സന്ദർഭങ്ങൾ
മനുഷ്യന് എല്ലാ നന്മകളും ഉൾകൊള്ളുന്ന സമഗ്രമായ ഒരു മതമാണ് ഇസ്ലാം, അത് എത്രത്തോളം സമഗ്രവും സമ്പൂർണവുമാണോ അതേ പോലെ തന്നെ മനുഷ്യന് ഏത് അവസ്ഥയിലും ഏത് സ്ഥലത്തേക്കും ഉള്ള പൊതുവായ സന്ദേശമാണത്. ഏത് സ്ഥലത്തിനും കാലഘട്ടത്തിനും അനുയോജ്യമാണത്, വിവിധ സാഹചര്യങ്ങളിലും അവസരങ്ങളിലും ഒരു മുസ്ലിമിന് ആവശ്യമായ തിരഞ്ഞെടുത്ത വിഷയങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
ഉപവിഷയങ്ങൾ
ശൈത്യകാല വിധി വിലക്കുകൾ
ഇസ്ലാം സമഗ്രമായ മതമാണ്, അതിൻറെ ലക്ഷ്യങ്ങളിലെ ഗാംഭീര്യവും , പദവ്യാപ്തിയിലെ യുക്തി ഭദ്രതയും കൊണ്ട് അത് തന്റെ സ്രഷ്ടാവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ജീവിതമായി ജീവിതത്തെ മുഴുവൻ രൂപപ്പെടുത്തുന്നു. അതിനാലാണ് വിശ്വാസിക്ക് എല്ലാ സമയത്തും അതിലേക്ക് നയിക്കുന്ന ആരാധനകളുള്ളത്, ശീതകാലം എന്നത് ശുദ്ധിയും നമസ്കാരവും വസ്ത്രധാരണവും മഴയും മറ്റും നിരവധി അധ്യായങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ വിധികളിൽ ഒഴിവില്ലാത്ത ഒരു കാലമാണ് , ഈ പാഠഭാഗത്തിൽ അതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ നമുക്ക് ചർച്ച ചെയ്യാം.
യാത്രയുമായി ബന്ധപ്പെട്ട വിധി വിലക്കുകൾ
ഇസ്ലാം ജീവിത മാർഗരേഖയാണ്. മനുഷ്യ ജീവിതത്തിന്റെ എല്ലാ അവസ്ഥകളുമായും അത് ബന്ധപ്പെട്ട് കിടക്കുന്നു. ഈ സാമൂഹിക ജീവിതത്തിന്റെ ഒരു ഭാഗമാണ് യാത്രകളും. ഇതിൽ നാം പാലിക്കേണ്ടതും പ്രവർത്തിക്കേണ്ടതുമായതും അകന്നു നിൽക്കേണ്ടതും ഒഴിവാക്കേണ്ടതുമായ വിധി വിലക്കുകൾ അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്. ഈ പാഠഭാഗത്ത് യാത്രയുടെ വിധി വിലക്കുകളുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാം.
രോഗങ്ങളും പകർച്ചവ്യാധികളും
പകർച്ചവ്യാധികൾ കൊണ്ടുള്ള പരീക്ഷണം മുസ്ലിംകളെന്നോ അവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളിലേക്കും ഇറങ്ങുന്ന അല്ലാഹുവിന്റെ തീരുമാനമാണ്. എന്നാൽ ഇത്തരം പരീക്ഷണങ്ങളിൽ ഒരു മുസ്ലിമിന്റെ നിലപാട് മറ്റുള്ളവരെ പോലെയല്ല. അവൻ അതുമായി ഇടപഴകേണ്ടത് അല്ലാഹു കല്പിച്ചത് പോലെ ക്ഷമ കൈക്കൊള്ളുകയും അത് ബാധിക്കുന്നതിന് മുന്നേ അതിനെ പ്രതിരോധിക്കാനും ബാധിച്ച് കഴിഞ്ഞാൽ അതിൽ നിന്ന് ശമനം നേടാനും മതം അനുശാസിക്കുന്ന കാരണങ്ങളെ അവലംബിക്കുകയും ചെയ്തു കൊണ്ടാണ്.