നിലവിലെ വിഭാഗം
പാഠം ബാങ്ക്
ജനങ്ങളെ നമസ്‌കാരത്തിന്റെ സമയമായി എന്നറിയിക്കാനും അവരെ അതിലേക്ക് വിളിക്കാനുമായി അല്ലാഹു ബാങ്ക് നിയമമാക്കി തന്നിട്ടുണ്ട്.
നമസ്‌കാരം ആരംഭിക്കുന്നതിന്റെ സമയവും അത് ആരംഭിച്ചിട്ടുണ്ട് എന്നതും അറിയിക്കാനായി ഇഖാമത്തും അല്ലാഹു നിയമമാക്കിയിട്ടുണ്ട്.
എങ്ങനെയാണ് ബാങ്ക് നിയമമാക്കപ്പെട്ടത് ?
മുസ്‌ലിംകൾ ഒരുമിച്ചുകൂടുകയും നമസ്‌കാരത്തിനായി കാത്തിരിക്കുകയും ചെയ്യാറുണ്ടായിരുന്നു, ആരും അതിന് വിളിച്ച് പറയുന്ന ഒരു രീതി ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ദിവസം അവർക്കിടയിൽ ഇതിനെ കുറിച്ച് സംസാരമുണ്ടായി. അവരിൽ ചിലർ പറഞ്ഞു: "കൃസ്ത്യാനികളുടെ മണി പോലെയുള്ള ഒരു മണി നിങ്ങൾ സ്വീകരിച്ചോളൂ" മറ്റു ചിലർ പറഞ്ഞു: " ജൂതന്മാരുടെ കാഹളം (കൊമ്പ്) പോലെ ഒരു കാഹളമാകാം" അപ്പോൾ ഉമർ (റ) പറഞ്ഞു: "നമസ്‌കാരത്തിനായി വിളിച്ച് പറയാൻ നമുക്ക് ഒരാളെ നിയോഗിച്ച് കൂടെ ?" അപ്പോൾ റസൂൽ (സ) പറഞ്ഞു: "ബിലാലെ എഴുന്നേറ്റ് നമസ്‌കാരത്തിനായി വിളിച്ച് പറയുക" (ബുഖാരി 579, മുസ്‌ലിം 377)
ബാങ്കിന്റെയും ഇഖാമത്തിന്റെയും വിധി
ഒറ്റക്കല്ലാതെ ജമാഅത്ത് ആയി നമസ്‌കരിക്കുന്നവർക്ക് ബാങ്കും ഇഖാമത്തും നിർബന്ധമാണ്. അവർ അത് മനപ്പൂർവം ഒഴിവാക്കുന്നത് കൊണ്ട് കുറ്റക്കാരാവുമെങ്കിലും അവരുടെ നമസ്‌കാരം ശരിയാകും.
ജനങ്ങൾ അത് കേട്ട് നമസ്‌കാരത്തിന് വരാൻ പാകത്തിൽ നല്ല പ്രതിധ്വനിക്കുന്ന ശബ്ദത്തിലാണ് അയാൾ ബാങ്ക് കൊടുക്കേണ്ടത്.
ഫജ്ർ നമസ്കാരത്തിനുള്ള ബാങ്കിൽ മുഅദ്ദിൻ "ഹയ്യാ അലൽ ഫലാഹ്" എന്നതിന് ശേഷം "الصلاة خير من النوم، الصلاة خير من النوم " (അസ്സലാത്തു ഖൈറുൻ മിന ന്നൗം - അസ്സലാത്തു ഖൈറുൻ മിന ന്നൗം) എന്ന് കൂടി അധികരിപ്പിക്കേണ്ടതാണ്.
മുഅദ്ദിന്റെ പിന്നാലെ ആവർത്തിക്കൽ
ബാങ്ക് കേൾക്കുന്നവൻ മുഅദ്ദിന്റെ പിന്നാലെ അവൻ പറയുന്നത് പോലെ പറയൽ സുന്നത്താണ്. എന്നാൽ "ഹയ്യാ അല സ്വലാത്ത് - ഹയ്യാ അലൽ ഫലാഹ്" എന്നിങ്ങനെ കേൾക്കുമ്പോൾ അവൻ "لا حول ولا قوة إلا بالله" (ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്) എന്നാണ് പറയേണ്ടത്. ബാങ്ക് കേൾക്കുകയും അത് പോലെ പറയുകയും ചെയ്തവൻ ബാങ്കിന് ശേഷം اللهم رب هذه الدعوة التامة والصلاة القائمة آت محمداً الوسيلة والفضيلة وابعثه المقام المحمود الذي وعدته (അല്ലാഹുമ്മ റബ്ബ ഹാദിഹി ദ്ദഅ്’വതിത്താമ്മത്തി, വസ്സ്വലാത്തില്‍ ഖാഇമതി, ആത്തി മുഹമ്മദന്‍ അല്‍ വസീലത്ത വല്‍ ഫദീലത്ത, വബ്അസ്ഹു മഖാമന്‍ മഹ്മൂദനില്ലദീ വഅദ്തഹു.) എന്ന് പറയേണ്ടതാണ്.