പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ദൂതന്മാരിലുള്ള വിശ്വാസം

വിശ്വാസത്തിന്റെ ആറ് തൂണുകളിൽ ഒന്നാണ് ദൂതന്മാരിലുള്ള വിശ്വാസം. ദൂതന്മാരിൽ വിശ്വസിക്കുന്നതിന്റെ അർത്ഥവും പ്രാധാന്യവും, അവരുടെ പ്രത്യേകതകൾ, അവരുടെ ചില അത്ഭുതങ്ങൾ എന്നിവയെക്കുറിച്ച് ഈ പാഠഭാഗത്ത് നമുക്ക് മനസിലാക്കാം.

  • ദൂതന്മാരിലുള്ള വിശ്വാസം എന്നതിന്റെ ആശയം മനസിലാക്കുക. 
  • ദൈവ ദൂതന്മാരുടെ സവിശേഷതകൾ മനസിലാക്കുക. 
  • അവരുടെ ചില അമാനുഷിക കഴിവുകൾ മനസ്സിലാക്കുക. 
  • അവരിൽ വിശ്വസിക്കുന്നത് കൊണ്ടുള്ള ഗുണഫലങ്ങൾ മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ദൂതന്മാരിലുള്ള വിശ്വാസം എന്നതിന്റെ ആശയം

ഏകനും പങ്കുകാരില്ലാത്തവനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി എല്ലാ സമൂഹത്തിലേക്കും അല്ലാഹു ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട് എന്ന് ഉറച്ച് വിശ്വസിക്കലാണ് അത്. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ ( പ്രബോധനം ചെയ്യുന്നതിന്‌ വേണ്ടി. )" (സൂ. നഹ്ൽ 36).

ദൈവദൂതന്മാർ മുഴുവനും സത്യവാന്മാരും വിശ്വസ്തരുമാണ്, ധർമനിഷ്ഠ പാലിക്കുന്നവരും നീതിമാന്മാരുമാണ്, മാർഗദർശികളാണ്, അല്ലാഹു അവർക്ക് എത്തിച്ച് കൊടുത്ത മുഴുവൻ സന്ദേശങ്ങളും മറച്ച് വെക്കുകയോ മാറ്റം വരുത്തുകയോ കൂട്ടി ചേർക്കുകയോ കുറക്കുകയോ ചെയ്യാതെ അതേപടി അവർ എത്തിച്ച് തന്നിട്ടുണ്ട് എന്നുമെല്ലാം നാം വിശ്വസിക്കുന്നു. അല്ലാഹു പറയുന്നു: " എന്നാല്‍ ദൈവദൂതന്‍മാരുടെ മേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ ? " (സൂ നഹ്ൽ 35)

ജനങ്ങൾക്ക് ദൈവിക ദൂതിന്റെ ആവശ്യകത :

ജനങ്ങൾക്ക് മതനിയമങ്ങൾ വിവരിച്ച് കൊടുക്കാനും അവരെ സത്യത്തിലേക്കും ശരിയായതിലേക്കും മാർഗം കാണിച്ച് കൊടുക്കാനും ദൈവീക സന്ദേശം അനിവാര്യമാണ്. ലോകത്തിന്റെ ആത്മാവും ജീവനും പ്രകാശവുമാണ് ദൈവിക ദൂത്. ആത്മാവും ജീവിതവും വെളിച്ചവും ഇല്ലെങ്കിൽ ലോകത്തിന് എന്ത് ഗുണം?

