പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം സകാത്തിന്റെ വസ്തുതയും ലക്ഷ്യവും

ഇസ്‌ലാം കാര്യങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. അതിന്റെ ലക്ഷ്യങ്ങളെ കുറിച്ചും അത് നിയമമാക്കിയതിലെ യുക്തിയെ കുറിച്ചും ഈ പാഠഭാഗത്ത് നമുക്ക് പഠിക്കാം.

  • സകാത്ത് നിയമമാക്കിയതിലെ ലക്ഷ്യം മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

സകാത്ത്

ഇസ്‌ലാം കാര്യങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും അതിന്റെ അവകാശികളിൽ പെട്ട മറ്റു വിഭാഗങ്ങൾക്കുമായി അവരുടെ പ്രയാസങ്ങൾ ദൂരീകരിക്കാൻ തങ്ങളുടെ സമ്പത്തിന്റെ ഒരു നിശ്ചിത ഭാഗം നൽകാൻ പണക്കാരുടെ മേൽ അല്ലാഹു നിർബന്ധമാക്കിയ കാര്യമാണത്.

സകാത്തിന്റെ ലക്ഷ്യങ്ങൾ

1.പണത്തോടുള്ള സ്നേഹം അത് സംരക്ഷിക്കാനും മുറുകെ പിടിക്കാനും ഏതറ്റം വരെയും പോകാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരു സഹജവാസനയാണ്, എന്നാൽ പിശുക്കിൽ നിന്നും ലുബ്ധതയിൽ നിന്നും മനസിനെ ശുദ്ധീകരിക്കാനും ഇഹ ലോകത്തോടുള്ള സ്നേഹത്തിനും അതിന്റെ അവശിഷ്ടങ്ങൾ മുറുകെ പിടിക്കുന്നതിനുമുള്ള ചികിത്സയുമായും സകാത്ത് നൽകൽ മതം നിർബന്ധമാക്കി. അല്ലാഹു പറയുന്നു: "അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന്‌ നീ വാങ്ങുക.. " (സൂ. തൗബ 103).

2. സകാത്ത് നൽകുന്നതിലൂടെ പരസ്‌പര ബന്ധത്തിന്റെയെയും പരസ്പരാശ്രയത്തിന്റെയും അടിസ്ഥാന തത്വം യഥാർത്ഥവത്കരിക്കുന്നു; തനിക്ക് നന്മ ചെയ്യുന്നവരെ സ്നേഹിക്കുന്നതിലാണ് മനുഷ്യ മനസ് രൂപീകരിക്കപ്പെട്ടത്. അങ്ങനെ, മുസ്‌ലിം സമുദായത്തിലെ അംഗങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഉറച്ച കെട്ടിടം പോലെ സ്നേഹത്തിലും യോജിപ്പിലും ജീവിക്കുന്നു. കൂടാതെ മോഷണം, കവർച്ച, കൊള്ളയടിക്കൽ എന്നിവകുറയുകയും ചെയ്യുന്നു.

3. ലോകരക്ഷിതാവായ അല്ലാഹുവിനുള്ള നിരുപാധിക കീഴൊതുക്കവും സമ്പൂർണമായ സമർപ്പണവും അവന്റെ ആരാധനയുടെ ഉദ്ദേശ്യവും സകാത്ത് കൊണ്ട് യാഥാർത്ഥവത്കരിക്കപ്പെടുന്നു. ഒരു ധനികൻ തന്റെ സമ്പത്ത് നൽകുമ്പോൾ അത് അല്ലാഹു നിയമമാക്കിയത് അനുസരിച്ചു കൊണ്ടും അവന്റെ കൽപന നടപ്പിലാക്കിക്കൊണ്ടുമാണ്. അതോടൊപ്പം തനിക്ക് ഈ അനുഗ്രഹം നൽകിയ അത്യുന്നതനായ നാഥനോടുള്ള നന്ദിയും ഇതിലുണ്ട്. ഈ നന്ദിക്ക് അല്ലാഹു അവന് പ്രതിഫലം നൽകുന്നു. അല്ലാഹു പറയുന്നു: "നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ ( അനുഗ്രഹം ) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌." (സൂ. ഇബ്‌റാഹീം 7).

4. അത് നൽകുന്നതിലൂടെ സാമൂഹിക സുരക്ഷ എന്ന ആശയവും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സന്തുലിതാവസ്ഥയും യഥാർത്ഥവത്കരിക്കപ്പെടുന്നു. അർഹതയുള്ളവർക്ക് അത് നൽകുന്നതിലൂടെ, സാമ്പത്തിക രംഗം സമൂഹത്തിലെ ചില പ്രത്യേക കുത്തക വിഭാഗങ്ങളുടെ കൈകളിൽ മാത്രമായി കുമിഞ്ഞുകൂടുകയില്ല. അല്ലാഹു പറയുന്നു: "അത്‌ (ധനം) നിങ്ങളില്‍ നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്‌." (സൂ. ഹഷ്ർ 7).

സകാത്ത് നൽകപ്പെടേണ്ടവരെ ഇസ്‌ലാം കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ അല്ലെങ്കിൽ ഒന്നിലധികം വിഭാഗങ്ങൾക്കോ ആയി സകാത്ത് നൽകൽ മുസ്‌ലിമിന് അനുവദനീയമാണ്. അല്ലെങ്കിൽ മുസ്‌ലിംകളിൽ നിന്ന് അർഹരായവർക്ക് അത് വിതരണം ചെയ്യുന്ന ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും നൽകാവുന്നതാണ്. സകാത്ത് നൽകുന്നവൻ താമസിക്കുന്ന നാട്ടിൽ തന്നെ നൽകലാണ് ഏറ്റവും ഉത്തമം.

ആർക്കാണ് സകാത്ത് കൊടുക്കേണ്ടത് ?

സകാത്തിന് അർഹരായ വിഭാഗങ്ങൾ:

١
ദരിദ്രർ (ഫഖീർ) :പത്ത് വേണ്ടിടത്ത് മൂന്ന് മാത്രം കിട്ടുന്നവനെ പോലെ ഭക്ഷണം , വസ്‌ത്രം, താമസം തുടങ്ങി തങ്ങളുടെ അവശ്യ പൂർത്തീകരണത്തിനുള്ള സമ്പത്ത് ലഭിക്കാത്തവർ.
٢
അഗതികൾ (മിസ്‌കീൻ) : പത്ത് വേണ്ടിടത്ത് എട്ട് കിട്ടുന്നവനെ പോലെ അവശ്യ പൂർത്തീകരണത്തിനടുത്ത് ലഭിക്കുകയും എന്നാൽ അത് തികയാതിരിക്കുകയും ചെയ്യുന്നവൻ. ഇവർക്കും നേരത്തെ പറഞ്ഞവർക്കും അവരുടെ ജീവിതാവശ്യങ്ങൾ നിറവേറ്റാനുതകുന്നത് നൽകാവുന്നതാണ്. വിവാഹം എന്നത് അതിന് താത്പര്യവും കഴിവുമുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു ആവശ്യമായി പരിഗണിക്കാവുന്നതാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
٣
അതിന്റെ ജോലിക്കാർ : സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും ഇമാം (ഭരണാധികാരി / ഉത്തരവാദപ്പെട്ടവർ ) ഉപയോഗിക്കുന്ന ജോലിക്കാരും തൊഴിലാളികളുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. അവർക്ക് അവരുടെ ജോലിക്കുള്ള കൂലിയിൽ നിന്ന് അധികമാക്കാതെ നൽകാവുന്നതാണ്. എന്നാൽ അവർ കൊണ്ട് വരുന്നതിന്റെ നിശ്ചിത ശതമാനം കൊടുക്കുന്നത് ശരിയല്ല, അല്ലാഹുവിന്റെ നിയമത്തിൽ അതിന് യാതൊരു തെളിവുമില്ല, അവർ തൊഴിലാളികളാണ്. അവർക്ക് തൊഴിലിനുള്ള കൂലിമാത്രമാണ് നൽകേണ്ടത്.
٤
ഹൃദയം കൂട്ടിയിണക്കപ്പെട്ടവർ: നൽകപ്പെടുന്നത് കൊണ്ട് അവരുടെ ഇസ്‌ലാം ശക്തി പ്രാപിക്കുമെന്ന് കരുതപ്പെടുന്ന പുതു മുസ്ലിംകൾ, നൽകപ്പെടുന്നത് കൊണ്ട് അവരെ പോലുള്ളവർ ഇസ്‌ലാമിലേക്ക് കടന്നു വരാൻ സാധ്യതയുള്ള തങ്ങളുടെ സമൂഹത്തിൽ സ്ഥാനവും അന്തസ്സുമുള്ള മുസ്ലിംകൾ , അവിശ്വാസികളുടെ ആക്രമണങ്ങളിൽ നിന്നും അടിച്ചമർത്തുന്നവരുടെ തിന്മയിൽ നിന്നും മുസ്‌ലിംകളെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് വരുന്ന മുസ്‌ലിംകൾ, സകാത്ത് ശേഖരിക്കാൻ തൊഴിലാളികളെ അയക്കാൻ കഴിയാത്ത ഒരു സമൂഹത്തിൽ നിന്ന് സകാത്ത് ശേഖരിക്കുന്നവർതുടങ്ങിയവരാണവർ. ഈ മുസ്ലിംകൾ സകാത്തിന് ആവശ്യക്കാരാണെങ്കിലാണ് നൽകേണ്ടത്. അല്ല എങ്കിൽ ഒന്നും നൽകേണ്ടതില്ല.
٥
അടിമ മോചനം: അടിമത്വത്തിൽ നിന്നും തങ്ങൾ മോചിതരാകുവാൻ കരാർ എഴുതിയവരാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അഥവാ തങ്ങളുടെ ഉടമസ്ഥരോട് തങ്ങൾ ഇത്ര പണം നൽകിയാൽ തങ്ങൾ സ്വാതന്ത്രയിത്തീരും എന്ന് കരാറെഴുതിയവർക്ക് വേണ്ടി അവരുടെ മോചന ദ്രവ്യത്തിൽ കുറവ് വരുന്നത് സകാത്തിന്റെ സമ്പത്തിൽ നിന്നും കൊടുത്ത് അവരെ മോചിപ്പിക്കാവുന്നതാണ്.
٦
കടബാധ്യതർ : കടം വീട്ടാൻ ബുദ്ധിമുട്ട് അനുഭവിച്ച് അത് കൊണ്ട് വലയുന്നവരാണവർ. ആ കടങ്ങൾ വീട്ടാനും അവരുടെ ഭക്ഷണം, വസ്‌ത്രം, താമസം എന്നിവ പൂർത്തീകരിക്കാനുമുള്ളത് നൽകാവുന്നതാണ്. എന്നാൽ അവർ ആ കടം മതപരമായി അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി എടുത്തതായിരിക്കണം. മതപരമായി അനുവദനീയമല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി എടുത്ത കടമാണെങ്കിൽ അവൻ ആ തെറ്റിൽ പശ്ചാത്തപിക്കാത്ത കാലത്തോളം അവന് കടം വീട്ടാൻ നൽകരുത്. അവൻ തൗബ ചെയ്യുകയാണെങ്കിൽ അവന്റെ തൗബയിലുള്ള സാന്ത്യസന്ധതയാണ് പരിഗണിക്കപ്പെടുക. തർക്കിക്കുന്ന രണ്ട് പേർക്കിടയിൽ രഞ്ജിപ്പുണ്ടാക്കാൻ കടം കൊണ്ടയാൾ, അയാൾ ധനികനാണെകിൽ കൂടി അയാൾക്ക് നൽകാവുന്നതാണ്.
٧
അല്ലാഹുവിന്റെ മാർഗത്തിൽ: ഇസ്‌ലാമിനെ സംരക്ഷിച്ച് കൊണ്ട് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ അല്ലാഹുവിന്റെ മാർഗത്തിൽ സേവനം ചെയ്യുന്ന ആളുകളാണ് ഇത് കൊണ്ടുള്ള ഉദ്ദേശം. അവൻ സമ്പന്നനാണെങ്കിലും അവനും അവൻ ചിലവിന് കൊടുക്കൽ ബാധ്യതയായിട്ടുള്ളവർക്കും ആവശ്യങ്ങൾ നിറവേറ്റാനുള്ളത്ത് എത്ര കാലത്തേക്കാണെങ്കിലും അവൻ മടങ്ങി വരുന്നത് വരെ നൽകാവുന്നതാണ്. അപ്രകാരം തന്നെ ജിഹാദിൽ അവനെ സഹായിക്കുന്ന ഗതാഗതം, ആവശ്യവസ്തുക്കൾ, യുദ്ധോപകരണങ്ങൾ മുതലായവയും നൽകാവുന്നതാണ്.
٨
വഴിപോക്കൻ : അനുവദനീയമായ യാത്രയിൽ ഉള്ള ഒരാൾക്ക് അയാളുടെ യാത്രയിലും അയാൾ തിരിച്ച് വരവ് ഉദ്ദേശിക്കുന്നവനാണെകിൽ അതിലും ആവശ്യമായ വാഹനം, ആവശ്യവസ്തുക്കൾ, അവ വഹിക്കാൻ ആവശ്യമെങ്കിൽ അതിനുതകുന്നത് എന്നിവ നൽകാവുന്നതാണ്. എന്നാൽ അയാൾ തന്റെ യാത്രയിൽ അനനുവദനീയമായവ ചെയ്യുകയാണെങ്കിൽ അയാൾ അതിൽ തൗബ ചെയ്യുവോളം അയാൾക്ക് നൽകരുത്, തൗബ ചെയ്യുകയാണെങ്കിൽ അത് സത്യസന്ധമായ തൗബയായി പരിഗണിക്കപ്പെടും.

സകാത്ത് നല്കപ്പെടേണ്ട വിഭാഗങ്ങളെ വ്യക്തമാക്കി കൊണ്ട് അല്ലാഹു പറഞ്ഞു: "ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി ) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌." (സൂ. തൗബ 60).

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക