നിലവിലെ വിഭാഗം
പാഠം ഖുർആനുൽ കരീം എന്നതിന്റെ നിർവചനം
ഖുർആനുൽ കരീം
ജനങ്ങളെ നേർവഴിയിലേക്ക് നയിക്കാനും അവരെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് രക്ഷപ്പെടുത്താനുമായി തന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമനും അന്ത്യപ്രവാചകനുമായ മുഹമ്മദ് നബി(സ) ക്ക് അല്ലാഹു ഖുർആനിനെ ഇറക്കി കൊടുത്തു, അല്ലാഹു പറയുന്നു: " നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു." (സൂ മാഇദ 15- 16)
ഖുർആനിന്റെ നിർവചനം
മുഹമ്മദ് നബി(സ) ക്ക് അവതരിപ്പിക്കപ്പെട്ട പാരായണത്തിന് പ്രതിഫലം ലഭിക്കുന്ന അല്ലാഹുവിന്റെ സംസാരമാണ് അത്.
വിശുദ്ധ ഖുർആനിന് അതിന്റെ ശ്രേഷ്ടതക്കും മഹത്വത്തിനും യോജിക്കുന്ന ഒരുപാട് പേരുകളുണ്ട്, അതിൽ പെട്ടതാണ്;
ഖുർആനിന്റെ അവതരണം
റസൂൽ (സ) ക്ക് ആദ്യമായി ഖുർആൻ അവതരിപ്പിക്കപ്പെട്ടത് റമദാനിലെ ലൈലത്തുൽ ഖദ്റിലാണ് . അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നാം ഇതിനെ ( ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു." (സൂ. ഖദ്ർ 1), വീണ്ടും അല്ലാഹു പറയുന്നു: "ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍" (സൂ. ബഖറ 185).
മലക്കുകളിലെ സാമിപ്യം സിദ്ധിച്ചവനായ ജിബ്‌രീൽ (അ) മുഖേനെയാണ് നബി(സ) ക്ക് ഖുർആൻ അവതരിപ്പിക്കപ്പെട്ടത്, അല്ലാഹു പറയുന്നു: "തീര്‍ച്ചയായും ഇത് ( ഖുര്‍ആന്‍ ) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു, വിശ്വസ്താത്മാവ് ( ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു, നിന്‍റെ ഹൃദയത്തില്‍ നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്, സ്പഷ്ടമായ അറബി ഭാഷയിലാണ് ( അത് അവതരിപ്പിച്ചത് ) . (ശുഅറാ 192-195).
സൂറത്ത് അലഖിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങളാണ് ഖുർആനിൽ നിന്നും ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അവ ; "സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍ മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു." (സൂ. അലഖ് 1-5)
പിന്നീട് അതിന് ശേഷം 23 വർഷം കൊണ്ട് മദീനയിലും മക്കയിലുമായി വിവിധ സന്ദർഭങ്ങൾക്കും സംഭവങ്ങൾക്കുമനുസരിച്ച് അല്പാല്പമായി നബി(സ)ക്ക് ഖുർആൻ അവതരിപ്പിക്കപ്പെട്ടു.
ഇബ്‌നു അബ്ബാസ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: "ലൈലത്തുൽ ഖദ്‌റിൽ ഖുർആൻ ഒറ്റ വാക്യമായി ദുൻയാവിലെ ആകാശത്തിലേക്ക് അവതരിപ്പിക്കപ്പെട്ടു, പിന്നീട് അതിന് ശേഷം 23 വര്ഷം കൊണ്ടും അവതരിപ്പിക്കപ്പെട്ടു" (ബൈഹഖി 2/ 415)
ഖുർആനിലെ സൂറത്തുകൾ
ഖുർആനിൽ 114 സൂറത്തുകളാണ് ഉള്ളത്. മുസ്ഹഫിൽ കാണുന്നത് പോലെ അതിൽ ഒന്നാമത്തേത് സൂറത്ത് ഫാതിഹയും അവസാനത്തേത് സൂറത്ത് നാസുമാണ്.
മക്കിയും മദനിയുമായ സൂറത്തുകൾ
അതിൽ 30 ജുസ്ഉകളും 60 ഹിസ്‌ബുകളും ഉണ്ട്.
ഖുർആൻ രേഖപ്പെടുത്തലും ക്രോഡീകരണവും
ഖുർആൻ രേഖപ്പെടുത്തലും ക്രോഡീകരണവും മൂന്ന് ഘട്ടങ്ങളായാണ് ഉണ്ടായത് :
ഒന്നാം ഘട്ടം : നബി(സ) യുടെ കാലഘട്ടം;
ശക്തമായ ഓർമശക്തിയും വേഗത്തിലുള്ള മനഃപാഠവും കാരണവും എഴുത്ത് കാരുടെയും എഴുത്ത് ഉപകരണങ്ങളുടെയും കുറവ് നിമിത്തവും ഈ കാലഘട്ടത്തിൽ എഴുത്തിനേക്കാൾ കൂടുതൽ ഹിഫ്ദ് (മനഃപാഠം ) ആണ് അവലംബിക്കപ്പെട്ടത്. ആയത്ത് കേൾക്കുമ്പോൾ അത് മനഃപാഠമാക്കുകയോ അത് പോലെ സൗകര്യപ്രദമായ പനയോലകൾ, കല്ലുകൾ, തോല് പോലെയുള്ളവയിൽ രേഖപ്പെടുത്തി വെക്കുകയോ ചെയ്യുന്നതല്ലാതെ മുസ്ഹഫ് ആയി ക്രോഡീകരിച്ചിരുന്നില്ല, അപ്രകാരം തന്നെ ഖുർആൻ പാരായകർ ധാരാളമുണ്ടായിരുന്നു.
രണ്ടാം ഘട്ടം : അബൂബക്കർ സിദ്ധീഖ് (റ) വിന്റെ കാലഘട്ടം ;
ഹിജ്‌റ പന്ത്രണ്ടാം വർഷം യമാമ യുദ്ധത്തിൽ ധാരാളം ഖുർആൻ പാരായകർ രക്തസാക്ഷിയായതോട് ഖുർആൻ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അത് ക്രോഡീകരിക്കാൻ അബൂബക്കർ (റ)കൽപിച്ചു.
സൈദുബ്നു സാബിത്ത്(റ)യില്‍ നിന്ന് നിവേദനം; "യമാമ യുദ്ധം നടക്കുന്ന സമയത്ത് സിദ്ദീഖ്(റ) എന്‍റെയടുത്തേക്ക് ഒരാളെ വിട്ടു. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്‍റെയടുത്ത് ഉമര്‍(റ)വുമുണ്ടായിരുന്നു. സിദ്ദീഖ്(റ) പറഞ്ഞു: ‘എന്‍റെയടുത്ത് വന്ന് ഉമര്‍(റ) ഇപ്രകാരം പറയുന്നു: ‘ഖുര്‍ആന്‍ മനഃപാഠമുള്ള പലരും യമാമ യുദ്ധത്തില്‍ രക്തസാക്ഷികളായിട്ടുണ്ട്. പല സ്ഥലങ്ങളിലും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവര്‍ രക്ത സാക്ഷികളായതു മൂലം ഖുര്‍ആനില്‍ നിന്ന് പലതും നഷ്ടപ്പെടുമെന്ന ഭയം എനിക്കുണ്ട്. അതുകൊണ്ട് ഖുര്‍ആന്‍ ക്രോഡീകരിക്കാനുള്ള കല്‍പന താങ്കള്‍ പുറപ്പെടുവിക്കണം’. അപ്പോള്‍ ഉമര്‍(റ) നോട് ഞാന്‍ ചോദിച്ചു: നബി(സ്വ) ചെയ്യാത്തൊരു കാര്യം താങ്കള്‍ക്ക് എങ്ങനെ ചെയ്യാനാവും? അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം. ഉറപ്പായും ഇതൊരു നല്ല കാര്യമാണ്.’ അങ്ങനെ അത് സ്വീകരിക്കാന്‍ അല്ലാഹു എന്‍റെ മനസ്സിനെ പാകപ്പെടുത്തുവോളം ഉമര്‍(റ) ഈ വിഷയത്തില്‍ എന്നോട് കൂടിയാലോചന നടത്തിക്കൊണ്ടേയിരുന്നു. അങ്ങനെ ഉമറിന്‍റെ അഭിപ്രായം എന്‍റെയും അഭിപ്രായമായിത്തീര്‍ന്നു."
മൂന്നാം ഘട്ടം: ഉഥ്മാൻ ബിൻ അഫ്ഫാൻ (റ) വിന്റെ കാലഘട്ടം;
ജനങ്ങൾ സ്വഹാബത്തിന്റെ കൈവശമുള്ള വ്യത്യസ്ത പ്രതികൾ അനുസരിച്ച് പാരായണത്തിലും വ്യത്യസ്ത രീതികൾ സ്വീകരിച്ച് വന്നപ്പോൾ കുഴപ്പങ്ങൾ ഭയന്നും അവർ അല്ലാഹുവിന്റെ കിതാബിൽ ഭിന്നിക്കുകയും തർക്കിക്കുകയും ചെയ്യുന്നതൊഴിവാക്കാനും ഹി 25 ഇൽ ഈ പ്രതികളെല്ലാം ഒറ്റ ഏടിൽ ക്രോഡീകരിക്കാൻ ഉഥ്മാൻ ബിൻ അഫ്ഫാൻ (റ) കല്പിച്ചു.
അനസ്(റ)ല്‍ നിന്നു നിവേദനം: ഹുദൈഫതു ബ്നുല്‍ യമാന്‍(റ) ഉസ്മാന്‍(റ)ന്‍റെ സമീപത്ത് വന്നു. അര്‍മീനിയ, അദര്‍ബീജാന്‍ എന്നീ നാടുകള്‍ കീഴടക്കുന്നതിനു വേണ്ടി സിറിയക്കാരോട് യുദ്ധം ചെയ്യാന്‍ വേണ്ടി അദ്ദേഹം ഇറാഖുകാരുടെ കൂടെ പോയതായിരുന്നു. ഖുര്‍ആന്‍ പാരായണ ശൈലിയിലുണ്ടായ അവരുടെ അഭിപ്രായ വ്യത്യാസം അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തി. ഖലീഫ ഉസ്മാന്‍(റ) വിനോട് അദ്ദേഹം പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, ജൂത ക്രൈസ്തവര്‍ അഭിപ്രായ വ്യത്യാസത്തിലായതു പോലെ ഈ സമുദായം അഭിപ്രായാന്തരങ്ങളില്‍ പെടുന്നതിനു മുമ്പ് അവരെ നിങ്ങള്‍ പിടിച്ചു നിര്‍ത്തണം’. അങ്ങനെ ഉസ്മാന്‍(റ) മഹതിയായ ഹഫ്സ്വ(റ)യിലേക്ക് ആളെ വിട്ട് അവരുടെ കൈവശമുള്ള ഖുര്‍ആന്‍ പ്രതി കൊടുത്തയക്കണമെന്നും പകര്‍പ്പു കോപ്പികള്‍ എടുത്ത ശേഷം തിരിച്ചയക്കാമെന്നും അറിയിച്ചു. അതു പ്രകാരം മഹതി ഖുര്‍ആന്‍ പ്രതി ഉസ്മാന്‍ (റ)വിന് കൊടുത്തയക്കുകയും ചെയ്തു. തുടര്‍ന്ന് സൈദുബ്നു സാബിത്ത്, അബ്ദുല്ലാഹിബ്നു സുബൈര്‍(റ) സഈദു ബ്നുല്‍ ആസ്വ്(റ) അബ്ദു റഹ്മാനുല്‍ ഹാരിസ് ഇബ്നു ഹിശാം (റ) എന്നിവരോട് പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കാന്‍ ഉസ്മാന്‍(റ) ഉത്തരവിട്ടു. (ബുഖാരി/4987).
അന്ന് ക്രോഡീകരണം പൂർത്തിയാക്കിയ ആ ഖുർആൻ ഇന്നും മുസ്‌ലിംകൾക്കിടയിൽ അവർ ഐക്യഖണ്ഡേനെ അംഗീകരിച്ച് കൊണ്ട് നിലനിൽക്കുന്നു.