അതിനാൽ അല്ലാഹു അവന്റെ സന്ദേശത്തെ ആത്മാവ് (ചൈതന്യം) എന്ന് പേരിട്ടിരിക്കുന്ന, ആത്മാവ് ഇല്ലാതെയായാൽ ജീവൻ നഷ്ടപ്പെട്ടു. അല്ലാഹു പറയുന്നു: "അപ്രകാരം തന്നെ നിനക്ക്‌ നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന്‌ നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന്‌ നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം വഴി കാണിക്കുന്നു." (സൂ. ശൂറാ 52). അതായത്, ഹൃദയത്തിന് തിന്മയും നന്മയും അറിയാമെങ്കിലും അതിന്റെ വിശദാംശങ്ങളും ഭാഗങ്ങളും അറിയാൻ കഴിയില്ല. ദിവ്യബോധനത്തിലൂടെയും സന്ദേശത്തിലൂടെയുമല്ലാതെ ആരാധനകൾ നിർവഹിക്കേണ്ട രൂപം അറിയാൻ കഴിയില്ല.

ദൂതന്മാരിലൂടെയല്ലാതെ ഇഹപര വിജയത്തിനും സന്തോഷത്തിനുമുള്ള മാർഗം ലഭിക്കില്ല. അവരിലൂടെയല്ലാതെ നല്ലതും ചീത്തയും വ്യക്തമായി വേർതിരിച്ചറിയാനുള്ള മറ്റു മാർഗങ്ങളുമില്ല. ആ സന്ദേശങ്ങളെ അവഗണിക്കുന്നവന് അതിന്റെ തോതനുസരിച്ച് പ്രയാസങ്ങളും പ്രതിസന്ധികളും വ്യസനങ്ങളും അനുഭവിക്കേണ്ടി വരും. അല്ലാഹു പറയുന്നു: "നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. എന്നിട്ട്‌ എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക്‌ വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.* അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. " (സൂ. ബഖറ 38-39).

വിശ്വാസ കാര്യങ്ങളിൽ ഒന്ന്‌ :

ആറ് വിശ്വാസ കാര്യങ്ങളിൽ ഒന്നാണ് ദൂതന്മാരിലുള്ള വിശ്വാസം. അല്ലാഹു പറയുന്നു: "തന്റെ രക്ഷിതാവിങ്കല്‍ നിന്ന്‌ തനിക്ക്‌ അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. ( അതിനെ തുടര്‍ന്ന്‌ ) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. " (സൂ. ബഖറ 285). ഒരു വിവേചനവുമില്ലാതെ മുഴുവൻ ദൂതൻമാരിലും വിശ്വസിക്കുന്നതിന്റെ അനിവാര്യത ഈ ആയത്ത് തെളിയിക്കുന്നു. ജൂത കൃസ്ത്യാനികൾ ചെയ്യുന്നത് പോലെ ചില നബിമാരിൽ വിശ്വസിക്കുകയും ചില നബിമാരിൽ അവിശ്വസിക്കുകയും ചെയ്യുന്ന രീതി നമ്മിലില്ല.

ഈമാനിനെ കുറിച്ച് നബി(സ) പറഞ്ഞു: "നീ അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും അന്ത്യനാളിലും നന്മയും തിന്മയുമാകുന്ന അവന്റെ വിധിയിലും വിശ്വസിക്കലാണ്" (മുസ്‌ലിം 8).

ദൂതന്മാരുടെ ദൃഷ്ടാന്തങ്ങളും അമാനുഷികതകളും

അല്ലാഹു തന്റെ ദൂതന്മാരെ അവരുടെ സത്യസന്ധതക്കും പ്രവാചകത്വത്തിനും വിവിധ തെളിവുകളാലും പ്രമാണങ്ങളാലും പിന്തുണ നൽകി. അവരുടെ സത്യസന്ധ നിർണ്ണയിക്കാനും അവരുടെ പ്രവാചകത്വം തെളിയിക്കാനും മനുഷ്യർക്ക് സാധാരണമായികഴിവില്ലാത്ത അത്ഭുതങ്ങളും വ്യക്തമായ ദൃഷ്ടാന്തങ്ങളും നൽകി അവരെ പിന്തുണയ്ക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. മുഅ്ജിസത്ത് (അമാനുഷിക കഴിവുകൾ) എന്നത് കൊണ്ടുള്ള ഉദ്ദേശം: മറ്റു മനുഷ്യർക്ക് അത് പോലെ ഒന്ന് കൊണ്ട് വരാൻ സാധിക്കാത്ത വിധം അല്ലാഹു തന്റെ പ്രവാചകന്മാരിലൂടെയും ദൂതന്മാരിലൂടെയും പ്രകടമാക്കുന്ന അസാധാരണ കഴിവുകളാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

