പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം അല്ലാഹുവിന്റെ ആരാധ്യതയിലുള്ള വിശ്വാസം

പരമ പരിശുദ്ധനായ അല്ലാഹുവാണ് യഥാർത്ഥ ആരാധ്യൻ. അവന് പുറമെ ആരാധിക്കപ്പെടുന്നതൊക്കെ വ്യാജമാണ്. തൗഹീദുൽ ഉലൂഹിയ്യ (അല്ലാഹുവിന്റെ രക്ഷാ കർതൃത്വത്തിലുള്ള ഏകത്വം) യുടെ ആശയവും പ്രാധാന്യവും ഈ പാഠത്തിൽ നമുക്ക് മനസിലാക്കാം.

  • അല്ലഹുവിന്റെ ആരാധനയിലുള്ള ഏകത്വം (തൗഹീദുൽ ഉലൂഹിയ്യ) എന്നതിന്റെ ആശയം മനസിലാക്കുക. 
  • അല്ലഹുവിന്റെ ആരാധനയിലുള്ള ഏകത്വത്തിന്റെ പ്രാധാന്യം മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

അല്ലാഹുവിന്റെ ആരാധ്യതയിലുള്ള വിശ്വാസത്തിന്റെ അർത്ഥം

പ്രത്യക്ഷവും പരോക്ഷവുമായ ഏത് വിധ ആരാധനക്കും അർഹൻ അല്ലാഹു മാത്രമാണെന്ന ഉറച്ച് സത്യപ്പെടുത്തലാണ് ഇത്. അതോടൊപ്പം പ്രാർത്ഥന, ഭയം, ഭരമേല്പിക്കൽ, സഹായതേട്ടം, നമസ്‌കാരം, സകാത്ത്, നോമ്പ് തുടങ്ങി എല്ലാവിധ ആരാധനയിലും അല്ലാഹുവിനെ ഏകനാക്കുകയും വേണം. അല്ലാഹുവല്ലാതെ യഥാർത്ഥത്തിൽ ആരാധനക്കർഹനായി മറ്റാരുമില്ല. അല്ലാഹു പറയുന്നു: "നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ" (സൂ. ബഖറ 163)

ദൈവം ഏകനാണ് എന്ന് അല്ലാഹു അറിയിച്ച് തന്നു, അഥവാ ഏകരാധ്യൻ, അതിനാൽ അവനല്ലാതെ വല്ലതിനെയും ദൈവമായി സ്വീകരിക്കലോ അവനോടൊപ്പം വല്ലതിനെയും ആരാധിക്കലോ അനുവദനീയമല്ല

"നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല, അവന്റെ അറിവ്‌ എല്ലാകാര്യത്തേയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു" (സൂ.ത്വാഹാ 98)

അല്ലാഹുവിന്റെ ആരാധ്യതയിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം

അല്ലാഹുവിന്റെ ആരാധ്യതയിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം വിവിധ മേഖലകളിൽ പ്രകടമാകുന്നുണ്ട്:

1. ജിന്നുകളുടെയും മാരനുഷ്യരുടേയും സൃഷ്ടിപ്പിന്റെ ലക്ഷ്യം തന്നെ ഇതാണ്.

അവർ സൃഷ്ടിക്കപ്പെട്ടത് തന്നെ ഏകനും പങ്കുകാരില്ലാത്തവനുമായ അല്ലാഹുവിനെ ആരാധിക്കുവാൻ വേണ്ടിയാണ്, അല്ലാഹു പറയുന്നു: "ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. " (സൂ. അദ്ദാരിയാത്ത് 56)

2. ദൈവ ദൂതന്മാരുടെ നിയോഗ ലക്ഷ്യവും അതാണ്.

വേദ ഗ്രന്ഥങ്ങളുടെ അവതരണ ലക്ഷ്യം അല്ലാഹുവാണ് യഥാർത്ഥത്തിലുള്ള ആരാധ്യനെന്നു സ്ഥാപിക്കലും അവന് പുറമെ ആരാധിക്കപ്പെടുന്നതിനെ നിഷേധിക്കലുമാണ്, അല്ലാഹു പറയുന്നു: "തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ (പ്രബോധനം ചെയ്യുന്നതിന്‌ വേണ്ടി.)" (സൂ. നഹ് ൽ 36)

3. ഒരു മനുഷ്യന് ആദ്യമായി നിർബന്ധമാകുന്ന കാര്യം അതാണ്.

മുആദ് ഇബ്‌നു ജബൽ(റ)വിനെ യമനിലേക്ക് അയച്ചപ്പോൾ അദ്ദേഹത്തിന് ഉപദേശം നൽകി കൊണ്ട് നബി(സ) പറഞ്ഞു: " വേദം നൽകപ്പെട്ട ഒരു സമുദായത്തെയാണ് നിങ്ങൾ അഭിമുഖീകരിക്കാൻ പോകുന്നത്, അപ്പോൾ അവരെ ആദ്യമായി ക്ഷണിക്കപ്പെടുന്നത് അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല എന്ന സാക്ഷ്യ വാക്യത്തിലേക്കായിരിക്കണം" (ബുഖാരി 1389, മുസ്‌ലിം 19) , അഥവാ; ആരാധനയിലെ എല്ലാ ഇനങ്ങളിലും അല്ലാഹുവിനെ ഏകനാക്കുന്നതിലേക്ക് നീ അവരെ ക്ഷണിക്കണമെന്ന്.

4. "ലാ ഇലാഹ ഇല്ലല്ലാഹ് " എന്നതിന്റെ യഥാർത്ഥ ആശയമാണ് അലാഹുവിന്റെ ആരാധ്യതയിലുള്ള വിശ്വാസം

ഇലാഹ് (ദൈവം) എന്നത് ആരാധ്യൻ എന്ന അർത്ഥത്തിലാണ്, അല്ലാഹു അല്ലാതെ യഥാർത്ഥത്തിൽ ആരാധ്യനില്ല, അതിനാൽ ആരാധനയുടെ ഇനങ്ങളിലൊന്നും അവനല്ലാത്തവർക്ക് നാം വകവെച്ച് കൊടുത്ത് കൂടാ

5. സ്രഷ്ടാവും സർവാധിപനും കൈകാര്യ കർത്താവും അല്ലാഹുവാണ് എന്ന് വിശ്വസിക്കുന്നതിന്റെ യുക്തിപരമായ പരിണിത ഫലമാണ് അല്ലാഹുവിന്റെ ആരാധ്യതയിലുള്ള വിശ്വാസം

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക