പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം "മുഹമ്മദുൻ റസൂലുല്ലാഹ് " എന്ന സാക്ഷ്യ വാക്യത്തിന്റെ ആശയം

"മുഹമ്മദുൻ റസൂലുല്ലാഹ് " എന്ന സാക്ഷ്യ വാക്യത്തിന്റെ ആശയം പൂർത്തീകരിക്കേണ്ടത് അദ്ദേഹത്തിന്റെ വൃത്താന്തങ്ങൾ സത്യപ്പെടുത്തിയും കല്പനകൾ പിന്തുടർന്നും വിരോധങ്ങൾ വെടിഞ്ഞുമാണ്. നബി(സ) പഠിപ്പിച്ച് നിയമമാക്കി തന്നത് പോലെയാണ് നാം അല്ലാഹുവിനെ ആരാധിക്കേണ്ടത്. 

  • "മുഹമ്മദുൻ റസൂലുല്ലാഹ് " എന്ന സാക്ഷ്യ വാക്യത്തിന്റെ ആശയം മനസിലാക്കുക

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

"മുഹമ്മദുൻ റസൂലുല്ലാഹ് " എന്ന സാക്ഷ്യ വാക്യത്തിന്റെ ആശയം

അദ്ദേഹത്തിന്റെ വൃത്താന്തങ്ങൾ സത്യപ്പെടുത്തുകയും കല്പനകൾ പിന്തുടരുകയുംവിരോധങ്ങൾ വെടിയുകയും ചെയ്യുക. നബി(സ) പഠിപ്പിച്ച് നിയമമാക്കി തന്നത് പോലെയാണ് നാം അല്ലാഹുവിനെ ആരാധിക്കേണ്ടത്. ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു :

1- എല്ലാ മേഖലകളിലും മുഹമ്മദ് നബി(സ) അറിയിച്ച് തന്ന വൃത്താന്തങ്ങൾ സത്യപ്പെടുത്തുക, അതിൽ പെട്ടതാണ്;

١
അദൃശ്യ കാര്യങ്ങൾ, അന്ത്യനാൾ, സ്വർഗത്തിലെ അനുഗ്രഹങ്ങൾ, നരകത്തിലെ ശിക്ഷകൾ
٢
ഉയിർത്തെഴുന്നേൽപുനാളിലും അതിന്റെ അടയാളങ്ങളിലും ഉള്ള സംഭവങ്ങൾ, അന്ത്യനാളിലെ സംഭവങ്ങൾ,
٣
പൂർവികരുടെ വൃത്താന്തങ്ങൾ , മുന്ഗാമികള്ക്കും അവരുടെ നബിമാർക്കും ഇടയിൽ സംഭവിച്ച കാര്യങ്ങൾ മുതലായവ

2- നബി(സ) യുടെ കല്പനകൾ പിന്തുടരുകയും വിരോധങ്ങൾ വെടിയുകയും ചെയ്യൽ എന്നതിൽ ഇനി പറയുന്ന കാര്യങ്ങൾ ഉൾകൊള്ളുന്നു.

١
നബി(സ) യുടെ കല്പനകൾ അദ്ദേഹം ഒരു കാര്യവും വെറുതെ പറയുന്നതല്ല, അല്ലാഹുവിൽ നിന്നുള്ള ദിവ്യ ബോധനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് എന്ന ദൃഢ വിശ്വാസത്തോട് കൂടി പിന്തുടരുക, അല്ലാഹു പറയുന്നു: "( അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു" (സൂ. നിസാഅ് 80)
٢
അവിടുന്ന് വിരോധിച്ച നിഷിദ്ധങ്ങളും ചീത്ത പെരുമാറ്റങ്ങളും ദുർനടപ്പുകളും വെടിയുക. അതോടൊപ്പം ഈ നിഷിദ്ധങ്ങളിൽ നിന്നും നമ്മെ തടയുന്നതിലെ യുക്തി നമ്മുടെ നന്മക്ക് വേണ്ടിയുള്ള എന്നാൽ നമുക്കറിയാത്ത അല്ലാഹുവിന്റെ യുക്തി ആണെന്നുമുള്ള വിശ്വാസം.
٣
നബി(സ) യുടെ കല്പനകൾ പിന്തുടരുകയും വിരോധങ്ങൾ വെടിയുകയും ചെയ്യുന്നതിലൂടെ ഇഹപര സൗഭാഗ്യം നമുക്ക് ലഭിക്കുമെന്ന ദൃഢ വിശ്വാസം. അല്ലാഹു പറയുന്നു: "നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം." (സൂ. ആലു ഇമ്രാൻ 132).
٤
നബി(സ)യുടെ കല്പനകളോട് പിന്തിരിഞ്ഞ് നിൽക്കുന്നവർ വേദനയേറിയ ശിക്ഷക്ക് അർഹരാണെന്നുള്ള വിശ്വാസം, അല്ലാഹു പറയുന്നു: "ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക്‌ എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക്‌ വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചു കൊള്ളട്ടെ. " (സൂ. നൂർ 63)

3- നബി(സ) നിയമമാക്കി തന്നത് പോലെ മാത്രമേ അല്ലാഹുവിനെ നാം ആരാധിക്കാൻ പാടുള്ളൂ, ഊന്നിപ്പറയേണ്ട നിരവധി കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു:

അദ്ദേഹത്തെ അനുകരിക്കുക

നബി(സ) യുടെ ചര്യകളും അവിടുത്തെ മാർഗദർശനവും ജീവിതവും അതിലടങ്ങിയിരിക്കുന്ന വാക്കുകളും പ്രവൃത്തികളും മൗനാംഗീകാരങ്ങളും തുടങ്ങി മുഴുവൻ കാര്യങ്ങളും നമ്മുടെ ജീവിതത്തിനുള്ള വഴികാട്ടിയാണ്, നബി(സ) യുടെ ചര്യ പിന്തുടരുന്നതിന് അനുസരിച്ചാണ് ഒരു ദാസൻ തന്റെ രക്ഷിതാവിലേക്ക് അടുക്കുകയും അവങ്കൽ അവന്റെ പദവി ഉയരുകയും ചെയ്യുന്നത്. അല്ലാഹു പറയുന്നു: "( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. " (ആലു ഇംറാന്‍ 31)

പൂർണമായ മത നിയമം

യാതൊരു കുറവും ഇല്ലാതെ മത നിയമങ്ങൾ മുഴുവനായി റസൂൽ (സ) അറിയിച്ച് തന്നിട്ടുണ്ട്, അത് കൊണ്ട് തന്നെ അവിടുന്ന് പഠിപ്പിക്കാത്ത ഒരു ആരാധനയും പുതുതായി ഉണ്ടാക്കാൻ ഒരാൾക്കും അനുവാദമില്ല

എല്ലാ കാലഘട്ടങ്ങൾക്കും സ്ഥലങ്ങൾക്കും യോജിച്ച നിയമം അല്ലാഹു നിർമിച്ചു

അല്ലാഹുവിന്റെ ഗ്രന്ഥത്തിലും നബി(സ) യുടെ ചര്യയിലും വന്നിട്ടുള്ള മത നിയമങ്ങളും വിധിവിലക്കുകളും എല്ലാ കാലഘട്ടങ്ങൾക്കും സ്ഥലങ്ങൾക്കും യോജിച്ചതാണ്. ഇല്ലായ്‌മയിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചുണ്ടാക്കിയവനെക്കാൾ അവരുടെ താത്പര്യങ്ങൾ അറിയുന്ന മറ്റാരുമില്ല

സുന്നത്തിനോട് യോജിക്കുക

ആരാധനകൾ സ്വീകരിക്കപ്പെടണമെങ്കിൽ അല്ലാഹുവിന് വേണ്ടിയാണെന്ന ആത്മാർത്ഥമായ നിയ്യത്ത് (ഉദ്ദേശം) ഉള്ളതോടൊപ്പം തന്നെ റസൂൽ (സ) നമുക്ക് നിയമമാക്കി തന്നതിനോട് യോജിക്കൽ അനിവാര്യമാണ്. അല്ലാഹു പറയുന്നു: "അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ." (അൽ കഹ്ഫ് 110). ഇവിടെ (സല്‍കര്‍മ്മം) എന്നതിന്റെ ആശയം നബി(സ)യുടെ ചര്യയോട് യോജിച്ച കർമം എന്നതാണ്.

പുത്തനാചാരങ്ങൾ നിഷിദ്ധം

ആരെങ്കിലും പ്രവാചക ചര്യയിലില്ലാത്ത വല്ല കാര്യവും അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടിയാണെങ്കിലും പുതുതായി ഉണ്ടാക്കിയാൽ, ഉദാഹരണത്തിന് മത പ്രമാണത്തിലില്ലാത്ത പുതിയൊരു നമസ്‌കാരം ഉണ്ടാക്കിയാൽ , അപ്പോൾ അവൻ അദ്ദേഹത്തിന്റെ കല്പനക്ക് എതിര് പ്രവർത്തിച്ചവനാണ്, അതിന്റെ പേരിൽ അവൻ കുറ്റക്കാരനാണ്, അവന്റെ ആ പ്രവർത്തനം തള്ളപ്പെടുന്നതുമാണ്. അല്ലാഹു പറയുന്നു: "ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക്‌ എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക്‌ വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചു കൊള്ളട്ടെ." (സൂ. നൂർ 63). നബി(സ) പറഞ്ഞു: "എന്റെ ഈ കാര്യങ്ങളിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്." (ബുഖാരി 2550, മുസ്‌ലിം 1718)

നബി(സ) യെ സ്നേഹിക്കൽ

നബി(സ) യിലുള്ള വിശ്വാസത്തിൽ അനിവാര്യമായതാണ് അല്ലാഹുവും അവന്റെ ദൂതനും മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായിരിക്കുക എന്നത്. നബി(സ) പറഞ്ഞു: "നിങ്ങള്‍ക്ക് മാതാപിതാക്കളെയും സന്താനങ്ങളെയും സര്‍വ മനുഷ്യരേക്കാളും ഞാന്‍ ഏറ്റവും പ്രിയങ്കരനാകും വരെ ഒരാളും സമ്പൂര്‍ണ വിശ്വാസിയാവുകയില്ല " (ബുഖാരി 15, മുസ്‌ലിം 44).

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക