നിലവിലെ വിഭാഗം
പാഠം ഖുർആൻ ഉറ്റാലോചനയും വ്യാഖ്യാനവും
ഖുർആൻ ചിന്തയും വിശദീകരണവും
ഖുർആൻ ശരിയായി വായിക്കാനും അതിന്റെ ആശയത്തെയും കല്പനകളെയും വിരോധങ്ങളെയും കുറിച്ച് ഉറ്റാലോചിക്കാനും, അതിന്റെ വ്യഖ്യാനവും വിധിവിലക്കുകളും പഠിക്കാനും ശേഷം ഇഹപര വിജയം നേടുന്നതിന് വേണ്ടി അതനുസരിച്ച് പ്രവർത്തിക്കാനും ഒരു മുസ്‌ലിം അങ്ങേയറ്റം താത്പര്യം കാണിക്കൽ അനിവാര്യമാണ്.
'തദബ്ബുർ' (ആലോചന) എന്നതിന്റെ നിർവചനം
തദബ്ബുർ : എന്നാൽ ആയത്തുകളിൽ നിന്ന് പ്രയോജനം ലഭിക്കാനും മാതൃക സ്വീകരിക്കാനുമായി അതിനെ കുറിച്ച് ചിന്തിക്കുകയും അതുമായി ഇടപഴകുകയും ചെയ്തുകൊണ്ട് അതോടൊപ്പം നിൽക്കുക എന്നാണ്.
തദബ്ബുർ നടത്തുന്ന ആൾക്ക് തന്റെ ചിന്തയും ഗ്രാഹ്യവും ശരിയാകാൻ വേണ്ടി ആയത്തുകളുടെ പരിപൂർണ ആശയം മനസ്സിലാക്കൽ അനിവാര്യമാണ്.
ഖുർആനിൽ ഉറ്റാലോചന നടത്തേണ്ടതിന്റെ അനിവാര്യത
ഖുർആനെ കുറിച്ച് ഉറ്റാലോചന നടത്തലും അങ്ങനെ അതിലെ ആയത്തുകളും ആശയങ്ങളും മനസ്സിലാക്കലും അതോടൊപ്പം ജീവിക്കലും ഒരു മുസ്‌ലിമിന് അനിവാര്യമാണ്. അല്ലാഹു പറയുന്നു: "നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി." (സൂ. സ്വാദ് 29). വീണ്ടും അവൻ പറയുന്നു: "അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?" (സൂ. മുഹമ്മദ് 24).
തഫ്‌സീർ: എന്നാൽ ഖുർആനിന്റെ ആശയത്തിന്റെ വ്യാഖ്യാനമാണ്.
തഫ്‌സീറിന്റെ പ്രാധാന്യവും അതിന്റെ ആവശ്യകതയും
തഫ്‌സീർ വിജ്ഞാനത്തെ ഏറ്റവും ഉപകാരപ്രദമായ അറിവായി എണ്ണപ്പെടുന്നു, അത് അല്ലാഹുവിന്റെ ഗ്രന്ഥവുമായി ബന്ധപ്പെട്ട് കിടക്കുന്നു, ഇത് അല്ലാഹുവിന്റെ ഗ്രന്ഥം ഗ്രഹിക്കാനും അതിന്റെ ഉദ്ദേശം മനസ്സിലാക്കാനും സഹായിക്കുന്നു, തഫ്‌സീർ വിജ്ഞാനം ഖുർആനിന്റെ ആശയങ്ങൾ മനസ്സിലാക്കി തരുന്നു, അത് വഴി ഒരു മുസ്‌ലിമിനെ സത്കർമങ്ങളിലേക്ക് വഴിനടക്കാനും അല്ലാഹുവിന്റെ പ്രീതിനേടാനും അവന്റെ സ്വർഗം കരസ്ഥമാക്കാനും സഹായിക്കുന്നു, അപ്രകാരം തന്നെ അവന്റെ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ട അവന്റെ കല്പനകൾ അനുസരിച്ച് പ്രവർത്തിക്കാനും അവന്റെ വിലക്കുകളിൽ നിന്ന് അകന്ന് നിൽക്കാനും അതിലെ കഥകളിലെ ഗുണപാഠങ്ങൾ സ്വീകരിക്കാനും അതിലെ വൃത്താന്തങ്ങൾ സത്യപ്പെടുത്താനും സഹായിക്കുന്നു. തഫ്‌സീർ വിജ്ഞാനം മുഖേനെ ഒരു മനുഷ്യൻ സത്യവും അസത്യവും വ്യക്തമായി മനസിലാക്കുന്നു, ആയത്തുകളുടെ അർത്ഥത്തിലും അവയുടെ യഥാർത്ഥ ആശയത്തിലും എത്തിച്ചേരുന്നതിൽ എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കിൽ അത് നീക്കംചെയ്യപ്പെടുകയും ചെയ്യുന്നു.
ഖുർആനിന്റെ ആശയവും അതിന്റെ വ്യാഖ്യാനവും നബി(സ)യിൽ നിന്ന് പഠിക്കാനുള്ള സ്വഹാബത്തിന്റെ താത്പര്യം
സ്വഹാബിമാർ ഖുർആനിൽ നിന്ന് അവർക്ക് മനസിലാകാത്ത കാര്യങ്ങൾ നബി(സ)യോട് ചോദിക്കാറുണ്ടായിരുന്നു, അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: "വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ" (സൂ. അൻആം 82) എന്ന ആയത്ത് ഇറങ്ങിയപ്പോൾ നബി(സ)യുടെ സ്വഹാബത്തിന് അത് വളരെയേറെ ഞെരുക്കമുണ്ടാക്കി, അപ്പോൾ അവർ പറഞ്ഞു: "നമ്മുടെ കൂട്ടത്തിലാരാണ് അക്രമം ചെയ്യാത്തവരായിട്ടുള്ളത്?" അപ്പോൾ റസൂൽ (സ) പറഞ്ഞു: "നിങ്ങൾ കരുതുന്നത് പോലെയല്ല കാര്യം, നിശ്ചയമായും അത് ലുഖ്‌മാൻ തന്റെ മകനോട് പറഞ്ഞത് പോലെയാണ് {എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.} (സൂ. ലുഖ്‌മാൻ 13). " (ബുഖാരി 6937)
ഖുർആനിന്റെ തഫ്‌സീറും അതിന്റെ ആശയങ്ങൾ മനസ്സിലാക്കുന്നതും താഴെ പറയുന്ന മാർഗങ്ങളെ അവലംബിക്കുന്നു;
ഒന്ന്; ഖുർആനിനെ ഖുർആൻ കൊണ്ട് വ്യാഖ്യാനിക്കുക
കാരണം അല്ലാഹുവാണ് അത് അവതരിപ്പിച്ചത്, അത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഏറ്റവും നന്നായി അറിയുന്നതും അവനാണ്.
ഉദാഹരണം; അല്ലാഹു പറയുന്നു: "ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ (ഔലിയാക്കൾ) മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍" (സൂ. യൂനുസ് 62-63) ഇവിടെ ആദ്യ ആയത്തിൽ ഔലിയാക്കൾ (മിത്രങ്ങൾ ) എന്നാൽ ആരാണെന്ന് അടുത്ത ആയത്തിൽ അവൻ തന്നെ വിശദീകരിക്കുന്നു: "വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍".
രണ്ട് : ഖുർആനിനെ സുന്നത്ത് കൊണ്ട് വ്യാഖ്യാനിക്കുക
കാരണം അല്ലാഹുവിൽ നിന്ന് ജനങ്ങൾക്ക് എത്തിച്ച് കൊടുക്കേണ്ടവനാണ് പ്രവാചകൻ(സ), അതിനാൽ തന്നെ അല്ലാഹു അവന്റെ വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ജനങ്ങളിൽ ഏറ്റവും നന്നായി അറിയുക ദൈവദൂതനാണ്.
അതിന്റെ ഉദാഹരണത്തിൽ പെട്ടതാണ് ഖുവ്വത്ത് (ശക്തി) എന്നതിനെ നബി(സ) അമ്പെയ്ത്തായി വ്യാഖ്യാനിച്ചത്. ഉഖ്ബത്ത് ഇബ്നു ആമിർ (റ) പറയുന്നു; നബി(സ) മിമ്പറിൽ വെച്ച് പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു, അവിടുന്ന് പറഞ്ഞു: "അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും,നിങ്ങള്‍ ഒരുക്കുക" (സൂ. അൻഫാൽ 60), അറിയുക നിശ്ചയമായും ശക്തി എന്നാൽ അമ്പെയ്ത്ത് ആകുന്നു, അറിയുക നിശ്ചയമായും ശക്തി എന്നാൽ അമ്പെയ്ത്ത് ആകുന്നു, അറിയുക നിശ്ചയമായും ശക്തി എന്നാൽ അമ്പെയ്ത്ത് ആകുന്നു" (മുസ്‌ലിം 1917) .
സ്വഹാബത്ത് നൽകുന്ന വ്യാഖ്യാനം
അവർ ആ കാലത്തിനും വവിശേഷമായ സാഹചര്യങ്ങൾക്കും സാക്ഷികളായതിനാൽ സമ്പൂർണമായ ഗ്രാഹ്യവും യഥാർത്ഥ ജ്ഞാനവും ശരിയായ കർമങ്ങളും അവർക്കുള്ളത് കൊണ്ട് അവർക്ക് അതിനെ കുറിച്ച് അറിയാം.
ഉദാഹരണം; അല്ലാഹുവിന്റെ വാക്ക് ; "നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്ര വിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍" (സൂ. നിസാഅ് 43). ഇബ്നു അബ്ബാസ് (റ) വിൽ നിന്നും സ്വഹീഹ് ആയി വന്നിട്ടുണ്ട് "ഇവിടെ സമ്പർക്കം എന്നതിനെ അദ്ദേഹം സംയോഗം എന്ന് വ്യാഖ്യാനിച്ചിട്ടുണ്ട്" (തഫ്‌സീർ ത്വബ്‌രി 8/ 389).
നാല് ; താബിഉകൾ നൽകുന്ന തഫ്‌സീർ
സ്വഹാബത്ത് (റ) ൽ നിന്നും തഫ്‌സീർ എടുക്കാൻ ശ്രദ്ധിച്ചവരാണ് അവർ, സ്വഹാബത്തിന് ശേഷം ജനങ്ങളിൽ ഏറ്റവും വിശിഷ്ടരായവരാണവർ, അവർക്ക് ശേഷം വരുന്നവരേക്കാൾ ഊഹത്തിൽ നിന്നും സുരക്ഷിതരുമാണവർ, അവരുടെ കാലത്ത് അറബി ഭാഷയിൽ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല, ഖുർആൻ മനസ്സിലാക്കുന്നതിൽ അവർക്ക് ശേഷമുള്ളവരേക്കാൾ ശരിയോട് ഏറ്റവും അടുത്തവർ അവരാണ്.
ഖുർആൻ വ്യഖ്യാനത്തിൽ ഒരു മുസ്‌ലിമിന് അനിവാര്യമായത്
ഖുർആൻ മനസ്സിലാക്കുന്നതിലും അതിന്റെ അർത്ഥം അറിയുന്നതിലും ഒരു മുസ്ലീം ആശയക്കുഴപ്പത്തിലാണെങ്കിൽ, അവൻ തഫ്‌സീർ ഗ്രന്ഥങ്ങളെയും തഫ്‌സീറിലും ആയത്തുകളുടെ ആശയങ്ങൾ വ്യാഖ്യാനിക്കുന്നതിലും അവഗാഹം നേടിയ പണ്ഡിതന്മാരെ അവലംബിക്കണം.
ഖുർആൻ വ്യാഖ്യാനിക്കുന്നതിൽ മുസ്ലിമിന്റെ കടമ, സർവശക്തനായ ദൈവത്തിൽ നിന്നാണ് താൻ വിവർത്തനം ചെയ്യുന്നതെന്ന് ഖുർആൻ വ്യാഖ്യാനിക്കുമ്പോൾ സ്വയം ബോധ്യമുണ്ടാവുക എന്നതാണ്, തന്റെ വാക്കുകളിൽ നിന്ന് എന്താണ് ഉദ്ദേശിച്ചതെന്നതിന് അവൻ സാക്ഷ്യം വഹിക്കുന്നു, ഈ സാക്ഷ്യത്തെ അവൻ മഹത്തരമായി കാണുമ്പോൾ അല്ലാഹുവിനെ കുറിച്ച് അറിവില്ലാത്തത് പറയുന്നതിനെയും അല്ലാഹു നിഷിദ്ധമാക്കിയതിൽ എത്തിച്ചേരുന്നതിനെയും അങ്ങനെ പരലോകത്ത് നിന്ദ്യനാക്കപ്പെടുന്നതും അവൻ ഭയക്കുന്നു, അല്ലാഹു പറയുന്നു: "പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്." (സൂ. അഅ്റാഫ് 33)
ഖുർആൻ വ്യഖ്യാന രചനയിൽ ഒരുപാട് ഗ്രന്ഥങ്ങൾ കാണാൻ സാധിക്കുമെങ്കിലും സ്വീകാര്യതയുടെ വിഷയത്തിൽ അവയെല്ലാം ഒരേ പദവിയിലുള്ളതല്ല. അതിനാൽ തന്നെ ഓരോന്നിന്റെയും രചയിതാക്കൾ പാലിക്കുന്ന തഫ്സീറിലെ കൃത്യത അവലംബിക്കുക എന്നത് മുസ്‌ലിമിന് അനിവാര്യമായിത്തീരുന്നു. അവയിൽ പ്രധാനപ്പെട്ട രചനകളാണ് ;