നിലവിലെ വിഭാഗം
പാഠം രോഗിയുടെയും യാത്രക്കാരന്റെയും നമസ്‌കാരം
ബുദ്ധിയും ബോധവുമുള്ള കാലത്തോളം ഏതൊരു സാഹചര്യത്തിലും ഒരു മുസ്‌ലിമിന് നമസ്‌കാരം നിർബന്ധമാണ്. എന്നിരുന്നാലും, ഇസ്‌ലാം ആളുകളുടെ വ്യത്യസ്ത സാഹചര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുക്കുന്നുമുണ്ട്. അതിൽ പെട്ടതാണ് രോഗത്തിന്റെയും യാത്രയുടെയും സാഹചര്യം.
യാത്രക്കാരന് അവന്റെ യാത്രയുടെ സന്ദർഭത്തിലും നാല് ദിവസത്തിൽ അധികരിക്കാത്ത നിലക്കുള്ള ഹൃസ്വ താമസ വേളയിലും നാല് റക്അത്തുള്ള നമസ്‌കാരങ്ങൾ രണ്ടാക്കി ഖസ്ർ ആയി നമസ്‌കരിക്കൽ സുന്നത്താണ്. അവൻ ദുഹ്ർ, അസ്ർ, ഇശാ നമസ്‌കാരങ്ങൾ നാലിന് പകരം രണ്ടായാണ് നമസ്കരിക്കേണ്ടത്. എന്നാൽ ആ നാട്ടിലെ ഇമാമിന്റെ കൂടെ ജമാഅത്ത് ആയാണ് അവൻ നമസ്കരിക്കുന്നതെങ്കിൽ ഇമാമിനെ പിന്തുടർന്ന് കൊണ്ട് നാല് റക്അത്ത് നമസ്കരിക്കണം.
യാത്രക്കാരന് സുബ്ഹിന്റെ സുന്നത്ത് ഒഴികെയുള്ള റവാത്തിബ് സുന്നത്തുകൾ ഒഴിവാക്കാവുന്നതാണ്. വിത്ർ നമസ്‌കാരവും രാത്രി നമസ്കാരവും അവൻ കത്ത് സൂക്ഷിക്കേണ്ടതുമാണ്.
ദുഹ്‌റും അസ്‌റും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും ജംഅ് ആക്കികൊണ്ട് ആ രണ്ട് നമസ്‌കാരങ്ങളിലേതെങ്കിലുമൊന്നിന്റെ സമയത്ത് ഒരുമിച്ച് രണ്ട് നമസ്‌കാരങ്ങൾ നിർവഹിക്കാവുന്നതാണ്. പ്രത്യേകിച്ചും അവന്റെ യാത്രാ വേളയിൽ അത് അല്ലാഹുവിന്റെ കാരുണ്യവും അവന്റെ ബുദ്ധിമുട്ട് നീക്കലുമാണ്.
നിൽക്കാൻ സാധിക്കാതിരിക്കുകയോ നിൽക്കൽ പ്രയാസകരമാവുകയോ അല്ലെങ്കിൽ തന്റെ ചികിത്സയുടെ ഫലം വൈകിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഒരാൾക്ക് നിറുത്തം ഒഴിവാക്കി ഇരുന്ന് നമസ്കരിക്കാവുന്നതാണ്. ഇരിക്കാനും സാധ്യമല്ലെങ്കിൽ കിടന്ന് കൊണ്ട് നമസ്‌കരിക്കാവുന്നതാണ്. നബി(സ) പറഞ്ഞു: "നിങ്ങൾ നിന്ന് കൊണ്ട് നമസ്‌കരിക്കുക, അതിന് സാധ്യമല്ലെങ്കിൽ ഇരുന്നു കൊണ്ട്, അതിനും സാധ്യമല്ലെങ്കിൽ കിടന്ന് കൊണ്ടും" (ബുഖാരി 1066)