പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം പകർച്ച വ്യാധികളോടുള്ള ഒരു മുസ്‌ലിമിന്റെ ഇടപെടൽ

നിത്യ ജീവിതത്തിൽ - അതിൽ പെട്ടതാണ് പകർച്ച വ്യാധികളും വിപത്തുകളും- ഒരു മുസ്‌ലിമിന്റെ ഇടപെടൽ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്‍തമാണ്. അവൻ അവന്റെ വിശ്വാസം (ഈമാൻ) കൊണ്ട് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നു. ഒരു മുസ്‌ലിം പകർച്ച വ്യാധികളോട് എങ്ങനെ ഇടപെടണമെന്ന് ഈ പാഠഭാഗത്ത് വ്യക്തമാക്കുന്നു.

ഒരു മുസ്‌ലിമിന് പകർച്ച വ്യാധികളോട് ഇപ്പേടാനുള്ള ഏറ്റവും മികച്ച മാർഗം ഏതാണെന്ന് മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

വിധിയിൽ വിശ്വസിക്കുക:

നന്മയായാലും തിന്മയായാലും ആ വിധിയിൽ നമ്മൾ വിശ്വസിക്കുന്നു. അത് ഈമാൻ കാര്യങ്ങളിലൊന്നാണ്. ദുരന്തങ്ങൾ, രോഗങ്ങൾ, ദുരിതങ്ങൾ , വിപത്തുകൾ തുടങ്ങി എന്നിവയിൽ സൃഷ്ടികൾക്ക് സംഭവിക്കുന്നതെല്ലാം അലാഹുവിന്റെ വിധിയും തീരുമാനവും അനുസരിച്ചാണ്. അവന്റെ വിധിയിൽ നമ്മൾ തൃപതരാണ്, അതിനെ നാം വെറുക്കുകയോ അതിനെ കുറിച്ച് ആവലാതിപ്പെടുകയോ അക്ഷമനാവുകയോ ചെയ്യുന്നില്ല. അല്ലാഹു പറയുന്നു: "അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു" (സൂ.തഗാബുൻ 11)

രോഗങ്ങൾ സ്വയം ബാധിക്കുന്നില്ല:

രോഗങ്ങൾ സ്വയം ബാധിക്കുന്നില്ല , എന്നാൽ അല്ലാഹുവിന്റെ കല്പനയും അവന്റെ തീരുമാനവും മുഖേനെയാണ് അത് സംഭവിക്കുന്നത് എന്നാണ് ഒരു വിശ്വാസി ഉറച്ച് വിശ്വസിക്കുന്നത്. അതോടൊപ്പം രോഗ കാരണങ്ങളിൽ നിന്നും പകർച്ച വ്യാധി വ്യാപന പ്രദേശങ്ങളിൽ നിന്നും അകന്ന് നിന്ന് കൊണ്ട് രോഗികളുമായി ഇടപഴകുന്നതിനെ തൊട്ട് ശ്രദ്ധാലുവായിക്കൊണ്ട് ഭൗതികമായ രോഗ പ്രതിരോധ സംവിധാനങ്ങൾ സ്വീകരിക്കാനും അവൻ നമ്മോട് കല്പിക്കുന്നുണ്ട്. നബി(സ) പറഞ്ഞു: " പകർച്ചവ്യാധിയോ അപലക്ഷണമോ ഹാമത്തോ സ്വഫറോ ഒന്നും തന്നെയില്ല, നിങ്ങൾ സിംഹത്തിൽ നിന്നും ഓടിപ്പോകുന്നത് പോലെ കുഷ്‌ഠം ബാധിച്ചവനിൽ നിന്ന് ഓടിപ്പോവുക" (ബുഖാരി 5707)

രോഗങ്ങളും പകർച്ച വ്യാധികളും എപ്പോഴും ശിക്ഷയാണോ?

രോഗങ്ങളും പകർച്ച വ്യാധികളും അവിശ്വാസികൾക്കും കപട വിശ്വാസികൾക്കും ഇഹലോകത്ത് നിന്ന് തന്നെയുള്ള ശിക്ഷയാണെങ്കിൽ വിശ്വാസികൾക്ക് അത് പാപങ്ങൾ പൊറുക്കപ്പെടുകയും പദവികൾ ഉയർത്തപ്പെടുകയും ചെയ്യുന്ന കാരുണ്യമാണ്. ആഇശ(റ) പ്ളേഗിനെ കുറിച്ച് ചോദിച്ചപ്പോൾ നബി(സ) പറഞ്ഞു: "അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരിലേക്ക് അയക്കുന്ന ഒരു രോഗമാണത്, അതിനെ അല്ലാഹു വിശ്വാസികൾക്ക് ഒരു കാരുണ്യവുമാക്കിയിരിക്കുന്നു, ഒരാൾക്ക് പ്ളേഗ് പിടിപെടുകയും എന്നിട്ടയാൾ അല്ലാഹു വിധിച്ചതല്ലാതെ അവന് ബാധിക്കില്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്റെ നാട്ടിൽ ക്ഷമയോടും പ്രതിഫലേച്ഛയോടും കൂടി കഴിച്ച് കൂട്ടുകയാണെങ്കിൽ അവന് ശഹീദിന് തുല്യമായ പ്രതിഫലം ലഭിക്കാതിരിക്കില്ല" (ബുഖാരി 3474)

ഔദ്യോഗിക നിർദേശങ്ങളോടുള്ള പ്രതികരികരണം:

ഈ സാഹചര്യത്തിൽ, ഒരു മുസ്‌ലിം ഔദ്യോഗിക കേന്ദ്രങ്ങളുടെ ഉപദേശത്തോട് അനുകൂലമായി പ്രതികരിക്കണം. വ്യക്തി താൽപ്പര്യത്തേക്കാൾ പൊതു താൽപര്യത്തിന് മുൻതൂക്കം നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും സ്ഥിരത ഉറപ്പാക്കി ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാനും സഹകരിക്കുകയും ചെയ്യണം. അല്ലാഹു പറയുന്നു: "പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌." (സൂ. മാഇദ 2).

പകർച്ച വ്യാധികളുടെ കാലത്ത് നിഷിദ്ധമായ കാര്യങ്ങൾ

1. കിംവദന്തികൾ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിഷിദ്ധമായ കളവിൽ പെട്ടതും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കലുമാണെന്നതിൽ ഒരു സംശയവുമില്ല. അതിനാൽ തന്നെ സ്ഥിരീകരിക്കാത്ത വിവരങ്ങളൊന്നും കൈമാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അതി പ്രധാനമാണ്. കപട വിശ്വാസികളുടെ സ്വഭാവം പറഞ്ഞപ്പോൾ അല്ലാഹു പറയുന്നു: "സമാധാനവുമായോ ( യുദ്ധ ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക്‌ വന്നുകിട്ടിയാല്‍ അവരത്‌ പ്രചരിപ്പിക്കുകയായി. അവരത്‌ റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന്‌ വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന്‌ നിരീക്ഷിച്ച്‌ മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു." (സൂ. നിസാഅ് 83).

2. കച്ചവട ചരക്കുകൾ പൂഴ്‌ത്തിവെക്കൽ

വഞ്ചനയും പൂഴ്‌ത്തിവെപ്പും സാധങ്ങൾക്ക് വില കയറ്റലും ജനങ്ങളുടെ ഇസ്‌ലാം വിരോധിച്ചിരിക്കുന്നു. പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ, ഇത് അനർഹമായത് ഭക്ഷിക്കലും വഞ്ചനയും നിന്ദ്യമായ പ്രവൃത്തിയും വിശ്വസ്തത കളങ്കപ്പെടുത്തലുമാണത്. നബി(സ) പറഞ്ഞു: " മുസ്‌ലിംകളുടെ മേൽ വിലകയറ്റാൻ ഉദ്ദേശിച്ച് കൊണ്ട് ആരെങ്കിലും ചരക്കുകൾ പൂഴ്‌ത്തി വെച്ചാൽ അവൻ തെറ്റുകാരനാണ്" (മുസ്‌നദ് 8617).

3. മനപ്പൂർവം രോഗം പടർത്തുക

ഏത് രൂപത്തിൽ ആണെങ്കിലും രോഗിയിൽ നിന്ന് രോഗമില്ലാത്ത ഒരാളിലേക്ക് മനപ്പൂർവം രോഗം പടർത്തുക എന്നത് നിഷിദ്ധമാണ്. അത് വലിയ പാപമായി എണ്ണപ്പെടുന്നു. അതോടൊപ്പം ഭൗതിക ശിക്ഷക്കും അവൻ അർഹനാണ്. അവന്റെ പ്രവർത്തനത്തിന്റെ ഗൗരവം, അത് വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനം, സമൂഹത്തിൽ അതുണ്ടാക്കുന്ന ആഘാതം എന്നിവയെ ആശ്രയിച്ച് ഈ ശിക്ഷ വ്യത്യാസപ്പെടുന്നു.

മനഃപൂർവം മറ്റുള്ളവരിലേക്ക് രോഗം പടർത്തുന്നവർക്കുള്ള ശിക്ഷ:

١
അവൻ ഇതിലൂടെ ലക്ഷ്യം വെക്കുന്നത് സമൂഹത്തിൽ ഈ പകർച്ചവ്യാധി വ്യാപിപ്പിക്കലാണെങ്കിൽ അപ്പോൾ അവന്റെ പ്രവർത്തനം ഭൂമിയിൽ കുഴപ്പവും യുദ്ധവും ഉണ്ടാക്കുന്നതായാണ് എണ്ണപ്പെടുന്നത്. അപ്പോൾ ആയത്തിൽ പറഞ്ഞത് പോലെ അവന്റെ മേൽ യുദ്ധക്കുറ്റത്തിന്റെ ശിക്ഷയാണ് നടപ്പാക്കപ്പെടുക: "അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും." (സൂ. മാഇദ :33)
٢
അവൻ ലക്ഷ്യം വെച്ചത് ഒരു വ്യക്തിക്ക് രോഗം വരുത്താനാണെങ്കിൽ, അങ്ങനെ രോഗം ബാധിച്ച് അയാൾ മരിക്കുകയും ചെയ്‌താൽ അപ്പോൾ അവന് കൊലപാതകത്തിന്റെ ശിക്ഷ ആയിരിക്കും ഉണ്ടാവുക
٣
അവൻ ലക്ഷ്യം വെച്ചത് ഒരു വ്യക്തിക്ക് രോഗം വരുത്താനാണെങ്കിൽ, അങ്ങനെ അയാൾക്ക് രോഗം ബാധിച്ചു എന്നാൽ അയാൾ മരിച്ചില്ല എങ്കിൽ ശിക്ഷ എന്ന നിലക്ക് ശക്തമായി താക്കീത് ചെയ്യണം.

4. രോഗത്തെ ചീത്ത പറയൽ :

പനിയെ ചീത്ത പറയുന്നത് നബി(സ) വിരോധിച്ചിട്ടുണ്ട്. ജാബിർ(റ) വിൽ നിന്നും, റസൂൽ(സ) ഉമ്മു സാഇബിനോട് പറഞ്ഞു: "നീ പനിയെ ചീത്ത പറയരുത്, ഇരുമ്പിന്റെ മാലിന്യങ്ങളെ ഉല നശിപ്പിക്കുന്നതുപോലെ മനുഷ്യന്റെ പാപങ്ങളെ പനി ഇല്ലാതാക്കും." (മുസ്‌ലിം 2575).

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക