പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം മതപരമായ രക്ഷാ കവചങ്ങൾ

മറ്റു ജനങ്ങളെ പോലെ ഭൗതികമായ കാരണങ്ങൾ കൊണ്ട് ചികിത്സിക്കുകയും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ തന്നെ ഒരു മുസ്‌ലിം ശാരീരികവും മാനസികവുമായ രോഗങ്ങൾക്ക് മതപരമായ പ്രതിരോധ മാർഗങ്ങളും മരുന്നുകളും സ്വീകരിക്കേണ്ടതുണ്ട് ഈ പാഠ ഭാഗത്തിൽ നമുക്ക് ഇതിനെ കുറിച്ച് പഠിക്കാം.

പകർച്ചവ്യാധികളിൽ നിന്നും രോഗങ്ങളിൽ നിന്നുമുള്ള മതപരമായ സുരക്ഷകളെ കുറിച്ച് മനസിലാക്കുക

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

മതപരമായ രക്ഷാ കവചങ്ങൾ:

ജനങ്ങൾക്കിടയിൽ രോഗങ്ങളെ കുറിച്ചും പകർച്ചവ്യാധികളെ കുറിച്ചുമുള്ള പരിഭ്രാന്തി വർദ്ധിക്കുന്നതിനനുസരിച്ച്, മുസ്‌ലിം ഭൗതികമായ രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതോടൊപ്പം തന്നെ മതപരമായ സുരക്ഷാ മാർഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്.

1. അല്ലാഹുവിൽ അഭയം പ്രാപിക്കുക

പ്രതിസന്ധികളിലും വിപത്തുകളിലും ഒരു വിശ്വാസി പ്രാഥമികമായും ഏറ്റവും പ്രധാനമായും ഏറ്റവും മികവിലും സ്വീകരിക്കേണ്ട രക്ഷാ മാർഗം അല്ലാഹുവിൽ അഭയം പ്രാപിക്കുകയും അവനെ മുറുകെ പിടിക്കുകയും ആ തിന്മ തടയുന്നതിനായി അവനോട് രക്ഷ തേടുകയും ചെയ്യുക എന്നതാണ്. പ്രഭുവിന്റെ ഭാര്യ വശീകരിക്കാൻ ശ്രമിച്ചപ്പോൾ യുസുഫ്(അ) പറഞ്ഞു: "അല്ലാഹുവില്‍ ശരണം" (സൂ. യുസുഫ് 23). ജിബ്‌രീൽ (അ) മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മർയം(അ) പറഞ്ഞു: "അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന്‌ ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു." (സൂ. മർയം 18).

2. പ്രാർത്ഥനകൾ അധികരിപ്പിക്കുക:

പരീക്ഷണങ്ങൾ നീക്കാനും പ്രയാസങ്ങൾ മാറ്റാനുമായി അല്ലാഹുവിലേക്ക് കീഴൊതുങ്ങുകയും അവനിലേക്ക് ആവശ്യക്കാരനായി മടങ്ങുകയും ചെയ്യുക. വിശ്വാസിയുടെ ആയുധവും രക്ഷാ കവചവും പ്രാർത്ഥനയാണ്. അല്ലാഹുവിന്റെ തീരുമാന പ്രകാരം പരീക്ഷണങ്ങൾ കടന്ന് വരുമ്പോൾ പ്രാർത്ഥന കൊണ്ടല്ലാതെ അതിനെ തടയാൻ സാധിക്കില്ല. നബി(സ) പറഞ്ഞു: "പ്രാർത്ഥന കൊണ്ടല്ലാതെ വിധിയെ തടുക്കാനാവില്ല" (തുർമുദി 2139).

3. ഖുർആനുമായുള്ള ബന്ധം ശക്തമാക്കുക.

അത് മുഖേനെ ശമനം തേടുക, അത് ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നാണ്. "സത്യവിശ്വാസികള്‍ക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു." (സൂ. ഇസ്റാഅ് 82). സത്യവിശ്വാസം, സത്യസന്ധത, ദൃഢബോധ്യം എന്നിവക്കനുസരിച്ച് രോഗശമനത്തിനുള്ള സാധ്യതകൾ വർധിക്കുന്നു: "നീ പറയുക: അത്‌ ( ഖുര്‍ആന്‍ ) സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും ശമനൗഷധവുമാകുന്നു" (സൂ. ഫുസ്സ്വിലത്ത് 44).

ഖുർആൻ മുഴുവനും ശമനമാണ്. എന്നാൽ സൂറത്തുൽ ഫാതിഹ, മുഅവ്വിദാത്ത് (സൂ. ഇഖ്‌ലാസ്, ഫലഖ്, നാസ്), ആയത്തുൽ കുർസി എന്നിവ പോലെ ചില സൂറത്തുകൾക്കും ആയത്തുകൾക്കും പ്രത്യേകം ചില സവിശേഷതകൾ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നുൽ ഖയ്യിം (റഹി) പറയുന്നു: "ഒരു ദാസൻ ഫാതിഹ കൊണ്ട് നല്ല നിലക്ക് ചികിത്സ തേടിയാൽ അവന്റെ ശമനത്തിൽ അത് അത്ഭുതകരമായ സ്വാധീനം ചെലുത്തുന്നത് കാണാൻ സാധിക്കും, നീണ്ട കാലം രോഗിയായി മക്കയിൽ ഞാൻ താമസിച്ചു, ഒരു ഡോക്ടറെയോ മരുന്നോ ഞാൻ കണ്ടെത്തിയില്ല. അങ്ങനെ ഫാതിഹ കൊണ്ട് ഞാൻ സ്വയം ചികിത്സ ആരംഭിച്ചു, അപ്പോൾ അതിന്റെ അത്ഭുതകരമായ സ്വാധീനം ഞാൻ കണ്ടു. വേദനയെക്കുറിച്ച് ആവലാതിപ്പെടുന്ന ആരോടും ഞാൻ ഇത് വിവരിക്കും; അവരിൽ പലരും പെട്ടെന്ന് സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്."

4. അഞ്ച് നേര നമസ്‌കാരങ്ങൾ കാത്ത് സൂക്ഷിക്കുക

വിശിഷ്യാ സുബ്ഹി നമസ്‌കാരം. നബി(സ) പറഞ്ഞു: "ആരെങ്കിലും സുബ്ഹി നമസ്‌കരിച്ചാൽ അവൻ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്" (മുസ്‌ലിം 657)

5. പരീക്ഷണങ്ങൾ ബാധിക്കപ്പെട്ടവരെ കാണുമ്പോൾ പ്രാർത്ഥിക്കുക

സംരക്ഷണം തേടുന്നതിൽ വളരെ പ്രധാനപ്പെട്ടതാണ് രോഗികളെയും പരീക്ഷണങ്ങൾ ബാധിച്ചവരെയും കാണുമ്പോൾ പ്രാർത്ഥിക്കുക എന്നത്. ഒരു ഹദീസിൽ ഇപ്രകാരം കാണാം: "ആരെങ്കിലും ഒരു പരീക്ഷിക്കപ്പെട്ടവനെ കണ്ടിട്ട് "الحمدُ لله الذي عافَانِي ممَّا ابتلاكَ به، وفَضَّلَني على كثيرٍ ممن خلقَ تفضِيلاً" ( നിന്നെ ബാധിച്ച പരീക്ഷണത്തിൽ നിന്ന് എനിക്ക് സൗഖ്യം നൽകുകയും സൃഷ്ടികളിൽ അനേകം ആളുകളേക്കാൾ എന്നെ ഉത്കൃഷ്ടനാക്കുകയും ചെയ്‌ത അല്ലാഹുവിന് സർവ സ്‌തുതിയും) എന്ന് പ്രാർത്ഥിച്ചാൽ ആ പരീക്ഷണം അവനെ ബാധിക്കുകയില്ല" (തുർമുദി 3432).

6.പ്രഭാതത്തിലെയും പ്രദോഷത്തിലെയും ദിക്റുകൾ പതിവാക്കുക:

അല്ലാഹുവിനെ സ്മരിക്കുന്നത് പതിവാക്കുന്നത് കൊണ്ട് ഇഹലോകത്തിൽ ധാരാളം നന്മകളും പരലോകത്ത് ധാരാളം പ്രതിഫലവും നേടിയെടുക്കാൻ സാധിക്കും. ഒരു മുസ്‌ലിം പതിവാക്കേണ്ട വളരെ പ്രധാനപ്പെട്ട ദിക്റുകളിൽ പെട്ടതാണ് പ്രഭാതത്തിലെയും പ്രദോഷത്തിലെയും ദിക്റുകൾ. അതിന്റെ നേട്ടങ്ങൾ: "ഹൃദയ വിശാലത, മനഃസമാധാനം, അല്ലാഹുവുമായുള്ള നല്ല ബന്ധം, ഉന്നതരായ ദാസന്മാരുടെ അടുക്കൽ അവൻ നമ്മെ കുറിച്ച് സ്മരിക്കുക എന്നിവയൊക്കെയാണ്.

മതപരമായ സംരക്ഷണം തേടുന്നതിനുള്ള ദിക്റുകളും ദുആഉകളും താഴെ പറയുന്നു:

ഉറങ്ങുന്നതിന് മുമ്പായി ആയത്തുൽ കുർസി ഓതുക:

ഒരു ഹദീസിൽ ഒരാൾ (പിശാച് മനുഷ്യ രൂപത്തിൽ വന്ന്) അബൂ ഹുറയ്റയോട് പറയുന്നത് കാണാം: "നീ നിന്റെ വിരിപ്പിലേക്ക് ചെന്നാൽ നീ ആയത്തുൽ കുർസി പാരായണം ചെയ്യുക, എന്നാൽ പ്രഭാതം വരെ നിനക്ക് അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാകും. നേരം വെളുക്കുന്നതുവരെ ശൈത്താൻ നിന്റെ അടുത്ത് പ്രവേശിക്കുകയില്ല." ഇത് അറിഞ്ഞപ്പോൾ നബി(സ) പറഞ്ഞു: "അവൻ കള്ളനാണെങ്കിലും നിന്നോട് അവൻ സത്യം പറഞ്ഞു, അത് ശൈത്വാൻ ആണ്" (ബുഖാരി 3275).

സൂ. ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ പാരായണം ചെയ്യുക:

അബൂ മസ്ഊദ്(റ) വിൽ നിന്നും, നബി(സ) പറഞ്ഞു: "ആരെങ്കിലും രാത്രിയിൽ സൂ. ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ പാരായണം ചെയ്‌താൽ അവ രണ്ടും അവന് മതിയാകുന്നതാണ്" (ബുഖാരി 5008, മുസ്‌ലിം 808)

തസ്ബീഹുകളും ഇസ്‌തിഗ്‌ഫാറു (പാപമോചനം) കളും അധികരിപ്പിക്കുക:

ഒരു ദാസൻ തസ്ബീഹുകളും ഇസ്‌തിഗ്‌ഫാറുകളും പതിവാക്കിയാൽ തിന്മകളെയും പരീക്ഷണങ്ങളെയും അല്ലാഹു അവനെ തൊട്ട് തടയും. അല്ലാഹു പറയുന്നു:"എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല." (സൂ. അൻഫാൽ 33).

മതപരമായ മറ്റുചില സുരക്ഷാ കവചങ്ങൾ:

١
ഉഥ്മാൻ ഇബ്‌നു അഫ്ഫാൻ (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: "ആരെങ്കിലും മൂന്ന് പ്രാവശ്യം " بِسْمِ اللهِ الذي لا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ ولا فِي السَّماءِ وهُوَ السَّميعُ العَلِيمُ " (അല്ലാഹുവിന്റെ നാമത്തിൽ -ഞാൻ പ്രാർത്ഥിക്കുന്നു- ആ നാമത്തോടൊപ്പം ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു വസ്തുവും ഉപദ്രവിക്കുകയില്ല. അവൻ എല്ല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്) എന്ന് പറഞ്ഞാൽ പ്രഭാതമാകുന്നത് വരെ പെട്ടെന്നുള്ള പരീക്ഷണങ്ങളൊന്നും അവനെ ബാധിക്കുകയില്ല. ആരെങ്കിലും ഇത് പ്രഭാതത്തിൽ മൂന്ന് പ്രവശ്യം പറഞ്ഞാൽ വൈകുന്നേരമാകുന്നത് വരെ വരെ പെട്ടെന്നുള്ള പരീക്ഷണങ്ങളൊന്നും അവനെ ബാധിക്കുകയില്ല." (അബൂ ദാവൂദ് 5088).
٢
അബൂ ഹുറയ്റ (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: ഒരാൾ നബി(സ)യുടെ അടുക്കലേക്ക് വന്നിട്ട് പറഞ്ഞു: " അല്ലാഹുവിന്റെ ദൂതരെ ഇന്നലെ എന്നെ തീണ്ടിയ തേളിനെ ഞാൻ കണ്ടില്ല" അവിടുന്ന് പറഞ്ഞു: "വൈകുന്നേരമാകുമ്പോൾ നീ " أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ " (അല്ലാഹുവിന്റെ സമ്പൂർണമായ കലിമത്തുകൾ കൊണ്ട് അവന്റെ സൃഷ്ടികളുടെ ഉപദ്രവങ്ങളിൽ നിന്നും ഞാൻ അഭയം തേടുന്നു) എന്ന് പറഞ്ഞിരുന്നെങ്കിൽ അത് നിന്നെ ഉപദ്രവിക്കില്ലായിരുന്നു" (മുസ്‌ലിം 2709).
٣
അബ്ദുല്ലാഹിബ്‌നു ഖുബൈബ് (റ) പറയുന്നു: "ഞങ്ങള്‍ മഴയും ഇരുട്ടും നിറഞ്ഞ ഒരു രാത്രിയില്‍ പുറപ്പെട്ടു: എന്നിട്ട് ഞങ്ങള്‍ നബി (സ) യെ ഞങ്ങള്‍ക്ക് വേണ്ടി നമസ്കരിക്കാനായി അന്വേഷിച്ചു. അദ്ദേഹത്തിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ പറയുക. അപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. വീണ്ടും അവിടുന്ന് പറഞ്ഞു: നീ പറയുക. അപ്പോഴും ഞാന്‍ ഒന്നും പറഞ്ഞില്ല. പിന്നെയും ആവശ്യപ്പെട്ടു: നീ പറയുക. അപ്പോള്‍, ഞാന്‍ എന്താണ് പറയേണ്ടതെന്ന് ചോദിച്ചു. തുട൪ന്ന് നബി(സ) പറഞ്ഞു : ഖുല്‍ ഹുവല്ലാഹു അഹദ്, മുഅവ്വിദതൈനി (സൂറ:ഫലഖ്, നാസ്) എന്നിവ രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും മൂന്ന് തവണ പാരായണം ചെയ്താല്‍ നിനക്ക് എല്ലാത്തില്‍ നിന്നും രക്ഷയായി അത് മതിയാകുന്നതാണ്. (തി൪മിദി : 3575 )
٤
അബ്ദുല്ലാഹിബ്‌നു ഉമർ (റ) പറഞ്ഞു: റസൂൽ(സ) യുടെ പ്രാർത്ഥനകളിൽ പെട്ടതാണ്: «اللهُمَّ إنِّي أعوذُ بِكَ من زَوَالِ نِعْمَتِك، وتَحَوُّلِ عافِيَتِك، وفُجَاءَةِ نِقْمَتِك، وجَمِيعِ سَخَطِك» (അല്ലാഹുവെ നീ തന്നിട്ടുള്ള അനുഗ്രഹങ്ങൾ നീങ്ങി പോകുന്നതിൽ നിന്നും നീ തന്നിട്ടുള്ള സൗഖ്യം അകന്ന് പോകുന്നതിൽ നിന്നും ആകസ്മികമായി സംഭവിക്കുന്ന നിന്റെ ശിക്ഷയിൽ നിന്നും നിന്റെ എല്ലാ കോപങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു) എന്നത്." (മുസ്‌ലിം 2739)
٥
അനസ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) «اللهمَّ إنِّي أَعُوذُ بِكَ منَ البَرَصِ والجُنُونِ والجُذَام، ومِنْ سَيِّئِ الأَسْقَام» (അല്ലാഹുവെ വെള്ളപ്പാണ്ട്, കുഷ്ഠം, ഭ്രാന്ത്, മറ്റെല്ലാ മോശമായ രോഗങ്ങൾ എന്നിവയിൽ നിന്നെല്ലാം ഞാൻ നിന്നോട് രക്ഷ തേടുന്നു) എന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു. (അബൂ ദാവൂദ് 1554)

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക