നിലവിലെ വിഭാഗം
പാഠം അല്ലാഹുവിന്റെ അസ്ഥിത്തത്തിലുള്ള വിശ്വാസം
അല്ലാഹുവിൽ വിശ്വസിക്കുക എന്നതിന്റെ ആശയം
അല്ലാഹു ഉണ്ട് എന്നത് ഉറച്ച് സത്യപ്പെടുത്തലും, അവന്റെ രക്ഷാ കർതൃത്വവും ആരാധ്യതയും ഉന്നതമായ നാമഗുണ വിശേഷണങ്ങളും അംഗീകരിക്കലാണ് അത്.
സർവശക്തനായ സ്രഷ്ടാവിന് കീഴ്‌പെടുന്നതിന്റെ ഏറ്റവും വലിയ പ്രകടനമാണ് സുജൂദ്
സർവ്വശക്തനായ ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കുക എന്നത് മനുഷ്യനിൽ സ്വതസിദ്ധമായ ഒരു കാര്യമാണ്, അതിന് കൂടുതലായി തെളിവ് നിരത്തേണ്ട കാര്യമില്ല, അതുകൊണ്ടാണ് വ്യത്യസ്ത മത വിഭാഗങ്ങളായിരുന്നാലും മിക്കവരും ദൈവത്തിന്റെ അസ്തിത്വം അംഗീകരിക്കുന്നത്.
അവൻ ഉണ്ട് എന്നത് നമ്മുടെ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നമ്മൾ അനുഭവിക്കുന്നു, നമ്മുടെ വിശ്വാസി എന്ന പ്രകൃതത്താലും ഓരോ വ്യക്തിയുടെയും ആത്മാവിൽ അല്ലാഹു സ്ഥാപിച്ച മതത്തിന്റെ ജന്മവാസനയാലും ചില ആളുകൾ അത് ഇല്ലാതാക്കാനും അവഗണിക്കാനും ശ്രമിച്ചാലും പ്രയാസത്തിലും പ്രതിസന്ധികളിലും നാം അവനിൽ അഭയം പ്രാപിക്കുന്നു.
പ്രാർത്ഥിക്കുന്നവർക്കും പ്രതിസന്ധികളിൽ സഹായം തേടുന്നവർക്കും മറുപടി ലഭിക്കുന്നത് നാമിവിടെ കാണുകയും കേൾക്കുകയും ചെയ്യുന്നത് തന്നെ അല്ലാഹു ഉണ്ട് എന്നതിന് ശക്തമായ തെളിവാണ്.
ദൈവത്തിന്റെ അസ്തിത്വത്തിനുള്ള തെളിവുകൾ എടുത്ത് പറയുന്നതിനേക്കാളും പരിമിതപ്പെടുത്തുന്നതിനേക്കാളും വ്യക്തമാണ്, അതിൽ പെട്ടതാണ്;
ഏതൊരു കാര്യത്തിലും ഒരു കാരണം ഉണ്ടായിരിക്കണമെന്ന് എല്ലാവർക്കുമറിയാം, നമ്മൾ എപ്പോഴും കാണുന്ന ഈ അനേകം സൃഷ്ടികൾക്ക് ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കണം, അതാണ് സർവ്വശക്തനായ അല്ലാഹു, കാരണം ഓരോ വസ്തുവും സ്വയം സൃഷ്ടിക്കുന്നതിനെ അസാധ്യമാക്കിയത് പോലെ തന്നെ ഒരു സ്രഷ്ടാവ് ഇല്ലാതെ സൃഷ്ടി ഉണ്ടാകുന്നതും അവൻ അസാധ്യമാക്കിയിരിക്കുന്നു. ഒരു വസ്തുവും സ്വയം സൃഷ്ടിക്കുന്നില്ല, അല്ലാഹു പറയുന്നു: "അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? " (അത്വൂര്‍ 35). ഈ ആയതിന്റെ ആശയം ; അവർ ഒരു സ്രഷ്ടാവ് ഇല്ലാതെ സൃഷ്ടിക്കപ്പെട്ടതല്ല, അവർ അവരെ തന്നെ സ്വയം സൃഷ്ടിച്ചതുമല്ല എന്നാണ്, അപ്പോൾ അവർക്ക് ഒരു സ്രഷ്ടാവ് ഉണ്ട് എന്ന് നിജപ്പെടുത്തുന്നു, അവനാണ് അല്ലാഹു.
ഈ പ്രപഞ്ചത്തിന്റെയും അതിലുള്ള ആകാശത്തിന്റെയും ഭൂമിയുടെയും നക്ഷത്രങ്ങളുടെയും മരങ്ങളുടേയുമൊക്കെ വ്യവസ്ഥ തന്നെ ഈ പ്രപഞ്ചത്തിന് ഏകനായ സ്രഷ്ടാവ് ഉണ്ട് എന്നതിനുള്ള ഖണ്ഡിതമായ തെളിവാണ്. ആ ഏകനായ സ്രഷ്ടാവ് അല്ലാഹുവാണ്. അല്ലാഹു പറയുന്നു: "എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്‍റെ പ്രവര്‍ത്തനമത്രെ അത്." (സൂ. നംല് 88).
ഉദാഹരണത്തിന്, ഈ ഗ്രഹങ്ങളും നക്ഷത്രങ്ങളും കൃത്യമായ ഒരു ഭ്രമണ പഥത്തിലൂടെ ഒന്ന് മറ്റൊന്നിനെ മറികടക്കുകയോ കൂട്ടിമുട്ടുകയോ ചെയ്യാതെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു, അല്ലാഹു പറയുന്നു: "സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ( നിശ്ചിത ) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു. " (സൂ. യാസീൻ 40)