നിലവിലെ വിഭാഗം
![](/storage/thumbnails/academy/fasting/compressed/558179fe6841a.jpg)
പാഠം റമദാൻ മാസത്തിലെ നോമ്പ്
വർഷത്തിൽ ഒരു മാസം നോമ്പ് അനുഷ്ഠിക്കൽ അല്ലാഹു മുസ്‌ലിംകളുടെ മേൽ നിർബന്ധമാക്കി. റമദാൻ മാസത്തിലാണ് അത്. അതോടൊപ്പം അതിനെ ഇസ്‌ലാം കാര്യങ്ങളിൽ നാലാമത്തേതായും അവൻ നിശ്ചയിച്ചു. അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്." (സൂ. ബഖറ 183).
![](/storage/academy/fasting/fast.jpg)
നോമ്പിന്റെ ആശയം
![](/storage/academy/fasting/moon.jpg)
റമദാൻ മാസത്തിന്റെ ശ്രേഷ്ഠത
ഇസ്‌ലാമിക കലണ്ടറായ ചന്ദ്ര വർഷത്തിലെ ഒമ്പതാമത്തെ മാസമാണ് റമദാൻ. വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ മാസമാണ് അത്. വിവിധങ്ങളായ ശ്രേഷ്ടതകൾ കൊണ്ട് അല്ലാഹു അതിനെ മറ്റു മാസങ്ങളിൽ നിന്നും വിശിഷ്ടമാക്കി. ആ ശ്രേഷ്ടതകളിൽ പെട്ടതാണ്;
അല്ലാഹു പറയുന്നു: "ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്." (സൂ. ബഖറ 185).
![](/storage/academy/fasting/Quran-pak-1-1.jpg)
നബി(സ) പറഞ്ഞു: "റമളാൻ സമാഗതമായാൽ സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും, നരകത്തിന്റെ വാതിലുകൾ അടക്കപ്പെടുകയും, പിശാചുക്കളെയെല്ലാം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും" (ബുഖാരി 3103, മുസ്‌ലിം 1079) അനുസരണം കാണിച്ചും ചീത്ത കാര്യങ്ങൾ ഉപേക്ഷിച്ചും തന്നിലേക്ക് തിരിയാൻ അല്ലാഹു തന്റെ ദാസന്മാർക്കായി അത് ഒരുക്കിയിരിക്കുന്നു.
![](/storage/academy/fasting/young-muslims-from-across-world-challenges-joys-ramadan.jpg)
നബി(സ) പറഞ്ഞു: "വിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും" (ബുഖാരി 1910, മുസ്‌ലിം 760). അവിടുന്ന് വീണ്ടും പറഞ്ഞു: "വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമദാനിലെ രാത്രിയില്‍ നിന്ന് നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും." (ബുഖാരി 1915, മുസ്‌ലിം 759).
![](/storage/academy/salah/index.jpg)
ലൈലത്തുൽ ഖദ്ർ (നിർണയത്തിന്റെ രാത്രി) , അതിനെ കുറിച്ച് അല്ലാഹു അവന്റെ കിതാബിലൂടെ അറിയിച്ച് തന്നത് അതിലെ സത്കർമങ്ങൾ കുറെ കാലത്തെ പ്രവർത്തനങ്ങളെക്കാൾ ഉത്തമമാണെന്നാണ്. അല്ലാഹു പറഞ്ഞു: "നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. " (സൂ. ഖദ്ർ 3). അത് റമദാൻ മാസത്തിലെ അവസാനത്തെ പത്തിലെ ഏത് ദിവസവുമാകാം. ആരെങ്കിലും അന്ന് പ്രതിഫലേച്ഛയോടും വിശ്വാസത്തോടും കൂടി നിലകൊണ്ടാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും.
![](/storage/academy/fasting/photo-1519077665319-f781c254d6fb.jpg)
നോമ്പിന്റെ ശ്രേഷ്ഠതയായി മതത്തിൽ ഒരുപാട് കാര്യങ്ങൾ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്, അവയിൽചിലത് താഴെ പറയുന്നു;
നോമ്പിന്റെ ശ്രേഷ്ഠത
1.പാപങ്ങൾ പൊറുക്കപ്പെടുന്നു.
ഒരാൾ അല്ലാഹുവിലുള്ള വിശ്വാസത്തോടെയും അവന്റെ കൽപനകൾ നിറവേറ്റിക്കൊണ്ടും അതിന്റെ ശ്രേഷ്ഠതയായി പഠിപ്പിക്കപ്പെട്ട കാര്യങ്ങൾ സത്യപ്പെടുത്തിക്കൊണ്ടും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കാംക്ഷിച്ച് കൊണ്ടും റമദാനിൽ നോമ്പ് അനുഷ്ഠിച്ചാൽ അവന്റെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടുന്നു. നബി(സ) പറഞ്ഞു: "വിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും" (ബുഖാരി 1910, മുസ്‌ലിം 760)
2. അല്ലാഹുവിനെ കണ്ടുമുട്ടുന്ന നേരത്ത് അവനിൽ നിന്നുള്ള പ്രതിഫലവും അനുഗ്രഹങ്ങളും നേരിൽ കാണുമ്പൊൾ നോമ്പ് കാരൻ സന്തോഷിക്കുന്നു.
![](/storage/academy/fasting/date.jpg)
3. സ്വർഗത്തിൽ റയ്യാൻ എന്ന് പേരുള്ള ഒരു കവാടമുണ്ട്, നോമ്പ് കാരനല്ലാതെ അതിലൂടെ പ്രവേശിക്കുകയില്ല.
നബി(സ) പറഞ്ഞു: "നിശ്ചയം സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാര്‍ അതു വഴിയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോള്‍ നോമ്പുകാര്‍ എഴുന്നേറ്റു നില്‍ക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല." (ബുഖാരി 1797, മുസ്‌ലിം 1152).
4. നോമ്പിന്റെ പ്രതിഫലത്തെ അല്ലാഹു അവന്റെ സ്വന്തത്തിലേക്ക് ചേർത്തിയാണ് പറഞ്ഞത്.
ആരുടെയെങ്കിലും പ്രതിഫലവും കൂലിയും അത്യുന്നതനും മഹാനും ഔദാര്യവാനുമായവനിലാണെങ്കിൽ അല്ലാഹു അവന് വേണ്ടി ഒരുക്കിയതിനെ കുറിച്ച് അവൻ സന്തോഷവാർത്തയറിയിക്കപ്പെടട്ടെ, നബി(സ) ഒരു ഖുദ്‌സിയ്യായ ഹദീസിൽ പറഞ്ഞു: " മനുഷ്യന്റെ എല്ലാ കർമവും അവനുള്ളതാണ്, നോമ്പ് ഒഴികെ, നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നൽകുക" (ബുഖാരി 1805, മുസ്‌ലിം 1151)
നോമ്പിലെ യുക്തി
നോമ്പ് നിർബന്ധമാക്കിയതിന് പിന്നിൽ ഭൗതികവും മതപരവുമായ ഒരുപാട് യുക്തിയും കാരുണ്യവും ഉണ്ട്. അവയിൽ പെട്ടതാണ്;
നോമ്പ് ഒരു ദാസൻ തന്റെ രക്ഷിതാവിന്റെ കല്പനകൾ ശിരസാവഹിച്ചും വിരോധങ്ങളിൽ നിന്ന് അകന്ന് നിന്നും തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളുപേക്ഷിച്ചും അനുവദനീയമായ ദേഹേച്ഛകൾ പോലും പിടിച്ച് വെച്ചും തന്റെ രക്ഷിതാവിലേക്ക് അടുക്കുന്ന ആരാധനയാണ്.
![](/storage/academy/fasting/1322.jpg)
അല്ലാഹുവിന്റെ കൽപന ശിരസാവഹിച്ച് കൊണ്ട് തനിക്ക് അനുവദനീയമായിരുന്ന കാര്യങ്ങൾ പോലും ഉപേക്ഷിക്കുന്നത് നോമ്പ് കാരനെ തെറ്റുകുറ്റങ്ങൾ ഒഴിവാക്കാൻ കൂടുതൽ പ്രാപ്തനാക്കുന്നു.
![](/storage/academy/fasting/560fotolia_92456361.jpg)
നോമ്പ് വിശപ്പിന്റെയും നിരാഹാരത്തിന്റെയും പരിശീലനവും ജീവിതത്തിൽ ഇല്ലായ്മ അനുഭവിക്കുന്ന പാവങ്ങളെ കുറിച്ചുള്ള ഓർമയുമാണ്, അങ്ങനെ ഒരു ദാസൻ തന്റെ പാവപ്പെട്ട സഹോദരങ്ങളെയും വിശപ്പും ദാഹവും കൊണ്ട് അവർ എത്ര മാത്രം കഷ്ടപ്പെടുന്നുവെന്ന് ഓർക്കുകയും അവർക്ക് നേരെ സഹായ ഹസ്തങ്ങൾ നീട്ടാൻ കഠിന പ്രയത്നം നടത്തുകയും ചെയ്യുന്നു.
![](/storage/academy/fasting/123080hungry1.png)