പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം മുഹമ്മദ് നബി (സ) ജീവ ചരിത്രം

നബി(സ) യുടെ പൊതുവായ വ്യക്തിത്വവും അവിടുത്തെ ചരിത്രവും പഠിക്കുക എന്നതാണ് ഈ പാഠഭാഗങ്ങൾ ലക്ഷ്യം വെക്കുന്നത്

  • നബി(സ) യുടെ വ്യക്തിത്വത്തെ കുറിച്ച് മനസിലാക്കുക

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

നബി ചരിത്രം

തന്റെ ജീവിതത്തിലെ മുഴുവൻ കാര്യങ്ങൾക്കും നബി(സ) യെ മാതൃകയാക്കാനുതകുന്ന നിലക്ക് അവിടുത്തെ ചരിത്രം വിശദമായി മനസ്സിലാക്കൽ ഒരു മുസ്‌ലിമിന് ആവശ്യമാണ്. കാരണം, ഇസ്ലാമിന്റെ വിധിവിലക്കുകളുടെയും മതനിയമങ്ങളുടെയും പ്രായോഗിക വത്കരണമായിരുന്നു അദ്ദേഹത്തിന്റെ ജീവചരിത്രം. അല്ലാഹു പറഞ്ഞിരിക്കുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌." (സൂ. അഹ്സാബ് 21)

അദ്ദേഹത്തിന്റെ വംശപരമ്പര

ഏറ്റവും ഉന്നതമായ വംശ പരമ്പരയാണ് പ്രവാചകൻ (സ) യുടേത്. ഇസ്മാഈൽ നബി(അ) യുടെ സന്താന പരമ്പരയിൽ പെട്ട അദ്‌നാനിന്റെ മകൻ മുഇദ്ദിന്റെ മകൻ നിസാറിന്റെ മകൻ മുളിർറിന്റെ മകൻ ഇല്യാസിന്റെ മകൻ മുദ്‌റകയുടെ മകൻ ഖുസയ്മയുടെ മകൻ കിനാനയുടെ മകൻ നള്ർ ന്റെ മകൻ മാലികിന്റെ മകൻ ഫഹർന്റെ മകൻ ഗാലിബിന്റെ മകൻ ലുഅയ്യിന്റെ മകൻ കഅബിന്റെ മകൻ മുർറിന്റെ കിലാബിന്റെ മകൻ ഖുസയ്യ് ന്റെ മകൻ അബ്ദു മനാഫിന്റെ മകൻ ഹാഷിമിന്റെ മകൻ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ലയുടെ മകൻ മുഹമ്മദ് (സ) ആണ് അദ്ദേഹം.

2.അദ്ദേഹത്തിന്റെ മാതാപിതാക്കൾ

അദ്ദേഹത്തിന്റെ പിതാവ് : ഹാഷിമിന്റെ മകൻ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ലയാണ് അദ്ദേഹത്തിന്റെ പിതാവ്, അദ്ദേഹം തന്റെ മാതാവിന്റെ വയറ്റിൽ ഗർഭാവസ്ഥയിലായിരിക്കെ പിതാവ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മാതാവ് : സഹ്റയുടെ മകൻ അബ്ദു മനാഫിന്റെ മകൻ വഹബിന്റെ മകൾ ആമിനയാണ് അദ്ദേഹത്തിന്റെ മാതാവ്.

3. അദ്ദേഹത്തിന്റെ ജനനം

ആനക്കലഹ വർഷം റബീഉൽ അവ്വലിലെ തിങ്കളാഴ്ച ദിവസമാണ് അദ്ദേഹം ഭൂജാതനായത്.

4. മുലയൂട്ടൽ

ഏതാനും ദിവസങ്ങൾ അബൂ ലഹബിന്റെ അടിമയായ ഥുവൈബ അദ്ദേഹത്തെ മുലയൂട്ടി , ശേഷം അദ്ദേഹത്തെ ബനൂ സഅദ് ഗോത്രത്തിൽ മുലയൂട്ടാൻ ഏല്പിക്കപ്പെടുകയും ഹലീമ സഅദിയ്യ അദ്ദേഹത്തെ മുലയൂട്ടുകയും ചെയ്‌തു, അവരുടെ അടുക്കൽ ബനൂ സഅദിൽ നാല് വർഷത്തോളം അദ്ദേഹം താമസിച്ചു. അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ നെഞ്ച് പിറക്കുകയും മനസ്സിലെ പൈശാചിക ഭാഗം പുറത്ത് കളയുകയും ചെയ്തത്, അതിനെ തുടർന്ന് ഹലീമ അദ്ദേഹത്തെ അദ്ദേഹത്തിന്റെ മാതാവിന്റെ അടുക്കലേക്ക് തിരിച്ചേല്പിച്ചു.

5. നബി(സ)യുടെ വളർച്ചയും യുവത്വവും

١
ബനൂ സഅദിൽ നിന്നും മടങ്ങിയെത്തിയ ശേഷം അവിടുന്ന് തന്റെ മാതാവ് ആമിനയോടൊപ്പം അവരുടെ വീട്ടിൽ താമസിച്ചു, അദ്ദേഹത്തിന് ആറ് വയസ് പ്രായമുള്ള സമയത്ത് മദീനയിൽ നിന്നും മക്കയിലേക്കുള്ള യാത്രാമധ്യേ അബ്‌വാഅ് എന്ന സ്ഥലത്ത് വെച്ച് മാതാവ് ദിവംഗതയായി, അതോടുകൂടി അവിടുന്ന് പിതാവ് വഴിയും മാതാവ് വഴിയും അനാഥനായിത്തീർന്നു.
٢
ശേഷം പിതാമഹൻ അബ്ദുൽ മുത്തലിബ് അദ്ദേഹത്തെ മക്കയിലേക്ക് തിരിച്ച് കൊണ്ട് വരികയും അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അദ്ദേഹത്തെ പരിചരിക്കുകയും ചെയ്‌തു. അദ്ദേഹത്തിന് എട്ട് വയസും രണ്ട് മാസവും പത്ത് ദിവസവും പ്രായമായപ്പോൾ മക്കയിൽ വെച്ച് പിതാമഹൻ അബ്ദുൽ മുത്തലിബും ഈ ലോകത്തോട് വിടപറഞ്ഞു.
٣
ശേഷം അദ്ദേഹത്തിന്റെ സംരക്ഷണവും പരിചരണവും പിതൃവ്യൻ അബൂ ത്വാലിബ് ഏറ്റെടുത്തു, തന്റെ മക്കളുടെ കൂടെ ചേർക്കുകയും എന്നാൽ അവരെക്കാൾ ആദരവും ശ്രേഷ്ഠതയും മുൻഗണനയും പ്രത്യേകമായി നൽകുകയും ചെയ്തു, ഈ ഒരു സംരക്ഷണം അവിടുന്ന് നാൽപത് വയസിന് മുകളിൽ പ്രായമായ കാലത്തും തുടർന്ന് കൊണ്ടേയിരുന്നു.

പ്രവാചകത്വത്തിന് മുമ്പ് അവിടുത്തെ ജോലി

١
ചെറുപ്പകാലത്ത് മക്കക്കാർക്ക് വേണ്ടി അവിടുന്ന് ആടിനെ മേയ്ച്ചിരുന്നു.
٢
അദ്ദേഹം യുവാവായിരിക്കെ പിതൃവ്യൻ അബൂ താലിബിന്റെ കൂടെ ശാമിലേക്ക് കച്ചവടത്തിനായി പോയിട്ടുണ്ട്, മക്കയിലെ അങ്ങാടികളിൽ അദ്ദേഹം കച്ചവടം ചെയ്‌തിട്ടുണ്ട്. ഖുവൈലിദിന്റെ മകൾ ഖദീജ (റ) ക്ക് അദ്ദേഹത്തിന്റെ സംസാരത്തിലെ സത്യസന്ധതയെ കുറിച്ചും മഹത്തായ വിശ്വസ്തതയെ കുറിച്ചും മാന്യമായ സ്വഭാവത്തെ കുറിച്ചും വിവരം ലഭിച്ചപ്പോൾ തന്റെ കച്ചവട ചരക്കുമായി അദ്ദേഹം പോകണമെന്ന് ആഗ്രഹിക്കുകയും മറ്റു കച്ചവടക്കാർ നൽകുന്നതിലും മികച്ചത് നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്‌തു, അങ്ങനെ നബി(സ) അത് സ്വീകരിക്കുകയും അവരുടെ ചരക്കുമായി ശാമിലേക്ക് കച്ചവടത്തിന് വേണ്ടി പുറപ്പെടുകയും ചെയ്‌തു. അവർ തന്റെ ഭൃത്യനായ മൈസറയെ നബി(സ) യുടെ കൂടെ അയക്കുകയും ശാം വരെ അയാൾ അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്‌തു.

പ്രവാചകത്വത്തിന് മുമ്പ് അവിടുത്തെ ജീവിതം

റസൂൽ (സ) തന്റെ പ്രവാചകത്വത്തിന് മുമ്പ് തന്നെ ധാർമ്മിക ജീവിതമായിരുന്നു നയിച്ചിരുന്നത്. അദ്ദേഹത്തിൽ നിന്നും ഒരു ചതിയും ആരും അറിഞ്ഞിരുന്നില്ല. ഒരു ന്യൂനതയോ വീഴ്ചയോ അദ്ദേഹത്തിൽ സംഭവിച്ചിരുന്നില്ല. അല്ലാഹുവിന്റെ സംരക്ഷണ വലയത്തിലാണ് അദ്ദേഹം വളർന്നത്, ജാഹിലിയ്യത്തിന്റെ അഴുക്കിൽ നിന്ന് അവൻ അദ്ദേഹത്തെ സംരക്ഷിച്ചു, അങ്ങനെ അദ്ദേഹം ധീരതയിലും സ്വഭാവഗുണത്തിലും ഉദാരതയിലും, അയൽപക്ക ബന്ധത്തിലും, സഹിഷ്ണുതയിലും, സംസാരത്തിലെ സത്യസന്ധതയിലും, വിശ്വസ്തതയിലും ഏറ്റവും മികച്ചവനായി തീർന്നു, യുവാക്കളെ ദുസ്വഭാവങ്ങളിൽ നിന്നും മ്ലേച്ഛതകളിൽ നിന്നും അദ്ദേഹം അവരിൽ ഏറ്റവും അകലം പാലിക്കുന്നവനുമായിരുന്നു. അങ്ങനെ അദ്ദേഹം അവർക്കിടയിൽ "സത്യസന്ധനായ വിശ്വസ്തൻ" എന്ന് അറിയപ്പെട്ടു.

6. നബി(സ ) യുടെ ഭാര്യമാർ

അവിടുന്ന് തന്റെ 25 ആം വയസിൽ ഖദീജ (റ) യെ വിവാഹം ചെയ്‌തു. മൈസറ എന്ന അവരുടെ ഭൃത്യന്റെ കൂടെ അവരുടെ ചരക്കുമായി ശാമിലേക്ക് കച്ചവടത്തിനായി പുറപ്പെട്ട സമയത്ത് തന്നെ അത്ഭുതപ്പെടുത്തിയ പലകാര്യങ്ങളും, എന്തൊരു സത്യസന്ധതയും വിശ്വസ്തയുമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നും മൈസറ കണ്ടിരുന്നു. അങ്ങനെ തിരിച്ചെത്തിയപ്പോൾ താൻ കണ്ട കാര്യങ്ങൾ മൈസറ യജമാനത്തിയെ അറിയിച്ചു, അപ്പോൾ അവർക്ക് അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹം ജനിച്ചു, റസൂൽ (സ) ആദ്യമായി വിവാഹം ചെയ്തത് അവരെയായിരുന്നു, അവർ മരണപ്പെടുന്നത് വരെ അവിടുന്ന് മറ്റൊരു വിവാഹം ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ ഇബ്‌റാഹീം എന്ന മകൻ ഒഴിച്ച് ബാക്കിയെല്ലാ മക്കളുടെയും മാതാവ് മഹതിയായിരുന്നു. ഹിജ്റക്ക് മൂന്ന് വർഷം മുമ്പ് ഖദീജ (റ) ഇഹലോകവാസം വെടിഞ്ഞു.

നബി(സ) യുടെ പത്നിമാർ

١
ഖദീജ (റ)
٢
ഖദീജ (റ) യുടെ മരണ ശേഷം അവിടുന്ന് സൗദ ബിൻത് സംഅ (റ) യെ വിവാഹം ചെയ്തു .
٣
ശേഷം അവിടുന്ന് അബൂബക്കർ (റ) വിന്റെ മകൾ ആഇശ (റ) യെ വിവാഹം ചെയ്‌തു.
٤
ശേഷം അവിടുന്ന് ഉമർ (റ) വിന്റെ മകൾ ഹഫ്‌സ (റ) യെ വിവാഹം ചെയ്‌തു.
٥
ശേഷം അവിടുന്ന് സൈനബ് ബിൻത് ഖുസൈമ ഇബ്ൻ ഹാരിഥ് (റ) യെ വിവാഹം ചെയ്‌തു.
٦
ശേഷം അവിടുന്ന് ഉമ്മു സലമ (റ) യെ വിവാഹം ചെയ്‌തു, മഹതിയുടെ യഥാർത്ഥ പേര് ഹിന്ദ് ബിൻത് ഉമയ്യ എന്നായിരുന്നു.
٧
ശേഷം അവിടുന്ന് സൈനബ് ബിൻത് ജഹ്ശ് (റ) യെ വിവാഹം ചെയ്‌തു.
٨
ശേഷം റസൂൽ (സ) ജുവൈരിയ ബിൻത് ഹാരിഥ് (റ) യെ വിവാഹം ചെയ്‌തു.
٩
ശേഷം അവിടുന്ന് ഉമ്മു ഹബീബ (റ) യെ വിവാഹം ചെയ്‌തു. മഹതിയുടെ യഥാർത്ഥ പേര് റംല എന്നാണെന്നും ഹിന്ദ് ബിൻത് അബൂ സുഫ്‌യാൻ (റ) എന്നാണെന്നും പറയപ്പെടുന്നു.
١٠
ഖൈബർ കീഴടക്കിയ ശേഷം അവിടുന്ന് സ്വഫിയ്യ ബിൻത് ഹുയയ്യ് ബ്‌നു അഖ്‌തബ് (റ) യെ വിവാഹം ചെയ്‌തു.
١١
ശേഷം അവിടുന്ന് മൈമൂന ബിൻത് ഹാരിഥ്(റ) യെ വിവാഹം ചെയ്‌തു. അവിടുന്ന് അവസാനമായി വിവാഹം ചെയ്തത് അവരെയായിരുന്നു.

ശരിയായ അഭിപ്രായ പ്രകാരം അദ്ദേഹത്തിന് ഏഴ് മക്കൾ ആയിരുന്നു . (മൂന്ന് ആണും നാല് പെണ്ണും)

7. നബി(സ) യുടെ മക്കൾ

അവിടുത്തെ മൂന്ന് ആൺമക്കൾ ; 1.ഖാസിം: ഇദ്ദേഹത്തിലേക്ക് ചേർത്തിയാണ് അവിടുന്ന് അറിയപ്പെട്ടിരുന്നത് (അബുൽ ഖാസിം), വളരെ കുറച്ച് കാലം മാത്രമാണ് ജീവിച്ചിരുന്നത്. 2.അബ്ദുല്ലാഹ് : ഇദ്ദേഹം ത്വാഹിർ , ത്വയ്യിബ് എന്നിങ്ങനെയും പേര് വിളിക്കപ്പെട്ടിരുന്നു. 3.ഇബ്‌റാഹീം.

അവിടുത്തെ നാല് പെൺമക്കൾ; 1. സൈനബ്, അവരാണ് മൂത്ത മകൾ. 2.റുഖിയ, 3. ഉമ്മു കുൽസും, 4. ഫാത്തിമ. ഇബ്‌റാഹീം എന്ന മകൻ ഒഴിച്ച് അവിടുത്തെ ബാക്കി എല്ലാ മക്കളും അവിടുത്തെ പത്നി ഖദീജ (റ) യിലാണ് ജനിച്ചത്. ഇബ്‌റാഹീം എന്ന മകൻ മുഖൗഖിസ് അദ്ദേഹത്തിന് സമ്മാനിച്ച മാരിയത്തുൽ ഖിബ്ത്തിയ എന്ന അടിമ സ്ത്രീയിലാണ് ജനിച്ചത്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക