വിശുദ്ധ ഖുർആൻ
ജനങ്ങളെ നേർവഴിയിലേക്ക് നയിക്കാനും അവരെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് രക്ഷപ്പെടുത്താനുമായി തന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമനും അന്ത്യപ്രവാചകനുമായ മുഹമ്മദ് നബി(സ) ക്ക് അല്ലാഹു ഖുർആനിനെ ഇറക്കി കൊടുത്തു, അല്ലാഹു പറയുന്നു: " നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. * അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു." (സൂ മാഇദ 15- 16)