പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം വിവാഹാലോചനയുടെ നിബന്ധനകൾ

വിവാഹാലോചന എന്നതിന്റെ ആശയത്തെക്കുറിച്ചും അതിന്റെ ചില മര്യാദകളെക്കുറിച്ചും ഈ പാഠഭാഗത്തിൽ നമുക്ക് പഠിക്കാം.

  • വിവാഹാലോചനയുടെ ആശയം മനസ്സിലാക്കുക.
  •  വിവാഹാലോചനയുമായി ബന്ധപ്പെട്ട ഇസ്ലാമിലെ ചില മര്യാദകളുടെ വിശദീകരണം.
  •  വിവാഹാലോചനയുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ ചില നന്മകൾ കണ്ടെത്തുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

അല്ലാഹുവും അവന്റെ ദൂതനും(സ) കാണിച്ചുതന്ന ചര്യ അനുസരിച്ച് ഒരു സ്ത്രീയെ വിഹാഹം ചെയ്യാനുള്ള താത്പര്യം ഒരാൾ അവളുടെ രക്ഷാധികാരിയെ അറിയിക്കുന്നതിനാണ്‌ വിവാഹാലോചന (ഖിത്ബ) എന്ന് പറയുന്നത്.

സംതൃപ്തിയിലേക്കും മികച്ച തിരഞ്ഞെടുപ്പിലേക്കും സമാധാനത്തിലേക്കും നയിക്കുകയുംദമ്പദികൾക്കിടയിൽ യോജിപ്പും ചർച്ചയും കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്ന തരത്തിൽ വിവാഹാലോചനക്ക് ചില മര്യാദകൾ ഉണ്ടാക്കിയിരിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ പെട്ടതാണ്.

വിവാഹാലോചനയുടെ ചില മര്യാദകൾ

1- ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിം വിവാഹാലോചന നടത്തി കൊണ്ടിരിക്കുന്ന സ്‌ത്രീയെ ആ ആലോചനയുടെ വിഷയത്തിൽ ഒരു തീരുമാനം ആകുന്നതിന് മുമ്പ് അതിനിടയിൽ കയറി വിവാഹാലോചന നടത്തരുത്. റസൂൽ(സ) പറഞ്ഞു: "ഒരാൾ തന്റെ സഹോദരന്റെ കച്ചവടത്തിനിടയിൽ കയറി കച്ചവടം നടത്തരുത്, തന്റെ സഹോദരന്റെ വിവാഹാലോചനക്കിടയിൽ കയറി വിവാഹാലോചന നടത്തുകയുമരുത്. അവന്റെ അനുവാദത്തോടെയല്ലാതെ." (ബുഖാരി 5142, മുസ്‌ലിം 1412).

2- വിവാഹാലോചന നടത്തപ്പെടുന്ന സ്‌ത്രീയിലേക്ക് വിവാഹത്തിന് ആവശ്യമായ നോട്ടം നോക്കാവുന്നതാണ്. മുഗീറത്ത് ബ്‌നു ശുഅ്ബ (റ) വിവാഹാലോചന നടത്താൻ ഉദ്ദേശിച്ചപ്പോൾ റസൂൽ(സ) അദ്ദേഹത്തോട് പറഞ്ഞു: "ആദ്യം നീ അവളെ നോക്കൂ, അതാണ് നിങ്ങൾക്കിടയിൽ നിത്യ സ്നേഹം കൊണ്ടുവരുന്നതിന് കൂടുതൽ ഉചിതം". (തിർമിദി 1087.) അതെ പോലെ തന്നെ വിവാഹാലോചന നടത്തുന്ന പുരുഷനെ നോക്കൽ സ്ത്രീയുടെയും അവകാശമാണ്. ചില പണ്ഡിതന്മാർ അവൾക്കാണ് അതിന് കൂടുതൽ അർഹത എന്ന് പോലും പറഞ്ഞിട്ടുണ്ട്.

നബി(സ) പറഞ്ഞതായി ജാബിർ(റ) നിവേദനം ചെയ്യുന്നു: “നിങ്ങളിൽ ആരെങ്കിലും ഒരു സ്ത്രീയെ വിവാഹാലോചന നടത്തുകയാണെങ്കിൽ, അവളെ വിവാഹം ചെയ്യാനുതകുന്ന തരത്തിൽ അവളിലേക്ക് നോക്കാൻ സാധിക്കുമെങ്കിൽ അവൻ അപ്രകാരം ചെയ്യട്ടെ". അദ്ദേഹം (ജാബിർ -റ-) പറഞ്ഞു: "ഞാൻ ഒരു സ്ത്രീയെ വിവാഹാലോചന നടത്തി, എന്നിട്ട് അവളിൽ വിവാഹത്തിലേക്ക് എന്തെങ്കിലും ആകർഷണം കണ്ടെത്താൻ ഞാൻ അവളെ രഹസ്യമായി നിരീക്ഷിച്ചു, തുടർന്ന് ഞാൻ അവളെ വിവാഹം കഴിച്ചു. (അബു ദാവൂദ് 2082.)

വിവാഹാലോച നടത്തപ്പെടുന്നവളിലേക്കുള്ള നോട്ടത്തിന്റെ മര്യാദകൾ

١
വിവാഹം കഴിക്കണമെന്ന ദൃഢനിശ്ചയം ചെയ്തതിന് ശേഷമേ വിവാഹാലോചന നടത്തുന്നവൻ പ്രതിശ്രുതവധുവിനെ നോക്കാൻ പാടുള്ളു.
٢
അവളെ ഇഷ്ടമായില്ലെങ്കിൽ ആ വിവാഹാലോചന ഒഴിവാക്കുന്നത് കൊണ്ട് ആ സ്‌ത്രീക്ക് ബുദ്ധിമുട്ട് ആകാത്ത തരത്തിൽ വിവാഹ നിശ്ചയത്തിന് മുമ്പായിരിക്കണം ഈ പെണ്ണ് കാണൽ.
٣
കാഴ്ച്ച തൃപ്തിയാകുന്നത് വരെ ആവർത്തിച്ച് നോക്കൽ അനുവദനീയമാണ്.
٤
നോട്ടത്തിലൂടെ ലക്ഷ്യമാക്കിയത് സാധിച്ച് കഴിഞ്ഞാൽ പിന്നെ വീണ്ടും ആവർത്തിച്ച് നോക്കൽ അനുവദനീയമല്ല. കാരണം ഇപ്പോഴും അവൾ അവന് അന്യയാണ്.

3- വിവാഹാലോചനയിലെ ഏറ്റവും പ്രധാനപ്പെട്ട മര്യാദകളിലൊന്ന് സ്‌ത്രീയും പുരുഷനും അവരുടെ തിരഞ്ഞെടുപ്പ് നന്നാക്കുക എന്നതാണ്. അങ്ങനെ , അല്ലാഹുവിന്റെ സഹായത്താൽ സമാധാനവും സ്ഥിരതയും ശാന്തതയും നിലനിൽർത്താൻ കഴിയുന്ന ഒരു കുടുംബ നിർമിതിക്കുള്ള ശരിയായ അടിസ്ഥാന കാര്യങ്ങളിൽ ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

4-നല്ല സന്തതികളെ ഉൽപ്പാദിപ്പിക്കുന്നതിന് ഏറ്റവും ഉയർന്ന പ്രത്യുൽപാദന സാധ്യതയുള്ള സ്‌ത്രീയെ ഇണയായി തിരഞ്ഞെടുക്കുക എന്നത് വിവാഹാലോചനയുടെ മര്യാദകളിൽ പെട്ടതാണ്. നബി(സ) പറഞ്ഞു: "ധാരാളം പ്രസവിക്കുന്നവളും അതിയായ സ്‌നേഹമുള്ളവളുമായ സ്ത്രീയെ നിങ്ങൾ വിവാഹം കഴിക്കുക. കാരണം എന്റെ സമുദായത്തിന്റെ ആധിക്യം കൊണ്ട് അന്ത്യദിനത്തിൽ ഞാൻ അഭിമാനം കൊള്ളും."(അബു ദാവൂദ് 2050).

5- വിവാഹ ചർച്ചകൾക്ക് മുമ്പ് കൂടിയാലോചനകൾ നടത്തുകയും നന്മയ്ക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ മര്യാദകളിൽ ഒന്ന്. അതിനാൽ ഒരു മുസ്ലീം തന്റെ രക്ഷിതാവിനോട് നന്മ ചോദിക്കുകയും എല്ലാ കാര്യങ്ങളിലും അനുഭവപരിചയമുള്ളവരോട് കൂടിയാലോചനകൾ നടത്തുകയും വേണം. വിവാഹം ജീവിതത്തിലെ ഒരു പ്രധാന തീരുമാനമാണ്. ഉപദേശവും നന്മയും തേടുന്നതിനുള്ള വളരെ ഉചിതമായ അവസരമാണിത്.

6- ഇരു കക്ഷികളും തങ്ങളുടെ എല്ലാ കാര്യങ്ങളും സാഹചര്യങ്ങളും വ്യക്തമാക്കുന്നതിൽ വളരെ വ്യക്തവും സത്യസന്ധവുമായിരിക്കണം. അതിനാൽ ഒരു ന്യൂനതയും മറച്ചുവെക്കാതിരിക്കുക. ബോധപൂർവമായ നുണയോ വഞ്ചനയോ വിവാഹശേഷം ഭാവിയിൽ രണ്ട് കക്ഷികൾ തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കാം.

7- വിവാഹാലോചനയുടെ മറ്റൊരു മര്യാദ വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീയുമായി സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമുള്ള മതപരമായ നിയന്ത്രണങ്ങൾ പാലിക്കുക എന്നതാണ്. ഇത് വിവാഹ നിശ്ചയമാണ്, വിവാഹമല്ല. അവളെ തൊടുക, അവളോടൊപ്പം തനിച്ചായിരിക്കുക, അവനുമായി കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുക, അവനുവേണ്ടി സുഗന്ധം ഉപയോഗിക്കുക,വസ്ത്രം ധരിക്കുക തുടങ്ങിയവ അനുവദനീയമല്ല.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക