പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം പ്രകൃതി ചര്യകൾ

അല്ലാഹു മുസ്‌ലിമിനെ സൃഷ്ടിച്ചത് അവനെ ഏറ്റവും മികച്ചതായി തോന്നിപ്പിക്കുന്ന ഒരു കൂട്ടം പൂർണതയുള്ള ഗുണങ്ങളിലാണ്. ഈ പാഠഭാഗത്ത് പ്രകൃതി പരമായ ചര്യകളെ കുറിച്ചും അതിന്റെ വിധികളെ കുറിച്ചും നമുക്ക് മനസിലാക്കാം.

  • പ്രകൃതിപരമായ ചര്യകളെ കുറിച്ച് മനസിലാക്കുക.
  • പ്രകൃതിപരമായ ചര്യകളുടെ വിധികൾ മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

പ്രകൃതി ചര്യകൾ

ഒരു മുസ്‌ലിം ഇത് ചെയ്യുന്നതിലൂടെ പൂർണത കൈവരിക്കുകയും അവന് സുന്ദരമായ രൂപവും വിശിഷ്ടമായ ഗുണങ്ങളും ഉണ്ടാക്കുകയും ചെയ്യുന്ന അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ചില ഗുണങ്ങളാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. കാരണം, ഒരു മുസ്‌ലിമിന്റെ ആന്തരികവും ബാഹ്യവുമായുള്ള നന്മകൾ ഉണ്ടാക്കിത്തീർക്കുന്ന അവന്റെ സൗന്ദര്യ പരവും പൂർണതയുമായും ബന്ധപ്പെട്ട വിഷയങ്ങൾ ഇസ്‌ലാം പരിഗണിക്കുന്നുണ്ട്.

നബി(സ) പറഞ്ഞു: "ശുദ്ധപ്രകൃതി അഞ്ച് കാര്യങ്ങളാണ്. ചേലാകർമ്മം, ഗുഹ്യഭാഗത്തെ രോമങ്ങൾ വടിക്കൽ, മീശ ചെറുതാക്കുക, നഖം വെട്ടുക, കക്ഷത്തിലെ രോമങ്ങൾ പറിക്കുക (എന്നിവയാണവ)" (ബുഖാരി 5552, മുസ്‌ലിം 257). നബി(സ) പറഞ്ഞു: "പത്ത് കാര്യങ്ങൾ ശുദ്ധ പ്രകൃതിയിൽ പെട്ടതാണ്; മീശ ചെറുതാക്കുക, താടി വളർത്തുക, പല്ല് തേക്കുക, മൂക്കിൽ വെള്ളം കയറ്റി ചീറ്റുക, നഖം വെട്ടുക, വിരലുകളിലെ ചുളിഞ്ഞ ഭാഗങ്ങൾ കഴുകുക, കക്ഷ രോമം പറിക്കുക, ഗുഹ്യരോമം കളയുക, വെള്ളം കൊണ്ട് ശൗചം ചെയ്യൽ,"( ഹദീസ് നിവേദകൻ പറയുന്നു) "പത്താമത്തെ കാര്യം ഞാൻ മറന്നു. അത് വായിൽ വെള്ളം കൊപ്ളിക്കൽ അവനാണ് സാധ്യത". (മുസ്‌ലിം 261)

ചേലാകർമം

ചേലാകർമം എന്നാൽ പുരുഷന്മാരുടെ ലിംഗത്തിന്റെ മുൻഭാഗത്തുള്ള തൊലി (അഗ്രചർമ്മം) നീക്കലാണ്. ഇത് സാധാരണ നിലക്ക് ജനനത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ചെയ്യാവുന്നതാണ്. ഇത് പുരുഷന്മാർക്ക് നിർബന്ധമായ പ്രകൃതി ചര്യകളിൽ പെട്ടതാണ്. അതോടൊപ്പം തന്നെ അതിന് ആരോഗ്യപരമായ ധാരാളം ഗുണങ്ങളുമുണ്ട്.

ഗുഹ്യ രോമം നീക്കൽ

ഷേവ് ചെയ്തോ അല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗങ്ങൾ ഉപയോഗിച്ചോ ഗുഹ്യ ഭാഗത്തെ രോമം നീക്കം ചെയ്യലാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

മീശ ചെറുതാക്കൽ

മീശ വെക്കുക എന്നത് അനുവദനീയമാണെങ്കിലും അതൊരു പുണ്യ കർമമൊന്നുമല്ല. ഇനി ഒരു മുസ്‌ലിം മീശ വെക്കുകയാണെങ്കിൽ വെട്ടിയൊതുക്കി അതിന്റെ പരിധിയിൽ നിന്നും നീണ്ടു പോകാതെ നോക്കേണ്ടതുണ്ട്.

താടി വെക്കലും അതിനെ വിട്ടുകളയലും

താടി രോമങ്ങൾ വളർത്താൻ ഇസ്‌ലാം പ്രേരിപ്പിക്കുന്നു. നബി(സ) യുടെ ചര്യയായ താടി വളർത്തുക എന്നത് കൊണ്ടുള്ള ഉദ്ദേശം അത് വടിച്ച് കളയാതിരിക്കുക എന്നാണ്.

പല്ല് തേക്കുക

ഇത് കൊണ്ടുള്ള ഉദ്ദേശം അറാഖ് കൊണ്ടോ മറ്റ് ഉപകരണങ്ങൾ കൊണ്ടോ ദന്ത ശുദ്ധീകരണം നടത്തലാണ്. ഇത് പുണ്യകരവുമാണ്.

നഖം വെട്ടുക

മുസ്‌ലിം തന്റെ നഖങ്ങൾ അഴുക്കും വൃത്തികേടും ഉള്ള സ്ഥലമാകാതിരിക്കാൻ വേണ്ടി വെട്ടി ചെറുതാക്കി സൂക്ഷിക്കാൻ ബാധ്യസ്ഥനാണ്.

കക്ഷ രോമം പറിക്കുക

കക്ഷ രോമങ്ങൾ പറിച്ചോ അല്ലെങ്കിൽ അത് നീക്കം ചെയ്യാനുള്ള മറ്റു മാർഗങ്ങൾ ഉപയോഗിച്ചോ നീക്കം ചെയ്ത് അവിടെ നിന്നും ദുർഗന്ധം വമിക്കുന്നത് ഒഴിവാക്കൽ മുസ്‌ലിമിന് അനിവാര്യമാണ്.

വിരൽ മടക്കുകൾ കഴുകുക

വിരലുകളിലെ സന്ധികളും വളഞ്ഞ ഭാഗങ്ങളുമൊക്കെയാണ് മടക്കുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. അത് കഴുകൽ പുണ്യകരമാണ്.

വെള്ളം കൊണ്ട് ശൗച്യം ചെയ്യൽ, വായ കൊപ്ളിക്കൽ, മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ

ഈ മൂന്ന് കാര്യങ്ങളെ കുറിച്ച് വുദുവിനെ കുറിച്ചും ശൗച്യത്തെ കുറിച്ചും പരാമർശിച്ച പാഠങ്ങളിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക