നിലവിലെ വിഭാഗം
പാഠം പ്രാഥമിക കർമ മര്യാദകൾ
പ്രാഥമിക കർമ മര്യാദകൾ
ശൗച്യാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇടത് കാൽ മുന്തിക്കുകയും " بسم الله، اللهم إني أعوذ بك من الخبث والخبائث" (അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവേ ആൺ പിശാചിൽ നിന്നും പെൺ പിശാചിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു) എന്ന് പ്രാർത്ഥിക്കുകയും ചെയ്യൽ സുന്നത്താണ്.
പ്രാഥമിക കർമ സന്ദർഭങ്ങളിൽ പോലും തന്റെ നഗ്നത മറ്റുള്ളവർ കാണാതിരിക്കാൻ മറ സ്വീകരിക്കൽ വിശ്വാസിക്ക് അനിവാര്യമാണ്.
ജനങ്ങൾക്ക് ഉപദ്രവമുണ്ടാകുന്ന സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തൽ നിഷിദ്ധമാണ്
ഇനി അവൻ ഒഴിഞ്ഞ പ്രദേശത്താണ് മലമൂത്ര വിസർജനം നടത്തുന്നതെങ്കിൽ പോലും മാളത്തിൽ അത് നിർവഹിക്കുന്നത് അതിൽ വസിക്കുന്ന ജീവിക്ക് ഉപദ്രവമാകുമെന്നതിനാലോ അല്ലെങ്കിൽ ആ ജീവി അവന് ഉപദ്രവമാകുമെന്നതിനാലോ നിഷിദ്ധമാണ്.
മലമൂത്ര വിസർജ്ജന സമയത്ത് ഖിബ്‌ലയെ മുന്നിടുകയോ പിന്നിടുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം, എന്നാൽ മറയൊന്നുമില്ലാത്ത വെളിപ്രദേശത്താണ് പ്രാഥമിക കർമങ്ങൾ നിർവഹിക്കുന്നതെങ്കിൽ അത് അവന് നിർബന്ധവുമാണ്. നബി (സ) പറഞ്ഞു: " നിങ്ങൾ വിസർജനത്തിനായി ചെന്നാൽ മലമൂത്ര വിസർജനം കൊണ്ട് ഖിബ്‌ലയെ മുന്നിടുകയോ പിന്നിടുകയോ ചെയ്യരുത് " (ബുഖാരി 386, മുസ്‌ലിം 264 )
ശരീരത്തിലും വസ്ത്രത്തിലും മാലിന്യം തെറിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കലും, വല്ല മാലിന്യവും ആവുകയാണെങ്കിൽ അത് കഴുകലും അനിവാര്യമാണ്.
പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചാൽ താഴെ പറയുന്ന കാര്യങ്ങളിലൊന്ന് ചെയ്യേണ്ടതാണ്
ഇസ്തിൻജാഅ് : മലമൂത്ര വിസർജനത്തിനുള്ള ശരീര ഭാഗങ്ങൾ വെള്ളം കൊണ്ട് ശുദ്ധിയാക്കുക.
ഇസ്തിജ്മാറ് : മൂന്നോ അതിലധികമോ ടിഷ്യൂവോ കല്ലുകളോ ഉപയോഗിച്ച് ശരീരത്തെ മാലിന്യത്തിൽ നിന്നും ശുദ്ധീകരിക്കുക.
അശുദ്ധി
അതിൽ നിന്നും ശുദ്ധിയാകുന്നതിന് മുമ്പായി ഒരാളെ നമസ്‌കാരം നിർവഹിക്കുന്നതിൽ നിന്നും തടയുന്ന അയാളിൽ അന്തർലീനമായി കിടക്കുന്ന അവസ്ഥയുടെ വിശേഷണമാണിത്, മാലിന്യങ്ങൾ പോലെ സ്പഷ്ടമായ ഒന്നല്ല ഇത്.
ഒരു മുസ്‌ലിം ത്വഹൂറായ വെള്ളം കൊണ്ട് വുദൂഅ് ചെയ്യുകയോ കുളിക്കുകയോ ചെയ്യുമ്പോൾ അവനിൽ നിന്ന് അശുദ്ധി ഉയർത്തപ്പെടുന്നു. ത്വഹൂറായ വെള്ളം : മാലിന്യം കലരുകയോ അതിന്റെ ഫലമായി നിറമോ മണമോ രുചിയോ വ്യത്യാസപ്പെടാത്തതായ വെള്ളം.
അശുദ്ധിയെ രണ്ട് ഇനമായി തിരിച്ചിരിക്കുന്നു
ചെറിയ അശുദ്ധിയും വുദൂഉം
താഴെ പറയുന്ന വുദു മുറിയുന്ന കാര്യങ്ങളിൽ വല്ലതും സംഭവിച്ചാൽ ഒരു മുസ്ലിമിന്റെ ശുദ്ധി നഷ്ടപ്പെടുകയും അവന് വുദൂഅ് ചെയ്യൽ അനിവാര്യമായി തീരുകയും ചെയ്യുന്നു
1. മലമൂത്ര വിസർജനമോ അല്ലെങ്കിൽ പ്രസ്തുത സ്ഥലത്ത് നിന്ന് പുറത്ത് വരുന്ന വായു പോലെ മറ്റെന്തെങ്കിലുമോ സംഭവിക്കൽ. ശുദ്ധി മുറിയുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു പറഞ്ഞു: "അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയാണെങ്കിൽ" (സൂ. നിസാഅ് 43) , നമസ്‌കാരത്തിൽ അശുദ്ധി സംഭവിച്ചോ എന്ന് സംശയിക്കുന്നവരുടെ വിഷയത്തിൽ നബി(സ) പറഞ്ഞു: "വാസന അനുഭവപ്പെടുകയോ ശബ്ദം കേൾക്കുകയോ ചെയ്യുന്നത് വരെ അവൻ (നമസ്കാരത്തിൽ നിന്നും) പിരിയേണ്ടതില്ല" (ബുഖാരി 175, മുസ്‌ലിം 361)
2. വികാരത്തോടു കൂടി മറയില്ലാതെ ഗുഹ്യഭാഗം സ്പർശിക്കുക, നബി (സ) പറഞ്ഞു: "ആരെങ്കിലും തന്റെ ലിംഗം സ്പർശിച്ചാൽ അവൻ വുദു എടുക്കട്ടെ" (അബൂ ദാവൂദ് 181)
3. ഒട്ടക മാംസം ഭക്ഷിക്കുക , നബി (സ) യോട് ചോദിക്കപ്പെട്ടു , "ഒട്ടക മാംസം മൂലം ഞാൻ വുദു ചെയ്യണോ ? അവിടുന്ന് പറഞ്ഞു :"അതെ" . (മുസ്‌ലിം 360)
4. ഉറക്കം, ഭ്രാന്ത്, ബോധക്ഷയം , ലഹരി എന്നിവകാരണം ബുദ്ധി നീങ്ങുക.