞ്ഞിരിക്കുന്നു: "ഖിമാർ (തലയിൽ നിന്ന് തുടങ്ങി മുഖമൊഴിച്ച് ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്‌ത്രമാണ് ഇവിടെ ഉദ്ദേശം - വിവർത്തകൻ) ഇല്ലാതെ പ്രായപൂർത്തിയായ സ്ത്രീയുടെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല." (അബൂ ദാവൂദ്, തുർമുദി)
അല്ലാഹു പറയുന്നു: "ഏതൊരിടത്ത് നിന്ന് നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് (നമസ്‌കാര വേളയില്‍) നിന്റെ മുഖം തിരിക്കേണ്ടതാണ്." (സൂ. ബഖറ 149).
പ്രവാചക പിതാവ് ഇബ്‌റാഹീം നബി(അ) പണികഴിപ്പിച്ച വിശുദ്ധ കഅബാലയമാണ് മുസ്‌ലിംകളുടെ ഖിബ്‌ല. അതിലേക്കാണ് പ്രവാചകന്മാർ തീർത്ഥാടനം നടത്തിയിരുന്നത്. അതോടൊപ്പം അത് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത കല്ലുകളാണെന്നും നമുക്കറിയാം. എന്നാൽ മുസ്‌ലിംകൾ എല്ലാവരും അവരുടെ നമസ്‌കാരത്തിൽ ഒരു ഭാഗത്തേക്ക് തിരിയാൻ വേണ്ടി അല്ലാഹു അതിലേക്ക് തിരിയാൻ നമ്മോട് കല്പിച്ചിട്ടുണ്ട്. ആ തിരിയലിലൂടെ നമ്മൾ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്.
ഖിബ്‌ലയിലേക്ക് തിരിയുന്നതിന്റെ രൂപം
അശക്തത കൊണ്ട് മറ്റെല്ലാ നിർബന്ധതയും ഒഴിവാക്കുന്നത് പോലെ തന്നെ ഈ നിർബന്ധതയും ഒഴിവാക്കുന്നതാണ്. അല്ലാഹു പറയുന്നു: "അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക" (സൂ. തഗാബുൻ 16).
നമസ്കാരം ശരിയാകാനുള്ള ഒരു നിബന്ധനയാണിത്. സമയത്തിന് മുന്നേ നമസ്‌കരിച്ചാൽ അത് ശരിയാവുകയില്ല, നിശ്ചിത സമയത്ത് നിന്നും അതിനെ പിന്തിക്കൽ നിഷിദ്ധവുമാണ്. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു. " (സൂ. നിസാഅ് 103).
നമസ്‌കാരം അതിന്റെ ആദ്യ സമയത്ത് തന്നെ നിർവഹിക്കലാണ് ഏറ്റവും ഉത്തമം. ഉമ്മു ഫർവ (റ) യിൽ നിന്നും, അവർ പറഞ്ഞു: ഏറ്റവും ശ്രേഷ്ഠമായ കർമമേതാണെന്ന് നബി(സ) യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നമസ്‌കാരം അതിന്റെ ആദ്യ സമയത്ത് നിർവഹിക്കലാണ്" (അബൂ ദാവൂദ് )
നമസ്കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്. രണ്ട് നമസ്കാരങ്ങൾക്കിടയിൽ ജംഅ് ആക്കുന്ന അവസ്ഥയിലല്ലാതെ അത് അതിന്റെ സമയത്ത് നിന്നും പിന്തിക്കൽ നിഷിദ്ധവുമാണ്.
എപ്പോഴാണോ അത് അവന് ഓർമ വരുന്നത്, അപ്പോൾ എത്രയും പെട്ടെന്ന് അവൻ അത് നിർവഹിക്കേണ്ടതാണ്. അനസ്(റ)വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും നമസ്‌കാരം മറന്ന് പോവുകയോ ഉറങ്ങി പോവുകയോ ചെയ്‌താൽ അതിനുള്ള അവന്റെ പ്രായശ്ചിത്തം ഓർമ വരുമ്പോൾ നമസ്‌കരിക്കലാണ്" (മുസ്‌ലിം)
നമസ്‌കാരത്തിന്റെ നിർബന്ധത
താഴെ പറയുന്ന അടയാളങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായാൽ പ്രായപൂർത്തി ആയതായി പരിഗണിക്കുന്നു:
അഞ്ച് നിർബന്ധ നമസ്‌കാരങ്ങളും അവയുടെ സമയങ്ങളും:
അത് രണ്ട് റക്അത്താണ്. കിഴക്കൻ ചക്രവാളത്തിൽ പ്രകാശം വന്നു തുടങ്ങുന്ന രണ്ടാം പുലരിയുടെ ഉദയം മുതൽ സൂര്യോദയം വരെയാണ് അതിന്റെ സമയം.
സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയത് മുതൽ ഒരു വസ്തുവിന്റെ നിഴൽ അതിന്റെ അതേ നീളം ആകുന്നത് വരെയാണ് അതിന്റെ സമയം.
അത് നാല് റക്അത്താണ്. ദുഹ്ർന്റെ സമയം അവസാനിക്കുന്നത് മുതൽ സൂര്യാസ്തമയം വരെയാണ്. എന്നിരുന്നാലും സൂര്യപ്രകാശം ദുർബലമാവുകയും അത് മഞ്ഞനിറമാവുകയും ചെയ്യുന്നതിനു മുമ്പായി ഈ നമസ്‌കാരം നിർവഹിക്കേണ്ടതാണ്.
അത് മൂന്ന് റക്അത്താണ്. സൂര്യാസ്തമയം മുതൽ ചക്രവാളത്തിൽ അസ്തമയത്തെ തുടർന്ന് പ്രത്യക്ഷപ്പെടുന്ന ചുവന്ന ശോഭ മായുന്നത് വരെയാണ് ഇതിന്റെ സമയം.
ചക്രവാളത്തിലെ ചുവന്ന ശോഭ മറയുന്നത് മുതൽ അർദ്ധരാത്രിവരെയാണ് ഇതിന്റെ സമയം. എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ ഫജ്ർ (പുലരി) വെളിവാകുന്നത് നമസ്കരിക്കാവുന്നതാണ്.