പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം മുഹമ്മദ് നബി(സ) യുടെ സവിശേഷതകൾ

ഹൃദയത്തിൽ നബി(സ) യോടുള്ള സ്‌നേഹം വർധിക്കുമാറ് അല്ലാഹു നബി(സ) യെ വിവിധ സവിശേഷതകളാൽ വിശിഷ്ടമാക്കിയിട്ടുണ്ട്. അത്തരം ചില സവിശേഷതകളെ കുറിച്ച് ഈ പാഠ ഭാഗത്തിൽ നമുക്ക് മനസ്സിലാക്കാം.

  • ഹൃദയത്തിൽ നബി(സ) യോടുള്ള സ്നേഹം വർധിക്കുന്നതിന് വേണ്ടി അവിടുത്തെ ചില വിശേഷണങ്ങൾ മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

മുഹമ്മദ് നബി(സ) യുടെ സവിശേഷതകൾ

മുഹമ്മദ് നബി(സ) ഉന്നതമായ വിശേഷണങ്ങൾക്കും ഗുണങ്ങൾക്കും അർഹനാണ്. അദ്ദേഹത്തിന് ഏറ്റവും ഉന്നതമായ വിശേഷണങ്ങളും സ്തുത്യർഹമായ സ്വഭാവ ഗുണങ്ങളും പെരുമാറ്റ രീതികളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവിടുത്തെ വിശേഷണങ്ങളെയും ഗുണങ്ങളെയും കുറിച്ച് ചിന്തിക്കുന്നവൻ, മനുഷ്യരാശിക്ക് അറിയാവുന്ന ഏറ്റവും മികച്ച മനുഷ്യൻ നബി(സ) ആണെന്ന് തിരിച്ചറിയും.

അവിടുന്ന് അല്ലാഹുവിന്റെ ദാസന്മാരിൽ ഏറ്റവും ശ്രേഷ്ഠനും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ആളുമാണ്. അല്ലാഹുവിന്റെ കൂട്ടുകാരനും അവൻ പ്രത്യേകം തിരഞ്ഞെടുത്ത വ്യക്തിയുമാണ് അവിടുന്ന്. ആരാധനയിൽ ദൈവ ദാസന്മാരിൽ സമ്പൂർണ്ണൻ, സ്വഭാവത്തിൽ അവരിൽ ഏറ്റവും സംസ്‌കാര സമ്പന്നൻ, അവരിൽ ഏറ്റവും നല്ല വ്യക്തിത്വം, ഏറ്റവും നന്നായി ഇടപെടുന്നവൻ, അവരിർ ഏറ്റവും ഉത്തമമായി അല്ലാഹുവിനെ അറിഞ്ഞു കൊണ്ട് അവന്റെ ആരാധനയെ സാക്ഷാത്കരിച്ചവൻ. തന്റെ സ്ര്‌ഷ്ടികളിലേക്ക് അവന്റെ ദൂതനും പ്രവാചകനുമാകാൻ അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുത്തു. നന്മക്കുള്ള തെളിവും സന്മാർഗത്തിലേക്കുള്ള പ്രബോധനത്തിനുമായി ജനങ്ങൾക്കും അവനുമിടയിൽ അദ്ദേഹത്തെ മധ്യസ്ഥാനീയനുമാക്കി.

വംശ പരമ്പര കൊണ്ട് മനുഷ്യരാശിയിലെ ഏറ്റവും ഉത്തമവും പുരാതനവുമായ പരമ്പരയിൽ നിന്ന് അദ്ദേഹത്തെ അവൻ തിരഞ്ഞെടുത്തു. സൃഷ്ടിപ്പിലും സ്വഭാവത്തിലും മാനുഷികമായ സമ്പൂർണ ഗുണങ്ങളോടെ അദ്ദേഹത്തെ രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ പൂർണവും മഹത്തായതുമായ രൂപ വിശേഷണങ്ങൾ , അവിടുത്തെ സുന്ദരമായ രൂപം, ശോഭയുള്ള മുഖം, ഉന്നതമായ ഗുണങ്ങൾ എന്നിവ കൊണ്ടെല്ലാം അവൻ അദ്ദേഹത്തെ വ്യതിരികതമാക്കി. അവന്റെ ശാന്തിയും സമാധാനവും അദ്ദേഹത്തിൽ സദാ വർഷിക്കുമാറാകട്ടെ. അദ്ദേഹത്തിന്റെ സവിശേഷതകൾ താഴെ പറയുന്നു:

1. റസൂൽ (സ) യുടെ രൂപ സവിശേഷതകൾ

١
വളരെ നീളമുള്ളതോ എന്നാൽ കുരുണ്ടതോ അല്ലാത്ത ജനങ്ങളിൽ മികച്ച ഉയരമുള്ള ആളായിരുന്നു അദ്ദേഹം. ജനങ്ങൾ ആരെങ്കിലും അദ്ദേഹത്തിന്റെ അടുത്ത് കൂടി നടക്കുകയാണെങ്കിൽ അവരിൽ ഏറ്റവും ഉയരം അദ്ദേഹത്തിനായിരിക്കും, ഇരിക്കുയാണെങ്കിൽ അദ്ദേഹത്തിന്റെ തോൾ ഇരിക്കുന്ന മറ്റുള്ളവരെക്കാൾ ഉയരത്തിലുമായിരിക്കും. പരിപൂർണമായ വിശേഷണങ്ങൾക്ക് യോജിച്ച നിലക്ക് ആനുപാതികമാണ് അദ്ദേഹത്തിന്റെ നീളവും ആകാരവും.
٢
അവിടുന്ന് നന്നേ മെലിഞ്ഞവനോ തടിച്ചവനോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ വയർ മെലിഞ്ഞൊട്ടുകയോ വീർക്കുകയോ ചെയ്യാത്ത പരന്ന് നെഞ്ചിന് സമയമായതായിരുന്നു.
٣
അകലെ നിന്ന് ജനങ്ങളിൽ ഏറ്റവും സുന്ദരനും തിളക്കമുള്ളവനും, അടുത്ത് നിന്നാണെങ്കിൽ അവരിൽ ഏറ്റവും മാന്യനും മികച്ചവനുമായിരുന്നു അവിടുന്ന്.

അനസ് ഇബ്‌നു മാലിക്ക് (റ) നബി(സ) യെ വിശേഷിപ്പിച്ചുകൊണ്ട് പറയുന്നു: "അദ്ദേഹം അത്യധികം നീളമുള്ളതോ നന്നേ കുരുണ്ടതോ അല്ലാത്ത ജനങ്ങളിൽ ഒത്ത മനുഷ്യനായിരുന്നു" (ബുഖാരി 3547)

2. അവിടുത്തെ പവിത്രമായ മുഖത്തിന്റെ വിശേഷണങ്ങൾ

ജനങ്ങളിൽ ഏറ്റവും നല്ല മുഖത്തിന് ഉടമയായിരുന്നു അവിടുന്ന്, അദ്ദേഹത്തിന്റെ മുഖം വൃത്താകൃതിയിലായിരുന്നു, എന്നാൽ അത്ര കൃത്യമായ വൃത്തമായിരുന്നില്ല. മാംസം കുറഞ്ഞ വളരെ നല്ല മുഖമായിരുന്നു. പ്രശോഭിതമായ മുഖം, അവിടുത്തെ മുഖം പതിനാലാം രാവിലെ പൂർണ ചന്ദ്രനെ പോലെ വെട്ടിത്തിളങ്ങുമായിരുന്നു, അത് കാണുന്നവരൊക്കെ അതിലേക്ക് ആകൃഷ്ടമാകുമായിരുന്നു. അവിടുത്തേക്ക് സന്തോഷം വന്നാൽ അദ്ദേഹത്തിന്റെ മുഖത്തെ വരകൾ പ്രകാശിക്കുമായിരുന്നു, അതായത് നെറ്റിയിൽ ഉള്ള വരകൾ. പൂർണമായ ചെവികൾ ആയിരുന്നു അദ്ദേഹത്തിന്റേത്.

നബി(സ)യുടെ വദന വിശേഷണങ്ങൾ

١
അവിടുത്തെ പുരികങ്ങൾ നീളമുള്ളതും അതിലോലമായതും കണ്ണുകളുടെ അറ്റം വരെ നീളമുള്ളതും സൂക്ഷ്മമായി നോക്കിയാലല്ലാതെ ആർക്കും കാണാൻ കഴിയാത്ത വിധം വളഞ്ഞ് പരസ്‌പരം ബന്ധിക്കുന്നതുമാണ്.
٢
അവിടുത്തെ കണ്ണുകൾ വിശാലമായതാണ്. കൃഷ്‌ണമണി വളരെ കറുത്തതും ബാക്കി ഭാഗങ്ങൾ വളരെ വെളുത്തതുമാണ്. അതിന്റെ കറുപ്പിൽ ഒരു കുറവും ഉണ്ടായിട്ടില്ല. കണ്ണുകളുടെ വെളുത്ത ഭാഗം നേർത്ത ചുവന്ന ഞരമ്പുകളാൽ ചുവപ്പണിഞ്ഞ പോലെ കാണപ്പെടുന്നു. കൺപോളകൾക്ക് സുറുമ ഇട്ടത് പോലെ നീണ്ട മുടി ഉണ്ടായിരുന്നു.
٣
അവിടുത്തെ മൂക്ക് നീണ്ട ഒത്ത മൂക്ക് ആയിരുന്നു, അതിന്റെ അറ്റം മൃദുവായതും മധ്യം ഉയർന്നതുമായിരുന്നു.അതിന് മുകളിൽ ഒരു പ്രകാശം ഉണ്ടായിരുന്നു.
٤
അവന്റെ കവിളുകൾ കടുപ്പമുള്ളതും മാംസം കുറഞ്ഞതും നേർത്ത ചർമ്മമുള്ളതും മുഴകളോ ഉയരമോ ഇല്ലാത്തതുമാണ്.
٥
അവിടുത്തെ വായ വിശാലമായതായിരുന്നു, അവിടുത്തെ ചുണ്ടുകൾ മെലിഞ്ഞതും, പല്ലുകൾ തിളങ്ങുന്ന വെളുത്തതും, വ്യക്തവും ഒരുപോലെയുള്ളതുമായിരുന്നു,മുൻ പല്ലുകൾക്കും കോമ്പല്ലുകൾക്കുമിടയിൽ ചെറിയ വിടവ് ഉണ്ടായിരുന്നു. അവിടുന്ന് സംസാരിച്ചാൽ, അവിടുത്തെ മുൻപല്ലുകൾക്കിടയിൽ നിന്ന് വെളിച്ചം വരുന്നത് പോലെ കാണപ്പെടുമായിരുന്നു, അവിടുന്ന് പൊട്ടിച്ചിരിക്കാറില്ലായിയുന്നു, പുഞ്ചിരിക്കുക മാത്രമേ ചെയ്യാറുണ്ടായിരുന്നുള്ളു.
٦
നീണ്ട കഴുത്ത്; അതിന്റെ തെളിമയിൽ അത് വെള്ളി പോലെയാണ്

നബി(സ)യുടെ താടി കറുത്ത രോമാവൃതമായ വൃത്താകൃതിയിലുള്ളതായിരുന്നു. അവിടുത്തെ താടിക്കും കീഴ്ചുണ്ടിനും ഇടയിൽ വ്യക്തമായി ഉയർന്നതുമാണ്, അവന്റെ താഴത്തെ ചുണ്ടിന് താഴെ താടി രോമങ്ങൾ പോലെ താടിയുടെ രോമങ്ങൾ കീഴടക്കിയ രോമമുണ്ട്.

3. നബി(സ) യുടെ ചർമ വർണം

ജനങ്ങളിൽ ഏറ്റവും നല്ല നിറത്തിനുടമയിരുന്നു നബി(സ). ചുവപ്പ് കലർന്ന വെളുപ്പ് നിറമായിരുന്നു അദ്ദേഹത്തിന്. അവിടുത്തെ മുഖം പ്രകാശം പോൽ തിളങ്ങുന്നതായിരുന്നു. നബി(സ)യെ വിശേഷിപ്പിച്ച് കൊണ്ട് അലി(റ) പറയുന്നത് ജുബൈർ ഇബ്‌നു മുത്ഇം(റ) ഉദ്ധരിക്കുന്നു: " അവിടുന്ന് അൽപം തടിച്ച തലയും ചുവപ്പ് കലർന്ന വെളുപ്പ് നിറവും കട്ടിയുള്ള താടിയുമുള്ള ആളായിരുന്നു" (അഹ്‌മദ്‌ 944).

4. നബി(സ)യുടെ തലമുടി

നബി(സ)ക്ക് ധാരാളം തലമുടി ഉണ്ടായിരുന്നു. അത് ചെറുതാകുമ്പോൾ ചെവിയുടെ പകുതി വരെയും നീളുമ്പോൾ ചുമല് വരെയും എത്തുമായിരുന്നു. അവിടുത്തെ മുടി നന്നേ നീണ്ട് നേരിയതോ ചുരുണ്ടതോ ആയിരുന്നില്ല, അവ രണ്ടിനുമിടയിലുള്ള രൂപമായിരുന്നു. ചിലപ്പോൾ അത് നെറ്റിയിലേക്ക് ഇറങ്ങിക്കിടക്കുന്നുണ്ടാകാം, മറ്റു ചിലപ്പോൾ നെറ്റിയിൽ ഒന്നും അവശേഷിക്കാത്ത നിലക്ക് തലയുടെ മധ്യത്തിൽ നിന്ന് വേർതിരിച്ചിട്ടുമുണ്ടായിരിക്കാം.

ഖതാദ (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: ഞാൻ അനസ് ഇബ്‌നു മാലിക് (റ)വിനോട് റസൂൽ(സ) യുടെ മുടി എങ്ങനെ ആയിരുന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: " നബി (സ)യുടെ മുടി ചീകിവെച്ചതായിരുന്നു. അത്‌ പൂർണ്ണമായും നിവർന്നതോ മുഴുവനായി ചുരുണ്ടതോ ആയിരുന്നില്ല. അത്‌ അവിടുത്തെ ഇരു ചെവികളുടേയും ചുമലിന്റേയും ഇടയിലായിരുന്നു." (ബുഖാരി 5905, മുസ്‌ലിം 2338)

അവിടുത്തെ തലയിലെയും തടിയിലെയും രോമങ്ങൾ ഒരുമിച്ച് കൂട്ടിയാലും വെളുത്ത രോമം ഇരുപതെണ്ണം പോലുമുണ്ടാകില്ല. അവയിൽ അധികവും അവിടുത്തെ കീഴ്ചുണ്ടിനും താടിക്കുമിടയിലുള്ള ഭാഗത്തെ താടി രോമങ്ങളായിരുന്നു. തലയിലെ നരച്ച രോമങ്ങൾ തലയുടെ മധ്യഭാഗത്ത് മുടികൾ വേർതിരിയുന്ന സ്ഥലത്ത് ആയിരുന്നു.

നബി(സ) ആഡംബരവും പൊങ്ങച്ചവുമില്ലാത്ത നിലക്ക് അവിടുത്തെ മുടി ചീകി വൃത്തിയാക്കി നന്നാക്കി വെക്കുമായിരുന്നു. തന്റെ വലത് ഭാഗത്തു നിന്നായിരുന്നു മുടി ചീകൽ ആരംഭിച്ചിരുന്നത്.

5. നബി(സ) യുടെ തോളുകളുടെയും കൈകളുടെയും വിശേഷണം

١
രണ്ടു തോളുകളെയും തമ്മിൽ അകറ്റുന്ന നിലക്ക് വീതിയുള്ള ചുമലുകൾ ആയിരുന്നു അദ്ദേഹത്തിന്റേത്. അവിടുത്തെ നെഞ്ചും പുറവും വിശാലമായിരുന്നു. അവിടുത്തെ ചുമലിൽ ധാരാളം രോമമുണ്ടായിരുന്നു.
٢
അവിടുത്തെ പുറം വെള്ളി പോലെ വെളുത്തതായിരുന്നു.
٣
അദ്ദേഹത്തിന്റെ കൈകൾ നീണ്ട് വീതിയുള്ളതും, കൈപ്പത്തികൾ തടിച്ചതും വിരലുകൾ നീളമുള്ളതുമായിരുന്നു. കൈത്തണ്ടയുടെ എല്ലുകൾ പുറത്തേക്ക് തള്ളി നിൽക്കാത്ത രൂപത്തിൽ നീണ്ടത് ആയിരുന്നു, കൈകൾ രോമം നിറഞ്ഞതായിരുന്നു. അവിടുത്തെ കൈപ്പത്തികൾ വിശാലമായതും മാംസളമായതുമായിരുന്നു, തടിച്ചിട്ടായിരുന്നെങ്കിലും അവ രണ്ടും പട്ടിനെക്കാൾ മാർദ്ദവമുള്ളതായിരുന്നു.

അനസ് (റ) പറയുന്നു: "നബി(സ) യുടെ കരങ്ങളെക്കാൾ മൃദുവായ ഒരു പട്ടും ഞാൻ സ്പർശിച്ചിട്ടില്ല" (ബുഖാരി 3561, മുസ്‌ലിം 2330)

-

6. പ്രവാചകത്വ മുദ്രയുടെ വിശേഷണം

അവിടുത്തെ ഇടത് തോളിനടുത്ത് പ്രവാചകത്വത്തിന്റെ മുദ്രണം ഉണ്ടായിരുന്നു. അവിടുത്തെ ശരീരരത്തിന്റെ നിറത്തോട് സാദൃശ്യമുള്ള ഉയർന്ന് നിൽക്കുന്ന ഒരു പ്രാവിന്റെ മുട്ടയുടെ വലിപ്പത്തിലുള്ള ഒരു കഷ്ണം മാംസമാണത്. അതിന് ചുറ്റും പുള്ളികളും അതിന്മേൽ കൂട്ടമായ രോമങ്ങളും ഉണ്ടായിരുന്നു.

ജാബിർ ഇബ്‌നു സമുറ(റ) പറയുന്നു: " അവിടുത്തെ ചുമലിന് സമീപം അദീഹത്തിന്റെ ശരീരത്തോട് സാമ്യമുള്ള നിലക്ക് ഒരു പ്രാവിന്റെ മുട്ട പോലെ ആ മുദ്രണം ഞാൻ കണ്ടിട്ടുണ്ട്" (മുസ്‌ലിം 2344).

7. നബി(സ) യുടെ വയറിന്റെയും നെഞ്ചിന്റെയും വിശേഷണങ്ങൾ

١
അവിടുത്തെ നെഞ്ച് വിശാലമായതായിരുന്നു.
٢
വയറ് നെഞ്ചിന് സമമായതായിരുന്നു
٣
അരഭാഗം നന്നേ മെലിഞ്ഞതോ തടിച്ച് വീർത്തതോ ആയിരുന്നില്ല.
٤
തൊണ്ടകുഴിയുടെ അടിയിൽ നിന്ന് പൊക്കിൾ വരെ ഒരു വര പോലെ രോമങ്ങൾ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ നെഞ്ചിലോ വയറിലോ അതല്ലാത്ത രോമങ്ങൾ ഉണ്ടായിരുന്നില്ല.
٥
അവിടുത്തെ ഇരു കക്ഷങ്ങളും വെളുത്ത് രോമരഹിതമായിരുന്നു.

8. നബി(സ) യുടെ കണങ്കാലുകളുടെയും കാൽപാദങ്ങളുടെയും വിശേഷണങ്ങൾ

١
അവിടുത്തെ കാലുകളുടെയും കണങ്കാലുകളുടെയും എല്ലുകൾ പുറത്തേക്ക് തള്ളാത്ത വിധം നീളമുള്ളതായിരുന്നു. അവിടുത്തെ കണങ്കാലുകൾ അതിന്റെ വെളുപ്പ് നിമിത്തം ഈന്തപ്പനയുടെ മധ്യഭാഗം പോലെ കാണപ്പെട്ടിരുന്നു, അതിൽ മിനുസവും തിളക്കവുമുണ്ടായിരുന്നു.
٢
കാൽ പാദങ്ങൾ തടിച്ചതും മൃദുവായതുമാണ്, അവയിൽ പൊട്ടുകളോ വിടവുകളോ ഇല്ല. അദ്ദേഹത്തിന്റെ കാലിലെ ചൂണ്ടുവിരൽ മറ്റു വിരലുകളേക്കാൾ നീളമുള്ളതാണ്.
٣
ഇരു മടമ്പുകൾക്കും ഇറച്ചി കുറവായിരുന്നു.
٤
കാൽപ്പാദത്തിന്റെ ഉൾഭാഗം നിലത്ത് ശക്തമായി സ്പർശിക്കാതെ അതിന്റെ പിൻഭാഗം നിലത്ത് നിന്നും ഉയർത്തിയായിരുന്നു നടന്നിരുന്നത്.

9. നബി(സ) യുടെ സുഗന്ധം

നബി(സ)യുടെ വിയർപ്പിന് കസ്തൂരിയേക്കാൾ സുഗന്ധമായിരുന്നു. അദ്ദേഹത്തെ ആരെങ്കിലും ഹസ്‌തദാനം ചെയ്‌താൽ ആ ദിവസം മുഴുക്കെ ആ സുഗന്ധം അയാളിൽ നിലനിൽക്കുമായിരുന്നു. അധിക സമയവും അവിടുന്ന് സുഗന്ധം പൂശാറുമുണ്ടായിരുന്നു.

അനസ് (റ) പറയുന്നു: "റസൂൽ (സ) യുടെ ഗന്ധത്തേക്കാൾ സുഗന്ധമുള്ള ഒരു കസ്തൂരിയോ കുന്തിരിക്കമോ ഞാൻ മണത്തിട്ടില്ല" (മുസ്‌ലിം 2330)

നബി(സ)യുടെ ആദരവാർന്ന സ്വഭാവ ഗുണ സവിശേഷതകൾ വ്യക്തമാക്കുന്ന വാക്കുകൾ

അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു." (സൂ. ഖലം 4). ജിബ്‌രീൽ ആദ്യമായി നബി(സ) യുടെ അടുക്കലേക്ക് വന്നപ്പോൾ അദ്ദേഹം ഭയന്ന് പോയി, അപ്പോൾ അവിടുന്ന് മഹതി ഖദീജ (റ) യോട് പറഞ്ഞു: " എനിക്ക് എന്റെ ജീവനെ കുറിച്ച് ഭയം തോന്നി" അപ്പോൾ മഹതി അദ്ദേഹത്തോട് പറഞ്ഞു: "ഇല്ല, അല്ലാഹു താങ്കളെ ഒരിക്കലും നിന്ദിക്കുകയില്ല. കാരണം, താങ്കൾ കുടുംബ ബന്ധം ചേർക്കുന്നു, സത്യം പറയുന്നു, ഭാരം ചുമക്കുന്നു, അശരണരെ സഹായിക്കുന്നു, അതിഥികളെ സൽക്കരിക്കുന്നു, വിപത്തുകളിൽ സഹായിക്കുന്നു" (ബുഖാരി 4953, മുസ്‌ലിം 160)

1. നബി(സ) യുടെ വിശ്വസ്തത

നബി(സ) വിശ്വസ്തതയിൽ അറിയപ്പെട്ട ആളായിരുന്നു. പ്രവാചകത്വത്തിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ സമൂഹം അദ്ദേഹത്തെ അൽ അമീൻ (വിശ്വസ്തൻ) എന്നായിരുന്നു വിളിച്ചിരുന്നത്. പ്രവാചകത്വത്തിന് ശേഷം അവിടുത്തോട് കടുത്ത ശത്രുത പുലർത്തുമ്പോൾ പോലും അവർ അവരുടെ കാര്യങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചേൽപിച്ചിരുന്നു.

2. നബി(സ) യുടെ അനുകമ്പയും കാരുണ്യവും

നബി(സ) തന്റെ സമുദായത്തോട് അങ്ങേയറ്റത്തെ കാരുണ്യം ഉള്ളവരായിരുന്നു. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം." (സൂ. തൗബ 128). വീണ്ടും അല്ലാഹു പറയുന്നു: "( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു." (സൂ. ആലു ഇമ്രാൻ 159).

3. നബി(സ) യുടെ വിട്ടുവീഴ്ച്ച

നബി(സ) വിജയശ്രീലാളിതനായി മക്കയിൽ പ്രവേശിച്ച സമയത്ത് ഒരു പാട് കാലം അദ്ദേഹത്തോട് ശത്രുത പുലർത്തുകയും അദ്ദേഹത്തെ ദ്രോഹിക്കുകയും ചെയ്യുന്നതിൽ വ്യാപൃതരായിരുന്നു മക്കയിലെ നേതാക്കളും പ്രബലന്മാരും അദ്ദേഹത്തിന്റെ മുന്നിൽ കീഴടങ്ങിയ സമയത്ത് അവിടുന്ന് അവരോട് പറഞ്ഞു: " ഇന്ന് നിങ്ങളോട് യാതൊരാക്ഷേപവുമില്ല, നിങ്ങളെല്ലാവരും പിരിഞ്ഞു പോവുക, നിങ്ങൾ സ്വതന്ത്രരാണ്".

4. ജനങ്ങൾ സന്മാർഗത്തിലാകുവാനുള്ള നബി(സ)യുടെ അതിയായ താത്പര്യം

ജനങ്ങൾ സന്മാർഗത്തിലാകുവാനുള്ള നബി(സ)യുടെ അതിയായ താത്പര്യം ആ ദുഖത്താൽ അവിടുന്ന് ജീവനൊടുക്കുന്നത്ര വലിയ തരത്തിൽ ആയിട്ടുണ്ട്, അല്ലാഹു പറയുന്നു:"അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ ( അതിലുള്ള ) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം." (സൂ. കഹ്ഫ് 6).

5. നബി(സ)യുടെ ധൈര്യവും ശക്തിയും

ധീരരിൽ ധീരനായ അലി (റ) നബി(സ)യുടെ ധീരതയെ കുറിച്ച് പറയുന്നു: " യുദ്ധം കൊടുമ്പിരി കൊണ്ട് ഇരു സംഘങ്ങളും മുഖാമുഖം കാണുന്ന സന്ദർഭത്തിൽ ഞങ്ങൾ നബി(സ) യെയാണ് അഭയം പ്രാപിക്കാറുണ്ടായിരുന്നത്, ആ സമയത്ത് അദ്ദേഹമായിരിക്കും ശത്രുവിനോട് ഏറ്റവും അടുത്തുണ്ടായിരിക്കുക" (അഹ്‌മദ്‌ 1347).

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക