നിലവിലെ വിഭാഗം
പാഠം വിധിയിൽ ഉള്ള വിശ്വാസം
വിധിയിലുള്ള വിശ്വാസത്തിന്റെ ആശയം:
മുഴുവൻ നന്മ തിന്മകളും അല്ലാഹുവിന്റെ വിധിയും തീരുമാനങ്ങളും അനുസരിച്ചാണ് നടക്കുന്നതെന്ന് ഉറച്ച് വിശ്വസിച്ച് സത്യപ്പെടുത്തലാണ് അത്. അവൻ ഉദ്ദേശിച്ചത് അവൻ പ്രവർത്തിക്കുന്നു, അവന്റെ ഉദ്ദേശമില്ലാതെ ഒന്നും സംഭവിക്കുന്നില്ല. അവന്റെ തീരുമാനത്തിൽ നിന്നും ഒരു കാര്യവും ഒഴിവാകുകയില്ല, അവന്റെ വിധിക്ക് അതീതമായ ഒന്നും ലോകത്തിലില്ല, അവന്റെ ആസൂത്രണത്തിലൂടെയല്ലാതെ ഒന്നും മുന്നോട്ട് പോകുന്നുമില്ല. എന്നാൽ അതോടൊപ്പം തന്നെ അവൻ അവന്റെ ദാസന്മാരോട് ചിലതൊക്കെ കല്പിക്കുകയും വിലക്കുകയും ചെയ്തിട്ടുണ്ട്, അവരുടെ കർമങ്ങൾ ഒരു അടിച്ചേല്പിക്കലുമില്ലാതെ അവർക്ക് തെരഞ്ഞെടുക്കാനും അവൻ അവസരം നൽകി. അതിനാൽ തന്നെ അത് അവരുടെ കഴിനും ഉദ്ദേശത്തിനും അനുസരിച്ചാണ് നടക്കുക. അല്ലാഹുവാണ് അവരുടെയും അവരുടെ കഴിവിനെയും സ്രഷ്ടാവ്. അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ കാരുണ്യത്തിലേക്ക് അവൻ വഴി നടത്തുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ യുക്തി കൊണ്ട് വഴികേടിലുമാക്കുന്നു. അവൻ ചെയ്യുന്നതിനെ കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടുകയില്ല, അവരാണ് ചോദ്യം ചെയ്യപ്പെടുന്നവർ.
വിധിയുടെ നിർവചനം
കാര്യങ്ങളെ കുറിച്ച് അറിയപ്പെട്ട സമയത്ത് പ്രത്യേക വിശേഷണങ്ങളോടെ സംഭവിക്കണമെന്ന ആദ്യമേ ഉള്ള അല്ലാഹുവിന്റെ തീരുമാനങ്ങളും അറിവും രേഖപെടുത്തലും നടപടി ക്രമങ്ങളുമാണ് അത്. അതിന്റെ നിർണയങ്ങളും അത് സൃഷ്ടിപ്പും അനുസരിച്ചാണ് അത് സംഭവിക്കുക.
ഈമാൻ കാര്യങ്ങളിൽ പെട്ട വിധിയിൽ വിശ്വസിക്കൽ നിർബന്ധമാണ്. ജിബ്‌രീൽ വിശ്വാസ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോഴുള്ള നബി(സ) യുടെ മറുപടിയിൽ ഇപ്രകാരം കാണാം " നീ അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും അന്ത്യനാളിലും നന്മ തിന്മകളാകുന്ന വിധിയിലും വിശ്വസിക്കലാണ്" (മുസ്‌ലിം 8).
വിധിയിലുള്ള വിശ്വാസത്തിൽ എന്തൊക്കെ കാര്യങ്ങൾ ഉൾകൊള്ളുന്നു?
വിധിയിലുള്ള വിശ്വാസത്തിൽ നാല് കാര്യങ്ങൾ ഉൾകൊള്ളുന്നു
1.ജ്ഞാനം
അല്ലാഹു എല്ലാ കര്യങ്ങളെ കുറിച്ചും മൊത്തത്തിലും വ്യകതമായും അറിയുമെന്ന് വിശ്വസിക്കുക. അല്ലാഹു എല്ലാ സൃഷ്ടികളെ കുറിച്ചും അവയുടെ ഉപജീവനം, അവധി, വാക്കുകൾ, പ്രവൃത്തികൾ, ചലനങ്ങൾ , ശാന്തത, രഹസ്യങ്ങൾ, പരസ്യങ്ങൾ, അവരിൽ ആരൊക്കെ സ്വർഗാവകാശികൾ, ആരൊക്കെ നരകാവകാശികൾ എന്നിത്യാദി കാര്യങ്ങളെ കുറിച്ചും അവയുടെ സൃഷ്ടിപ്പിന് മുമ്പ് തന്നെ അറിയുന്നു. അല്ലാഹു പറയുന്നു: "താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍" (സൂ. ഹഷ്ർ 22).
2. രേഖപ്പെടുത്തൽ
അല്ലാഹു എല്ലാ കാര്യങ്ങളെ കുറിച്ചും ലൗഹുൽ മഹ്ഫൂദിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിക്കുക. അല്ലാഹുവിന്റെ വാക്കുകളാണ് അതിനുള്ള തെളിവ് : "ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ." (സൂ. ഹദീദ് 22) , നബി(സ) പറയുന്നു: "അല്ലാഹു സൃഷ്ടികളുടെ വിധി അവൻ ആകാശ ഭൂമികൾ സൃഷ്ടിക്കുന്നതിനും അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പേ രേഖപ്പെടുത്തി: (മുസ്‌ലിം 2653).
3. തീരുമാനം
ഒന്നിനും തടയാൻ കഴിയാത്ത അവന്റെ തീരുമാനത്തിലും ഒന്നിനെ തൊട്ടും അശക്തമാകാത്ത അവന്റെ ശക്തിയിലും വിശ്വസിക്കുക. മുഴുവൻ കാര്യങ്ങളും സംഭവിക്കുന്നത് അല്ലാഹുവിന്റെ ഉദ്ദേശവും തീരുമാനവും അനുസരിച്ചാണ്. അവൻ ഉദ്ദേശിച്ചത് ഉണ്ടാകുന്നു, അവൻ ഉദ്ദേശിക്കാത്തത് ഉണ്ടാകുന്നുമില്ല. അല്ലാഹു പറയുന്നു: "ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല." (സൂ. തക്‌വീർ 29).
4. സൃഷ്ടിപ്പ്
അല്ലാഹുവാണ് എല്ലാത്തിനെയും ഉണ്ടാക്കിയത് എന്ന് വിശ്വസിക്കുക. അവനാണ് ഏക സ്രഷ്ടാവ്. അവനല്ലാത്തതെല്ലാം അവന്റെ സൃഷ്ടികളാണ്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനുമാണ്. അല്ലാഹു പറയുന്നു: "ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. " (സൂ. ഫുർഖാൻ 2).
മനുഷ്യന് കഴിവും തീരുമാനമെടുക്കാനും തെരെഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്:
വിധിയിലുള്ള വിശ്വാസം ഒരു ദാസന് തന്റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കാനും തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യത്തെയും അതിലേക്കുള്ള കഴിവിനെയും നിഷേധിക്കുന്നില്ല. മത വിധികളും അനുഭവങ്ങളും ഇതിന് തെളിവാണ്.
മതത്തിൽ , തീരുമാനത്തെ കുറിച്ച് അല്ലാഹു പറയുന്നു: "അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ. " (സൂ. നബഅ് 39). കഴിവിനെ കുറിച്ച് അല്ലാഹു പറയുന്നു: "അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെസല്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ." (സൂ. അൽ ബഖറ 286).
അനുഭവജ്ഞാനത്തിൽ , ഏതൊരാൾക്കും തന്റെ കഴിവും തീരുമാനങ്ങളും വ്യക്തമായി അറിയാവുന്നതാണ്. അവമുഖേനെയാണ് അവൻ പ്രവർത്തിക്കുന്നതും ഉപേക്ഷിക്കുന്നതും. അവകൾ നടത്തം പോലെ അവന്റെ തീരുമാനത്തോടെ നടക്കുന്ന കാര്യങ്ങളുംതീരുമാനം അനുസരിച്ച് സംഭവിക്കുന്നതും ഞെട്ടൽ, പെട്ടെന്നുള്ള വീഴ്ചകൾ പോലെ മുൻകൂട്ടിയുള്ള തീരുമാനമോ ഉദ്ദേശമോ ഇല്ലാതെ സംഭവിക്കുന്നത് എന്നിങ്ങനെ വ്യത്യസ്തമായിരിക്കും. എന്നാൽ മനുഷ്യന്റെ തീരുമാനങ്ങളും കഴിവും അല്ലാഹുവിന്റെ തീരുമാനങ്ങൾക്കും ശക്തിക്കും അനുസൃതമായി മാത്രമാണ് സംഭവിക്കുന്നത്. അല്ലാഹു പറയുന്നു: "അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി. * ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല." (സൂ. തക്‌വീർ 28-29). മനുഷ്യന് തീരുമാനങ്ങൾ ഉണ്ടെന്നു സ്ഥിരപ്പെടുത്തുന്നതോടൊപ്പം തന്നെ അത് അല്ലാഹുവിന്റെ തീരുമാനങ്ങൾക്കുള്ളിലാണ് എന്ന് ഉറപ്പിക്കുക കൂടി ചെയ്യുകയാണിവിടെ. കാരണം, ഈ പ്രപഞ്ചം മുഴുവൻ അല്ലാഹുവിന്റെ ആധിപത്യത്തിലാണ്, അവന്റെ അറിവോ തീരുമാനമോ കൂടാതെ അതിൽ നിന്നാരും ഒന്നും ഉടമപെടുത്തുകയില്ല.
മനുഷ്യന്റെ കഴിവും അവന്റെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തങ്ങളും കല്പനകളും വിരോധങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. സുകൃതം ചെയ്യുന്നവൻ സമൻമാർഗം തെരെഞ്ഞെടുത്തതിനാൽ പ്രതിഫലം നൽകപ്പെടുകയും തെറ്റുകാരൻ വഴികേട് തെരെഞ്ഞെടുത്തതിനാൽ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. നമുക്ക് കഴിയുന്നതല്ലാതെ അല്ലാഹു നമ്മെ ഏല്പിച്ചിട്ടില്ല, വിധിയുടെ പേര് പറഞ്ഞ് ആരാധന ഉപേക്ഷിക്കുന്നതിനെ അവൻ സ്വീകരിക്കുകയുമില്ല.
തെറ്റുകൾ ചെയ്യുന്നതിന് മുന്നേ അല്ലാഹു തനിക്ക് വേണ്ടി എന്താണ് അരിഞ്ഞതും വിധിച്ചറിം എന്താണെന്ന് മനുഷ്യന് അറിയുമോ ? അല്ലാഹു അവന് കഴിവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്, നന്മയുടെയും തിന്മയുടെയും വഴികൾ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും അവൻ ധിക്കരിക്കുകയാണെങ്കിൽ ആ ധിക്കാരം തിരഞ്ഞെടുത്തതും അനുസരണയെക്കാൾ അതിന് പ്രാമുഖ്യം നൽകിയതും അവനാണ്. അപ്പോൾ ആ അനുസരണക്കേടിന്റെ ശിക്ഷ വഹിക്കേണ്ടതും അവൻ തന്നെയാണ്.
വിധിയിൽ വിശ്വസിക്കുന്നതിന്റെ ഗുണഫലങ്ങൾ:
വിധിയിൽ വിശ്വസിക്കുന്നത് ഒരു മുസ്‌ലിമിന്റെ ജീവിതത്തിൽ മഹത്തായ നേട്ടങ്ങൾ ഉണ്ടാക്കി തരുന്നു, അവയിൽ പെട്ടതാണ്;
1. ഈ ജീവിതത്തിൽ അല്ലാഹുവിന്റെ തൃപ്‌തി ലഭിക്കുന്ന കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നതിനും പരിശ്രമിക്കുന്നതിനുമുള്ള ഏറ്റവും വലിയ പ്രോത്സാഹനങ്ങളിലൊന്നാണ് വിധി.
സത്യ വിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതോടൊപ്പം ഓരോ കാര്യങ്ങളും പൂർത്തിയാക്കാൻ സഹായകമാകുന്ന കാരണങ്ങൾ സ്വീകരിക്കാനും കൽപ്പിക്കപ്പെട്ടിരിക്കുന്നു, അതോടൊപ്പം ആ കാരണങ്ങൾ അല്ലാഹുവിന്റെ അനുമതി പ്രകാരം മാത്രമേ ഫലം ചെയ്യൂ എന്ന വിശ്വാസവും ഉണ്ടായിരിക്കണം, കാരണം അല്ലാഹുവാണ് ആ കാരണങ്ങളെ സൃഷ്ടിച്ചത്. നബി (സ) പറഞ്ഞു : "നിനക്ക് ഉപകാരപ്രദമായ കാര്യങ്ങൾ നേടിയെടുക്കാൻ നീ ജാഗ്രത കാണിക്കുക, നീ അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുക, ഒരിക്കലും നീ ബലഹീനത കാണിക്കരുത്, ഇനി നിന്നെ വല്ല ദുരന്തവും ബാധിച്ചാൽ 'ഞാന്‍ ഇന്ന വിധത്തിലൊക്കെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇങ്ങനെ ആയേനെ’ എന്ന് നീ പറയരുത്, മറിച്ച്, 'അല്ലാഹുവിന്റെ വിധി, അവന്‍ ഉദ്ദേശിച്ചത് ചെയ്തു' എന്ന് പറഞ്ഞുകൊള്ളുക. കാരണം, 'അങ്ങനെയായിരുന്നെങ്കിൽ ഇങ്ങനെ ആയേനെ’ എന്ന ആലോചന പിശാചിന്റെ ഇടപെടലിന് വാതില്‍ തുറന്നുകൊടുക്കും." (മുസ്‌ലിം 2664)
2. ഒരു മനുഷ്യൻ തനിക്കെന്താണ് വിധിക്കപ്പെട്ടതെന്ന് അറിയാൻ കഴിവില്ലാത്ത സംഭവിക്കുന്നത് സ്വീകരിക്കാൻ ബാധ്യസ്ഥനാണ് താൻ തന്റെ കഴിവിനെ കുറിച്ച് കൃത്യമായി ബോധ്യമുള്ളവനാകുന്നു, അതിനാൽ അവൻ അഹങ്കാരിയോ പൊങ്ങച്ചക്കാരനോ ആകുന്നില്ല. അപ്പോൾ അവൻ തന്റെ കഴിവില്ലായ്മയും സർവ്വശക്തനായ തന്റെ നാഥൻ തനിക്ക് എപ്പോഴും ആവശ്യമാണെന്നും അംഗീകരിക്കുന്നു.
മനുഷ്യൻ തനിക്ക് വല്ല നേട്ടങ്ങളും ഉണ്ടാകുമ്പോൾ അതിൽ അഹങ്കരിക്കുകയും ദോഷങ്ങൾ ഉണ്ടാകുമ്പോൾ ഖേദിക്കുകയും ചെയ്യുന്നു, എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കിൽ അതൊക്കെ അല്ലാഹുവിന്റെ അറിവോടും തീരുമാനത്തോടും കൂടിയാണെന്ന വിധിയിലുള്ള വിശ്വാസം ഇല്ലായിരുന്നെങ്കിൽ ഒരു മനുഷ്യൻ നന്മകൾ വരുമ്പോൾ അഹങ്കരിക്കുകയും തിന്മകൾ ബാധിക്കുമ്പോൾ ഖേദിക്കുകയും ചെയ്യുന്നതിൽ നിന്നും മുക്തമാകുമായിരുന്നില്ല.
3- അത് അസൂയ എന്ന ദുസ്സ്വഭാവത്തെ ഇല്ലാതാക്കുന്നു. ഒരു വിശ്വാസി അല്ലാഹു തന്റെ ഔദാര്യത്തിൽ നിന്നും നൽകിയതിന്റെ പേരിൽ ജനങ്ങളോട് അസൂയ കാണിക്കില്ല, കാരണം അവർക്ക് ഉപജീവനം നൽകുന്നതും അത് അവർക്ക് വിധിച്ചതും അല്ലാഹുവാണ് , ജനങ്ങളോട് അസൂയ കാണിക്കുമ്പോൾ അവൻ എതിർക്കുന്നത് അല്ലാഹുവിന്റെ വിധിയെ ആണെന്ന് അവൻ മനസിലാക്കുന്നു.
4- വിധിയിലുള്ള വിശ്വാസം പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനോധൈര്യം ഇച്ഛാശക്തിയും നൽകുന്നു. കാരണം, അവധിയും ഉപജീവനവും നിശ്ചയിക്കപ്പെട്ട് കഴിഞ്ഞതാണെന്നും അല്ലാഹു വിധിച്ചതല്ലാത്ത ഒന്നും മനുഷ്യന് ബാധിക്കില്ലെന്നുമുള്ള ഉറച്ച വിശ്വാസം അവനുണ്ടാകും.
5- വിധിയിലുള്ള വിശ്വാസം ഒരു വിശ്വാസിയുടെ മനസ്സിൽ വിശ്വാസത്തിന്റെ ഒരുപാട് യാഥാർത്ഥ്യങ്ങൾ നട്ടുപിടിപ്പിക്കുന്നു. അവൻ നിരന്തരമായി അല്ലാഹുവോട് സഹായം തേടുകയും കാര്യങ്ങൾ പൂർത്തിയാക്കാൻ സഹായകമാകുന്ന കാരണങ്ങൾ പ്രവൃത്തിക്കുന്നതോടൊപ്പം അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും അല്ലാഹുവെ അവലംബിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ സ്ഥൈര്യവും സഹായവും തേടിക്കൊണ്ട് തന്റെ രക്ഷിതാവിലേക്ക് നിരന്തരമായി ആവശ്യക്കാരനായി ചെല്ലുകയും ചെയ്യുന്നു.
6 - വിധിയിലുള്ള വിശ്വാസം മനസ്സിന് സമാധാനം നൽകുന്നു. അവനെ ബാധിച്ചിട്ടുള്ള ഒരു കാര്യവും തന്നെ ബാധിക്കാതെ പോകാനുള്ളതായിരുന്നില്ല എന്നും അവനെ ബാധിക്കാതെ തെറ്റിപ്പോയിട്ടുള്ള ഒരു കാര്യവും തന്നെ ബാധിക്കാനുള്ളതായിരുന്നില്ല എന്നും അവൻ മനസിലാക്കുന്നു.