നിലവിലെ വിഭാഗം
പാഠം നബി(സ) യെ അറിയുക
നമ്മുടെ നബി(സ)യുടെ പേര്
ഖുറൈശി ഗോത്രത്തിലെ ഹാഷിമിന്റെ മകൻ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ലയുടെ മകൻ മുഹമ്മദ് (സ) ആണ് അദ്ദേഹം, വംശ പരമ്പര കൊണ്ട് അറബികളിലെ ഏറ്റവും ശ്രേഷ്ഠനുമാണ് അവിടുന്ന്
അല്ലാഹു നമ്മുടെ നബിയായ മുഹമ്മദ് നബി(സ) യെ മുഴുവൻ ജനങ്ങളിലേക്കുമായി നിയോഗിച്ചു , അദ്ദേഹത്തെ അനുസരിക്കൽ മുഴുവൻ ജനങ്ങൾക്കും ബാധ്യതയാണ്. അല്ലാഹു പറയുന്നു: "പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു" (അഅ്റാഫ് 158).
അല്ലാഹു മുഹമ്മദ് നബി(സ)ക്ക് തന്റെ ഏറ്റവും ശ്രേഷ്ഠ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ അവതരിപ്പിച്ചു, അവൻ വ്യാജം കൊണ്ട് വരുന്നില്ല
അല്ലാഹു അന്ത്യ പ്രവാചകനായി മുഹമ്മദ് (സ) യെ നിയോഗിച്ചു, അദ്ദേഹത്തിന് ശേഷം വേറെ ഒരു പ്രവാചകൻ വരാനില്ല, അല്ലാഹു പറയുന്നു: "അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു" (അഹ്സാബ് 40).
അദ്ദേഹത്തിന്റെ ജനനം
എഡി 570 ൽ മക്കയിൽ അനാഥനായി ജനിച്ചു, ചെറു പ്രായത്തിൽ തന്നെ ഉമ്മയെയും അദ്ദേഹത്തിന് നഷ്ടപ്പെട്ടു, ശേഷം പിതാമഹൻ അബ്ദുൽ മുത്തലിബ് അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുത്തു,അതിന് ശേഷം അവിടുത്തെ സംരക്ഷിക്കുകയും ശത്രുക്കളിൽ നിന്ന് അവിടുത്തെ പ്രതിരോധിക്കുകയും ചെയ്ത പിതൃവ്യൻ അബൂ ത്വാലിബിന്റെ സംരക്ഷണത്തിലായിരുന്നു അദ്ദേഹം.
പ്രവാചകത്വത്തിനു മുമ്പ് നാൽപത് വർഷം (എ.ഡി 570- 610) തന്റെ ഗോത്രമായ ഖുറൈഷിൽ ജീവിച്ചു, അവർക്കിടയിൽ സൽസ്വാഭാവത്തിലും മികവിലും മാതൃകാ പുരുഷനായിരുന്നു അദ്ദേഹം, അങ്ങനെ അവർക്കിടയിൽ "സത്യസന്ധനായ വിശ്വസ്തൻ" എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു, ആദ്യ കാലത്ത് ആട്ടിടയനായിരുന്ന അദ്ദേഹം പിന്നീട് കച്ചവടവും ചെയ്തു, ഇസ്‌ലാമിന് മുമ്പ് തന്നെ അവിടുന്ന് ഇബ്രാഹീമി പാതയിൽ ബിംബാരാധനയെയും ആചാരങ്ങളെയും തളിക്കളയുന്ന ൠജു മനസ്‌കനായിരുന്നു.
റസൂൽ(സ) തന്റെ നാൽപതാം വയസിലായിരിക്കെ അദ്ദേഹം ജബല് നൂറിലെ ഹിറാ ഗുഹയിൽ അല്ലാഹുവിനെ ആരാധിച്ച് കഴിഞ്ഞ് കൂടുന്നതിനിടെ അദ്ദേഹത്തിന് അല്ലാഹുവിൽ നിന്നുള്ള ദിവ്യ ബോധനം ലഭിച്ചു. അങ്ങനെ അദ്ദേഹത്തിന് ഖുർആൻ അവതീർണമാകാൻ തുടങ്ങി, അദ്ദേഹത്തിന് ആദ്യമായി അവതരിച്ചത് സൂറത്ത് അലഖിലെ (اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ) എന്ന് തുടങ്ങുന്ന ഭാഗമാണ്, ഈ ദൗത്യ നിയോഗം അറിവിന്റെയും വായനയുടെയും ജനങ്ങൾക്കുള്ള വെളിച്ചത്തിന്റെയും മാർഗ ദർശനത്തിന്റെയും പുതിയ ചരിത്രത്തിന്റെ തുടക്കമാണ് എന്ന് അറിയിക്കുന്നതായിരുന്നു ആ വചനങ്ങൾ. പിന്നീട് ഇരുപത്തിമൂന്ന് വർഷമായി ഖുർആനിന്റെ അവതരണം തുടർന്നു
പ്രബോധനത്തിന്റെ ആരംഭം
ആദ്യ മൂന്ന് വർഷം റസൂൽ (സ) രഹസ്യ പ്രബോധനം ആണ് നിർവഹിച്ചത്. ശേഷം പത്ത് വർഷക്കാലം അവിടുന്ന് പരസ്യ പ്രബോധനത്തിലേർപ്പെട്ടു, ആ സമയത്ത് അദ്ദേഹവും അനുചരന്മാരും ഖുറൈശികളിൽ നിന്നും കഠിനമായ ഉപദ്രവങ്ങളും അക്രമങ്ങളുമാണ് നേരിടേണ്ടി വന്നത്. ശേഷം അവിടുന്ന് ഹജ്ജിന് വരുന്ന മറ്റ് ഗോത്രങ്ങൾക്കും മതം എത്തിച്ച് കൊടുക്കാൻ തുടങ്ങി, അങ്ങനെ മദീനക്കാർ അദ്ദേഹത്തേതിന്റെ പ്രബോധനം സ്വീകരിക്കുകയും അവരിലേക്ക് കുറച്ച് കുറച്ചായി മുസ്ലിംകൾ പാലായനം ആരംഭിക്കുകയും ചെയ്‌തു
ഹിജ്‌റ
എ.ഡി 622 ഇൽ തന്റെ 53 ആം വയസ്സിൽ അവിടുന്ന് അന്ന് യഥ്‌രിബ് എന്നറിയപ്പെട്ടിരുന്ന മദീനയിലേക്ക് പലായനം ചെയ്‌തു. അദ്ദേഹത്തിന്റെ പ്രബോധനത്തെ എതിർത്ത ഖുറൈശികൾ അദ്ദേഹത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ സാഹചര്യത്തിലായിരുന്നു അത്. അങ്ങനെ ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചും അവർക്ക് നമസ്‌കാരം, സകാത്ത്, മറ്റു ഇസ്‌ലാമിക നിയമങ്ങൾ എന്നിവ പഠിപ്പിച്ച് കൊണ്ടും അദ്ദേഹം അവിടെ 10 വർഷം കഴിച്ച് കൂട്ടി.
തന്റെ ഹിജ്റക്ക് ശേഷം ( എ.ഡി 622-632) റസൂൽ (സ) മദീനയിൽ ഇസ്‌ലാമിക സംസ്കാരത്തിന് വിത്ത് പാകുകയും ഇസ്‌ലാമിക സമൂഹത്തിന്റെ മാർഗരേഖകൾ വരച്ചു കാട്ടുകയും ചെയ്‌തു. ഗോത്ര വർഗീയത തുടച്ച് നീക്കുകയും അറിവ് പ്രചരിപ്പിക്കുകയും ചെയ്‌തു. നീതി, സമഗ്രത, സാഹോദര്യം, സഹകരണം, വ്യവസ്ഥകൾ എന്നിവയുടെ തത്വങ്ങൾ അദ്ദേഹം വിവരിച്ചു, എന്നാൽ ചില ഗോത്രങ്ങൾ ഇസ്‌ലാമിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു, തത്‌ഫലമായി ഏതാനും യുദ്ധങ്ങളും അനുബന്ധ സംഭവങ്ങളുമുണ്ടായി, എന്നാൽ അല്ലാഹു തന്റെ ദൂതനെയും മതത്തെയും സഹായിച്ചു, ജനങ്ങൾ തുടരെ തുടരെ ഇസ്‌ലാമിലേക്ക് വന്നു തുടങ്ങി, അങ്ങനെ മക്കയും അറേബ്യൻ ഉപഭൂഖണ്ഡത്തിലെ മറ്റു സമൂഹങ്ങളും സ്വ താത്പര്യത്തോടെയും സംതൃപ്തിയോടെയും ഇസ്‌ലാമാകുന്ന ഈ പുണ്യ മതത്തിലേക്ക് കടന്ന് വന്നു
നബി(സ) തന്റെ ദൗത്യം എത്തിച്ച് കൊടുക്കുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും അല്ലാഹു അവന്റെ അനുഗ്രഹവും മതവും പൂർത്തിയാക്കുകയും ചെയ്‌ത ശേഷം ഹി:11 സ്വഫർ മാസം അവിടുന്ന് പനി ബാധിതനായി. പിന്നീട് രോഗം കഠിനമാവുകയും ഹി: 11 റബീഉൽ അവ്വൽ 12 നു പകൽ (എ.ഡി 632 ഓഗസ്റ്റ് 6) അവിടുന്ന് ഇഹലോക വാസം വെടിയുകയും ചെയ്‌തു. അപ്പോൾ അദ്ദേഹത്തിന് 63 വയസായിരുന്നു പ്രായം. മദീനയിലെ മസ്ജിദ് നബവിയുടെ ഓരത്തുള്ള ആഇശ(റ) യുടെ വീട്ടിലാണ് അദ്ദേഹം മറമാടപ്പെട്ടത്.