പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം മക്കയുടെയും മസ്ജിദുൽ ഹറമിന്റെയും പവിത്രത.

അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് മക്ക സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ അല്ലാഹുവിന്റെ ഭവനങ്ങളിൽ ഏറ്റവും പരിശുദ്ധമായ മസ്ജിദുൽ ഹറം സ്ഥിതി ചെയ്യുന്നത് അവിടെയാണ്. ഈ പവിത്രമായ രാജ്യത്തിനും അതിലെ ആ പള്ളിക്കും ഇസ്‌ലാമിൽ മഹത്തായ സ്ഥാനമാണ് ഉള്ളത്.

  • മക്കയുടെയും മസ്ജിദുൽ ഹറമിന്റെയും പവിത്രത മനസ്സിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ഈ പവിത്രമായ രാജ്യത്തിന് ഇസ്‌ലാമിൽ മഹത്തായ സ്ഥാനവും ധാരാളം ശ്രേഷ്ഠതകളുമുണ്ട്. അവയിൽ പെട്ടതാണ്;

1. അല്ലാഹുവിനും അവന്റെ ദൂതനായ മുഹമ്മദ് നബി(സ) ക്കും ഏറ്റവും പ്രിയപ്പെട്ട നാടാണ് അത്.

അബ്ദുല്ലാഹിബ്നു അദിയ്യ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: "റസൂല്‍(സ്വ) ഹസൂറ (മക്കയിലെ ഒരു പ്രദേശം) യില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു". അപ്പോള്‍ അദ്ദേഹം പറഞ്ഞു: "അല്ലാഹുവാണെ, തീര്‍ച്ചയായും അല്ലാഹുവിന്റെ ഭൂമിയില്‍ നല്ലത് നീയാണ്. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് നീയാണ്. നിന്നില്‍നിന്ന് എന്നെ പുറത്താക്കിയിട്ടില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പുറത്ത് പോകുമായിരുന്നില്ല". (തിര്‍മിദി 3925) വേറൊരു റിപ്പോർട്ടിൽ "അല്ലാഹുവിന്റെ ഭൂമിയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നീയാണ്" എന്ന് കൂടി കാണാം (ഇബ്‌നു മാജ 3108).

2. അല്ലാഹുവും അവന്റെ ദൂതനും അതിനെ പവിത്രമാക്കി

അവിടെ വെച്ച് രക്തം ചിന്തരുതെന്നും അതിൽ വെച്ച് അതിക്രമം പ്രവർത്തിക്കരുതെന്നും വേട്ടയാടരുതെന്നും, മരങ്ങൾ മുറിക്കരുതെന്നും തന്റെ ദാസന്മാരോട് നിഷ്കർഷിച്ചു കൊണ്ട് അല്ലാഹു അവരുടെ മേൽ അതിനെ പവിത്രമാക്കി. അല്ലാഹു പറയുന്നു: "(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്റെ രക്ഷിതാവിനെ ആരാധിക്കുവാന്‍ മാത്രമാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. എല്ലാ വസ്തുവും അവന്റെതത്രെ. ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കണമെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു." (സൂ. നം ല് 91)

നബി(സ) പറഞ്ഞു: "മക്കയുടെ പവിത്രത നിശ്ചയിച്ചത് അല്ലാഹുവാണ് , ജനങ്ങളല്ല അതിന്റെ പവിത്രത നിശ്ചയിച്ചത്. അതിനാൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരാൾക്കും അതിൽ രക്തം ചിന്തലോ സസ്യങ്ങൾ പറിച്ച് കളയലോ അനുവദനീയമല്ല." (ബുഖാരി 104, മുസ്‌ലിം 1354)

3.മസ്‌ജിദുൽ ഹറാം സ്ഥിതി ചെയ്യുന്നത് അതിലാണ്, ഈ പള്ളിക്ക് ധാരാളം ശ്രേഷ്ഠതകളുണ്ട്, അതിൽ പെട്ടതാണ് :

1. ഭൂമിയിൽ അല്ലാഹുവിനെ ആരാധിക്കാനായി ആദ്യമായി പടുത്തുയർത്തിയ പള്ളിയാണത്:

പ്രസിദ്ധ സ്വഹാബിയായിരുന്ന അബൂ ദർറ് അൽ ഗഫാരി (റ) ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരെ, ഭൂമിയിൽ ആദ്യമായി ഉണ്ടാക്കപ്പെട്ട പള്ളി ഏതാണ്?" അവിടുന്ന് പറഞ്ഞു: "മസ്ജിദുൽ ഹറാം". ഞാൻ ചോദിച്ചു : "പിന്നെ ഏതാണ്?" അവിടുന്ന് പറഞ്ഞു: "മസ്ജിദുൽ അഖ്സ" ഞാൻ ചോദിച്ചു : "അവയ്ക്കിടയിൽ എത്ര വ്യത്യാസമുണ്ട്?" അവിടുന്ന് പറഞ്ഞു: " നാൽപത് വർഷം, എന്നാൽ നിനക്ക് എവിടെ നിന്നാണോ നമസ്‌കാരം ആകുന്നത് അവിടെ വെച്ച് നീ നമസ്‌കരിച്ച് കൊള്ളുക, അത് നിന്റെ ആരാധനാ സ്ഥലമാണ്" (ബുഖാരി 3366, മുസ്‌ലിം 520)

2. അതിലാണ് വിശുദ്ധ കഅബാലയം ഉള്ളത്.

മസ്ജിദുൽ ഹറാമിന്റെ നടുത്തളത്തിൽ സ്ഥിതി ചെയ്യുന്ന ചതുരാകൃതിയിലുള്ള കെട്ടിടമാണ് കഅ്ബ. ലോക മുസ്‌ലിംകൾ അവരുടെ നമസ്‌കാരത്തിൽ സ്വീകരിക്കുന്ന ഖിബ്‌ലയാണ് അത്. അല്ലാഹുവിന്റെ ദകൂട്ടുകാരൻ (ഖലീൽ) ഇബ്‌റാഹീം നബി(അ)യും അദ്ദേഹത്തിന്റെ പുത്രൻ ഇസ്മാഈൽ (അ)യുമാണ് അല്ലാഹുവിന്റെ കൽപന പ്രകാരം ആദ്യമായി ഇത് നിർമിച്ചുണ്ടാക്കിയത്. ശേഷം പലപ്പോഴായി ഈ കെട്ടിടം പുതുക്കി പണിയുകയുണ്ടായിട്ടുണ്ട്. അല്ലാഹു പറയുന്നു: "ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) ( അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. " (സൂ. ബഖറ 127). ഖുറൈശികൾ അത് പുനർ നിർമിക്കവേ അതിലെ ഹജറുൽ അസ്‌വദ് അതിന്റെ യഥാർത്ഥ സ്ഥാനത്ത് വെച്ചത് മുഹമ്മദ് നബി(സ) ആയിരുന്നു.

3. അതിലെ നമസ്‌കാരത്തിന് ധാരാളം മടങ്ങ് പ്രതിഫലം ലഭിക്കുന്നു

നബി(സ) പറഞ്ഞു: " എന്റെ ഈ പള്ളിയിലുള്ള ഒരു നമസ്‌കാരം അതല്ലാത്ത മസ്ജിദുൽ ഹറാം ഒഴികെയുള്ള മറ്റു പള്ളികളിലെ ആയിരം നമസ്‌കാരത്തെക്കാൾ ശ്രേഷ്ഠമാണ്. മസ്ജിദുൽ ഹറാമിലെ ഒരു നമസ്‌കാരം അതല്ലാത്ത മറ്റു പള്ളികളിലെ ഒരു ലക്ഷം നമസ്‌കാരത്തെക്കാൾ ശ്രേഷ്ഠമാണ്." (ഇബ്‌നു മാജ 1406, അഹ്‌മദ്‌ 14694)

4. കഴിവുള്ളവർ ഹജ്ജ് ചെയ്യൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു.

ഇബ്‌റാഹീം (അ) ഹജ്ജ് ചെയ്യാൻ വേണ്ടി ജനങ്ങളെ വിളിച്ചു. അങ്ങനെ എല്ലാ സ്ഥലത്ത് നിന്നും ഹജ്ജ് ചെയ്യാനായി ആളുകൾ വന്നു തുടങ്ങി. നബി(സ) നമുക്ക് അറിയിച്ച് തന്നത് പോലെ പ്രവാചകന്മാരും ഹജ്ജിനായി ചെന്നു. ഇബ്‌റാഹിം നബി(അ) നോടുള്ള അവന്റെ കൽപനയായി അല്ലാഹു പറയുന്നത് കാണുക: "(നാം അദ്ദേഹത്തോട്‌ പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നു കൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവര്‍ നിന്റെയടുത്ത്‌ വന്നു കൊള്ളും." (സൂ ഹജ്ജ് 27).

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക