നിലവിലെ വിഭാഗം
പാഠം സകാത്ത് നിർബന്ധമായ സമ്പാദ്യങ്ങൾ
ഒരു മുസ്‌ലിം തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അവന്റെ പാർപ്പിടം - എത്ര വിലപിടിപ്പുള്ളതായാലും ശരി-, അവന്റെ വാഹനം - വിലകൂടിയതായാലും ശരി -, ഭക്ഷണം, വസ്‌ത്രം, പാനീയം എന്നിവക്കൊന്നും സകാത്ത് നിർബന്ധമില്ല.
സകാത്ത് നിർബന്ധമായ സമ്പാദ്യങ്ങൾ ഏതൊക്കെയാണ്?
സ്വാഭാവികമായ വളർച്ചയും വർദ്ധനയും ഉണ്ടാകുന്ന വിവിധ തരാം സമ്പാദ്യങ്ങളുടെ മേലാണ് അല്ലാഹു സകാത്ത് കല്പിച്ചത്, അവ:
1. ധരിക്കാനും ആഭരണമായും ഉപയോഗിക്കാത്ത സ്വർണവും വെള്ളിയും
സ്വർണത്തിന്റെയും വെള്ളിയുടെയും നിസാബ് താഴെ പറയുംവിധമാണ്;
ഒരു മുസ്ലിമിന്റെ പക്കൽ ഈ അളവിലോ അതിലധികമോ സ്വർണ്ണമോ വെള്ളിയോ ഉണ്ടെങ്കിൽ, ഒരു വർഷം കഴിഞ്ഞാൽ, അവൻ അതിന്റെ മൂല്യത്തിന്റെ 2.5% ന് തുല്യമായ സകാത്ത് നൽകണം.
അതിൽ അവന്റെ കൈയ്യിലുള്ളതും ബാങ്കിൽ നിക്ഷേപിച്ചതുമായ എല്ലാത്തരം കറൻസികളിൽ നിന്നുമുള്ള പണവും ഉൾപ്പെടുന്നു.
പണത്തിന്റെ സകാത്തിന്റെ രൂപം
സ്വർണത്തിന്റെ വില ഇടയ്ക്കിടെ മാറുന്നതാണ്. സകാത്ത് നിർബന്ധമാകുന്ന സമയത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 25 ഡോളർ ആയി കണക്കാക്കിയാൽ പണത്തിനുള്ള സകാത്തിന്റെ നിസാബ് ഇപ്രകാരമായിരിക്കും ; 25 (സ്വർണത്തിന്റെ വില - മാറുന്നത്) x 85 (മാറ്റമില്ലാത്ത തൂക്കം- ഗ്രാം) = 2125 ഡോളർ, അതാണ് ആ സമയത്ത് പണത്തിന്റെ നിസാബ്.
പണത്തിനുള്ള സകാത്തിന്റെ നിസാബ് കണക്കാക്കുന്നതിനുള്ള ഉദാഹരണം
അതുകൊണ്ടുള്ള ഉദ്ദേശം: കെട്ടിടങ്ങൾ, ഭൂമി പോലെ അടിസ്ഥാന പരമായതോ അല്ലെങ്കിൽ ഭക്ഷ്യവസ്തുക്കൾ, ഉപഭോക വസ്തുക്കൾ പോലെയുള്ളതോ ആയ കച്ചവടത്തിനായി തയ്യാറാക്കിയ എല്ലാ ആസ്തികളും.
ഒരു വർഷം പൂർത്തിയായാൽ കച്ചവടത്തിനായി ഇറക്കിയ മുഴുവൻ മൂലധനവും സകാത്ത് നിർബന്ധമാകുന്ന ദിവസത്തെ വില നിലവാരം കണക്കാക്കി പണത്തിന്റെ നിസാബ് എത്തുന്നുണ്ടെങ്കിൽ അതിന്റെ രണ്ടര ശതമാനത്തിന്റെ മൂല്യത്തിന് തുല്യമായത് സകാത്ത് കൊടുക്കണം.
കച്ചവട വസ്തുക്കൾക്ക് സകാത്ത് കൊടുക്കുന്ന രീതി.
4. ഭൂമിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കൃഷി , പഴങ്ങൾ, ധാന്യങ്ങൾ എന്നിവ.
കൃഷിയിനങ്ങളിൽ എല്ലാത്തിനും സകാത്ത് നിർബന്ധമില്ല, ചില പ്രത്യേക ഇനങ്ങൾക്ക് മാത്രം മതം അനുശാസിക്കുന്ന അളവ് എത്തിയാൽ മാത്രമാണ് സകാത്ത് നിർബന്ധമാക്കുന്നത്.
ജനങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് തേവി നനച്ച് അദ്ധ്വാനിച്ച് കൊണ്ട് ജലസേചനം ചെയ്യുന്നതും മഴ, അരുവി മുഖേനെ ജലസേചനം നടക്കുന്നവയും തമ്മിൽ നിർബന്ധിത സകാത്തിന്റെ അളവിൽ ചില വേർതിരിവുകൾ ഉണ്ട്.
കൃഷികൾക്കും കായ്‌കനികൾക്കും സകാത്ത് നിർബന്ധമാകാനുള്ള നിബന്ധനകൾ
1. നിസാബ് എത്തുക
സകാത്ത് നിർബന്ധമാകുന്ന പരിധി നബി(സ) നിശ്ചയിച്ച് തന്നിട്ടുണ്ട്, അതിൽ താഴെയുള്ളതിന് സകാത്ത് നിർബന്ധമില്ല. അവിടുന്ന് പറഞ്ഞു: "അഞ്ച് വസ്ഖിൽ താഴെയുള്ള കാരക്കക്ക് സകാത്തില്ല" (ബുഖാരി, മുസ്‌ലിം ). ഇത് ഒരു പ്രത്യേക അളവിന്റെ (മുദ്ദ്) കണക്കാണ്. അത് വലിയ അരി, ഗോതമ്പ് എന്നിവയുടെ ഏകദേശം 580 മുതൽ 600 കിലോ വരെയുള്ള തൂക്കത്തിന് തുല്യമാണ്. അതിൽ കുറവുള്ളതിന് സകാത്ത് നിർബന്ധമാകുന്നില്ല.
2. കൃഷി ചെയ്യുന്ന വസ്‌തുക്കൾ സകാത്ത് നിർബന്ധമാകുന്ന ഇനങ്ങളിൽ പെട്ടവ ആയിരിക്കണം.
മോശമാകാതെ സംരക്ഷിച്ച് സൂക്ഷിച്ച് വെക്കാൻ സാധിക്കുന്ന ഗോതമ്പ്, ബാർലി, ഉണക്കമുന്തിരി, കാരക്ക, അരി, ചോളം പോലെയുള്ള കാർഷിക വിളകൾക്ക് മാത്രമാണ് സകാത്ത് നിർബന്ധമാക്കുന്നത്. എന്നാൽ സൂക്ഷിച്ച് വെക്കാൻ സാധിക്കാത്ത തണ്ണിമത്തൻ, റുമ്മാൻ, ചീര, ഉരുളക്കിഴങ്ങ് തുടങ്ങിയ പഴങ്ങൾക്കും പച്ചക്കറികൾക്കും സകാത്ത് നിർബന്ധമില്ല.
3. വിളവെടുപ്പ് പൂർത്തിയാവുക
കൃഷികൾക്കും പഴങ്ങൾക്കും വിളവെടുക്കുമ്പോഴാണ് സകാത്ത് നിർബന്ധമാക്കുന്നത്. വർഷത്തിൽ രണ്ട് തവണ വിളവെടുക്കുന്നത് ആണെങ്കിൽ വർഷം പൂർത്തിയാവുക എന്നത് ബാധകമാകുന്നില്ല. സകാത്ത് നിർബന്ധമാക്കുന്നത് ഓരോ വിളവെടുപ്പിനുമാണ്. ഒരാൾ അങ്ങനെ ഒരു തവണ സകാത്ത് കൊടുക്കുകയും ആ വസ്തു വർഷങ്ങൾ സൂക്ഷിച്ച് വെക്കുകയുമാണെങ്കിൽ പിന്നീടുള്ള വർഷങ്ങളിൽ അയാൾ അതിന് സകാത്ത് കൊടുക്കേണ്ടതില്ല.
കാലി സമ്പത്ത് എന്നത് കൊണ്ടുള്ള ഉദ്ദേശം മനുഷ്യന് ഉപകാരപ്രദമായ ഒട്ടകം, പശു, ആട് തുടങ്ങിയ കന്നുകാലികളാണ്.
മാംസം ഭക്ഷിക്കാനും രോമങ്ങൾ ധരിക്കാനും ജനങ്ങൾക്ക് സഞ്ചരിക്കാനും അവരുടെ ചരക്കുകൾ വഹിക്കാനുമൊക്കെയായി കന്നുകാലികളെ സൃഷ്ടിക്കുക വഴി അല്ലാഹു അവന്റെ ദാസന്മാരെ അനുഗ്രഹിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: "കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും ( കമ്പിളി ) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില്‍ നിന്നു തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. * നിങ്ങള്‍ ( വൈകുന്നേരം ആലയിലേക്ക് ) തിരിച്ച് കൊണ്ട് വരുന്ന സമയത്തും, നിങ്ങള്‍ മേയാന്‍ വിടുന്ന സമയത്തും അവയില്‍ നിങ്ങള്‍ക്ക് കൌതുകമുണ്ട്. * ശാരീരിക ക്ലേശത്തോട് കൂടിയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാകാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ വഹിച്ച് കൊണ്ട് പോകുകയും ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു". (സൂ. നഹ് ൽ 5-7).