പ്രവാചകന്മാരുടെ അമാനുഷിക കഴിവുകളിൽ ചിലത്

١
മൂസാ നബിയുടെ വടി പാമ്പ് ആയത്
٢
വീടുകളില്‍ മറച്ച് വെച്ചതും കഴിക്കുന്നതും തന്റെ സമൂഹത്തിന്‌ ഈസ നബി അറിയിച്ച് കൊടുത്തത്
٣
മുഹമ്മദ് നബിക്ക് ചന്ദ്രൻ പിളര്‍ത്തി കൊടുക്കപ്പെട്ടത്

ദൂതന്മാരിലുള്ള വിശ്വാസം എന്തൊക്കെ കാര്യങ്ങൾ ഉൾകൊള്ളുന്നു ?

1. അവരുടെ സന്ദേശം അല്ലാഹുവിൽ നിന്നുള്ള സത്യമാണെന്ന് വിശ്വസിക്കുക. അല്ലാഹുവിൽ പങ്ക് ചേർക്കാതെ അവനെ ഏകനാക്കി ആരാധിക്കുക എന്നതിൽ അവരുടെ ദൂത് ഏകോപിച്ചിരിക്കുന്നു.

അല്ലാഹു പറയുന്നു: "തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ ( പ്രബോധനം ചെയ്യുന്നതിന്‌ വേണ്ടി. )" (സൂ. നഹ്ല് 36)

എന്നാൽ ഹറാം ഹലാൽ തുടങ്ങിയ നിയമവിധികൾ ഓരോ സമുദായത്തിനനുസരിച്ച് ഓരോ പ്രവാചകന്മാരുടെയും വ്യത്യസ്തമായിരിക്കും. അല്ലാഹു പറയുന്നു: "നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച്‌ തന്നിരിക്കുന്നു." (സൂ. അൽ മാഇദഃ 48).

പ്രവാചകന്മാരിലും ദൈവ ദൂതന്മാരിലും മുഴുവനായി വിശ്വസിക്കുക. മുഹമ്മദ് (സ) , ഇബ്‌റാഹീം (അ), മൂസാ(അ),ഈസാ(അ), നൂഹ് (അ) തുടങ്ങി അല്ലാഹു നമുക്ക് പേര് അറിയിച്ച് തന്നവരിൽ അത് പോലെയും നമുക്ക് പേര് അറിയാത്തവരിൽ മൊത്തമായും വിശ്വസിക്കുക. അവരിൽ ആരുടെയെങ്കിലും രിസാലത്തിനെ നിഷേധിച്ചവൻ അവൻ അവരെ മുഴുവനായും നിഷേധിച്ചു.

മൂസാ(അ) യുടെ കഥയിൽ സമുദ്രം പിളർന്നത് പോലെ പ്രവാചകന്മാരുടെ വൃത്താന്തങ്ങളിലും അവരുടെ അമാനുഷിക കഴിവുകളിലും ഖുർആനിലും തിരു സുന്നത്തിലുമായി ശരിയായി വന്നവ സത്യപ്പെടുത്തുക.

4- നമ്മിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്റെ ശരീഅത്ത് അനുസരിച്ച് പ്രവർത്തിക്കുക. അത് അവരിലെ ഏറ്റവും ശ്രേഷ്ഠനും അന്ത്യ പ്രവാചകനുമായ മുഹമ്മദ് നബി(സ) ആണ്,

റസൂലുമാരുടെ വിശേഷണങ്ങളിൽ പെട്ടത്:

1. അവർ മനുഷ്യരാണ്:

അവരും അവരല്ലാത്തവരും തമ്മിലുള്ള വ്യത്യാസം , ദിവ്യബോധനവും ദൈവീക സന്ദേശവും കൊണ്ട് അല്ലാഹു അവരെ വിശിഷ്ടരാക്കി എന്നതാണ്, അല്ലാഹു പറയുന്നു: "നിനക്ക്‌ മുമ്പ്‌ പുരുഷന്‍മാരെ ( ആളുകളെ ) യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക്‌ നാം ബോധനം നല്‍കുന്നു." (സൂ. അന്‍ബിയാഅ് 7). എന്നാൽ അവർക്ക് സ്രഷ്ടാവിന്റെയോ ആരാധ്യന്റെയോ യാതൊരു സവിശേഷതകളും ഇല്ല. എന്നാൽ പ്രത്യക്ഷ സൃഷ്ടിപ്പിലും സ്വഭാവ ഗുണത്തിലും പരിപൂർണതയിലെത്തിയ മനുഷ്യരാണ്. അവർ ചാർച്ചയിൽ ജനങ്ങളിൽ ഏറ്റവും മികച്ചവരാണ്. പ്രവാചകത്വത്തിന്റെ ഭാരം ഏറ്റെടുക്കാനും ദൈവിക ദൂതിന്റെ അനന്തര ഫലങ്ങൾ വഹിക്കാനും അവരെ സജ്ജരാക്കുന്ന ശരിയായ മനസും വ്യക്തമായ നാവും അവർക്കുണ്ട്. അല്ലാഹു റസൂലുകളെ മനുഷ്യർക്ക് അവരിൽ നിന്ന് തന്നെയുള്ള മാതൃകാപുരുഷരാക്കി. അപ്പോൾ റസൂലുമാരെ പിന്തുടരുന്നതും അവരെ അനുകരിക്കുന്നതും അവരുടെ കഴിവിൽ പെട്ടതായി തീരുന്നു.

2- ദൈവിക ദൂത് മുഖേനെ അല്ലാഹു അവരെ വിശിഷ്ടരാക്കി

ദിവ്യബോധനം കൊണ്ട് അല്ലാഹു അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കി. അല്ലാഹു പറയുന്നു: "(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു." (സൂ. അൽ കഹ്ഫ് 110). പ്രവാചകത്വം എന്നത് ആത്മീയതയുടെ തെളിച്ചം കൊണ്ടോ ബുദ്ധി കൊണ്ടോ സംസാരം കൊണ്ടോ ജ്ഞാനം കൊണ്ടോ കരസ്ഥമാകുന്നതല്ല. മറിച്ച്, ദൈവീകമായ തീരുമാനവും തെരെഞ്ഞെടുപ്പുമാണത്. മുഴുവൻ ജനങ്ങൾക്കുമിടയിൽ നിന്ന് അല്ലാഹു അവന്റെ ദൂതന്മാരെ പ്രത്യേകംണ് തെരെഞ്ഞെടുത്തു. അല്ലാഹു പറയുന്നു: "അല്ലാഹുവിന്ന്‌ നല്ലവണ്ണമറിയാം; തന്‍റെ ദൌത്യം എവിടെയാണ്‌ ഏല്‍പിക്കേണ്ടതെന്ന്‌" (സൂ. അൽ അൻആം 124).

3- അവർ തെറ്റുകളിൽ നിന്നും സുരക്ഷിതരാണ്

അല്ലാഹുവിനെ കുറിച്ച് അറിയിച്ച് കൊടുക്കുമ്പോൾ അല്ലാഹുവിനെ കുറിച്ച് അറിയിച്ച് കൊടുക്കുന്നതിൽ അവർ വീഴ്ച വരുത്തുന്നില്ല. അല്ലാഹു അവർക്ക് അറിയിച്ച് കൊടുത്ത കാര്യങ്ങൾ നടപ്പിൽ വരുത്തുന്നതിലും അവർ വീഴ്ച്ചാണ് വരുത്തുന്നില്ല.

4- സത്യസന്ധത

ദൈവദൂതന്മാർ അവരുടെ വാക്കുകളിലും പ്രവർത്തനങ്ങളിലും സത്യസന്ധത പുലർത്തുന്നവരാണ്. അല്ലാഹു പറയുന്നു: "ഇത്‌ പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ്‌ പറഞ്ഞത്‌." (സൂ. യാസീൻ 52).

5-ക്ഷമ

അവർ സന്തോഷ വാർത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്കുന്നവരുമായിക്കൊണ്ട് സർവ്വശക്തനായ ദൈവത്തിന്റെ മതത്തിലേക്ക് ആളുകളെ ക്ഷണിച്ചു, ആ മാർഗത്തിൽ അവർ പലതരം ദ്രോഹങ്ങളും പ്രയാസങ്ങളും അനുഭവിച്ചപ്പോഴും ദൈവവചനം ഉയർത്തുന്നതിനായി ക്ഷമിക്കുകയും സഹിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: " ആകയാല്‍ ദൃഢമനസ്കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത്‌ പോലെ നീ ക്ഷമിക്കുക" (സൂ. അഹ്‌ഖാഫ് 35).

ദൂതന്മാരിൽ വിശ്വസിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഏതാനും ചില ഗുണഫലങ്ങൾ :

١
മനുഷ്യ മനസിന് സ്വതന്ത്രമായി മനസ്സിലാക്കാൻ സാധിക്കാത്ത എങ്ങനെ അല്ലാഹുവിനെ ആരാധിക്കണമെന്നത് തന്റെ ദാസന്മാർക്ക് വ്യക്തമാക്കി കൊടുക്കാനും അവരെ നേരായ മാർഗത്തിലേക്ക് വഴിനടത്താനുമായി അവരിലേക്ക് തന്റെ ദൂതന്മാരെ നിയോഗിക്കുക വഴി അവരോടുള്ള അല്ലാഹുവിന്റെ സഹായത്തേയും കാരുണ്യത്തെയും കുറിച്ച് മനസ്സിലാക്കാം. അല്ലാഹു തന്റെ പ്രവാചകനായ മുഹമ്മദ് നബി(സ) യെ കുറിച്ച് പറയുന്നു: "ലോകര്‍ക്ക്‌ കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല." (സൂ. അന്‍ബിയാഅ് 107)
٢
ഈ മഹത്തായ അനുഗ്രഹത്തിന് അല്ലാഹുവിന് നന്ദി ചെയ്യാൻ സാധിക്കുന്നു.
٣
അല്ലാഹുവിനുള്ള ആരാധനയിലും അവന്റെ സന്ദേശം ജനങ്ങൾക്ക് എത്തിക്കുന്നതിലും അവനെ ആരാധിക്കാൻ ഉപദേശം നൽകുകയും ചെയ്യുന്നതിൽ നിലകൊണ്ട ദൈവദൂതന്മാരെ ഇഷ്ടപ്പെടാനും അവരെ മഹത്വപ്പെടുത്താനും പ്രകീർത്തിക്കാനും സാധിക്കുന്നു.
٤
അല്ലാഹുവിൽ പങ്ക് ചേർക്കാതെ അവനെ മാത്രം ആരാധിക്കുക, അതനുസരിച്ചു പ്രവർത്തിക്കുക, തുടങ്ങി ഒരു വിശ്വാസിക്ക് ഇരുലോകങ്ങളിലും നന്മയുച്യം സന്മാർഗവും സന്തോഷവും പ്രധാനം ചെയ്യുന്ന ദൈവദൂതന്മാർ അല്ലാഹുവിങ്കൽ കൊണ്ട് വന്ന സന്ദേശത്തെ പിന്തുടരാൻ സാധിക്കുന്നു.

അല്ലാഹു പറയുന്നു: "അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച്‌ പോകുകയില്ല, കഷ്ടപ്പെടുകയുമില്ല. എന്‍റെ ഉല്‍ബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക" (സൂ. ത്വാഹാ 123-124)

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക