പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

പഠന പ്രവർത്തന പരിപാടികൾ

മിനസ്സ്ത് ത പ്ലാറ്റ്‌ഫോമിൽ വിവിധ പഠന പ്രവർത്തന പരിപാടികൾ അടങ്ങിയിരിക്കുന്നു, ഓരോ പ്രവർത്തന പരിപാടിയിലും സൈറ്റിന്റെ വിവിധ വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പാഠങ്ങൾ ഉൾക്കൊള്ളുന്നു, അത് വിദ്യാർത്ഥിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ശരിയ വിജ്ഞാനം വളർത്തിയെടുക്കാൻ സഹായിക്കുന്നു.

ഒരു മുസ്ലീം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

39 lessons
പൊതുവെ എല്ലാ മുസ്ലീങ്ങളും അറിഞ്ഞിരിക്കേണ്ട, പിന്തുടരേണ്ട നിയമങ്ങളാണ് ഇസ്ലാം കൊണ്ടു വന്നിട്ടുള്ളത്. ഈ നിയമങ്ങൾ വളരെ ലളിതമാണ്. കാരണം ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനം നന്മ കൊണ്ടുവരലും തിന്മയെ തടയാലുമാണ്. ഈ നിയമങ്ങളുടെ സ്രോതസ് അല്ലാഹുവാണെന്നതും അവ വിശദീകരിച്ചു തന്ന പ്രവാചകൻ (സ) ജനങ്ങളിൽ ഏറ്റവും അറിവുള്ളവനും മികച്ച സംസാരശേഷി ഉള്ളവനും തന്റെ സമുദായത്തോട് ഏറ്റവും ഗുണകാംക്ഷിയുമായിരുന്നു എന്നതും ഈ നിയമങ്ങളെ വ്യത്യസ്തമാക്കുന്നു. ഈ വിഭാഗത്തിൽ ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ അവശ്യ നിയമ ആശയങ്ങളുടെ സംഗ്രഹം അടങ്ങിയിരിക്കുന്നു.
പ്രാഥമിക കർമ മര്യാദകൾ വുദൂഅ് വലിയ അശുദ്ധിയും കുളിയും ശുദ്ധീകരണത്തിലെ ചില പ്രത്യേക അവസ്ഥകൾ +35

പുതു മുസ്‌ലിം

38 lessons
ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നതിലൂടെ, ഒരു വ്യക്തി തന്റെ ഇഹ ലോക ജീവിതത്തിന്റെ മുൻ കാലഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു യാത്ര ആരംഭിക്കുന്നു. ഈ യാത്രയിൽ അവന്റെ പൂർവ വിശ്വാസം തിരുത്താനും യഥാർത്ഥ വിശ്വാസം സംരക്ഷിക്കാനും അല്ലാഹു അവനെ ചുമതലപ്പെടുത്തിയ കടമകൾ നിറവേറ്റാനും ഇസ്‌ലാമിന്റെയും ഈമാനിന്റെയും നിരയിലേക്ക് ക്രമേണ ഉയരാനും ഒരുപാട് കാര്യങ്ങളും വിവരങ്ങളും അറിയേണ്ടതുണ്ട്. അല്ലാഹുവിന്റെ സഹായത്താൽ, ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുന്ന കാര്യങ്ങൾ ഈ ഭാഗത്തിൽ ഞങ്ങൾ ഒരുമിച്ച് ചേർത്തിട്ടുണ്ട്.
പ്രാഥമിക കർമ മര്യാദകൾ വുദൂഅ് വലിയ അശുദ്ധിയും കുളിയും നമസ്‌കാരത്തിന്റെ ആശയവും അതിന്റെ ശ്രേഷ്ഠതയും +34

സാമ്പത്തിക ഇടപാടുകൾ

2 lessons
ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന മതമാണ് ഇസ്ലാം. അത് ആരാധനയുടെ മാത്രമല്ല ക്രയവിക്രയങ്ങളുടെ കൂടി മതമാണ്. വിശ്വാസികൾക്ക് അവരുടെ കർമങ്ങൾ അല്ലാഹുവിങ്കൽ തൃപ്‌തി കരമായിരിക്കാൻ അവരുടെ എല്ലാ പ്രവർത്തനങ്ങളിലും ഇസ്ലാമിക നിയമങ്ങളാൽ നയിക്കപ്പെടേണ്ടതുണ്ട്. ഇടപാടുകളും കരാറുകളുമായി ബന്ധപ്പെട്ട വളരെ സൂക്ഷമമായ വിശദീകരണങ്ങൾ ഖുർആനിൽ പരാമർശിച്ചിട്ടുണ്ട് . കച്ചവടം ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളിൽ വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നബി(സ) വിശദീകരിച്ചിട്ടുമുണ്ട്. അവയിൽ ചിലത് ഈ വിഭാഗത്തിൽ ഞങ്ങൾ അവതരിപ്പിക്കും.
സകാത്തിന്റെ വസ്തുതയും ലക്ഷ്യവും സകാത്ത് നിർബന്ധമായ സമ്പാദ്യങ്ങൾ

മുസ്‌ലിം കുടുംബം

11 lessons
കുടുംബ വ്യവസ്ഥിതിക്ക് ഇസ്‌ലാം വലിയ പ്രാധാന്യവും സമഗ്രമായ പരിഗണനയും നൽകിയിട്ടുണ്ട്. കാരണം, ഇഹപര ജീവിതത്തിന്റെ നന്മകളിലേക്ക് വിശ്വാസികളെ നയിക്കുന്നതിൽ അധിഷ്ഠിതമാണ് ഈ ശരീഅത്ത്. സമൂഹം രൂപീകരിക്കപ്പെടുന്നത് കുടുംബത്തിലായതിനാൽ കുടുംബത്തിന് സ്ഥിരതയില്ലെങ്കിൽ സമൂഹവും സുസ്ഥിരമാകില്ല. കുടുംബം കെട്ടിപ്പടുക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി സമഗ്രമായ നിയമങ്ങളും ഉന്നതമായ ധാർമ്മികതയും കൃത്യമായ ഘടനയും ഈ മതം കൊണ്ടുവന്നിട്ടുണ്ട്. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും കടമയും അവകാശങ്ങളും വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.
കുടുംബത്തിന്റെ സ്ഥാനം ഇസ്‌ലാമിൽ സ്‌ത്രീ പുരുഷന്മാർ തമ്മിലുള്ള ബന്ധത്തിനുള്ള നിയന്ത്രണങ്ങൾ ഭാര്യാഭർത്താക്കന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാനകാര്യങ്ങൾ വിവാഹാലോചനയുടെ നിബന്ധനകൾ +7

മുസ്‌ലിം സ്‌ത്രീ

6 lessons
സ്‌ത്രീകളെ ആദരിച്ച് കൊണ്ടാണ് ഇസ്‌ലാം കടന്ന് വന്നത്. വിശുദ്ധ ഖുർആനിലും തിരു നബി(സ) യുടെ ചരിത്രത്തിലും ഇതിന് സാക്ഷ്യം വഹിക്കുന്ന ഒരുപാട് തെളിവുകൾ നമുക്ക് കാണാം. സ്ത്രീകളുടെ സവിശേഷതകളും പ്രത്യേകതകളും പരിഗണിച്ച്കൊണ്ടും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിലക്കും അശ്ലീലതകളിൽ നിന്നും ദുഷിച്ചവരുടെയും ഹൃദയ രോഗികളുടെയും ചിന്തകളിൽ നിന്നും അവരെ രക്ഷിക്കുന്ന നിലക്കും അവർക്ക് പ്രത്യേകമായ നിയമ നിർമാണങ്ങൾ നടത്തിയത് ഇസ്‌ലാം അവർക്ക് നൽകിയ ആദരവാണ് .
സ്‌ത്രീകളും ആധുനിക ചിന്തകളും കുടുംബത്തിന്റെ സ്ഥാനം ഇസ്‌ലാമിൽ സ്‌ത്രീ പുരുഷന്മാർ തമ്മിലുള്ള ബന്ധത്തിനുള്ള നിയന്ത്രണങ്ങൾ മുസ്‌ലിം സ്‌ത്രീയുടെ ശുദ്ധീകരണം +2