നിലവിലെ വിഭാഗം
പാഠം വൈവാഹിക മര്യാദകൾ
വിവാഹവുമായി ബന്ധപ്പെട്ട വിവാഹ കരാറിന്റെ മുമ്പും അതിന്റെ അവസരത്തിലും അതിന് ശേഷവും പാലിക്കേണ്ട മതവിധികൾക്ക് പുറമെ, അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം നേടാനും ദാമ്പത്യ ജീവിതത്തിൽ കരുത്തും ദൃഢതയും പ്രതീക്ഷിക്കാനും വധൂവരന്മാർ പാലിക്കേണ്ട നിരവധി മര്യാദകൾ വിവാഹത്തിന് ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്.
1-നിയ്യത്ത് (ഉദ്ദേശം)
നിയ്യത്തിന് അതി മഹത്തായ സ്ഥാനമാണ് ഇസ്‌ലാമിൽ ഉള്ളത്. "തീർച്ചയായും കർമങ്ങളെല്ലാം ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് , ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചതാണ് ഉണ്ടാവുക" (ബുഖാരി 1, മുസ്‌ലിം 1907) എന്ന പ്രസിദ്ധമായ ഹദീസ് ഈ കാര്യം നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ വധൂ വരന്മാർക്ക് വിവാഹത്തെ സംബന്ധിച്ച് നല്ല നിയ്യത്ത് (ഉദ്ദേശം) ഉണ്ടായിരിക്കൽ അനിവാര്യമാണ്. പ്രതിഫലം വർധിക്കുന്നതിന് വേണ്ടി കൂടുതൽ കാര്യം ഉദ്ദേശിക്കുന്നത് നല്ലതാണ്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുക, വിവാഹത്തിന് പ്രേരിപ്പിക്കുന്ന മത കൽപനകൾ അനുസരിക്കുക. അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന സന്താനങ്ങൾ പ്രതീക്ഷിക്കുക, ദമ്പതികളിൽ ഓരോരുത്തരും പവിത്രത കാത്തുസൂക്ഷിച്ചു കൊണ്ട് കുഴപ്പത്തിൽ നിന്ന് സ്വയം സംരക്ഷിക്കുക എന്നിവ വിവാഹത്തിലൂടെ ലക്ഷ്യം വെക്കാവുന്ന ചില നല്ല ഉദ്ദേശങ്ങളാണ്.
2- ആദ്യരാത്രിയിൽ (വിവാഹത്തിന്റെ രാത്രി) പ്രവാചകന്റെ മാർഗനിർദേശങ്ങൾ പിന്തുടരുക
വലീമ (വിവാഹ സൽക്കാരം) ശക്തമായ സുന്നത്താണ്. അബ്ദു റഹ്‌മാൻ ഇബ്‌നു ഔഫ് (റ) വിവാഹം കഴിച്ചപ്പോൾ നബി(സ) അദ്ദേഹത്തോട് പറഞ്ഞു: "ഒരു ആടിനെ അറുത്തെങ്കിലും നീ വലീമ നൽകുക" (ബുഖാരി 2048, മുസ്‌ലിം 1427).
വലീമ (വിവാഹ സൽക്കാരം) നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
4- വിവാഹ വേളയിൽ സ്‌ത്രീകൾ പാട്ട് പാടൽ
പുരുഷന്മാരിൽ നിന്നും അകന്ന് നിന്ന് കൊണ്ട് സംഗീതോപകരണങ്ങൾ ഉപയോഗിക്കാതെ നല്ല പാട്ടുകൾ പാടുന്നതും ദഫ് മുട്ടുന്നതും സ്‌ത്രീകൾക്ക് അനുവദനീയമാണ്. വിവാഹമെന്ന നല്ല വേളയിൽ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുന്നത് ഇസ്‌ലാമിൽ അനുവദനീയമാണ്.
5- നല്ല നിലയിൽ പരസ്‌പരം സഹവസിക്കുക
വിവാഹത്തിന്റെ ഏറ്റവും ശക്തമായ മര്യാദകളിലൊന്നാണ് ദമ്പതികൾ തമ്മിൽ പരസ്പരം നല്ല നിലയിൽ സഹവസിക്കുക എന്നത്. ഇതിലൂടെയാണ് അല്ലാഹുവിന്റെ അനുമതിപ്രകാരം സന്തോഷകരമായ ദാമ്പത്യ ജീവിതത്തിലേക്ക് നയിക്കുന്ന നിത്യസ്നേഹം ഉണ്ടാവുക. അല്ലാഹു പറയുന്നു: "അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്." (സൂ നിസാഅ്: 19).