പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം നോമ്പ് മുറിക്കുന്ന കാര്യങ്ങൾ

നോമ്പുകാരനിൽ അവ സംഭവിച്ചാൽ അത് മൂലം അവന്റെ നോമ്പ് മുറിച്ച് കളയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഈ പാഠത്തിൽ, നോമ്പ് മുറിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഈ പാഠഭാഗത്തിൽ നമുക്ക് മനസിലാക്കാം.

നോമ്പ് മുറിക്കുന്ന കാര്യങ്ങളുടെ ഇനങ്ങളെ കുറിച്ച് മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

നോമ്പ് മുറിക്കുന്ന കാര്യങ്ങൾ

നോമ്പ് മുറിച്ച് കളയുന്നത് കൊണ്ട് നോമ്പ്കാരൻ ഒഴിവാക്കൽ അനിവാര്യമായ കാര്യങ്ങളാണ് ഇവ

1. ഭക്ഷണ പാനീയങ്ങൾ കഴിക്കൽ

അല്ലാഹു പറയുന്നു: "നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന്‌ തെളിഞ്ഞ്‌ കാണുമാറാകുന്നത്‌ വരെ. എന്നിട്ട്‌ രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക" (സൂ. ബഖറ 187).

ആരെങ്കിലും മറന്ന് കൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്‌താൽ അവന്റെ നോമ്പ് ശരിയാകും, അവന് കുറ്റമൊന്നുമില്ല. നബി(സ) പറഞ്ഞു: "ആരെങ്കിലും നോമ്പ് കാരനായിരിക്കെ മറന്നു കൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്‌താൽ അവൻ അവന്റെ നോമ്പ് പൂർത്തിയാക്കട്ടെ, നിശ്ചയമായും അല്ലാഹുവാണ് അവനെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തത്." (ബുഖാരി 1831, മുസ്‌ലിം 1155)

2. ഭക്ഷണ പാനീയങ്ങളുടെ അവസ്ഥയിൽ വരുന്നത്

١
ശരീരത്തിന് ആവശ്യമായ ഉപ്പും പോഷകവുമൊക്കെ നൽകുന്ന ഇഞ്ചക്ഷനുകൾ, ഗ്ലൂക്കോസ് മുതലായവ കുത്തിവെക്കൽ. അത് ഭക്ഷണ പാനീയങ്ങളുടെ സ്ഥാനത്ത് നിൽക്കുന്നത് കൊണ്ട് തന്നെ അതിനും അവയുടെ അതെ വിധിയാണ് .
٢
രോഗിക്ക് രക്തം കുത്തിവെക്കുക; രക്തം ശരീരത്തിന് പോഷണം ന്നൽകുന്നതിനാൽ, അതിനും ഭക്ഷണ പാനീയങ്ങളുടെ വിധിയാണ്.
٣
എല്ലാത്തരം പുകവലിയും നോമ്പ് മുറിക്കുന്നു. കാരണം ഇത് പുക ശ്വസിക്കുന്നതിലൂടെ ശരീരത്തിൽ വിഷാംശം കടത്തി വിടുന്നു.

3. സ്‌ഖലനം സംഭവിച്ചാലും ഇല്ലെങ്കിലും ശരി ലിംഗാഗ്രം യോനിയിൽ പ്രവേശിപ്പിച്ച് കൊണ്ടുള്ള സംയോഗം.

4. സ്ത്രീ ഗമനം, സ്വയം ഭോഗം പോലെയുള്ള കാര്യങ്ങൾ കൊണ്ട് മനപ്പൂർവ്വമുള്ള പ്രവർത്തനങ്ങളാൽ ഇന്ദ്രിയ സ്‌ഖലനം സംഭവിക്കുക.

ഉറക്കിൽ സംഭവിക്കുന്ന സ്വപ്‌ന സ്‌ഖലനം പോലെയുള്ളവ കൊണ്ട് നോമ്പ് മുറിയുകയില്ല. അതെ പോലെ തന്നെ സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ള ഒരാൾക്ക് തന്റെ ഭാര്യയെ ചുമ്പിക്കൽ അനുവദനീയമാണ്. അതിന് സാധിക്കില്ലെങ്കിൽ അയാളുടെ നോമ്പ് നഷ്ടപ്പെടുന്ന തലത്തിലേക്ക് എത്താൻ സാധ്യതയുണ്ടെന്നതിനാൽ അയാൾക്ക് ചുമ്പനം അനുവദനീയമല്ല.

5. മനപ്പൂർവം ഛർദ്ദിക്കുക

എന്നാൽ മനപ്പൂർവ്വമല്ലാതെ ഛർദ്ദിക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. നബി(സ) പറഞ്ഞു: "ആരെങ്കിലും നോമ്പ് കാരനായിരിക്കെ ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ ആ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാല്‍ ആരെങ്കിലും മനഃപൂര്‍വം ഛര്‍ദിക്കുകയാണെങ്കില്‍ അവന്‍ അത് നോറ്റുവീട്ടട്ടെ." (തുർമുദി 720, അബൂ ദാവൂദ് 2380)

നോമ്പിന്റെ പകലിൽ എപ്പോഴെങ്കിലും ആ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ആ സമയം ഒരു സ്ത്രീയുടെ നോമ്പ് മുറിഞ്ഞു. അതെ പോലെ തന്നെ ആ രക്തമുണ്ടാവുകയും സുബ്ഹിന് ശേഷമാണ് രക്തം നിന്നതെങ്കിലും ആ ദിവസത്തെ അവളുടെ നോമ്പ് ശരിയാവുകയില്ല. നബി(സ) പറഞ്ഞു: "ആര്‍ത്തവമുണ്ടായാല്‍ അവള്‍ നോമ്പനുഷ്ഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യേണ്ടതില്ല." (ബുഖാരി 1850)

6.ആർത്തവ / പ്രസവ രക്തം പുറപ്പെടുക.

എന്നാൽ ഒരു മാസത്തിൽ നിശ്ചിത ദിവസങ്ങളിൽ പുറത്ത് പോകുന്ന ആർത്തവത്തിൽ നിന്നും പ്രസവ കാരണം പുറത്ത് വരുന്ന പ്രസവ രക്തത്തിൽ നിന്നും വ്യത്യസ്തമായി രോഗം കാരണമുള്ള രക്തസ്രാവം നോമ്പിന് തടസ്സമല്ല.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക