നിലവിലെ വിഭാഗം
പാഠം നമസ്‌കാരത്തിന്റെ റുക്‌നു (അനിവാര്യ ഘടകങ്ങൾ) കളും വാജിബാത്തു (നിർബന്ധ കാര്യങ്ങൾ) കളും
നമസ്കാരത്തിന്റെ റുക്‌നുകൾ (അനിവാര്യ ഘടകങ്ങൾ)
മനപ്പൂർവം ഒഴിവാക്കുന്നത് കൊണ്ട് നമസ്‌കാരം നിഷ്ഫലമായി പോകുന്ന നമസ്‌കാരത്തിന്റെ സുപ്രധാന ഭാഗങ്ങളാണ് ഇവ, ഇനി ഒരാൾ ഇവ മറന്ന് കൊണ്ടാണ് വിട്ടു കളയുന്നതെങ്കിൽ പോലും ആ വിട്ടഭാഗം വീണ്ടും നിർവഹിച്ചിട്ടില്ലെങ്കിലും അയാളുടെ നമസ്‌കാരം നിഷ്‌ഫലമായി പോകും.
നമസ്‌കാരത്തിന്റെ റുക്‌നുകൾ (അനിവാര്യ ഘടകങ്ങൾ)
നമസ്കാരത്തിന്റെ വാജിബാത്തുകൾ (നിർബന്ധ കാര്യങ്ങൾ)
മനപ്പൂർവം ഒഴിവാക്കുന്നത് കൊണ്ട് നമസ്‌കാരം നിഷ്ഫലമായി പോകുന്ന നമസ്കാരത്തിലെ നിർബന്ധ കാര്യങ്ങളാണിവ. എന്നാൽ ഈ കാര്യങ്ങൾ ഒരാൾ മറന്നുകൊണ്ടാണ് ഒഴിവാക്കുന്നത് എങ്കിൽ അയാൾക്ക് നമസ്‌കാരം പൂർത്തീകരിച്ച് അതിന്റെ അവസാനത്തിൽ മറവിയുടെ സുജൂദ് ചെയ്‌താൽ മതിയാകുന്നതാണ്.
നമസ്‌കാരത്തിന്റെ വാജിബാത്തുകൾ (നിർബന്ധ കാര്യങ്ങൾ)
ഈ കാര്യങ്ങളിൽ പെട്ടവ മറവി മൂലമാണ് ഒരാൾക്ക് നഷ്ടപ്പെടുന്നതെങ്കിൽ അയാൾ മറവിയുടെ സുജൂദ് ചെയ്യേണ്ടതാണ്.
നമസ്കാരത്തിന്റെ രൂപത്തിൽ പറയപ്പെട്ട നമസ്‌കാരത്തിന്റെ റുക്‌നുകളിലും വാജിബുകളിലും പരാമർശിക്കാത്ത ബാക്കി എല്ലാ വാക്കുകളും പ്രവർത്തനങ്ങളും നമസ്‌കാരത്തിന് പൂർണത വരുത്തുന്ന സുന്നത്തുകളാണ്. അവ കാത്തുസൂക്ഷിക്കൽ അനിവാര്യമാണെങ്കിലും അവ ഉപേക്ഷിക്കുന്നത് കൊണ്ട് നമസ്‌കാരം നിഷ്ഫലമാകുന്നില്ല.
നമസ്കാരത്തിൽ സംഭവിച്ച് പോകുന്ന കുറവുകളും പോരായ്മകളും പരിഹരിക്കാൻ അല്ലാഹു നിശ്ചയിച്ച രണ്ട് സുജൂദുകൾ ആണ് ഇത്.
മറവിയുടെ സുജൂദ് എപ്പോഴാണ് ചെയ്യേണ്ടതായി വരുന്നത്?
സുജൂദിന്റെ സമയം
നമസ്‌കാരം നിഷ്‌ഫലമാക്കുന്ന കാര്യങ്ങൾ
ഈ കാര്യങ്ങൾ മുഖേനെ നമസ്‌കാരം നിഷ്ഫലമാവുകയും അത് മടക്കി നിർവഹിക്കൽ അനിവാര്യമാവുകയും ചെയ്യുന്നു.
നമസ്‌കാരം നിഷ്‌ഫലമാക്കുന്ന കാര്യങ്ങൾ
നമസ്കാരത്തിൽ വെറുക്കപ്പെട്ട (മക്‌റൂഹ് ആയ) കാര്യങ്ങൾ
നമസ്‌കാരത്തിന്റെ പ്രതിഫലം കുറയ്ക്കുന്നതും അതിലെ ഭയഭക്തിയും ഗൗരവവും ഇല്ലാതാക്കി കളയുന്ന കാര്യങ്ങളാണ് ഇവ.
നമസ്കാരത്തിൽ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നതിനെ കുറിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: " അത് ഒരു ദാസന്റെ നമസ്‌കാരത്തിൽ നിന്നും പിശാച് തട്ടിയെടുക്കുന്ന ഒരു തട്ടിയെടുക്കലാണ്"(ബുഖാരി 718).
കൈകൾ അരയിൽ വെക്കുക, കൈവിരലുകൾ കോർക്കുക്ക , പൊട്ടിക്കുക മുതലായവ ചെയ്യുക.
അവൻ നമസ്‌കാരത്തിൽ പ്രവേശിച്ചിട്ടുണ്ടാകാം പക്ഷേ അവന്റെ ഹൃദയം അവയെ കുറിച്ചുള്ള ചിന്തയിലുമായിരിക്കും.
ഭക്ഷണം ഹാജരുണ്ടാവുകയും അതിലേക്ക് ആവശ്യമുണ്ടാവുകയും ചെയ്യുന്ന സമയത്തോ മലമൂത്ര വിസർജ്ജന ശങ്കയുള്ള സമയത്തോ അവ ഒഴിവാക്കി നമസ്‌കരിക്കുക. നബി(സ) പറഞ്ഞു: " ഭക്ഷണം ഹാജരായ സമയത്തും അവൻ മലമൂത്ര വിസർജനങ്ങളെ പിടിച്ച് വെക്കുന്ന സമയത്തും അവന് നമസ്‌കാരമില്ല." (മുസ്‌ലിം 560)