നിലവിലെ വിഭാഗം
പാഠം ഇഹ്‌റാമിൽ നിഷിദ്ധമായ കാര്യങ്ങൾ
ഇഹ്‌റാമിൽ നിഷിദ്ധമായ കാര്യങ്ങൾ
ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്‌റാമിൽ പ്രവേശിച്ചവൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
ഇഹ്‌റാമിൽ നിഷിദ്ധമായ കാര്യങ്ങൾ മൂന്ന് വിഭാഗമാണ്
സ്ത്രീകൾക്കും പുരുഷന്മാർക്കും ഇഹ്‌റാമിൽ നിഷിദ്ധമായ കാര്യങ്ങൾ:
പുരുഷന്മാർക്ക് ഇഹ്‌റാമിൽ നിഷിദ്ധമായ കാര്യങ്ങൾ
സ്ത്രീകൾക്ക് ഇഹ്‌റാമിൽ നിഷിദ്ധമായ കാര്യങ്ങൾ
ഈ നിഷിദ്ധമായ കാര്യങ്ങൾ ആരെങ്കിലും മറന്ന് കൊണ്ടോ അജ്ഞത കൊണ്ടോ (നിർബന്ധിത സാഹചര്യത്തിൽ) വെറുത്ത് കൊണ്ടോ ചെയ്യുകയാണെങ്കിൽ അവന് കുഴപ്പമൊന്നുമില്ല. അല്ലാഹു പറയുന്നു: "അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് (കുറ്റകരമാകുന്നു.) " (സൂ. അഹ്സാബ് 5). എന്നാൽ അവന് ഓർമ വരികയോ അറിവ് ലഭിക്കുകയോ ചെയ്‌താൽ ഉടൻ തന്നെ ആ നിഷിദ്ധത്തിൽ നിന്നും വിട്ട് നിൽക്കൽ അവന് അനിവാര്യമാണ്.
ആരെങ്കിലും അനുവദനീയമായ ഒഴിവ് കഴിവുകൾ ഉണ്ടായത് കൊണ്ടാണ് ആ നിഷിദ്ധങ്ങൾ ചെയ്തതെങ്കിൽ അവന് കുറ്റമൊന്നുമില്ലെങ്കിലും അവൻ അതിന് പ്രായശ്ചിത്തം ചെയ്യണം.
അല്ലാഹു പറയുന്നു: "ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നത് വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ (മുടി നീക്കുന്നതിന്) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോ, ബലികര്‍മ്മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്.) ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേര്‍ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക." (സൂ. ബഖറ 196).
ആരെങ്കിലും ഒഴിവ് കഴിവുകളില്ലാതെ മനപ്പൂർവം ആ നിഷിദ്ധങ്ങൾ ചെയ്‌താൽ അപ്പോൾ അവൻ പ്രായശ്ചിത്തം നൽകണം, അവൻ കുറ്റക്കാരനാവുകയും ചെയ്യും.