താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
അറിവ് നേടുക എന്നുള്ളത് മഹത്തായ ആരാധനയാണ്. അതോടൊപ്പം അജ്ഞത അകറ്റുക എന്നത് അനിവാര്യവുമാണ്. മതത്തിൽ അവഗാഹം നേടുക എന്നത് അല്ലാഹുവിന്റെ പ്രീതി ലഭിക്കുന്ന കാര്യവുമാണ്. നബി(സ) പറഞ്ഞു: "അറിവ് നേടൽ ഓരോ മുസ്‌ലിമിനും നിർബന്ധമാണ്" (അഹ്‌മദ്). അവിടുന്ന് (സ) പറഞ്ഞു: "ആർകെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവൻ അവനെ മതത്തിൽ അവഗാഹമുള്ളവനാക്കും" (മുസ്‌ലിം). മിനസ്സത് ത യിൽ, ഇഹത്തിലും പരത്തിലും നിങ്ങൾക്ക് പ്രയോജനം ചെയ്യുന്ന മതപരമായ ധാരാളം അറിവുകൾ നേടാൻ നിങ്ങളെ പ്രാപ്‌തമാക്കുന്ന ലളിതവും സവിശേഷവും ആസ്വാദ്യകരവുമായ ഒരു പഠനാനുഭവം നിങ്ങൾക്ക് കണ്ടെത്താം.