പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം കുടുംബ ബന്ധം ചേർക്കൽ

ഇസ്‌ലാമിൽ കുടുംബ ബന്ധം ചേർക്കൽ എന്നതിന്റെ ആശയം, അതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ എന്നിവ ഈ പാഠഭാഗത്തിൽ നമുക്ക് മനസിലാക്കാം.

  • ഇസ്‌ലാമിൽ കുടുംബ ബന്ധം ചേർക്കൽ എന്നതിന്റെ ആശയം മനസിലാക്കുക. 
  • കുടുംബ ബന്ധം ചേർക്കുന്നതിന്റെ പ്രാധാന്യം വിശദീകരിക്കുക, അത് മുറിച്ച് കളയുന്നതിനെ തൊട്ട് ജാഗ്രത പാലിക്കുക. 
  • കുടുംബ ബന്ധം ചേർക്കാൻ സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ച് വിശദീകരിക്കുക. 
  • കുടുംബ ബന്ധം ചേർക്കുന്നതിന്റെ ഏതാനും ശ്രേഷ്ഠതകൾ വിശദമാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

കുടുംബ ബന്ധം ചേർക്കുക എന്നതിന്റെ ആശയം

ബന്ധമുള്ളവരുമായി നന്മയിൽ പങ്ക് ചേരുകയും അവർക്ക് നന്മ ചെയ്യലും അവരോട് അനുകമ്പ കാണിക്കലും അവരോട് സൗമ്യമായി പെരുമാറലും അവരെ സന്ദർശിച്ച് അവരുടെ അവസ്ഥ മനസ്സിലാക്കലും അവരിൽ ആവശ്യക്കാർക്ക് സഹായം എത്തിച്ച് കൊടുക്കലുമൊക്കെ കുടുംബ ബന്ധം ചേർക്കുക എന്നതിന്റെ ആശയത്തിൽ ഉൾകൊള്ളുന്നു.

ഖുർആനിന്റെയും തിരു സുന്നത്തിന്റെയും അധ്യാപനങ്ങൾ കുടുംബ ബന്ധം ചേർക്കാൻ പ്രോത്സാഹിപ്പിക്കുകയും അത് അറുത്ത് കളയുന്നതിനെ വിരോധിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹു സത്യ നിഷേധികളെ കുറിച്ച് പറഞ്ഞു: "അല്ലാഹുവിന്റെ ഉത്തരവ്‌ അവന്‍ ശക്തിയുക്തം നല്‍കിയതിന്‌ ശേഷം അതിന്‌ വിപരീതം പ്രവര്‍ത്തിക്കുകയും അല്ലാഹു കൂട്ടിചേര്‍ക്കുവാന്‍ കല്‍പിച്ചതിനെ മുറിച്ച്‌ വേര്‍പെടുത്തുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര്‍ (അധര്‍മ്മകാരികള്‍). അവര്‍ തന്നെയാകുന്നു നഷ്ടക്കാര്‍." (സൂ. ബഖറ 27). വീണ്ടും അവൻ പറയുന്നു: "എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍ത്തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ?" (സൂ. മുഹമ്മദ് 22).

നബി(സ) പറഞ്ഞു: "ആര് അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവോ അവൻ അവന്റെ കുടുംബ ബന്ധം ചേർക്കട്ടെ" (ബുഖാരി 6138). വീണ്ടും അവിടുന്ന് പറഞ്ഞു: "അല്ലാഹു സൃഷ്ടികളെ പടച്ചു, എന്നിട്ട് അതിൽനിന്ന് വിരമിച്ചപ്പോൾ കുടുംബബന്ധം എഴുന്നേറ്റ് നിന്നു പറഞ്ഞു : 'കുടുംബബന്ധം മുറിക്കുന്നതിൽ നിന്നും നിന്നോട് ശരണം തേടുന്നവന്റെ സ്ഥാനമാണ് ഇത്.' അല്ലാഹു പറഞ്ഞു :'അതെ, നിന്നോട് (കുടുംബത്തോട്) ബന്ധം ചേർക്കുന്നവനോട്‌ ഞാൻ ബന്ധം ചേർക്കുന്നതാണ്. നിന്നോട് (കുടുംബത്തോട്) ബന്ധം മുറിച്ചവനോട് ഞാൻ ബന്ധംമുറിക്കുന്നതാണ്; ഇത് നീ ഇഷ്ടപെടുന്നില്ലേ?' അത് പറഞ്ഞു ;'അതെ എന്റെ രക്ഷിതാവേ.' അല്ലാഹു പറഞ്ഞു : 'അത് നിനക്കുണ്ട്' പിന്നെ അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു : നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ : "എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ?" (സൂ. മുഹമ്മദ് 22) ഓതുക" (ബുഖാരി 5987, മുസ്‌ലിം 2554).

ബന്ധത്തിന്റെയും അടുപ്പത്തിന്റെയും തോത് അനുസരിച്ച് കുടുംബ ബന്ധം ശക്തമാക്കാൻ മതം അനുശാസിക്കുന്നുണ്ട്.

നിർബന്ധമായ കുടുംബ ബന്ധം ചേർക്കൽ

മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ, മാതൃ-പിതൃ സഹോദരങ്ങൾ തുടങ്ങിയ മഹ്‌റമുകൾ (വിവാഹബന്ധം നിഷിദ്ധമായവർ) മായി കുടുബ ബന്ധം ചേർക്കലാണ് ഇത്.

പുണ്യകരമായ കുടുംബ ബന്ധം ചേർക്കൽ

വിവാഹ ബന്ധം നിഷിദ്ധമല്ലാത്ത മാതൃ-പിതൃ സഹോദരങ്ങളുടെ മക്കളുമായി കുടുംബ ബന്ധം ചേർക്കലാണ് ഇത്.

കുടുംബ ബന്ധം ചേർക്കുന്നതിന്റെ രൂപം

കഴിവിനനുസരിച്ച് സാധ്യമാകുന്ന വിധത്തിൽ ബന്ധുക്കൾക്ക് നന്മ ചെയ്‌തും അവർക്ക് ഉപദ്രവമുണ്ടാകുന്ന കാര്യങ്ങളെ പ്രതിരോധിച്ചുമാണ് കുടുംബ ബന്ധം ചേർക്കേണ്ടത്. അത് ചിലപ്പോൾ അവരോട് സംസാരിക്കുക, അവരെ സമാശ്വസിപ്പിക്കുക്ക, അവശ്യ സന്ദർഭങ്ങളിൽ സാമ്പത്തികമായും അല്ലാതെയും സഹായിക്കുക, ഉപദ്രവങ്ങൾ തടയുക, പ്രസന്നമായ മുഖത്തോടെ അഭിസംബോധന ചെയ്യുക, പ്രാർത്ഥിക്കുക എന്നിങ്ങനെയൊക്കെയാകാം.

കുടുംബ ബന്ധം ചേർക്കലിന്റെ ചില ഉദാഹരണങ്ങൾ

١
ഫോൺ വിളിക്കുക, സോഷ്യൽ മീഡിയ വഴി സന്ദേശങ്ങൾ കൈമാറുക.
٢
നിർബന്ധമായ ചിലവിന് കൊടുക്കൽ, ചിലവിന് കൊടുക്കൽ ബാധ്യതയല്ലാത്തവർക്ക് സകാത്ത് നൽകൽ, അല്ലെങ്കിൽ ദാനം നൽകൽ, സമ്മാനങ്ങൾ നൽകൽ, അവരുടെ ചെലവുകൾ ഏറ്റെടുക്കൽ, അവർക്ക് വേണ്ടി വസ്വിയ്യത് എഴുതൽ തുടങ്ങി അവർക്ക് വേണ്ടി സമ്പത്ത് ചിലവഴിക്കൽ.
٣
അവരുടെ സുഖ ദുഖങ്ങളിൽ പങ്ക് ചേരുക.
٤
അവരെ സന്ദർശിക്കുക.
٥
ക്ഷണം സ്വീകരിക്കുക.
٦
രോഗിയായാൽ പരിചരിക്കുക.
٧
ജനാസയെ പിന്തുടരുക.
٨
അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുക.

കുടുംബ ബന്ധം ചേർക്കുന്നതിന്റെ ശ്രേഷ്ഠത

١
ഇത് ബന്ധുക്കളിൽ നിന്ന് സ്നേഹം ലഭിക്കുന്നതിനും അവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇടയാക്കുന്നു.
٢
ഇത് മൂലം ഉപജീവനം വിശാലമാവുകയും ആയുസ് വർധിക്കുകയും ചെയ്യുന്നു.
٣
കുടുബ ബന്ധം ചേർക്കുന്നവനുമായി അല്ലാഹു ബന്ധം ചേർക്കുന്നു.
٤
സ്വർഗ പ്രവേശത്തിന് കാരണമായിത്തീരുന്നു.
٥
ഇതിൽ അല്ലാഹുവിനുള്ള അനുസരണമുണ്ട്, അതിനാൽ തന്നെ അവന്റെ തൃപ്‌തി നേടാൻ സാധിക്കുന്നു.

1. ബന്ധുക്കളിൽ നിന്ന് സ്നേഹം ലഭിക്കുന്നതിനും അവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇടയാക്കുന്നു.

അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "നിങ്ങളുടെ ബന്ധങ്ങൾ നിലനിർത്താനുതകുന്നത്രയും നിങ്ങളുടെ കുടുംബങ്ങളെ കുറിച്ച് അറിയുക, തീർച്ചയായും കുടുംബ ബന്ധം ചേർക്കുന്നത് കുടുംബത്തിൽ സ്നേഹത്തിനും സമ്പത്തിന്റെ വർധനവിനും ദീർഘായുസിനും കാരണമാകുന്നു." (തിർമിദി 1979).

2- ഇത് മൂലം ഉപജീവനം വിശാലമാവുകയും ആയുസ് വർധിക്കുകയും ചെയ്യുന്നു.

റസൂൽ(സ) പറഞ്ഞു: "തന്റെ ഉപജീവനം വിശാലമാകുന്നതും ആയുസ് വർധിപ്പിക്കുന്നതും ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവൻ കുടുംബ ബന്ധം ചേർക്കട്ടെ" (ബുഖാരി 2067, മുസ്‌ലിം 2557).

3- കുടുബ ബന്ധം ചേർക്കുന്നവനുമായി അല്ലാഹു ബന്ധം ചേർക്കുന്നു.

റസൂൽ (സ) പറഞ്ഞു: "അല്ലാഹു സൃഷ്ടികളെ പടച്ചു, എന്നിട്ട് അതിൽ നിന്ന് വിരമിച്ചപ്പോൾ കുടുംബബന്ധം എഴുന്നേറ്റ് നിന്നു പറഞ്ഞു : 'കുടുംബബന്ധം മുറിക്കുന്നതിൽ നിന്നും നിന്നോട് ശരണം തേടുന്നവന്റെ സ്ഥാനമാണ് ഇത്.' അല്ലാഹു പറഞ്ഞു :'അതെ, നിന്നോട് (കുടുംബത്തോട്) ബന്ധം ചേർക്കുന്നവനോട്‌ ഞാൻ ബന്ധം ചേർക്കുന്നതാണ്. നിന്നോട് (കുടുംബത്തോട്) ബന്ധം മുറിച്ചവനോട് ഞാൻ ബന്ധംമുറിക്കുന്നതാണ്; ഇത് നീ ഇഷ്ടപെടുന്നില്ലേ?' അത് പറഞ്ഞു ;'അതെ എന്റെ രക്ഷിതാവേ.' അല്ലാഹു പറഞ്ഞു : 'അത് നിനക്കുണ്ട്' .......(ബുഖാരി 5987, മുസ്‌ലിം 2554).

4- കുടുംബ ബന്ധം ചേർക്കുന്നത് സ്വർഗ പ്രവേശത്തിന് കാരണമായിത്തീരുന്നു.

ഒരാൾ നബി(സ) യോട് അയാളെ സ്വർഗത്തിൽ പ്രവേശിപ്പിക്കാൻ കാരണമാകുന്ന കർമത്തെ കുറിച്ച് ചോദിച്ചപ്പോൾ അവിടുന്ന് അയാളോട് പറഞ്ഞു: "നീ അല്ലാഹുവിൽ യാതൊന്നിനെയും പങ്ക് ചേർക്കാതെ അവനെ ആരാധിക്കുക, നീ നമസ്‌കാരം നിലനിർത്തുക, നീ സകാത്ത് നൽകുക, നീ കുടുബ ബന്ധം ചേർക്കുകയും ചെയ്യുക." (ബുഖാരി 1396, മുസ്‌ലിം 13).

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക