ആരാധന
ആരാധനാ കർമങ്ങൾ ഖുർആനിനും സുന്നത്തിനും അനുയോജ്യമായ രൂപത്തിൽ ഏകീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ഭാഗത്തിന്റെ ലക്ഷ്യം. ആചാരാനുഷ്ഠാനങ്ങളുടെ കർമശാസ്ത്രം , മുഹമ്മദ് നബി(സ)യിൽ നിന്നും അദ്ദേഹത്തിന്റെ അനുചരന്മാരിൽ നിന്നും പ്രസ്താവിക്കപ്പെട്ട ഒരു വ്യക്തിയുടെ മേൽ ബാധ്യതയാക്കപ്പെട്ട വളരെ വ്യക്തമായ വിധിവിലക്കുകളെ പ്രതിപാദിക്കുന്നു.
ഉപവിഷയങ്ങൾ
ശുദ്ധീകരണം
നമസ്കരിക്കുന്നവൻ അശുദ്ധിയിൽ നിന്നും മാലിന്യങ്ങളിൽ നിന്നും വെള്ളമോ വെള്ളത്തിന്റെ അഭാവത്തിൽ അതിന്റെ സ്ഥാനത്ത് നിൽക്കുന്ന തയമ്മും പോലെയുള്ള മാധ്യമങ്ങൾ ഉപയോഗിച്ചോ ശുദ്ധിയാകാതെ അവന്റെ നമസ്കാരം സീകാര്യമാകാത്തത് കൊണ്ടാണ് പണ്ഡിതന്മാർ ശഹാദത്ത്ന് ശേഷം നമസ്കാരത്തിനും മറ്റ് കർമങ്ങൾക്കും മുന്നേ ശുദ്ധീകരണത്തിന് മുൻഗണന കൊടുത്തത്. അത് നമസ്കാരത്തിന്റെ താക്കോൽ കൂടിയാണ്.
നമസ്കാരം
മതത്തിന്റെ തൂണും ആരാധനകളിൽ നിന്നും ആദ്യമായി പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കർമവുമാണ് നമസ്കാരം. ഇസ്ലാം കാര്യങ്ങളിൽ ശഹാദത്തിന് ശേഷം രണ്ടാമതായി വരുന്ന കാര്യവുമാണ് നമസ്കാരം. അത് നിർവഹിക്കാതെ ഒരാളുടെ ഇസ്ലാം പൂർത്തിയാവുകയില്ല.
സകാത്ത്
ഇസ്ലാം കാര്യങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. കൊടുക്കുന്നവനെയും വാങ്ങുന്നവനെയും ശുദ്ധീകരിക്കാനും അവരെ സംസ്കരിക്കാനും വേണ്ടി അല്ലാഹു ഇത് നിർബന്ധമാക്കി. പ്രത്യക്ഷത്തിൽ ഇത് സമ്പാദ്യത്തിന്റെ അളവിലുള്ള കുറവാണെങ്കിലും, അതിന്റെ ഒരു ഫലമാണ് സമ്പാദ്യത്തിൽ ബർക്കത്തിന്റെ (അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ) വർദ്ധനവ്, അഥവാ സമ്പാദ്യത്തിന്റെ അളവിൽ വർദ്ധനവുണ്ടാകുന്നു, അതിന്റെ ഉടമയുടെ ഹൃദയത്തിൽ വിശ്വാസത്തിന്റെ വർദ്ധനവും ഉണ്ടാകുന്നു.
നോമ്പ്
റമദാൻ മാസത്തിലെ നോമ്പ് ഇസ്ലാം കാര്യങ്ങളിൽ നാലാമത്തേതാണ്. നോമ്പ് എന്നത് മഹത്തായ ആരാധനയാണ്. മുഴുവൻ നന്മകളുടെയും താക്കോലായ തഖ്വ (ദൈവിക മാർഗത്തിലുള്ള സൂക്ഷ്മത) നേടിയെടുക്കുന്നതിനായി പൂർവ സമുദായങ്ങൾക്ക് നിർബന്ധമാക്കിയത് പോലെ മുസ്ലിംകളുടെ മേലും അല്ലാഹു അത് നിർബന്ധമാക്കി.
ഹജ്ജ്
ഇസ്ലാം കാര്യങ്ങളിൽ അഞ്ചാമത്തേത് ആണ് ഹജ്ജ്. പ്രായപൂർത്തിയായ കഴിവുള്ള ഏതൊരു മുസ്ലിമിനും ജീവിതത്തിൽ ഒരു പ്രാവശ്യം ഹജ്ജ് നിർബന്ധമാണ്.
മരണവും മരണാനന്തര കർമങ്ങളും
മരണമെന്നത് കാര്യങ്ങളുടെ അവസാനമല്ല, മറിച്ച് ഇത് മനുഷ്യന് ഒരു പുതിയ ഘട്ടവും മരണാനന്തര ജീവിതത്തിലെ ഒരു സമ്പൂർണ്ണ ജീവിതത്തിന്റെ തുടക്കവുമാണ്. ജനനം മുതൽ ഒരാളുടെ അവകാശം സംരക്ഷിക്കാൻ ഇസ്ലാം പ്രേരിപ്പിച്ചത് പോലെ തന്നെ മയ്യിത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും അതിന്റെ കുടുംബക്കാരുടെയും വേണ്ടപ്പെട്ടവരുടെയും അവസ്ഥ പരിഗണിക്കപ്പെടുകയും ചെയ്യുന്ന വിധി വിലക്കുകൾക്ക് ഇസ്ലാം ഊന്നൽ നൽകിയിട്ടുണ്ട്.