പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ആരാധനയുടെ യാഥാർത്ഥ്യം

ഇസ്ലാം മതത്തിൽ ആരാധനകൾക്ക് വലിയ സ്ഥാനമുണ്ട്. അതിന്റെ അർത്ഥം, വസ്‌തുത, ഘടകങ്ങൾ, ആരാധനകളുടെ വൈവിധ്യത്തിന് പിന്നിലെ യുക്തി എന്നിവ ഈ പാഠഭാഗം ചർച്ച ചെയ്യുന്നു.

  • ആരാധനയുടെ ആശയവും വസ്തുതയും മനസ്സിലാക്കുക. 
  • ആരാധനയുടെ ഘടകങ്ങളും ഇനങ്ങളും മനസിലാക്കുക. 
  • അത് വിവിധ ഇനങ്ങളാക്കി തിരിച്ചതിലുള്ള യുക്തി മനസ്സിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ആരാധനയുടെ ആശയം

ആരാധന : അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ബാഹ്യവും ആന്തരികവുമായ എല്ലാ വാക്കുകളെയും പ്രവർത്തനങ്ങളെയും സൂചിപ്പിക്കുന്ന പൊതു നാമം. അല്ലാഹു ഇഷ്ടപ്പെടുന്ന എല്ലാ വാക്കുകളും പ്രവർത്തനങ്ങളും ആരാധനയായി കണക്കാക്കുന്നു.

ആരാധനയുടെ യാഥാർത്ഥ്യം

ആരാധന എന്നാൽ; സ്നേഹത്തോടെയും മഹത്വത്തോടെയും കീഴൊതുങ്ങിക്കൊണ്ടുമുള്ള സമ്പൂർണമായ അനുസരണമാണ്. തന്റെ സൃഷ്ടികളുടെ മേലുള്ള അല്ലാഹുവിന് മാത്രം അവകാശപ്പെട്ട അവന്റെ അവകാശമാണത്. അല്ലാഹു ജനങ്ങളോട് കല്പിക്കുകയും അവരെ ഏല്പിക്കുകയും ചെയ്ത അവൻ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന നമസ്‌കാരം, ഹജ്ജ്, സകാത്ത് പോലെയുള്ള ബാഹ്യമായതും അല്ലാഹുവിനെ സ്മരിക്കുക, അവനെ ഭയക്കുക, അവനിൽ ഭരമേല്പിക്കുക , അവനോട് സഹായം തേടുക തുടങ്ങി ആന്തരികമായതുമായ എല്ലാ വാക്കുകളും പ്രവർത്തനങ്ങളും ഇതിൽ ഉൾകൊള്ളുന്നു.

ആരാധനകളെ വൈവിധ്യവത്കരിച്ചത് തന്റെ ദാസന്മാരോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിൽ പെട്ടതാണ്, അവയിൽ പെട്ടതാണ്:

١
ഹൃദയം കൊണ്ടുള്ള ആരാധന: അല്ലാഹുവിനോടുള്ള സ്‌നേഹം , ഭയം , ഭരമേല്പിക്കൽ മുതലായവ. ഇതാണ് ആരാധനയുടെ ഏറ്റവും ശ്രേഷ്ഠവും ഉത്തമവുമായ വശം.
٢
ശരീരം കൊണ്ടുള്ള ആരാധന: അവയിൽ ദിക്ർ ചൊല്ലുക, ഖുർആൻ പറയണം ചെയ്യുക, നല്ല വാക്ക് സംസാരിക്കുക തുടങ്ങി നാവ് കൊണ്ടുള്ളതും , വുദൂഅ്, നോമ്പ്, നമസ്‌കാരം, വഴിയിലെ തടസങ്ങൾ നീക്കുക തുടങ്ങി ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ കൊണ്ടുള്ളതും ഉൾകൊള്ളുന്നു.
٣
സമ്പത്ത് കൊണ്ടുള്ള ആരാധന: സകാത്ത്, ദാനധർമങ്ങൾ, നല്ല കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുക മുതലായവ.
٤
മേൽപറഞ്ഞവ മുഴുവൻ ഉൾകൊള്ളുന്ന ഹജ്ജ് , ഉംറ പോലെയുള്ള ആരാധനകളും അതിലുണ്ട്.

ആരാധനകൾ വൈവിധ്യ വത്കരിച്ചതിലെ യുക്തി

ഉണർവോടെയും മടിയോ ക്ഷീണമോ കൂടാതെയും ആരാധനകളെ സ്വീകരിക്കാൻ മനുഷ്യന്റെ മനസ്സിനെ സജ്ജമാക്കുന്ന അല്ലാഹുവിന്റെ യുക്തിയിൽ പെട്ടതാണ് വിവിധയിനം ആരാധനകൾ അവൻ നിശ്ചയിച്ച് തന്നത്. അങ്ങനെ മനുഷ്യൻ മാനസികമായി തന്നെ ആരാധനകളെ സ്വീകരിക്കുന്ന അവസ്ഥയുണ്ടാകുന്നു.

ചിലർ മറ്റുള്ളവരെ അപേക്ഷിച്ച് ആരാധനയിൽ ഉണർവും കൂടുതൽ പ്രയത്‌നവും കണ്ടെത്തുന്നു, ചിലപ്പോൾ മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ആഗ്രഹിക്കുന്നു, മറ്റു ചിലർ ഐച്ഛിക വ്രതം അധികരിപ്പിക്കാൻ ഇഷ്ടപ്പെടുന്നു, മൂന്നാമത്തെ വിഭാഗം തങ്ങളുടെ ഹൃദയത്തെ ഖുർആൻ പാരായണവും അത് മനഃപാഠമാക്കലുമായി ബന്ധിപ്പിച്ചിരിക്കുന്നു. അങ്ങനെ ആരാധനകളിൽ വൈവിധ്യമുള്ളത് പോലെ തന്നെ മനുഷ്യരുടെ കഴിവുകളും താത്പര്യങ്ങളും വ്യത്യസ്തമാണ്.

നബി(സ) പറഞ്ഞു: " (സ്വർഗ പ്രവേശനത്തിന്റെ സമയത്ത്) നമസ്‌കാരത്തിന്റെ ആൾക്കാർ നമസ്കാരത്തിന്റെ കവാടത്തിൽ നിന്നും ക്ഷണിക്കപ്പെടും, ജിഹാദിന്റെ ആൾക്കാർ ജിഹാദിന്റെ കവാടത്തിൽ നിന്നും ക്ഷണിക്കപ്പെടും, ദാനധർമങ്ങളുടെ ആൾക്കാർ ദാനധർമങ്ങളുടെ കവാടത്തിൽ നിന്നും ക്ഷണിക്കപ്പെടും, നോമ്പിന്റെ ആൾക്കാർ റയ്യാൻ കവാടത്തിൽ നിന്നും ക്ഷണിക്കപ്പെടും" . അപ്പോൾ അബൂബക്കർ (റ) ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, ആരെങ്കിലും ഈ കവാടങ്ങളിൽ എല്ലാത്തിലും നിന്ന് ക്ഷണിക്കപ്പെടുമോ?" റസൂൽ (സ) പറഞ്ഞു: "അതെ, താങ്കൾ അതിൽ ഉൾപ്പെടുമെന്ന് ഞാൻ ആശിക്കുന്നു" (ബുഖാരി 1798 , മുസ്‌ലിം 1027).

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആരാധന കടന്ന് വരുന്നു

വിശ്വാസിയുടെ, അല്ലാഹുവിന്റെ സാമിപ്യം ലക്ഷ്യം വെക്കുന്ന എല്ലാ ഇടപെടലുകളിലും ആരാധന കടന്നു വരുന്നുണ്ട്. ഇസ്‌ലാമിലെ ആരാധന നമസ്‌കാരം , നോമ്പ് തുടങ്ങിയ അറിയപ്പെടുന്ന ഭക്തിപരമായ ആചാരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച്, നല്ല ഉദ്ദേശവും ശരിയായ ലക്ഷ്യവും വെച്ചുള്ള മുഴുവൻ ഉപകാരപ്രദമായ പ്രവർത്തനങ്ങളും പ്രതിഫലം നൽകപ്പെടുന്ന ആരാധന ആയി തീരുന്നു. എത്രത്തോളമെന്ന് വെച്ചാൽ ഒരു മുസ്‌ലിം അല്ലാഹുവിനോടുള്ള ഭക്തി ലക്ഷ്യം വെച്ച് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ഉറങ്ങുകയോ ചെയ്‌താൽ പോലും അവന് അതിന് പ്രതിഫലം നൽകപ്പെടും.

ഒരു മുസ്‌ലിം തന്റെ ജീവിതം മുഴുവൻ അല്ലാഹുവിനായി ജീവിക്കുന്നു. അല്ലാഹുവിന് അനുസരണ കാണിക്കാൻ ശക്തി ലഭിക്കാൻ വേണ്ടി അവൻ ഭക്ഷണം കഴിക്കുമ്പോൾ ആ ലക്ഷ്യം കാരണം അവന്റെ തീറ്റ ആരാധനയായി മാറുന്നു, സ്വന്തം മനസിനെ നിഷിദ്ധങ്ങളിൽ നിന്നും അകറ്റി നിർത്താൻ വേണ്ടി അവൻ വിവാഹം ചെയ്യുമ്പോൾ അവന്റെ വിവാഹം ആരാധനയായി തീരുന്നു. അപ്രകാരം തന്നെ ഇങ്ങനെയുള്ള ലക്ഷ്യത്തോടെ കച്ചവടം ചെയ്യുന്നതും ഉദ്യോഗം വഹിക്കുന്നതും പണം സമ്പാദിക്കുന്നതും പഠനം നടത്തലും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കലും ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും നടത്തലും ആരാധനയായി തീരുന്നു, അപ്രകാരം ഒരു സ്ത്രീ തന്റെ ഭർത്താവിനെയും മക്കളെയും വീടും പരിപാലിക്കുന്നതും ആരാധന തന്നെ, അപ്രകാരം ജീവിതത്തിന്റെ മുഴുവൻ മേഖലകളും പ്രവർത്തനങ്ങളും ഉപകാരപ്രദമായ കാര്യങ്ങളും ശരിയായ ഉദ്ദേശവും നല്ല ലക്ഷ്യവുമുള്ള കാലത്തോളം അങ്ങനെ തന്നെ.

ആരാധന എന്നത് സൃഷ്ടിപ്പിന്റെ യുക്തിയാണ്

അല്ലാഹു പറയുന്നു: "ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. * ഞാന്‍ അവരില്‍ നിന്ന്‌ ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക്‌ ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. *തീര്‍ച്ചയായും അല്ലാഹു തന്നെയാണ്‌ ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും." (സൂ. അദ്ദാരിയാത്ത് 56-58).

മനുഷ്യരുടെയും ജിന്നുകളുടെയും സൃഷ്ടിപ്പിലെ യുക്തി അവർ ആരാധനകൾ നിർവഹിക്കലാണെന്ന് അല്ലാഹു നമുക്ക് അറിയിച്ച് തരുന്നു. അല്ലാഹുവാകട്ടെ അവരുടെ ആരാധനയെ തൊട്ട് ഐശ്വര്യ പൂർണനുമാണ്, എന്നാൽ അല്ലാഹുവിലേക്ക് ആവശ്യക്കാരായ അവരുടെ ആവശ്യമാണ് അല്ലാഹുവെ ആരാധിക്കുക എന്നത്.

ഒരു വ്യക്തി ആ ലക്ഷ്യത്തെ അവഗണിക്കുകയും താൻ ഇവിടെ ഉണ്ടായതിലുള്ള ദൈവികയുക്തി ഓർക്കാതെ ഈ ലോകത്തിന്റെ സുഖങ്ങളിൽ മുഴുകുകയും ചെയ്താൽ; ഈ പ്രപഞ്ചത്തിലെ മറ്റു സൃഷ്ടികളെ പോലെ സവിശേഷതകളൊന്നുമില്ലാത്ത സൃഷ്ടിയായി അവനും രൂപാന്തരം ചെയ്യപ്പെടും. മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി പരലോകത്ത് കണക്ക് ചോദിക്കപ്പെടില്ലെങ്കിലും മൃഗങ്ങളും തിന്നുകയും കളിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: "സത്യനിഷേധികളാകട്ടെ (ഇഹലോകത്ത്‌) സുഖമനുഭവിക്കുകയും നാല്‍കാലികള്‍ തിന്നുന്നത്‌ പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ്‌ അവര്‍ക്കുള്ള വാസസ്ഥലം." (സൂ. മുഹമ്മദ് 12). അവരുടെ പ്രവർത്തനങ്ങളിലും ലക്ഷ്യങ്ങളിലും അവർ മൃഗങ്ങളോട് സാമ്യമുള്ളവരാണ്, പക്ഷേ അതിന് അവർ ശിക്ഷിക്കപ്പെടും; കാരണം ചിന്താ ശേഷിയില്ലാത്ത മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കാനും ആലോചിക്കാനും കഴിയുന്ന ബുദ്ധി അവർക്കുണ്ട്.

-

ആരാധനയുടെ ഘടകങ്ങൾ

അല്ലാഹു കൽപിച്ച ആരാധന പരസ്‌പര പൂരകമായ മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ആരാധനയുടെ ഘടകങ്ങൾ

١
അല്ലാഹുവോടുള്ള അതിയായ ഇഷ്ടം
٢
അവനോടുള്ള അനുസരണയും ഭയവും
٣
അവനോടുള്ള പ്രത്യാശയും നല്ല ചിന്തയും

അല്ലാഹു തന്റെ ദാസന്മാരുടെ മേൽ നിർബന്ധമാക്കിയ ആരാധനയിൽ അല്ലാഹുവോടുള്ള അങ്ങേയറ്റത്തെ സ്നേഹവും ആഗ്രഹവും ലക്ഷ്യവും പ്രതീക്ഷയും ഉണ്ടാകുന്നതോടൊപ്പം തന്നെ അവനോടുള്ള അങ്ങേയറ്റത്തെ അനുസരണവും വിനയവും ഭയവും ഉണ്ടായിരിക്കണം.

ഇതിന്റെ അടിസ്ഥാനത്തിൽ, ഭയമോ അനുസരണമോ ഇല്ലാത്ത സ്നേഹം - ഭക്ഷണത്തോടും സാമ്പത്തിനോടും ഉള്ള സ്നേഹം പോലെ - ആരാധനയല്ല. അത് പോലെ തന്നെ സ്നേഹമില്ലാത്ത ഭയവും - വേട്ട മൃഗത്തെയും അക്രമിയായ ഭരണാധികാരിയെയും ഭയക്കുന്ന പോലെ - ആരാധനയയായി കണക്കാക്കില്ല. ഒരു കർമത്തിൽ സ്നേഹവും ഭയവും പ്രതീക്ഷയുമൊക്കെ ഒരുമിച്ച് കൂടുമ്പോഴാണ് അത് ആരാധനയാകുന്നത്. ആരാധനയാകട്ടെ അല്ലാഹുവിനല്ലാതെ അർപ്പിക്കാൻ പാടുള്ളതുമല്ല.

ഒരു മുസ്‌ലിം നമസ്‌കരിക്കുകയോ നോമ്പ് അനുഷ്ഠിക്കുകയോ ചെയ്യുമ്പോൾ അതിന് അവനെ പ്രചോദിപ്പിക്കുന്നത് അല്ലാഹുവോടുള്ള സ്നേഹവും അവന്റെ പ്രതിഫലത്തെ കുറിച്ചുള്ള പ്രതീക്ഷയും അവന്റെ ശിക്ഷയെ കുറിച്ചുള്ള ഭയവുമാണെങ്കിൽ അത് ആരാധനയാകുന്നു.

തന്റെ പ്രവാചകന്മാരെ പുകഴ്‌ത്തിക്കൊണ്ട് അല്ലാഹു പറഞ്ഞു: "തീര്‍ച്ചയായും അവര്‍ ( പ്രവാചകന്‍മാര്‍ ) ഉത്തമകാര്യങ്ങള്‍ക്ക്‌ ധൃതികാണിക്കുകയും, ആശിച്ച്‌ കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട്‌ താഴ്മ കാണിക്കുന്നവരുമായിരുന്നു." (സൂ. അന്‍ബിയാഅ് 90).

ആരാധനയുടെ ഇനങ്ങൾ

١
കലർപ്പില്ലാത്ത ആരാധനകൾ
٢
വിശിഷ്ടമായ സ്വഭാവഗുണങ്ങൾ

1- കലർപ്പില്ലാത്ത ആരാധനകൾ:

അല്ലാഹുവും അവന്റെ ദൂതനും ഒരു പ്രത്യേക രീതിയിൽ നിർവഹിക്കാൻ കൽപിച്ചിട്ടുള്ളതാണത് , അത് ആരാധന മാത്രമായിരിക്കും. ഉദാ: നമസ്‌കാരം, നോമ്പ്, ഹജ്ജ്, പ്രാർത്ഥന, ത്വവാഫ് മുതലായവ. ഇവയൊന്നും അല്ലാഹു അല്ലാത്തവർക്ക് അർപ്പിക്കൽ അനുവദനീയമല്ല.

