പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം വലിയ അശുദ്ധിയും കുളിയും

വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാകാൻ ഇസ്‌ലാം കുളി നിയമമാക്കി. ഈ പാഠഭാഗത്തിൽ കുളി നിർബന്ധമാകുന്ന കാര്യങ്ങളും അവയിൽ നിന്നും ശുദ്ധിയാകുന്നതിനെ കുറിച്ചും നമുക്ക് പഠിക്കാം

  • കുളി നിർബന്ധമാക്കുന്ന കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കൽ
  • വലിയ അശുദ്ധിയിൽ നിന്നും എങ്ങനെ ശുദ്ധിയാകും എന്നത് മനസ്സിലാക്കൽ
  • count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

    കുളി നിർബന്ധമാകുന്ന കാര്യങ്ങൾ

    ഒരു മുസ്ലിമിന് നമസ്കാരവും ത്വവാഫും നിർവഹിക്കാൻ കുളി അനിവാര്യമാക്കുന്ന കാര്യങ്ങളാണ് ഇവ.

    1. ശുക്ല സ്ഖലനം

    ഉറക്കം, ഉണർവ് തുടങ്ങി ഏത് അവസ്ഥയിലും എന്ത് കാരണം കൊണ്ടും ശുക്ലം പുറപ്പെടുക. ശുക്ലം: വികാരത്തിന്റെയും ആസ്വാദനത്തിന്റെയും ഉന്നതിയിൽ പുറത്ത് വരുന്ന കട്ടിയുള്ള വെളുത്ത ദ്രാവകം.

    2. സംയോഗം

    സ്ത്രീയുടെ യോനിയിൽ ലിംഗം പ്രവേശിപ്പിക്കലാണ് സംയോഗം, ശുക്ല സ്ഖലനം സംഭവിച്ചില്ലെങ്കിലും അത് സംയോഗമാകും. ലിംഗത്തിന്റെ അഗ്രഭാഗം മാത്രം പ്രവേശിപ്പിച്ചാലും കുളി നിർബന്ധമാകുന്നതാണ്. അല്ലാഹു പറയുന്നു: "നിങ്ങള്‍ ജനാബത്ത്‌ ( വലിയ അശുദ്ധി ) ബാധിച്ചവരായാല്‍ നിങ്ങള്‍ ( കുളിച്ച്‌ ) ശുദ്ധിയാകുക." (സൂ. മാഇദ 6)

    3. ആർത്തവ പ്രസവ രക്തം പുറപ്പെടുക

    ആർത്തവം: സ്ത്രീകളിൽ നിന്നും എല്ലാ മാസവും സാധാരണയായി പുറത്ത് വരുന്ന രക്തം, അത് ഏഴ് ദിവസങ്ങളിലായാണ് ഉണ്ടാവുക, എന്നാൽ സ്ത്രീകളുടെ പ്രകൃതി അനുസരിച്ച് അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. പ്രസവ രക്തം: സ്ത്രീകളിൽ നിന്നും പ്രസവത്തെ തുടർന്ന് പുറപ്പെടുന്ന രക്തം, അത് ഏതാനും ദിവസങ്ങൾ തുടരുന്നു.

    ആർത്തവ - പ്രസവ രക്തമുള്ളവരുടെ നമസ്‌കാരവും നോമ്പും

    രക്തസ്രാവ കാലയളവിൽ ആർത്തവമുള്ള സ്ത്രീകൾക്കും പ്രസവ രക്തമുള്ള സ്ത്രീകൾക്കും ലഘൂകരിച്ച് കൊടുക്കുന്നു, അങ്ങനെ ആ സമയത്ത് അവർക്ക് നോമ്പും നമസ്‌കാരവും നഷ്ടപ്പെടുന്നു, നോമ്പ് അവർ പിന്നീട് നോറ്റ് വീട്ടണം, നമസ്‌കാരം വീട്ടേണ്ടതില്ല.

    ആർത്തവകാരിയുമായുള്ള സംയോഗം

    ഈ സമയത്ത് അവരുമായി സംയോഗത്തിൽ ഏർപ്പെടൽ ഇണകൾക്ക് അനുവദനീയമല്ല, എന്നാൽ സംയോഗമല്ലാത്ത സുഖമെടുക്കൽ അനുവദനീയമാണ്. രക്തസ്രാവം അവസാനിക്കുന്ന സമയത്ത് അവർക്ക് കുളി നിർബന്ധവുമാണ്. അല്ലാഹു പറയുന്നു: "അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട്‌ കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത്‌ ചെന്നുകൊള്ളുക." (സൂ. ബഖറ 222)

    ഒരു മുസ്‌ലിം ജനാബത്തിൽ നിന്നോ അല്ലെങ്കിൽ വലിയ അശുദ്ധിയിൽ നിന്നോ എങ്ങനെയാണ് ശുദ്ധിയാക്കേണ്ടത് ?

    ഒരു മുസ്‌ലിം ശുദ്ധീകരണം കരുതിക്കൊണ്ട് ശരീരം മുഴുവൻ വെള്ളം കൊണ്ട് കഴുകിയാൽ മതിയാകുന്നതാണ്.

    നബി(സ) യുടെ കുളിയുടെ രൂപം

    ഏറ്റവും പൂർണമായ രൂപം നബി(സ) കുളിച്ചത് പോലെ കുളിക്കലാണ്. അവിടുന്ന് ജനാബത്തിൽ നിന്നും കുളിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം തന്റെ ഇരു കൈപ്പടങ്ങളും കഴുകും, ശേഷം ഗുഹ്യഭാഗവും ജനാബത്ത് കാരണം അശുദ്ധമായ ഭാഗങ്ങളും കഴുകും, പിന്നീട് പൂർണമായി വുദൂ ചെയ്യും, ശേഷം തന്റെ തല മൂന്ന് വെള്ളം കൊണ്ട് കഴുകും, ശേഷം ശരീരത്തിൽ അവശേഷിക്കുന്ന ഭാഗങ്ങളും കഴുകും.

    കുളി വുദുവിന് പകരമാകുമോ ?

    ഒരു മുസ്‌ലിം ജനാബത്തിൽ നിന്നും കുളിച്ചാൽ അവന് വുദുവിന് പകരമായി അത് മതിയാകുന്നതാണ്, കുളിക്ക് പിന്നാലെ വേറെ ഒരു വുദുവിന്റെ ആവശ്യമില്ല ,ഏറ്റവും ശ്രേഷ്ഠം നബി(സ) യുടെ സുന്നത്തിൽ വന്നത് പോലെ കുളിയിൽ വുദൂ കൂടി ഉൾപ്പെടുത്തലാണ്.

    താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


    പരീക്ഷ ആരംഭിക്കുക