നിലവിലെ വിഭാഗം
പാഠം നോമ്പ് മുറിക്കാൻ ഇളവ് നൽകപ്പെട്ടവർ
നോമ്പ് മുറിക്കാൻ ഇളവ് നൽകപ്പെട്ടവർ
ചില വിഭാഗം ആളുകൾക്ക് പ്രയാസം ലഘൂകരിക്കുവാനും കാരുണ്യമായും അവർക്ക് സൗകര്യം നൽകിക്കൊണ്ടും റമദാനിലെ നോമ്പ് നോക്കാതിരിക്കാൻ (മുറിക്കാൻ) അല്ലാഹു ഇളവ് നൽകിയിട്ടുണ്ട്. അവർ :
1. നോമ്പ് കാരണം ഉപദ്രവം ഉണ്ടായേക്കാവുന്ന രോഗി
പ്രായാധിക്യം കാരണമോ ശമനം പ്രതീക്ഷിക്കാത്ത രോഗം കാരണമോ അശക്തരായവർ. അവർക്ക് നോമ്പ് ഒഴിവാക്കൽ അനുവദനീയമാണ്. അവർ ഓരോ നോമ്പിനും പകരമായി ഒരു പാവപ്പെട്ടവന് ഒരു നേരത്തെ ഭക്ഷണം , അഥവാ ഏകദേശം ഒന്നര കിലോ വെച്ച് ആ നാട്ടിലെ പ്രധാന ഭക്ഷണം നൽകണം.
3. ആർത്തവ/ പ്രസവ രക്തമുള്ളവർ
4. ഗർഭിണകളും മുലയൂട്ടുന്നവരും
അവന്റെ യാത്രയുടെ സമയത്തും നാല് ദിവസത്തിൽ അധികരിക്കാത്ത ഹൃസ്വ താമസ വേളയിലും അവന് നോമ്പ് ഒഴിവാക്കാം. എന്നാൽ റമദാന് ശേഷം അവൻ ആ നോമ്പ് നോറ്റ് വീട്ടണം.
അല്ലാഹു പറയുന്നു: "ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല." (സൂ. ബഖറ 185).
റമദാനിൽ കാരണമില്ലാതെ നോമ്പ് ഒഴിവാക്കുന്നവൻ തന്റെ സ്രഷ്ടാവായ നാഥന്റെ കൽപന ധിക്കരിച്ച് കൊണ്ട് താൻ ചെയ്‌ത ഈ വലിയ തെറ്റിന് അല്ലാഹുവോട് പശ്ചാത്തപിക്കുകയും ആ ദിവസത്തെ നോമ്പ് നോറ്റ് വീട്ടുകയും വേണം. എന്നാൽ അവൻ സംയോഗത്തിലൂടെയാണ് നോമ്പ് മുറിച്ചതെങ്കിൽ ആ ദിവസത്തെ നോമ്പ് പിന്നീട് നോട്ടു വീട്ടുകയും അവൻ ആ തെറ്റിന്പ്രായശ്ചിത്തം ചെയ്യുകയും വേണം. അതിനുള്ള പ്രായശ്ചിത്തം അടിമ മോചനമാണ്, അഥവാ അടിമയായ മുസ്‌ലിമിനെ വാങ്ങി മോചിപ്പിക്കുക. എല്ലാ അവസരങ്ങളിലും അടിമത്തത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇസ്‌ലാം ഊന്നിപ്പറയുന്നുണ്ട്. എന്നാൽ ഈ കാലത്തെ പോലെ അടിമകൾ ഇല്ലെങ്കിൽ അവൻ തുടർച്ചയായ രണ്ട് മാസം നോമ്പ് അനുഷ്ടിക്കണം, അതിനും അവന് സാധ്യമല്ലെങ്കിൽ അറുപത് പാവപ്പെട്ടവരെ അവൻ ഭക്ഷിപ്പിക്കണം.
റമദാനിൽ കാരണമില്ലാതെ നോമ്പ് ഒഴിവാക്കുന്നവന്റെ വിധി എന്താണ്?