2- വിശിഷ്ടമായ സ്വഭാവ ഗുണങ്ങൾ:

മാതാപിതാക്കൾക്ക് നന്മ ചെയ്യുക, ജനങ്ങൾക്ക് നല്ലത് പ്രവർത്തിക്കുക, അക്രമിക്കപ്പെടുന്നവനെ സഹായിക്കുക പോലെ അല്ലാഹു പൊതുവെ ജനങ്ങളോട് കൽപിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്ത വിശിഷ്ടമായ രീതികളിലും സ്വഭാവങ്ങളിലും പെട്ട കാര്യങ്ങലാണ് ഇവ ഇത് ഉപേക്ഷിക്കുന്നതിലൂടെ ഒരു മുസ്‌ലിം തെറ്റ് ചെയ്യുന്നു. പ്രവാചകൻ(സ) യെ വിശദമായി പിന്തുടരുക എന്നത് ഇവയിൽ അനിവാര്യമല്ല. മറിച്ച് നിഷിദ്ധങ്ങളിൽ വീണ് പോകാതിരിക്കുകയും അവിടുത്തെ ചര്യയോട് വിയോജിപ്പ് ഉണ്ടാകാതിരിക്കുകയും ചെയ്‌താൽ മതിയാകും.

ഈ പ്രവർത്തനങ്ങളിലൂടെ അത് ചെയ്യുന്ന ആൾ അവന്റെ നിയ്യത്ത് നന്നാക്കുകയും അത് മുഖേനെ അല്ലാഹുവിനുള്ള അനുസരണയിൽ എത്തുന്നത് ലക്‌ഷ്യം വെക്കുകയുമാണെങ്കിൽ അത് മുഖേനെ അവന് പ്രതിഫലം ലഭിക്കും. എന്നാൽ ആ പ്രവർത്തനത്തിലൂടെ അയാൾ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചിട്ടില്ല എങ്കിൽ അവന് അത് മുഖേനെ പ്രതിഫലം നൽകപ്പെടുന്നില്ല. എന്നാൽ അവൻ കുറ്റക്കാരനാകുന്നുമില്ല. പക്ഷെ അത് അവന്റെ ഭൗതിക ജീവിതത്തിന്റെ കാര്യങ്ങളായ ഉറക്കം, കച്ചവടം, ജോലി, വിനോദം എന്നിവ പോലെയാകും. അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്ന ഉപകാരപ്രദമായ എല്ലാ കാര്യങ്ങൾക്കും പ്രതിഫലം ലഭിക്കുന്നതാണ്. "സല്‍പ്രവര്‍ത്തനം നടത്തുന്ന യാതൊരാളുടെയും പ്രതിഫലം നാം തീര്‍ച്ചയായും പാഴാക്കുന്നതല്ല" (സൂ. കഹ്ഫ് 30).

ആരാധനകൾ ശരിയാകാനും അത് സ്വീകരിക്കപ്പെടാനും രണ്ട് നിബന്ധനകളുണ്ട്:

١
ആരാധനകൾ ഏകനും പങ്കുകാരില്ലാത്തവനുമായ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുക്ക.
٢
നബി(സ) യുടെ ചര്യയെ പിന്തുടരുകയും അതിനോട് യോജിക്കുകയും ചെയ്യുക.

അല്ലാഹു പറയുന്നു: "അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ." (സൂ. കഹ്ഫ് 110).

അപ്പോൾ ആരെങ്കിലും അല്ലാഹുവിനെയും പരലോകത്തെയുമാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ഈ ആയത്തിൽ സൂചിപ്പിച്ച രണ്ട് നിബന്ധനകളോട് യോജിച്ച് കൊണ്ട് അല്ലാഹുവിനെ ആരാധിക്കുകയാണ് വേണ്ടത്. അല്ലാഹുവിന്റെ വാക്ക് (തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.) എന്നത് ആരാധന അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുന്നതിനെ സൂചിപ്പിക്കുന്നു. അതെ പോലെ തന്നെ അവന്റെ വാക്ക് (അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുക) അഥവാ ശരിയായ കർമം എന്നതിനെ സൂചിപ്പിക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥത്തോടും അവന്റെ റസൂലിന്റെ ചര്യയോടും യോജിക്കാതെ ഒരു കർമവും ശരിയാവുകയില്ല.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക