നിലവിലെ വിഭാഗം
പാഠം അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിക്കൽ
ഏകദൈവ വിശ്വാസത്തിന്റെ വാചകമായ 'ലാ ഇലാഹ ഇല്ലല്ലാഹ്' ക്ക് ഇസ്‌ലാമിൽ അത്യുന്നതമായ സ്ഥാനമാണ് ഉള്ളത്
ലാ ഇലാഹ ഇല്ലല്ലാഹ് യുടെ സ്ഥാനം
അതിനാൽ തന്നെ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിനെ കുറിച്ച് മനസ്സിലാക്കലാണ് ഏറ്റവും പ്രധാനവും ശ്രേഷ്ഠവുമായ അനിവാര്യത
ലാ ഇലാഹ ഇല്ലല്ലാഹ് യുടെ ആശയം
അതായത് ഏകനായ അല്ലാഹു അല്ലാതെ യഥാർത്ഥത്തിൽ ആരാധനക്കർഹനായി മറ്റാരുമില്ല, അത് അല്ലാഹുവിന് പുറമെ ഉള്ള എല്ലാ ആരാധനകളെയും നിഷേധിക്കുകയും എല്ലാ ആരാധനകളും ഏകനും പങ്കുകാരില്ലാത്തവനുമായ അല്ലാഹുവിന് മാത്രമായി സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
ഇലാഹ് (ആരാധ്യൻ) : എന്തെങ്കിലും ഒന്നിന് ഹൃദയം കീഴൊതുങ്ങി കൊണ്ട് അതിനെ മഹത്വപ്പെടുത്തുകയും അതിനോട് പ്രാർത്ഥിക്കുകയും അതിനെ ഭയപ്പെടുകയും അതിൽ നിന്ന് പ്രത്യാശ വെക്കുകയും ചെയ്യുന്ന ആരാധിക്കപ്പെടുന്നതിനെ കുറിക്കുന്നു. ആരെങ്കിലും ഒരു കാര്യത്തിന് കീഴൊതുങ്ങുകയും അതിനെ അനുസരിക്കുകയും ഇഷ്ടപ്പെടുകയും അതിൽ നിന്ന് പ്രതീക്ഷ വെക്കുകയും ചെയ്‌താൽ അപ്പോൾ അവൻ അതിനെ ആരാധ്യനായി സ്വീകരിച്ചു, സ്രഷ്ടാവും രക്ഷിതാവും അത്യുന്നതനും അനുഗ്രഹപൂർണനുമായ ഏകാരാധ്യനൊഴികെ ഇങ്ങനെയുള്ള മുഴുവൻ ആരാധ്യന്മാരും നിരർത്ഥകമാണ്.
അവൻ മാത്രമാണ് അത്യന്നതനും പരമ പരിശുദ്ധനുമായ ആരാധനക്കർഹൻ , അവനെയാണ് ഹൃദയങ്ങൾ സ്നേഹത്താലും ഔന്നിത്യത്താലും ശ്രേഷ്ഠതയാലും ആരാധിക്കേണ്ടത്, അവനെയാണ് അനുസരിക്കേണ്ടതും ഭയക്കേണ്ടതും കീഴൊതുങ്ങേണ്ടതും ഭരമേല്പിക്കേണ്ടതും അവനിലാണ്, അവനോടാണ് പ്രാർത്ഥിക്കേണ്ടത്, അല്ലാഹുവിനോടല്ലാതെ പ്രാർത്ഥിക്കരുത്, അവനോടല്ലാതെ സഹായം തേടരുത്, അവനിലല്ലാതെ ഭരമേല്പിക്കരുത്, അവന് വേണ്ടിയല്ലാതെ നമസ്കരിക്കരുത്, അവന്റെ സാമിപ്യം നേടാനല്ലാതെ ബലിയറുക്കരുത്, പരിശുദ്ധനും അത്യുന്നതനുമായ അവന് മാത്രമായി ആരാധനയെ നിഷ്കളങ്കമാക്കൽ അനിവാര്യമാണ്, അല്ലാഹു പറയുന്നു: "കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് അവനെ ആരാധിക്കുവാനല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല" (ബയ്യിന 5).
ആരെങ്കിലും നിഷ്കളങ്കമായിക്കൊണ്ടും ലാ ഇലാഹ ഇല്ലല്ലാഹ് യുടെ ആശയം സത്യപ്പെടുത്തിക്കൊണ്ടും അല്ലാഹുവിനെ ആരാധിച്ചാൽ അവന് മഹത്തായ സൗഭാഗ്യങ്ങളും ഹൃദയ വിശാലതയും സന്തോഷങ്ങളും മാന്യവും നന്മ നിറഞ്ഞതുമായ ജീവിതവും കരസ്ഥമാകും, അല്ലാഹുവിനെ ആരാധനയിൽ ഏകനാക്കാതെ ഹൃദയത്തിന് യഥാർത്ഥ ശാന്തിയോ സമാധാനമോ ആശ്വാസമോ ലഭിക്കില്ല, അല്ലാഹു പറയുന്നു: "ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. " (നഹ് ൽ 97).
ലാ ഇലാഹ ഇല്ലല്ലാഹ് യുടെ ഘടകങ്ങൾ
ആരാധനയുടെ മുഴുവൻ ഇനങ്ങളും ഏകനും പങ്ക് കാരില്ലാത്തവനുമായ അല്ലാഹുവിന് മാത്രമേ അർപ്പിക്കാവൂ, ആരെങ്കിലും അതിൽ നിന്ന് വല്ലതും അല്ലാഹു അല്ലാത്തവർക്ക് അർപ്പിച്ചാൽ അവൻ അല്ലാഹുവിൽ പങ്ക് ചേർത്തു. അല്ലാഹു പറയുന്നു: "വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച." (അൽ മുഅ്മിനൂന്‍ 117).
ലാ ഇലാഹ ഇല്ലല്ലാഹ് യുടെ ആശയവും ഘടകങ്ങളും അല്ലാഹുവിന്റെ വചനത്തിൽ വ്യക്തമാണ്, അല്ലാഹു പറയുന്നു: "ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു." (അൽ ബഖറ 256). ഇവിടെ അല്ലാഹുവിന്റെ വാചകം "ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും" എന്നത് ഒന്നാമത്തെ ഘടകമായ "ഒരു ആരാധ്യനുമില്ല" എന്നതിന്റെ ആശയത്തെ സാധൂകരിക്കുന്നു. അല്ലാഹുവിന്റെ വചനം "അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ" എന്നത് രണ്ടാമത്തെ ഘടകമായ "അല്ലാഹു അല്ലാതെ" എന്നതിന്റെ ആശയത്തെയും സാധൂകരിക്കുന്നു.