പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം വുദൂഅ്

വുദുവും ശുദ്ധീകരണവും ഏറ്റവും മികച്ചതും ശ്രേഷ്ഠവുമായ പ്രവർത്തനമാണ്. ഈ പാഠഭാഗത്ത് വുദുവിന്റെ ശ്രേഷ്ഠതയും അതിന്റെ രൂപവും നമുക്ക് പഠിക്കാം

  • വുദൂവിന്റെ ശ്രേഷ്ടത മനസിലാക്കുക.
  • വുദൂവിന്റെ രൂപം മനസിലാക്കുക.
  • count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

    വുദൂവിന്റെ ശ്രേഷ്ടത

    വുദുവും ശുദ്ധീകരണവും ഒരു മുസ്ലിമിന്റെ പദവി ഉയർത്തുന്ന ശ്രേഷ്ഠമായ കർമമാണ്. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് കൊണ്ട് ആത്മാർഥമായി ഒരു മുസ്ലിം അത് ചെയ്യുമ്പോൾ അത് മുഖേനെ അല്ലാഹു അവന്റെ തെറ്റ് കുറ്റങ്ങൾ പൊറുത്ത് കൊടുക്കും. റസൂൽ(സ) പറഞ്ഞു: " വിശ്വാസിയായ അടിമ വുളൂഅ് നിര്‍വ്വഹിച്ചു മുഖം കഴുകിയാല്‍ അവന്റെ കണ്ണ് കൊണ്ട് നോക്കിയ തെറ്റുകുറ്റങ്ങളില്‍ നിന്ന്, മുഖത്ത് നിന്ന് ഉറ്റിവീഴുന്ന വെള്ളത്തോടൊപ്പം അവന്‍ മോചിതനാകും. കൈ കഴുകിയാല്‍ അവന്റെ ഇരു കരങ്ങള്‍ ചെയ്ത തെറ്റുകളില്‍ നിന്ന് ഉറ്റി വീഴുന്ന വെള്ളത്തോടൊപ്പം അവന്‍ മുക്തനാകും. കാലുകള്‍ കഴുകുന്നതോടെ കാലില്‍ നിന്ന് ഉറ്റി വീഴുന്ന വെള്ളത്തോടൊപ്പം നടന്നുപോയ കുറ്റങ്ങളില്‍ നിന്ന് മോചനം ലഭിക്കും. അങ്ങനെ തെറ്റുകളില്‍ നിന്നെല്ലാം ശുദ്ധനായി അവന്‍ പുറത്തേക്ക് വരും" (മുസ്‌ലിം 244).

    ഞാൻ എങ്ങനെ വുദൂഅ് ചെയ്യുകയും ചെറിയ അശുദ്ധിയിൽ നിന്ന് മോചിതനാവുകയും ചെയ്യും?

    നിയ്യത്ത് (ഉദ്ദേശം )

    ഒരു മുസ്ലിം വുദൂഅ് ചെയ്യാൻ ഉദ്ദേശിച്ചാൽ അത് അവൻ കരുത്തേണ്ടതാണ്. അഥവാ അശുദ്ധിയിൽ നിന്ന് മോചിതമാകണം എന്ന ഉദ്ദേശം മനസ്സിൽ ഉണ്ടായിരിക്കണം. നിയ്യത്ത് എന്നുള്ളത് എല്ലാ കർമങ്ങളിലും നിബന്ധനയാണ്. നബി(സ) പറഞ്ഞു: "തീർച്ചയായും കർമങ്ങളെല്ലാം ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് (സ്വീകരിക്കപ്പെടുന്നത്) " (ബുഖാരി 1, മുസ്ലിം 1907). ശേഷം കർമങ്ങൾക്കിടയിൽ സുദീർഘമായ ഇടവേളകളില്ലാതെ താഴെ പറയുന്ന ക്രമത്തിൽ വുദൂവിന്റെ കർമങ്ങൾ ചെയ്യണം

    അവൻ "بسم الله" (അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു) എന്ന് പറയണം

    ഇരു കൈപ്പടങ്ങളും കഴുക്കക

    ഇരു കൈപ്പടങ്ങളും മൂന്ന് പ്രാവശ്യം കഴുകൽ സുന്നത്താണ്

    കൊപ്ലിക്കുക

    വെള്ളം കൊണ്ട് കൊപ്ലിക്കുക . അതായത് വായിൽ വെള്ളം കയറ്റുകയും ശേഷം അത് വായിലിട്ട് ചലിപ്പിച്ച് പുറന്തള്ളുകയും ചെയ്യുക, ഇങ്ങനെ ഒരു പ്രാവശ്യം ചെയ്യൽ അനിവാര്യവും മൂന്ന് പ്രാവശ്യമാക്കൽ സുന്നത്തുമാണ്.

    മൂക്കിൽ വെള്ളം കയറ്റി ചീറ്റുക

    അതായത് അവൻ മൂക്കിലൂടെ വെള്ളം വലിച്ചെടുക്കുകയും അത് ചീറ്റുകയും ചെയ്യുന്നു, പുറത്തേക്ക് തള്ളുമ്പോൾ വായുവിന്റെ കൂടെ സഹായത്തോടെ ശക്തമായി പുറത്തേക്ക് തള്ളണം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അയാളുടെ ശരീരത്തിന് ഉപദ്രവമില്ലെങ്കിലോ അയാൾ നോമ്പ്കാരനല്ലെങ്കിലോ ഇത് അധികരിപ്പിക്കൽ പുണ്യകരമാണ്. ഇത് ഒരു പ്രാവശ്യം ചെയ്യൽ അനിവാര്യവും മൂന്ന് തവണ ആവർത്തിക്കൽ സുന്നത്തുമാണ്.

    മുഖം കഴുകൽ

    നെറ്റിയുടെ മുകളിൽ മുടി വളരുന്ന പ്രദേശം മുതൽ താടിയുടെ താഴെ അറ്റം വരെയും ഒരു ചെവി മുതൽ മറ്റേ ചെവി വരെയുമാണ് മുഖം കഴുകേണ്ടത്. എന്നാൽ ഇരു ചെവികളും മുഖത്തിൽ ഉൾപ്പെടുന്നില്ല. ഇങ്ങനെ ഒരു പ്രാവശ്യം ചെയ്യൽ നിർബന്ധവും അത് മൂന്ന് തവണയാക്കൽ സുന്നത്തുമാണ്.

    ഇരു കൈകളും കഴുകുക

    അവൻ തന്റെ ഇരു കൈകളും വിരലുകളുടെ അറ്റം മുതൽ മുട്ടുകൾ ഉൾപ്പടെ കഴുകണം. ഇത് വലത് കൈകൊണ്ട് ആരംഭിക്കലും മൂന്ന് പ്രാവശ്യം കഴുകലും സുന്നത്താണ്. ഒരു തവണ കഴുകൽ നിർബന്ധവുമാണ്.

    തല തടവുക

    ഇരു കളികളും വെള്ളം കൊണ്ട് നനച്ച് തല മുൻഭാഗം മുതൽ പിന്നോട്ട് കഴുത്തിന് താഴെ വരെ തടവുക. കൈ കൊണ്ട് തടവിക്കൊണ്ട് തന്നെ മുൻഭാഗത്തേക്ക്‌ തിരിച്ചും ഒരു പ്രാവശ്യം തടവൽ സുന്നത്താണ്. എന്നാൽ മറ്റു അവയവങ്ങൾ പോലെ ഇത് മൂന്ന് പ്രാവശ്യം ചെയ്യൽ സുന്നത്തില്ല .

    ചെവി തടവൽ

    തല തടവിയ ശേഷം ഇരു ചൂണ്ടു വിരലുകളും ചെവികളിൽ കടത്തി തള്ള വിരലുകൾ കൊണ്ട് ചെവിയുടെ പുറംഭാഗം തടവുക

    കാൽപാദങ്ങൾ കഴുകുക

    ഇരു കാൽപാദങ്ങളും നെരിയാണി മുതൽ കഴുകുക, വലത് കൊണ്ട് ആരംഭിക്കലും കഴുകൽ മൂന്ന് പ്രാവശ്യമാക്കലും സുന്നത്താണ്. ഒരു പ്രാവശ്യം കഴുകൽ അനിവാര്യവുമാണ്. അവൻ ഷോക്സ് ധരിച്ചിട്ടുണ്ടെങ്കിൽ നിബന്ധനകൾക്ക് വിധേയമായി അതിൽ തടവലും അനുവദനീയമാണ്.

    വുദുവിന്റെ ദൃശ്യ വിശദീകരണം

    താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


    പരീക്ഷ ആരംഭിക്കുക